നാട്ടിക: സംഘടനാ ശാക്തീകണം ലക്ഷ്യമിട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അപ്‌ഡേറ്റ് '16 നേതൃ പരിശീലന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നാട്ടികയില്‍ ശൗകത്തുല്‍ ഇസലാം മദ്‌റസാഹാളില്‍ നടക്കും. കാലത്ത് പത്ത് മണിമുതല്‍ വൈകീട്ട് ആറ് വരെയാണ് ക്യാമ്പ്. അവധിക്കാലം ക്രിയാത്മകമാക്കുതിന് എസ്‌കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച വി-ടുഗെദര്‍ ക്യാമ്പിന്റെയും ഉദ്ഘാടനം ഇതോടൊപ്പം നടക്കും. സംഘടനാ സംവിധാനം കൂടുതല്‍ ശാസ്ത്രീയമാക്കുതിനും വിവര ശേഖരവും ലക്ഷ്യമിട്ട് നടത്തുന്ന ക്ലസ്റ്റര്‍ അദാലത്ത്, പുതിയ തലമുറയില്‍ ധാര്‍മ്മിക ബോധം വളര്‍ത്തുതിനും കൃത്യമായ ദിശാബോധം നല്‍കുന്നതിനുമായി യൂണിറ്റ്, മേഖല, ജില്ലാ തലങ്ങളില്‍ നടത്തുന്ന ന്യൂജെന്‍ മീറ്റ്, സ്റ്റഡി ടൂര്‍ തുടങ്ങിയവ ഉള്‍കൊള്ളുതാണ് മെയ് അവസാന വാരം വരെ നീണ്ടു നില്‍ക്കുന്ന വി-ടുഗെദര്‍ ക്യാമ്പയിന്‍. എസ്‌കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഇരു ക്യാമ്പിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. നേതൃ പരിശീലന ക്യാമ്പ് സമസ്ത ജില്ലാ പ്രസിഡന്റ് എസ്എംകെ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി-ടുഗെദര്‍ ക്യാമ്പയിനിന്റെ ബ്രോഷര്‍ പ്രകാശനം സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി എംഎം മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും. ക്യാമ്പ് പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ വിതരണം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം, റഷീദ് ഫൈസി വെള്ളായ്‌ക്കോട്, റഹീം ചുഴലി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിക്കും. ജില്ലയിലെ മുഴുവന്‍ യൂണിറ്റ്, ക്ലസ്റ്റര്‍, മേഖലാ തലങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, ഉപസമിതി ഭാരവാഹികള്‍, ജില്ലാ കൗസിലര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന യൂണിറ്റുകള്‍ക്ക് സംസ്ഥാന കമ്മിറ്റി നല്‍കുന്ന പ്രൊജക്ട് കിറ്റ് വിതരണം ചെയ്യും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur