ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മുഫത്തിശായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത കോളേജില്‍ നിന്ന് മുത്വവ്വല്‍ ബിരുദമെടുത്തവരോ, എസ്. കെ. ഐ. എം. വി. ബി പരീക്ഷാ ബോര്‍ഡ് നടത്തുന്ന ലോവര്‍, ഹയര്‍, സെക്കണ്ടറി പരീക്ഷകള്‍ പാസ്സായവരോ ആയിരിക്കണം. ഹിസ്ബ്, ട്രൈനിംഗ് യോഗ്യതയും ചുരുങ്ങിയത് 5 വര്‍ഷത്തെ മദ്‌റസ അധ്യാപനപരിചയവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31 നകം സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ്, സമസ്താലയം ചേളാരി, 673636, മലപ്പറം ജില്ല ഫോണ്‍: 0494 2400256, 2401 263, എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ഫോറം www.samastha.info എന്ന വെബ് സൈറ്റില്‍ നിന്ന് ലഭ്യമാവും. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
- SKIMVBoardSamasthalayam Chelari