വാവൂര്‍ ജുമുഅത്ത് പള്ളിഭരണം വഖഫ് ബോര്‍ഡിന്

എടവണ്ണപ്പാറ: വാവൂര്‍ ജുമുഅത്ത് പള്ളിയുടെ ഭരണം വഖഫ് ബോര്‍ഡിന് നല്‍കി ട്രൈബ്യൂണല്‍ കോടതിയുടെ വിധി. 2006 ല്‍ പള്ളിയുടെ പുനര്‍നിര്‍മാണ സമയത്ത് അനധികൃതമായി കമ്മിറ്റി രൂപീകരിച്ചു കാന്തപുരം വിഭാഗം പള്ളിയുടെ ഭരണം കയ്യടിക്കിയിരുന്നു. ഇതിനിതെരെ നേരത്തെ പള്ളിയുടെ പരിപാലനം നടത്തിയിരുന്ന കോലോത്തുംകുന്ന് ജുമുഅത്ത്പള്ളി പരിപാലന കമ്മിറ്റി വഖഫ് കോടതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ട്രൈബ്യൂണലിന്റെ വിധി. ഇരുവിഭാഗം പ്രവര്‍ത്തകരും യോജിച്ച് പരിപാലന കമ്മിറ്റി രൂപീകരിച്ച് ഭരണം നടത്തിയിരുന്ന ജുമുഅത്ത് പള്ളി കാന്തപുരം വിഭാഗം ആസൂത്രിതമായി കയ്യടക്കുകയും, വ്യാജമായി കമ്മിറ്റി രൂപീകരിക്കുകയും മഹല്ലില്‍ വേറെ ഖാളിയെ നിയമിക്കുകയും ചെയ്തതോടെയാണ് മഹല്ലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്.
- Yoonus MP