മലപ്പുറം: സുന്നി യൂവജന സംഘത്തിന്റെയും എസ്. കെ. എസ്. എസ്. എഫിന്റെയും സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തി എസ്. എം. എഫ്. സംസ്ഥാന പ്രസിഡന്റ് ടി. പി. അശ്‌റഫലി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശത്തിലെ തെളിവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. അശ്‌റഫലി ഒഴുകൂരിലെ യൂസുഫിന് അയച്ച വാട്‌സ്അപ് മെസേജിന്റെയും അനുബന്ധമായ ചാറ്റിംഗുകളുടെയും പകര്‍പ്പാണ് തങ്ങള്‍ക്ക് കൈമാറിയത്. അശ്‌റഫലി അയച്ച വിവിധ സന്ദേശങ്ങളടങ്ങിയ മുബൈല്‍ ഫോണും ഹാജറാക്കി. തന്റെ പേരില്‍ വ്യാജമായ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്നുവെന്ന് ആരോപിച്ച് അശ്‌റഫലി ജില്ലാ പോലീസ് സുപ്രണ്ടിന് പരാതി നല്‍കിയിരുന്നുവെങ്കിലും ആരോപണ വിധേയര്‍ക്കെതിരെ പോലീസ് ഇതുവരെ ഒരന്വേഷണവും നടത്തിയിട്ടില്ല. സംഘടനാ നേതാക്കള്‍ക്കെതിരെ അശ്‌റഫലി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ രേഖാമൂലം ആരുടെ മുമ്പിലും തെളിയിക്കാന്‍ തയ്യാറാണെന്ന് അശ്‌റഫലി വാട്‌സ്അപ് മെസേജ് അയച്ചുകൊടുത്ത യൂസുഫ് പറഞ്ഞു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE