തൃശ്ശൂര്‍: ജെ. എന്‍. യു മോഡല്‍ സംവേദന വേദികള്‍ കേരളത്തിലുള്‍പ്പെടെ രാജ്യത്തുടനീളം ക്യാമ്പസുകളില്‍ വ്യാപകമാക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ്. ക്യാമ്പസ് വിംഗ് സിമ്പോസിയം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ബഹുമാനവും, സഹിഷ്ണുതയും മുന്‍നിര്‍ത്തി രാജ്യപുരോഗതിക്ക് ഉതകുന്ന ചര്‍ച്ചകള്‍ക്ക് കലാലയങ്ങള്‍ വേദിയാകണം. ഭരണകൂട ഫാസിസത്തിനെതിരെ പോരാടുമ്പോള്‍ തന്നെ, വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്പരം പുലര്‍ത്തുന്ന അസഹിഷ്ണുത കൂടി വിചാരണ ചെയ്യപ്പെടണം. ഫാസിസം ഒരു സംഘടനയുടെലേബലില്‍ മാത്രം ആരോപിക്കുന്നതിനോട് യോജിപ്പില്ലെന്നും, ഓരോവ്യക്തിയെയും ഫാസിസം പിടികൂടുന്ന കാലം അതിവിദൂരമല്ലെന്നും, എന്നാല്‍ ഫാസിസത്തെ നേരിടുന്നതിന് അതിവൈകാരികത മാര്‍ഗ്ഗമല്ലെന്നും ക്യാമ്പസ് വിംഗ് നിരീക്ഷിച്ചു.
അഡ്വ:ഓണമ്പള്ളി മുഹമ്മദ് ഫൈസി, എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍, പ്രിന്റോ മാസ്റ്റര്‍ (എ. ബി. വി. പി), പ്രഫ. അനൂപ്‌വി. ആര്‍ (എന്‍. എസ്. യു. ഐ), കെ. പി സന്ദീപ് (എ. ഐ. എസ്. എഫ്), ഡോ. സുബൈര്‍ഹുദവി, സിദ്ദിഖ് പന്താവൂര്‍, യദു കൃഷ്ണന്‍, ഉവൈസ്ഹുദവി, ഷബിന്‍ മുഹമ്മദ്, അബ്ദുല്ലാഹി, ഇസ്ഹാഖ്ഖിളാര്‍, മുഹമ്മദ്‌റിയാസ്, അസ്‌ലം റഷീദ്, ശറഫുദ്ധീന്‍, ആശിഖ്, അജ്മല്‍, റാഷിദ് മേലാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE