എം ഐ സി വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി

ചെമ്മാട് : മലബാര്‍ ഇസ്‌ലാമിക് കോംപ്ല്ക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ പത്തുവര്‍ഷം പഠനം പുര്‍ത്തിയാക്കി ഉപരിപഠനത്തിനായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് എം ഐ സി പിജി വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കി. പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ ദുആ നിര്‍വ്വഹിച്ചു. ഇസ്മായീല്‍ ബാറഡുക്ക ഉല്‍ഘാടനം ചെയ്തു. ദാറുല്‍ ഹുദയുടെ ചുവടുവെപ്പും ആധുനിക വിദ്യാഭ്യാസ സാധ്യതകളും സാധുതകളും എന്ന വിശയാസ്പതമായി റാശിദ് പൂമംഗലവും വിദ്യാര്‍ത്ഥി ലക്ഷ്യവും ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉയര്‍ച്ചയും എന്ന വിഷയാടിസ്ഥാനത്തില്‍ ഹനീഫ് പി എ താശ്കന്റും സംസാരിച്ചു. മുനാസ് ചേരൂര്‍, നൗഫല്‍ മംഗലാപുരം, ശരീഫ് കുവ്വത്തൊട്ടി, ഹബീബ് കോളിയടുക്കം, ഹൈദര്‍ കില്‍ത്താന്‍, സിദ്ദീഖ് മൗവ്വല്‍, നിസാമുദ്ദീന്‍ മൗവ്വല്‍, സുലൈമാന്‍ പെരുമളാബാദ്, ജുബൈര്‍ ആലംപാടി, കരീം കൊട്ടോടി, ജാഫര്‍ പൂച്ചക്കാട്, ജാബിര്‍ ബജം എന്നിവര്‍ പങ്കെടുത്തു. ശമ്മാസ് ശിറിയ സ്വാഗതവും നിയാസ് ആലക്കോട് നന്ദിയും പറഞ്ഞു.
- Sidheeque Maniyoor

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ -റേഡിയോ ശ്രോതാക്കളുടെ സംഗമം ഇന്ന്‌ (വ്യാഴം) 3 മണിക്ക്‌ കോഴിക്കോട്‌ ഇസ്ലാമിക്‌ സെന്ററില്‍

ബഹ്‌റൈനില്‍ സമസ്‌ത മദ്‌റസ കെട്ടിടം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു

മനാമ: ബഹ്‌റൈനില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ ഗുദൈബിയയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹുദ തഅലീമുല്‍ ഖുര്‌ആന്‍ മദ്‌റസ, ഗുദൈബിയ പാലസ്‌ പള്ളിക്കു സമീപം നവീകരിച്ച പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കേരള സ്റ്റേറ്റ്‌ പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളാണ്‌ പുതിയ ബില്‍ഡിംഗിലെ മദ്രസാ പഠനം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തത്‌.
സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ 8856–ാം നമ്പറില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന ഈ മദ്‌റസയിലിപ്പോള്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠനം നടക്കുന്നുണ്ട്‌. എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ ഉള്‍ക്കൊള്ളാനാവുന്ന വിധമാണ്‌ ഇപ്പോള്‍ പുതിയ ബില്‍ഡിംഗില്‍ ക്ലാസ്സുകള്‍ സജ്ജീകരിച്ചിരിക്കുന്നത്‌.
നിലവില്‍ ഗുദൈബിയക്കു പുറമെ തൊട്ടടുത്ത പ്രദേശങ്ങളിലെ പ്രവാസി മലയാളികള്‍ക്കു കൂടി ആശ്രയമായ ഈ മദ്‌റസയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെയാണ്‌ ഇതര സൌകര്യങ്ങളും വികസിപ്പിച്ചിട്ടുള്ളത്‌.
ഇതിന്‍റെ ഭാഗമായി ജുഫൈര്‍, അദ്‌ലിയ, സല്‍മാനിയ, റാസ്‌റുമാന്‍, സിന്‍ഞ്ച്‌ മാഹൂസ്‌, ഉമ്മുല്‍ ഹസം തുടങ്ങിയ ഗുദൈബിയയുടെ പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും പെട്ടെന്ന്‌ മദ്‌റസയി ലെത്താനാവുന്ന വിധം മദ്രസയിലേക്കുള്ള സ്വന്തം വാഹനത്തോടു കൂടെയുള്ള യാത്രാ സൌകര്യ വും സജ്ജീകരിച്ചിട്ടുണ്ട്‌.

