ഹജ്ജ് ക്യാമ്പ്‌; 603 തീർഥാടകർ ഇന്നലെ പുറപ്പെട്ടു; ഇന്ന് 600 പേര്‍ പുറപ്പെടും.മുഖ്യമന്ത്രി ഇന്ന് ഹജ്ജ് ക്യാമ്പിലെത്തും


ഹജ്ജ് ക്യാമ്പിൽ നിന്ന് ഒരു ദ്രശ്യം 
കൊണ്ടോട്ടി: ഹജ്ജ് ക്യാമ്പ്‌ സജീവമാകുന്നു. രണ്ട് വിമാനങ്ങളി ലായി മൂന്ന് കുട്ടികളടക്കം 603 പേര്‍ ഇന്നലെ യാത്ര പുറപ്പെട്ടു. രാവിലെ 140 പുരുഷന്മാരും 161 സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. വൈകീട്ട് 148 പുരുഷന്മാരും 151 സ്ത്രീകളും ഒരു കുട്ടിയുമാണ് യാത്ര തിരിച്ചത്. നാലാം സംഘത്തെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിസംബോധന ചെയ്തു.
ആദ്യ ദിവസം തന്നെ ഹാജിമാര്‍ക്കുള്ള സംസം വെള്ളം കരിപ്പൂരിലെത്തിച്ചു തുടങ്ങി. ഹാജിമാരെ ജിദ്ദയില്‍ ഇറക്കിയുള്ള മടക്ക സര്‍വ്വീസിലാണ് സംസം വെള്ളം സഊദി എയര്‍ലൈന്‍സ് കൊണ്ടുവരുന്നത്.
ഹജ്ജ് ടെര്‍മിനലില്‍ ഇവ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ ഹജ്ജ് പൂര്‍ത്തീകരിച്ച് തിരിച്ചുവരുമ്പോള്‍ കരിപ്പൂരില്‍ നിന്നു 10 ലിറ്റര്‍ വീതം കൈമാറും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഹജ്ജ് ക്യാമ്പിലെത്തുന്നുണ്ട്. ഉച്ചതിരിഞ്ഞാണ് മുഖ്യ മന്ത്രി ഹാജിമാര്‍ക്ക് യാത്രാമംഗളം നേരാന്‍ എത്തുക. ഇന്ന്

SKSSF കാമ്പയിന്‍ ; കാസര്‍കോട് ജില്ലയിലെ മേഖലാ സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു

കാസറകോട് : സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി SKSSF ‌സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 30 വരെ സംഘടിപ്പിക്കുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായുള്ള കാസറകോട് ജില്ലയിലെ മേലാ സമ്മേളനങ്ങളുടെ ജില്ലാ തല പ്രഖ്യാപനം മുള്ളേരിയ മേഖലയിലെ ഗാളിമുഖത്ത് വെച്ച് നടന്നു. ജില്ലാപ്രസിഡണ്ട് പി. കെ. താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. മലബാര്‍ ഇസ്ലാമിക്ക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി പ്രമേയ പ്രഭാഷണം നടത്തി. ട്രഷറര്‍ ഹാഷിം ദാരിമി ദേലമ്പാടി, വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹനീഫ് ഹുദവി ദേലമ്പാടി, ഹമീദ് അര്‍ഷദി ഗാളിമുഖം, കെ. എച്ച്. അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍ , മാഹിന്‍ ദാരിമി, ഹാരിസ് ബെദിര, യൂസഫ് മുസ്ലിയാര്‍ , യൂസുഫ് ഹാജി പള്ളങ്കോട്, ഇബ്രാഹിം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

"നാരിയത്ത്‌ സ്വലാത്ത്‌" സുന്നി മുജാഹിദ്‌ ഓണ്‍ലൈന്‍ സംവാദം ഇന്ന്‌ ക്ലാസ്സ്‌ റൂമില്‍; വിപുലമായ സൌകര്യമേര്‍പ്പെടുത്തി

ഓണ്‍ലൈന്‍. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ രംഗത്തെ സുന്നത്തു ജമാഅത്തിന്റെ ശബ്‌ദമായി മാറിയ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വീണ്ടും ചരിത്ര കുതിപ്പിനൊരുങ്ങുന്നു. ആഴ്‌ച തോറുമുള്ള ആദര്‍ശ പഠന ക്ലാസ്സും മറ്റും ക്രിത്യമായി നടത്തി വരുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇന്ന്‌ മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിന്റെ നേതാക്കളുമായി ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിക്കും. 
നേരത്തെ മുജാഹിദ്‌ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം നേതാക്കളുമായി നടന്ന ചര്‍ച്ചകളുടെയും സംശയ നിവാരണത്തിന്റെയും തുടര്‍ച്ചയായാണ്‌ ഇന്ന്‌ ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക്‌ സംവാദം നടത്താന്‍ ധാരണയായത്‌. ഇന്നത്തെ വിഷയം  നാരിയത്ത്‌ സ്വലാത്ത്‌ എന്നായിരിക്കുമെന്നും സംവാദത്തിന്റെ മുമ്പും ശേഷവും വ്യാജകേശവുമായി ബന്ധപ്പെട്ട ക്ലിപ്പ്‌ സഹിതമുള്ള പതിവ്‌ ചര്‍ച്ചകളും നടക്കുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു.ക്ലാസ്സ്‌ റൂം ലൈവ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തല്‍സമയ സംപ്രേഷണത്തിന്‌ വിപുലമായ സൌകര്യം
ഇന്ന്‌ രാത്രിയോടെ ബൈലക്‌സ്‌ മെസ്സഞ്ചറിലും ഓണ്‍ലൈന്‍ റേഡിയോവിലും ലഭ്യമാകുന്ന  സംവാദത്തിന്റെ തല്‍സമയ സംപ്രേഷണത്തിനും  അനുബന്ധ ചര്‍ച്ചകള്‍ക്കും വിപുലമായമായ

വിവാഹ പ്രായം; പണ്ഡിതന്മാരെ പരിഹസിക്കുന്നവര്‍ സമുദായത്തില്‍ ഒറ്റപ്പെടും : SKSSF

കോഴിക്കോട്: വിവാഹ പ്രായം വിവാദമായ പശ്ചാത്തലത്തില്‍ മുസ്‌ലിം പണ്ഡിത നേതൃത്വത്തിനെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയും മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസും ബാലിശമായ വാദങ്ങളുമായി രംഗത്തു വന്നത് സമുദായ താല്‍പര്യത്തിനെതിരായ ബോധപൂര്‍വ്വ നീക്കമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. മുസ്‌ലിം വനിതകളുടെ വിദ്യാഭ്യസ മുന്നേറ്റം കേരളത്തില്‍ നടന്നത് ശൈശവ വിവാഹ നിരോധന നിയമത്തിന് ശേഷമല്ല. വിദ്യാഭ്യാസ മുന്നേറ്റത്തിന് മത ബോധവും പതിറ്റാണ്ടുകളായി പണ്ഡിത നേതൃത്വം നടത്തിയ പ്രവര്‍ത്തന ഫലമാണ് കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റം. ഇസ്‌ലാമിക ശരീഅത്തിനെതിരെ കുപ്രചരണങ്ങളുമായി രംഗത്തു വരുന്നവര്‍ക്ക് ചൂട്ടു പിടിക്കുന്ന വര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് ഫൈസി വെണ്‍മണല്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് അശ്‌റഫി പാനൂര്‍, ഉമര്‍ ദാരിമി പുത്തൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, റഷീദ് ഫൈസി വെള്ളായിക്കോട്, ബിഷ്‌റുല്‍ ഹാഫി, ഷാനവാസ് മാസ്റ്റര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട് എന്നിവര്‍ സംസാരിച്ചു. ജന: സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപിള്ളി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.

