പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളന പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തയായി. 2016 ജനുവരി 6 മുതല്‍ 10 കൂടിയ ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇരുപത്തിയഞ്ച് സെഷനുകളില്‍ നൂറിലേറെ പ്രഭാഷണങ്ങള്‍ നടക്കും. ഇന്ത്യക്കകത്തും പുറത്തുനിന്നുമായുള്ള പണ്ഡിതന്‍മാര്‍, മന്ത്രിമാര്‍, മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ സമ്മേളനത്തിനെത്തിച്ചേരും. 180 യുവ പണ്ഡിതന്‍മാര്‍ക്ക് ഈ വര്‍ഷം സനദ് നല്‍കും. 6323 ഫൈസിമാരാണ് ഇതിനകം ജാമിഅയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരിക്കുന്നത്.
ജാമിഅഃ നൂരിയ്യയുടെ സമന്വയ വിദ്യഭ്യാസ സംരഭമായ ജാമിഅഃ ജൂനിയര്‍ കോളേജസ് കോഡിനേഷന്റെ ആറു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടം വിളംബരം ചെയ്തു കൊണ്ടുള്ള ഗ്രാന്റ് സല്യൂട്ട്, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആത്മീയ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തും പുറത്തുമായി നടന്ന് കൊണ്ടിരിക്കുന്ന നാലായിരത്തിലേറെ മജ്‌ലിസുന്നൂര്‍ സെഷനുകളുടെ വാര്‍ഷിക സംഗമം തുടങ്ങിയവയാണ് സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയ സെഷനുകള്‍.
കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന അമ്പതിലേറെ ജൂനിയര്‍ കോളേജുകളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന നാലായിരത്തോളം വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ഗ്രാന്റ് സല്യൂട്ടില്‍ അണിനിരക്കും.
മുസ്‌ലിം ബഹുജനങ്ങള്‍ക്കിടയില്‍ വ്യവസ്ഥാപിത മതവിദ്യഭ്യാസ പ്രചാരണം ലക്ഷ്യമാക്കി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ ആരംഭിച്ച ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ 100 പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ പ്രഥമ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സമ്മേളനത്തില്‍ നടക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി ജനുവരി 6ന് കാലത്ത് 10 മണിക്ക് ഓസ്‌ഫോജ്‌ന ഗ്ലോബല്‍ മീറ്റ് എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കും. സംഗമം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 3.30ന് നടക്കുന്ന സിയാറത്തിന് സമസ്ത ഉപാദ്ധ്യക്ഷന്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ നേതൃത്വം നല്‍കും. 4 മണിക്ക് ജാമിഅഃ നൂരിയ്യഃ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാവും. തുടര്‍ന്ന്






