SKSSF മേഖലാ റാലികള്‍ നാളെ (വെള്ളി)

കോഴിക്കോട് : സ്വാതന്ത്ര്യ ദിനത്തില്‍ SKSSF ന്റെ ആഭിമുഖ്യത്തില്‍ സേവ് ജസ്റ്റിസ് സെയ്ഫ് ഇന്ത്യ എന്ന മുദ്രാവാക്യവുമായി മേഖലാ തലങ്ങളില്‍ സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായ പ്രവര്‍ത്തക സംഗമവും മേഖലാ റാലിയും നാളെ (15-8-2014) നടക്കും. വൈകീട്ട് നാല് മണിക്ക് പ്രവര്‍ത്തക സംഗമവും ആറ് മണിക്ക് റാലിയുമാണ് നടക്കുക.
- SKSSF STATE COMMITTEE

ദാറുല്‍ ഹുദാ ഓഫ് കാമ്പസ് ആസാമിലും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മൂന്നാമത് ഓഫ് കാമ്പസ് ആസാമില്‍ ദാറുല്‍ ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതവും ഭൗതികവുമായ അജ്ഞതയാണ് ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം. ഈ പരിതാപകരമായ അവസ്ഥക്ക് വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണ് പരിഹാരമെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ പദ്ധതികള്‍ രാജ്യവ്യാപകമാക്കുമെന്നും തങ്ങള്‍ പറഞ്ഞു. തലസ്ഥാന നഗരിയായ ഗുവാഹത്തിയില്‍ നിന്നും 65 കി.മി അകലെ ബോര്‍പ്പേട്ട ജില്ലയിലെ ബൈശ വില്ലേജില്‍ ദാറുല്‍ ഹുദാ സ്വന്തമായി വാങ്ങിയ ആറ് ഏക്കര്‍ ഭൂമിയിലാണ് പുതിയ ഓഫ് കാമ്പസ് യാതാര്‍ത്ഥ്യമായത്. ബൈശയിലെയും സമീപ പ്രദേശങ്ങളിലെയും നൂറുക്കണക്കിന് ഗ്രമാവാസികള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദാറുല്‍ ഹുദാ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ആന്‍ഡ് കണ്ടംപററീ സ്റ്റഡീസിന് കീഴില്‍ രൂപം നല്‍കിയ നാഷണല്‍ പ്രൊജക്റ്റിനു കീഴിലുള്ള ആസാം കാമ്പസിന് രണ്ട് വര്‍ഷം മുന്‍പാണ് ശിലയിട്ടത്. പ്രാഥമിക ഘട്ടം എന്ന നിലയില്‍ ആസാമിലെ വിവിധ കേന്ദ്രങ്ങളില്‍ ഓഫ് കാമ്പസിന് കീഴില്‍ മദ്രസ്സകളും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ കാമ്പസിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്കുള്ള ക്ലാസ് ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് അസം ഘടകം മുന്‍ പ്രസിഡന്റ് ദിലേര്‍ഖാന്‍, അബ്ദുല്‍ ഖുദ്ദൂസ്, പ്രൊഫ. റഫീഖുല്‍ ഇസ്‌ലാം, പ്രൊഫ. ഖാലിഖുസ്സമാന്‍, മുതീഉറഹ്മാന്‍, അക്കാഷ് അലി, ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി പ്രതിനിധികളായ കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി ഹജ്ജ് ക്യാമ്പ് ഞായറാഴ്ച

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ആഗസ്ത് 17 ന് ഞായറാഴ്ച നടക്കും. രാവിലെ 10 മണിക്ക് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, എസ് മുഹമ്മദ് ദാരിമി, ടി സി അലി മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ പങ്കെടുക്കും. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ കാവനൂര്‍ പ്രാര്‍ത്ഥന നടത്തും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
- Shamsul Ulama Islamic Academy VEngappally

SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ അവാര്‍ഡ് പൊറോപ്പാട് അബ്ദുല്ല മുസ്‌ലിയാര്‍ക്ക് അബ്ബാസലി തങ്ങള്‍ നല്‍കി