ചാവക്കാട് സുന്നീ സംഗമം ജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

ചാവക്കാട് : മുസ്‌ലിം സമൂഹം നെഞ്ചോട് ചേര്‍ത്ത്പിടിച്ച പ്രവാചകന്‍ (സ) യെ കച്ചവടവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സുന്നീ മക്കള്‍ സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ നഗറിലേക്ക് ഒഴുകിയെത്തി. കൃത്യം 4:30ന് ആരംഭിച്ച സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമകാലിക സംഭവ വികാസങ്ങളില്‍ സമസ്തയുടെ പ്രാധാന്യം, കേശ വിവാദം, പെണ്‍കുട്ടികളുടെ വിവാഹ പ്രായം തുടങ്ങിയ വിഷയങ്ങളെല്ലാം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് സംസാരിച്ച അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കാന്തപുരം തന്‍റെ കൈവശമുള്ള മുടി ഉപേക്ഷിക്കണമെന്നും തട്ടിപ്പിലൂടെ പിരിച്ച പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
SKSSF ജില്ലാ വൈസ് പ്രസിഡന്റ് ഷഹീര്‍ ദേശമംഗലത്തിന്‍റെ ആമുഖ ഭാഷണത്തോടെ ആരംഭിച്ച രണ്ടാം സെഷന്‍ SKSSF സംസ്ഥാന ജന: സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു.  സമസ്തയും എസ്കെഎസ്എസ്എഫും ഇനിയും എന്തിനു കേശ വിവാദത്തിന് പിന്നാലെ നടക്കുന്നു? ഈ വിഴുപ്പലക്കല്‍ ഇനിയും തുടരണോ എന്നാ ചോദ്യത്തിന് ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ മറുപടി ആധികാരികമായിരുന്നു. പ്രവാചകന്‍ (സ) യുടെ വിയോഗാനന്തരം സമുദായത്തിലെ ഒരു വിഭാഗം

ഏക സിവില്‍കോഡ് വാദികള്‍ക്ക് പുതിയകൂട്ട് : പിണങ്ങോട് അബൂബക്കര്‍

2013 സെപ്തംബര്‍ 24ന് കോഴിക്കോട് ഹൈസണില്‍ യോഗം ചേര്‍ന്നത് കേരളത്തിലെ ആധികാരിക മുസ്‌ലിം സംഘടനാ പ്രതിനിധികളാണ്. (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, മുസ്‌ലിം ലീഗ്, മുജാഹിദ് (ഇരുവിഭാഗം), ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്താന കേരള ജംഇയ്യത്തുല്‍ ഉലമാ, എം.ഇ.എസ്. എം.എസ്.എസ്)
ക്ഷണിക്കാതിരുന്നത് ഒന്ന്, എസ്.ഡി.പി.ഐ, രണ്ട് - കാന്തപുരം വിഭാഗം. ഈ രണ്ടുവിഭാഗവും മുഖ്യധാരയിലോ, മുസ്‌ലിം പൊതുജീവിതത്തിലോ ഇടമുള്ളവരല്ല. ''നെഗറ്റീവ് ആക്ടിവിറ്റിസ''മാണിവരുടെ കര്‍മധര്‍മങ്ങളുടെ ആകെ കൈമുതല്‍ നന്മ തിന്മകൊണ്ട് തടയുന്ന വിഭാഗങ്ങള്‍ (വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശത്തിന് വിരുദ്ധമാണിത്)
പ്രസ്തുത യോഗം മുന്നോട്ടുവെച്ചത് രണ്ട് കാര്യമാണ്. ഒന്ന്, പരക്കെ ഉയര്‍ന്നുവന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി സംബന്ധിച്ച പ്രയാസങ്ങള്‍. രണ്ട്, ഈ സാഹചര്യങ്ങളുടെ അനന്തരഫലങ്ങള്‍.
മുസ്‌ലിം പെണ്‍കുട്ടികളെ കൊച്ചുനാളില്‍ തന്നെ കെട്ടിച്ചുയക്കണമെന്നോ അതിന് വേണ്ടി നിലകൊള്ളണമെന്നോ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിട്ടില്ല.
നിലവില്‍ മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങള്‍ ശരീഅത്ത് അനുസരിച്ചാണ് നടന്നുവരുന്നത്. അതിന് ഭാരതത്തില്‍ ഭരണഘടനാപരമായ പരിരക്ഷയും ലഭ്യമാണ്. ശരീഅത്തില്‍ വിവാഹ പ്രായം

