ജാമിഅഃ നൂരിയ്യഃ സനദ് ദാന സമ്മേളനം; ആയിരം കേന്ദ്രങ്ങളില്‍ ആത്മീയ സദസ്സുകള്‍ സംഘടിപ്പിക്കും.

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 58 ാം വാര്‍ഷിക 56 ാം സനദ് ദാന സമ്മേളനം 2021 മാര്‍ച്ച് 27ന് ശനിയാഴ്ച നടക്കും. സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്തും പുറത്തുമായി ആയിരം കേന്ദ്രങ്ങളില്‍ ആത്മീയ സംഗമങ്ങള്‍ നടക്കും. ജാമിഅഃ നൂരിയ്യക്ക് മൂന്നര പതിറ്റാണ്ടിലേറെ കാലം ഉജ്ജ്വല നേതൃത്വം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് മാര്‍ച്ച് 24 (ശഅബാന്‍ 10) ബുധനാഴ്ചയാണ് ആത്മീയ സദസ്സുകള്‍ സംഘടിപ്പിക്കുക. മൗലിദ് പാരായണം, അനുസ്മരണം, ജാമിഅഃ നൂരിയ്യഃയെ പരിചയപ്പെടുത്തല്‍ തുടങ്ങിയവ നടക്കും. നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളിലെല്ലാം പരിപാടികള്‍ സംഘടിപ്പിച്ച് ജാമിഅഃ നൂരിയ്യഃയുടെ ദൗത്യങ്ങളെ വന്‍വിജയമാക്കാന്‍ എല്ലാ അഭ്യുദയകാംക്ഷികളും മുന്നോട്ട് വരണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.
- JAMIA NOORIYA PATTIKKAD