തൃക്കരിപ്പൂര്‍ : എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലയാര്‍ സ്മാരക പണ്ഡിത പ്രതിഭാ അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ ട്രഷററുമായ പൊറോപ്പാട് അബ്ദുല്ല മുസ്‌ലിയാര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നല്‍കി. അവാര്‍ഡ് ദാന ചടങ്ങില്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഉമര്‍കോയ തങ്ങള്‍, അന്‍വര്‍ തങ്ങള്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ടികെസി അബ്ദുല്‍ റഹ്മാന്‍ ഹാജി, സികെകെ മാണിയൂര്‍, റഊഫ് ഫൈസി, ഹാരിസ് ഹസനി, അബ്ദുല്ല, വിഎന്‍വി അബ്ദുല്‍ റഹ്മാന്‍, റഷീദ് മൗലവി ചാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.
ദീനീ സേവനരംഗത്ത് കാല്‍ നൂറ്റാണ്ടുകാലത്തെ വ്യക്തി മുദ്രപതിപ്പിച്ച അപ്പാട്ടില്ലത്ത് അബ്ദുല്ല മുസ്‌ലിയാര്‍ തങ്കയം (പതിനാല് വര്‍ഷം), പൂച്ചക്കാട് (അഞ്ചുവര്‍ഷം), കണ്ണൂര്‍, പുതിയങ്ങാടി, ചിത്താരി, നീലേശ്വരം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. ഏറെക്കാലത്തെ വിശാലമായ അധ്യാപനത്തിലൂടെ ഒട്ടേറെ ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഉമര്‍ കോയ പുതിയങ്ങാടി, ഹുസൈന്‍ കോയ ബീരിച്ചേരി, കരീം മൗലവി, ചിത്താരി അഷ്‌റഫ് മൗലവി, തേര്‍ലായി മൂസ മൗലവി തുടങ്ങിയവര്‍ ശിഷ്യന്മാരാണ്. ശൈഖ് ആദം ഹസ്‌റത്ത്, ഇ.കെ ഉസ്താദ്, പി.എ ഉസ്താദ് എന്നിവരുടെ മഹനീയ തണലിലാണ് വിജ്ഞാന ദാഹംതീര്‍ത്തത്. സി.എം മടവൂര്‍, സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സഹപാഠികളാണ്.
- Secretary, SKSSF Kasaragod Distict Committee

ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മിറ്റി ഹജ്ജ് ക്ലാസ് സമാപിച്ചു

ഹംസ പയ്യോളി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
കാപ്പാട് : ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി സംഘടിപ്പിച്ച ദ്വിദിന ഹജ്ജ് പഠനക്ലാസ്സിന് പ്രൗഢോജ്ജ്വല സമാപനം. പരിശുദ്ധ ഹജ്ജ് കര്‍മ്മം സ്വീകാര്യമായ രീതിയില്‍ നടത്താന്‍ ഇത്തരം ക്ലാസ്സുകള്‍ സഹായകരമാകുമെന്ന് സമാപനം ഉല്‍ഘാടനം നിര്‍വ്വഹിച്ച ജനാബ് ഹംസ പയ്യോളി പറഞ്ഞു. ക്ലാസ്സിന് പ്രമുഖ പണ്ഡിതന്‍ ഉസ്താദ് കെ എം അബ്ദുല്ലത്തീഫ് നദ്‌വി നേതൃത്വം നല്‍കി. പി.കെ.കെ ബാവ, എ.പി.പി. തങ്ങള്‍, ഖാലിദ് പയ്യോളി, അബ്ദുല്‍ ഹമീദ് ബാഖവി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപനത്തോടനുബന്ധിച്ച് യതീം ഖാന, അക്കാദമി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനാ സദസ്സും നടന്നു.
- ainul huda kappad

