തെറ്റിദ്ധാരണക്ക് കാരണം മറിക്കടക്കുന്ന മാനവീകത: SKIC റിയാദ്

റിയാദ്: ഖുര്‍ആന്‍ മാനവീകത മറിക്കടക്കുന്ന മുസ്‌ലിംകളുടെതായി പുറത്ത് വരുന്ന പ്രവര്‍ത്തനങ്ങളാണ്, ഇസ്‌ലാമിനെ തെററിദ്ധരിക്കപ്പെടാനുളള കാരണമെന്ന് എസ്.കെ.ഐ.സി റിയാദ് സംഘടിപ്പിച്ച 'ഞാനറിയുന്ന ഖുര്‍ആന്‍' സിംബോസിയം അഭിപ്രായപ്പെട്ടു. ഐ.എസ് തുടങ്ങിയ സംഘടനകള്‍ ഇതര മതസ്തരോടും രാഷ്ട്രങ്ങളോടും സ്വീകരിക്കുന്ന നിലപാടുകള്‍ ഭീതിജനകമാണെന്നും ഇവ ഇസ്‌ലാമോഫോബിയക്ക് കാരണമാകുന്നുവെന്നും വീക്ഷണവും, ഒററപ്പെട്ട മുസ്‌ലിം സംഘനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമിക ഭീകരത കാണുന്ന മീഡിയകള്‍ ഇതര മത-സംഘനകളുടെ അക്രമങ്ങളെ അവരുടെ മതഭീകരതയായി കാണാതിരിക്കുന്ന മാധ്യമകാപട്യവും, ഐ.എസ് തുടങ്ങിയ സംഘടനകള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന് സൗദി അറേബ്യ മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വരെയുളളവര്‍ പ്രഖ്യാപിച്ചതും ചര്‍ച്ചചെയ്യപ്പെട്ടു. മതങ്ങള്‍ ആവശ്യപ്പെടുന്ന നന്മ അതിന്റെ അനുയായികള്‍ ഉള്‍കൊളളണമെന്നും ഖുര്‍ആന്‍ അടക്കമുളള മതഗ്രന്ഥങ്ങള്‍ പഠിക്കാന്‍ സന്നദ്ധരാകണമെന്നും സിംബോസിയം ഉണര്‍ത്തി.

അബ്ദുറഹ്മാന്‍ ഫറോക്ക് അദ്യക്ഷത വഹിച്ചു. മോഡേണ്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. സലീം വാഫി മൂത്തേടം പ്രബന്ധം അവതരിപ്പിച്ചു. ബെന്നി വാടാനപ്പളളി, ജയന്‍ കൊടുങ്ങല്ലൂര്‍ മുസ്തഫ ബാഖവി പെരുമഖം തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് മേഡറേറ്ററായിരുന്നു. ശാഫി ദാരിമി പാങ്ങ്, ഹബീബുളള പട്ടാമ്പി, അബ്ദുറസാഖ് വളക്കൈ, മുഹമ്മദലിഹാജി തിരുവേഗപ്പുറ, അബൂബക്കര്‍ ബാഖവി മാരായമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ജുനൈദ് മാവൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടൊ: ഞാനറിയുന്ന ഖുര്‍ആന്‍' സിംബോസിയത്തില്‍ ബെന്നി വാടാനപ്പളളി പ്രസംഗിക്കുന്നു.
- A. K. RIYADH