ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ സാഹിത്യ കാമ്പ് സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍: ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ)യുടെ ആഭിമുഖ്യത്തില്‍ ഏകദിന സാഹിത്യ കാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് ക്ലാസ്സിന് നേതൃത്തം നല്‍കി. സാഹിത്യ മേഖലയിലെ വ്യത്യസ്ഥ തലങ്ങള്‍ ചര്‍ച്ച ചെയ്ത ക്ലാസ്സില്‍ ഒരു കഥാകാരനുണ്ടാവേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. വിദ്യാര്‍ത്ഥികളുടെ കലാ സൃഷ്ടികള്‍ പരിശോധിച്ച അദ്ദേഹം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സംഗമം എം. ഐ. സി ജനറല്‍ സെക്രട്ടറി യു. എം അബ്ദുല്‍റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. നൗഫല്‍ ഹുദവി കൊടുവള്ളി അധ്യക്ഷത വഹിച്ചു. ജസീല്‍ ഹുദവി, ജുനൈദ് ഹുദവി, റാശിദ് ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു. ഇബ്രാഹീം പാണത്തൂര്‍ സ്വാഗതം പറഞ്ഞു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ''ബശീര്‍ ദ വീക്ക്''പരിപാടിയുടെ ലോഞ്ചിങ്ങ് കര്‍മ്മം ശിഹാബുദ്ദീന്‍ പൊയ്തുംകടവ് നിര്‍വ്വഹിച്ചു.
- Abid Kuniya