കാന്തപുരം യൂണിറ്റ്‌ SKSSF വാട്സ്‌ പ്‌ ഗ്രൂപ്പ് മദ്രസ്സാ പാഠ പുസ്തക വിതരണം നടത്തി

കാന്തപുരം: കാന്തപുരം യൂണിറ്റ്‌ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ നിയന്ത്രണ ത്തിലുള്ള കാന്തപുരം ജുമാ മസ്ജിദ്‌ വാട്സ്‌ പ്‌ ഗ്രൂപ്പ് റമദാൻ റിലീഫ്‌ സെൽ, മ അദനുൽ ഉലൂം മദ്രസ്സ വിദ്യാർഥി കൾക്ക്‌ സൗജന്യമായി നൽകുന്ന പാഠപുസ്തകത്തിന്റെ വിതരണ ഉൽഘാടനം സദർ മുഅല്ലിം നൗഫൽ ബാഖവി കട്ടിപ്പാറ നിർവ്വഹിച്ചു. 
ഇതിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മഹല്ലു സെക്രട്ടറി കെ.കെ.മൂസ്സ ഹാജിഅദ്ധ്യക്ഷത വഹിച്ചു.
ഒ.വി.മൂസ്സ മാസ്റ്റർയോഗം ഉൽഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാർ മൂത്തേടം, അബ്ദുസ്സലാം ഫൈസി പാണ്ടിക്കാട്‌, കെ.കെ.ഫസലുറഹ്മാൻ ആശംസകൾ നേർന്നു. എൻ.കെ.അബ്ദുൽ വാരിസ്‌
സ്വാഗതവും പി.പി നൗഫൽ നന്ദിയും പറഞ്ഞു.-സുബൈർ കാന്തപുരം 

SKSSF ഫ്രീഡം സെമിനാര്‍ തിരൂരില്‍

കോഴിക്കോട് / തിരൂര്‍ : സ്വാതന്ത്ര്യം; നീതി ധ്വംസനത്തിന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ എന്ന പ്രമേയത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് SKSSF ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സെമിനാര്‍ ആഗസ്റ്റ് 14 ന് വ്യാഴം 4 മണിക്ക് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും. പിസുരേന്ദ്രന്‍, എം.പി മുസ്ഥഫല്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, അഡ്വ.എന്‍.ഷംസുദ്ദീന്‍, ഡോ.ജയകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
- SKSSF STATE COMMITTEE

ജംഇയ്യത്തുല്‍ മുഫത്തിശീന്‍; കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (പ്രസിഡണ്ട്), കെ.എച്ച്.കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), വി.കെ.എസ്. തങ്ങള്‍ (ഖജാഞ്ചി)

തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെ പ്രസിഡന്റായും കെ.എച്ച്.കോട്ടപ്പുഴയെ ജനറല്‍ സെക്രട്ടറിയായും വി.കെ.എസ്. തങ്ങളെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍, ടി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ജോ. സെക്രട്ടറിമാരായി കെ. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, അഹ്മദ് തെര്‍ളായി, ക്ഷേമനിധി കണ്‍വീനറായി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരെയും ജോ. കണ്‍വീനററായി ടി.പി.അബൂബക്കര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു. ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രാഈലിന്റെ ആക്രമണത്തില്‍ യോഗം പ്രതിഷേധിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി നടന്ന പഠനക്ലാസുകളില്‍ പിണങ്ങോട് അബൂബക്കര്‍, മോയിന്‍കുട്ടി മാസ്റ്റര്‍, കെ.സി.അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു.
- Samasthalayam Chelari

40 യുവ പണ്ഡിതന്മാര്‍ക്ക് ഭവന നിര്‍മാണ പദ്ധതിയുമായി റഹ്മാനിയ്യ യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റി

