കൊല്‍ക്കത്ത: കലാ ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്കി പ്രാഥമിക മത വിദ്യാലയങ്ങള്‍ തമ്മില്‍ മാറ്റുരന്ന പര്‍വാസ് 2016 ആള്‍ബംഗാള്‍ ഇന്റര്‍ മകാതിബ് ആര്‍ട് ഫെസ്റ്റിന് ഉജ്ജ്വല സമാപനം. വിവിധ ജില്ലകളില്‍നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കലാവിരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായായി സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍, സീനിയര്‍ വിഭാഗത്തില്‍ ഇസ്ലാംപൂര് മക്തബും ജൂനിയര്‍ വിഭാഗത്തില്‍ ഉത്തര്‍ ദിനാജ്പൂര്‍ മക്തബും ജേതാക്കളായി. വിജയികള്‍ക്കുള്ള ട്രോഫി എന്‍. സി റശീദ് ഹാജി കോടമ്പുഴ വിതരണം ചെയ്തു. പി. സിദ്ദീഖ് ഹുദവി ആനക്കര അദ്ധ്യക്ഷത വഹിച്ചു.
മികച്ച മക്തബായി നോര്‍ത്ത് ഫര്‍ഗാന ജില്ലയിലെ മൗലാനാ അയ്യൂബിന്റെ മക്തബും മികച്ച കോര്‍ഡിനേറ്ററായി ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ മൗലാനാ മര്‍ഗൂബ് ആലമും, മികച്ച അദ്ധ്യാപകനായി താജുദ്ദീന് രിസവിയും തിരഞ്ഞെടുക്കപ്പെട്ടു. മുഫ്തി നൂറുല്‍ ഹുദ ബീര്‍ബൂം അവാര്‍ഡുകള്‍ വിതരണംചെയ്തു.
സമ്മാന വിതരണത്തിന് എം. കെ അബ്ദുല്‍ ഹമീദ് ഫറോഖ് നേതൃത്തം നല്കി. മന്‍സൂര്‍ ഹുദവി കോട്ടക്കല്‍ ചീഫ് കണ്‍ട്രോളറായ പ്രോഗ്രാമില്‍, ദാറുല്‍ ഹുദാ സഹസ്ഥാപനങ്ങളായ ആന്ധ്രാ മന്‍ഹജുല്‍ ഹുദായില്‍നിന്നും, ദാറുല്‍ ഹുദാ ആസാം കാമ്പസില്നിന്നുമെത്തിയ അദ്ധ്യാപകരാണ് വിധിനിര്‍ണയത്തിന് നേതൃത്വംനല്‍കിയത്. അബ്ദുന്നാഫി ഹുദവി ആമുഖ ഭാഷണവും നൂറുദ്ദീന്‍ ഹുദവി ഉപസംഹാരവും നടത്തി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വെസ്റ്റ് ബംഗാള്‍ സെന്റര്‍ കേന്ദ്രമായി എഴുപതോളം മക്തബുകള്‍ നടന്നുവരുന്നു. മക്തബ് പ്രൊചക്ടിന് ദാറുല്‍ ഹുദാ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന 'ഹാദിയ'യാണ് നേതൃത്വം നല്‍കിവരുന്നത്.
- Darul Huda Islamic University