എടവണ്ണപ്പാറ: ബീവി ആയിശ (റ )അവരാണ് നമ്മുടെ ഉമ്മ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ല കമ്മിറ്റി ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ സംഘടിപ്പിക്കുന്ന മാതൃക കുടുംബ കാമ്പയിന് ഇന്ന് വൈകുന്നേരം ഏഴിന് എടവണ്ണപ്പാറ മേഖലയിലെ വെട്ടത്തൂരില്‍ തുടക്കമാവും. വെട്ടത്തൂര്‍ സൈനുല്‍ ഉലമ ഉസ്താദ് നഗരിയില്‍ നടക്കുന്ന പരിപാടി എം പി കടുങ്ങല്ലൂര്‍ ഉല്‍ഘാടനം ചെയ്യും. ആസിഫ് ദാരിമി പുളിക്കല്‍ ക്ലാസ്സെടുക്കും. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷഹീര്‍ അന്‍വരി പുറങ്ങ്, സയ്യിദ് ബി എസ് കെ തങ്ങള്‍, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Yoonus MP
- Yoonus MP