മംഗലാപുരം കിന്യയില്‍ നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍, വീടിന്റെ സ്‌പോണ്‍സര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍
കടമേരി : മത-ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ എണ്ണപ്പെട്ട സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളജ് റൂബി ജൂബിലി സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് 'റഹ്മാനി' ബിരുദം കരസ്ഥമാക്കി പുറത്തിറങ്ങിയ 40 യുവ പണ്ഡിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. ഇതിന്റെ ഭാഗമായി കര്‍ണാടകയിലും വീട് നിര്‍മിക്കുകയാണ്. മംഗലാപുരം കിന്യയിലാണ് റഹ്മാനിയ്യ മഹല്‍ ഭവന നിര്‍മാണ പദ്ധതിയില്‍ റഹ്മാനി ബിരുദധാരിക്ക് കിടപ്പാടമൊരുങ്ങുന്നത്. 
ഇതുസംബന്ധിച്ച് മംഗലാപുരത്ത് നടന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍, വീടിന്റെ സ്‌പോണ്‍സര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ ചേര്‍ന്ന് ശിലാസ്ഥാപനം നടത്തി. കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചലനാത്മക സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും റഹ്മാനിയ്യ അറബിക് കോളജിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പി.എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു. സയ്യിദ് അലി തങ്ങള്‍ മംഗലാപുരം, ശൈഖ് അബു ഹാജി, അബ്ദുല്‍ അസീസ്, മുഹമ്മദ് കിന്യ, ഹനീഫ് റഹ്മാനി കൊടുവള്ളി, മുഹമ്മദ് റഹ്മാനി തരുവണ, സയ്യിദ് അക്ബറലി തങ്ങള്‍, താജുദ്ദീന്‍ റഹ്മാനി പുത്തൂര്‍, ബദ്‌റുദ്ദീന്‍ റഹ്മാനി മംഗലാപുരം, റിയാസ് റഹ്മാനി കിന്യ സംബന്ധിച്ചു. 
യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടിയുടെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ സന്നദ്ധ സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും യതീംഖാനകളും ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ സാധാരണ നടത്താറുണ്ടെങ്കിലും ഒരു അറബിക് കോളജ് തലത്തില്‍ ഇങ്ങനെയൊരു കാരുണ്യ പ്രവര്‍ത്തനം അപൂര്‍വമാണ്. ഏഴു വീടുകളുടെ പ്രവൃത്തികള്‍ ഇതിനകം ആരംഭിക്കുകയും മൂന്നു വീടുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയുമുണ്ടായി.

സ്വാതന്ത്ര്യ ദിനത്തില്‍ SKSSF മേഖലാ റാലികള്‍ നടത്തും

കോഴിക്കോട് : സ്വാതന്ത്ര്യ ദിനത്തില്‍ SKSSF ന്റെ ആഭിമുഖ്യത്തില്‍ സേവ് ജസ്റ്റിസ് സെയ്ഫ് ഇന്ത്യ എന്ന മുദ്രാവാക്യവുമായി മേഖലാ തലങ്ങളില്‍ സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായ പ്രവര്‍ത്തക സംഗമവും മേഖലാ റാലിയും നടക്കും. വൈകീട്ട് 4 മണിക്ക് പ്രവര്‍ത്തക സംഗമവും ആറുമണിക്ക് റാലിയുമാണ് നടക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
അയ്യൂബ് കൂളിമാട്, റഹീം കൊടശ്ശേരി, ബശീര്‍ ഫൈസി ദേശമംഗലം, അബ്ദുറഹീം ചുഴിലി, ഇബ്റാഹീം ഫൈസി ജെഡിയാര്‍, സുബുലുസ്സലാം, ആര്‍ വി എ സലാം, കെ എന്‍ എസ് മൌലവി, മമ്മുട്ടി മാസ്റ്റര്‍, അഹ്മദ് ഫൈസി, അബ്ദുല്ല കുണ്ടറ, ഡോ. ജാബിര്‍ ഹുദവി, ഹബീബ് ഫൈസി കോട്ടോപ്പാടം, ആശിഖ് കുഴിപ്പുറം, ശുഐബ് നിസാമി, വി പി ശഹീര്‍ പാപ്പിനിശ്ശേരി, സലാം ദാരിമി കിണവക്കല്‍, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, നവാസ് അശ്റഫി പാനൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, സത്താര്‍ പന്തല്ലൂര്‍, പി എം റഫീഖ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു.
- SKSSF STATE COMMITTEE

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ക്കും റാജിഹ് അലി ശിഹാബ് തങ്ങള്‍ക്കും ബഹ്‌റൈന്‍ SKSSF സ്വീകരണം ഇന്ന് കര്‍ണാടകക്ലബ്ബില്‍

