ചെന്നൈ: ലാളിത്യം മുഖമുദ്രയാക്കിയ പണ്ഡിത പ്രതിഭയായിരുന്നു സമസ്ത ജന.സെക്രട്ടിറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ചെന്നൈ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്ത്യം വരെ വൈജ്ഞാനിക മേഖലയില്‍ കര്‍മ്മ നിരതരാവുക വഴി ജീവിതത്തെ അറിവ് കൊണ്ട് ധന്യമാക്കിയ പണ്ഡിത സൂര്യനെയാണ് ചെറുശ്ശേരി ഉസ്താദിന്റെ വിയോഗം കൊണ്ട് നമുക്കുണ്ടായതെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച എസ്. വൈ. എസ്. കേരള സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
സി.ഐ.സി. പ്രസിഡന്റ് ഇ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ഫൈസി, കെ. കുഞ്ഞിമോന് ഹാജി, സി.കെ. ഖൈസ് മൗലവി, മുസ്തഫ മുസ്ലിയാര്, അബ്ദുറശീദ് ബദ്രി, പി.കെ. പോക്കര് ഹാജി, മുനീറുദ്ദീന്‍ ഹാജി, സൈഫുദ്ദീന് നടുത്തൊട്ടി, ഉമര്‍ ഫൈറൂഖ് കരിപ്പൂര്‍, നിഷാദ് കോടമ്പുഴ, അയ്യൂബ് എ.വി. പ്രസംഗിച്ചു. എ. ശംസുദ്ദീന്‍ സ്വാഗതവും ടി.പി. മുസ്തഫ നന്ദിയും പറഞ്ഞു.
ഫോട്ടോ: സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

- Midlaj Pookodan