ബഹ്‌റൈന്‍ : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനില്‍ എത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ കേരള സ്റ്റേറ്റ് പ്രസിഡന്റും സമസ്തയുടെ പ്രമുഖ നേതാവുമായ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തിന്റെ മകന്‍ വയനാട് ശംസുല്‍ഉലമാ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഹാഫിള് സയ്യിദ് റാജിഹ് അലി ഷിഹാബ് തങ്ങള്‍ക്കും സമസ്ത കേരള സുന്നീ ജമാഅത്തിന്റെ സഹകരണത്തോടെ SKSSF ബഹ്‌റൈന്‍ ഇന്ന് രാത്രി 8.30ന് കര്‍ണ്ണാടകക്ലബ്ബില്‍ സ്വീകരണ മേര്‍പ്പെടുത്തുന്നു. അതോടനുബന്ധിച്ച് പ്രാര്‍ത്ഥനാ സദസ്സും ഉണ്ടായിരിക്കും. അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസമേകാന്‍ SKSSF സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന 'സഹചാരി' റിലീഫ് ഫണ്ടിലേക്കുള്ള ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ വിഹിതം ഏല്‍പ്പിക്കലും കുറഞ്ഞ മാസങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കിയ സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ക്ക് സമസ്ത കേരള സുന്നീ ജമാഅത്ത്, ബഹ്‌റൈന്‍ നല്‍കുന്ന ഉപഹാരസമര്‍പ്പണവും പരിപാടിയില്‍ വെച്ച് നടക്കും. SKSSF ബഹ്‌റൈന്‍ പ്രസിഡന്റ് ഹംസ അന്‍വരി മോളൂരിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
- Samastha Bahrain

കാപ്പാട് ഐനുല്‍ ഹുദാ ഹജ്ജ് ക്ലാസ്സ് ഇന്നാരംഭിക്കും

കാപ്പാട് : ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ഹജ്ജ് പഠന ക്ലാസ്സ് ഇന്നും നാളെയുമായി (12,13) കാപ്പാട് അല്‍ ഹുദാ കാമ്പസില്‍ നടക്കും. ക്ലാസ്സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഒമ്പതര മണിക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ക്ലാസ്സിന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ കെ.എം. അബ്ദുല്‍ ലത്തീഫ് നദ്‌വി നേതൃത്വം നല്‍കും. പി.കെ.കെ. ബാവ, എം. അഹമദ് കോയ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ നടത്തപ്പെടുന്ന ക്ലാസ്സില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയില്‍ തിരുവങ്ങൂര്‍ ഇറങ്ങുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0496 2686650, 9497 651196.
- ainul huda kappad

അര്‍മിയാഅ് മുസ്‌ലിയാര്‍ ലാളിത്യം മുഖമുദ്രയാക്കിയ മഹാ പണ്ഡിതന്‍-അനുസ്മരണ സമ്മേളനം

മലപ്പുറം: ലാളിത്യം മുഖമുദ്രയാക്കിയ മഹാപണ്ഡിതനായിരുന്നു ശൈഖുനാ ഒ.കെ അര്‍മിയാഅ് മുസ്‌ലിയാരെന്ന് മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം. പണ്ഡിതന്റെ ബാധ്യത നിറവേറ്റുന്നതില്‍ അദ്ദേഹം പൂര്‍ണമായും വിജയിച്ചു. പൊതുജനങ്ങളെ ധാര്‍മ്മിക ചിന്തയോടെ വളര്‍ത്തുന്നതിലും വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു പ്രദേശത്തുള്ള ജനതയെ പാകപ്പെടുത്തി കൊണ്ടുവരുന്നതിലും അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. വരും തലമുറക്ക് മാതൃകയാക്കാനുള്ള വലിയ സന്ദേശങ്ങള്‍ കൈമാറിയാണ് അദ്ദേഹം വിടപറഞ്ഞത്. 
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത അനുസ്മരണ സമ്മേളനം മൗലിദ് പാരായണത്തോടെയാണ് ആരംഭിച്ചത്. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ഹാജി കെ മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. 
ഹൈദര്‍ മുസ്‌ലിയാര്‍ പനങ്ങാങ്ങര അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ടി മൂസ മുസ്‌ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാളാവ് പി സൈതലവി മുസ്‌ലിയാര്‍, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, അലി ഫൈസി പാവണ്ണ, പി വി മുഹമ്മദ് മൗലവി, കൂരട മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഹാജി യു. മുഹമ്മദ് ഷാഫി, അഡ്വ. യു.എ ലത്തീഫ്, പി.എ ജബ്ബാര്‍ ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ഖാസിം ഫൈസി പോത്തനൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പി ഹൈദ്രൂസ് ഹാജി സംബന്ധിച്ചു. ടി.പി സലീം എടക്കര സ്വാഗതവും പി.കെ ലത്തീഫ് ഫൈസി നന്ദിയും പറഞ്ഞു.(സുപ്രഭാതം)

ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണം : എസ് കെ എസ് എസ് എഫ്

കോഴിക്കോട് : ലോകത്ത് ധിക്കാരത്തിന്റെയും അനീതിയുടെയും പര്യായമായി മാറിയ ഇസ്രായേലിനെതിരെ ഫലസ്തീനിലെ നിഷ്ഠൂരമായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റം ചുമത്തണമെന്ന് എസ് കെ എസ് എസ് എഫ്  സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യകവചം ആവശ്യപ്പെട്ടു. ലോകത്ത് അമരിക്കയും ഇസ്രായേലും നടത്തിവരുന്ന അധിനിവേശവും ആയുധക്കച്ചവടവും നിരപരാധികളുടെ രക്തം ചൊരിച്ചു കൊണ്ടാണ്. മുന്‍കാലങ്ങളില്‍ ഫലസ്തീന്‍ പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്ന ഇന്ത്യന്‍ ഭരണകൂടം ഇന്ന് വേട്ടക്കാരോടൊപ്പം ചേരുന്നത് രാജ്യത്തിന്ന് അപമാനമാണ്. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കി യ ഇസ്രായേലിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി  ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ജന.സെക്രട്ടറി ഓണംപിള്ളിമുഹമ്മദ് ഫൈസി , അയ്യൂബ് കൂളിമാട് , സിദ്ദീഖ്‌ഫൈസി വെണ്‍മണല്‍ , അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, ഇബ്രാഹിം ഫൈസി ജെഡിയാര്‍ , അബ്ദുസ്സലാം ദാരിമി കിണവക്കല്‍, മമ്മുട്ടിമാസ്റ്റര്‍ തരുവണ, ഹബീബ് ഫൈസി കോട്ടോപ്പാടം , കെ എന്‍ എസ് മൗലവി, ആര്‍ വി എ സലാം, നവാസ് പാനൂര്‍, റഹീം കൊടശ്ശേരി , ശഹീര്‍ മട്ടന്നൂര്‍ , ഡോ. ജാബിര്‍ ഹുദവി,പി എം റഫീഖ് അഹമ്മദ് , ബഷീര്‍ഫൈസി ദേശമംഗലം , അഹമ്മദ് ഫൈസി കക്കാട് , ആശിക്ക് കുഴിപ്പുറം ,താജുദ്ദീന്‍ ദാരിമി , വികെ ഹാറൂണ്‍ റഷീദ് ,  ഒ പി എം അശ്‌റഫ് തുടങ്ങയവര്‍ നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE

സമസ്ത: 21 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 9422 ആയി
കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ചേളാരി സമസ്താലയത്തില്‍ ചേര്‍ന്നു. പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഹുണ്‍സൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്‌റസ (മൈസൂര്‍), തരിഗുഡ്ഡെ മദ്‌റസത്തുല്‍ ആയിശ, ഗഞ്ചിമട്ട ഇഖ്‌റഅ് അറബിക് സ്‌കൂള്‍ മദ്‌റസ, മുണ്ടൂര്‍ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, മൂടമ്പയില്‍-ബൈരിക്കട്ടെ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, വീരകമ്പ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (ദക്ഷിണ കന്നഡ), അഡൂര്‍ ഓണപ്പറമ്പ് വാദിനൂര്‍ മദ്‌റസ, പുല്ലൂക്കര മുഹിയുദ്ദീന്‍ മദ്‌റസ (കണ്ണൂര്‍), ചാത്തോത്ത് നൂറുല്‍ ഇസ്‌ലാം മദ്‌റസ (വയനാട്), വെലിപ്രം-രാമനാട്ടുകര മദ്‌റസത്തുന്നൂര്‍, കെന്മേരി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (കോഴിക്കോട്), വെസ്റ്റ് ചാലിപ്പറമ്പ് തന്മിയത്തുല്‍ ഉലൂം മദ്‌റസ, കോട്ടൂര്‍ സിറാജുല്‍ ഇസ്‌ലാം മദ്‌റസ, ഇരുമ്പോത്തിന്‍കടവ് നൂറുല്‍ഹുദാ മദ്‌റസ, ചിലമ്പില്‍കൈ-നിലമ്പൂര്‍ ലിവാഉല്‍ ഹുദാ മദ്‌റസ, കരിയംതോട് അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ, പൂരോണക്കുന്ന് മിസ്ബാഹുല്‍ ഇസ്‌ലാം മദ്‌റസ, പൊന്മുണ്ടം അസ്സ്വലാഹ് ഇംഗ്ലീഷ് മീഡിയം മദ്‌റസ (മലപ്പുറം), കൈപ്പമംഗലം എം.ഐ.സി. ഇംഗ്ലീഷ് മീഡിയം മദ്‌റസ (തൃശൂര്‍), മണക്കാട് ശറഫുല്‍ ഇസ്‌ലാം മദ്‌റസ (കൊല്ലം), റിയാദ് വാദി തൈ്വബ മദ്‌റസ (സഊദി അറേബ്യ) എന്നീ 21 മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9422 ആയി. ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.
- Samasthalayam Chelari

ബഹ്റൈന്‍ സമസ്ത ഗുദൈബിയ ഏരിയ ഹിഫ്‌ളുല്‍ ഖുര്‍ആന്‍-മദ്‌റസ കെട്ടിടോദ്ഘാനവും സ്വലാത്ത് വാര്‍ഷികവും തിങ്കളാഴ്ച

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
പത്രസമ്മേളനത്തില്‍ സമസ്ത ബഹ്‌റൈന്‍
 പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ
 തങ്ങള്‍ സംസാരിക്കുന്നു
മനാമ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഗുദൈബിയ ഏരിയ കമ്മറ്റി പുതുതായി ആരംഭിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍-മദ്‌റസ എന്നിവയുടെ സംയുക്ത കെട്ടിട ഉദ്ഘാടനം ഈ മാസം 11  ന് തിങ്കളാഴ്ച എസ്.കെ.എസ്.എസ്.എഫ് കേരള സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഘടകം ഭാരവാഹികള്‍ ഇവിടെ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നര പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ മത സാമൂഹിക സാസ്‌കാരിക വൈജ്ഞാനിക രംഗത്തെ നിറ സാന്നിധ്യമായി മാറിയ സമസ്ത കേരള സുന്നി ജമാഅത്ത് കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ ബഹ്‌റൈനിലുടനീളം പതിനഞ്ചോളം ഏരിയാ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഗുദൈബിയ ഏരിയ കമ്മററിക്കു കീഴിലാണ് ബഹ്‌റൈനിലാദ്യമായി ഹിഫ്‌ളുല്‍ ഖുര്ആന്‍ കോഴ്‌സ് എന്ന സംരംഭം ആരംഭിക്കുന്നത്. ഈ കോഴ്‌സിന്റെ ഉദ്ഘാടനത്തിനെത്തുന്ന് സയ്യിദും ഹാഫിളുമായ പാണക്കാട് സയ്യിദ് അഹ് മദ് റാജിഹ് അലി ശിഹാബ് തങ്ങളാണ് - നേതാക്കള്‍ പറഞ്ഞു.
ഗുദൈബിയയിലെ പാലസ് പള്ളിക്കു സമീപം സജ്ജമാക്കിയ മദ്‌റസയുടെയും ഹിഫ്‌ളുല്‍ ഖുര്ആന്‍ കോഴ്‌സിന്റെയും സംയുക്ത കെട്ടിടമാണ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ തിങ്കളാഴ്ച രാത്രി 9 മണിക്ക് ഉദ്ഘാടനം ചെയ്യുന്നതെന്നും ഇതിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്നും ഏരിയാ ഭാരവാഹികളും അറിയിച്ചു. 
തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെത്തുന്ന സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്കും സയ്യിദ് അഹ് മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ക്കും സമസ്ത കേന്ദ്ര ഏരിയാ നേതാക്കള്‍  സ്വീകരണം നല്‍കും. ഇതേ ദിവസം രാത്രി 9 മണിക്ക് കെട്ടിടോദ്ഘാടനവും സ്വലാത്ത് വാര്‍ഷികവും നടക്കും. 
ചൊവ്വാഴ്ച വൈകുന്നേരം 4.മണിക്ക് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോഴ്‌സിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ഇതേ ദിവസം രാത്രി 8.30 ന് എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും മനാമിലെ കര്‍ണ്ണാടക ക്ലബ്ബില്‍ നടക്കും.
ബുധനാഴ്ച വൈകുന്നേരം 5.00 മണിക്ക് ഗുദൈബിയയില്‍ ഫാമിലി ക്ലാസ്സ് ഉദ്ഘാടനവും പ്രാര്‍ത്ഥനാ മജ്‌ലിസും നടക്കും.