മണ്ണാര്‍ക്കാട് ഇസ്‍ലാമിക് സെന്‍ററിന്‍റെ വിജയത്തിന് ഉദാരമായി സംഭാവന ചെയ്യുക

- habeeb faizy

കാളമ്പാടി മഖാം ഉറൂസ് എട്ട്, ഒമ്പതിന് പ്രചാരണോദ്ഘാടനം 28 ന് വാഴക്കാട്ട്

റഈസുല്‍ ഉലമാ കാളമ്പാടി ഉസ്താദ്  
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളായ അബുല്‍ അലി കോമു മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല അബുബക്കര്‍ മുസ്‌ലിയാര്‍, റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന 'കാളമ്പാടി മഖാം ഉറൂസ് മുബാറക്' ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കൊടികയറ്റം, കൂട്ടസിയാറത്ത്, അനുസ്മരണ സമ്മേളനം, മതപ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് പാരായണം, ഉലമാ സംഗമം, അന്നദാനം എന്നിവ നടക്കും. ഒമ്പതിന് കാലത്ത് 9 മണി മുതല്‍ ആരംഭിക്കുന്ന കൂട്ട സിയാറത്തുകളില്‍ ആയിരങ്ങള്‍ സംബന്ധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിയാറത്തിനും ദിക്‌റ് മജ്‌ലിസിനുമായി വരുന്നവര്‍ക്ക് വേണ്ടി കാളമ്പാടി പ്രദേശത്ത് വിപുലമായ സൗകര്യങ്ങളൊരുക്കും.
ഉറൂസ് മുബാറക് പ്രചാരണോദ്ഘാടനം സപ്തംബര്‍ 28ന് ശനിയാഴ്ച വാഴക്കാട് ടൗണില്‍ മര്‍ഹൂം കാളമ്പാടി

"വിവാഹ പ്രായം: നിര്‍ണയിക്കേണ്ടതാര്...?" SKSSF ഓപ്പണ്‍ ഫോറം ഒക്‌ടോബര്‍ രണ്ടിന് മലപ്പുറത്ത്

മലപ്പുറം: വിവാഹ പ്രായം സംബന്ധിച്ച് തുടരുന്ന വിവാദങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിനെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ചില കേന്ദങ്ങള്‍ ബോധപൂര്‍വ്വം കൊണ്ടു വരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 2ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് മലപ്പുറം കോട്ടപ്പടി ബസ്റ്റന്റ് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മത രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും പൊതു ജനങ്ങള്‍ക്ക് സംശയനിവാരമണത്തിന് പിരിപാടിയില്‍ അവസരമൊരുക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ഹമീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ഒ.എം.എസ്.എ തങ്ങള്‍, ഹസന്‍ ഫൈസി പന്നിപ്പാറ, പി.എം റഫീഖ് അഹ്മദ് (വൈസ്.ചെയര്‍മാന്‍) ശിഹാബ് കുഴിഞ്ഞോണം(ജന.കണ്‍വീനര്‍) മുഹമ്മദ് ത്വയ്യിബ് ഹുദവി, വി.കെ ഹാറൂണ്‍ റശീദ്, ശമിര്‍ ഫൈസി ഒടമല(ജോ. കണ്‍വീനര്‍)സമദ് കൊന്നോല(ചെയര്‍മാന്‍, പ്രചരണം) ശാഹാദ് പാണക്കാട്, റഹീം പട്ടര്‍ക്കടവ്, ഹംസ ഒഴുകൂര്‍(കണ്‍വീനര്‍മാര്‍). യോഗത്തില്‍ ഹസന്‍ ഫൈസി പന്നിപ്പാറ അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയതു.

കാളമ്പാടി ഉസ്താദ് അനുസ്മരണവും ദുആ മജ്‌ലിസും നാളെ (വെള്ളി)

പടിഞ്ഞാറത്തറ : വാരാമ്പറ്റ സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജില്‍ മര്‍ഹൂം കാളമ്പാടി ഉസ്താദ് അനുസ്മരണവും മാസാന്ത ദിക്ര്‍ മജ്‌ലിസും നാളെ (27 വെള്ളി) വൈകുന്നേരം 7 മണിക്ക് നടക്കും. സിറാജുദ്ദീന്‍ ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍ , കബീര്‍ ഫൈസി നിലമ്പൂര്‍ , എ കെ സുലൈമാന്‍ മൗലവി, ആരിഫ് വാഫി പങ്കെടുക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും.

കാളമ്പാടി ഉസ്താദ് അനുസ്മരണവും ദുആ മജ്‌ലിസും നാളെ (വെള്ളി)

വയനാട് : വാരാമ്പറ്റ സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജില്‍ മര്‍ഹൂം കാളമ്പാടി ഉസ്താദ് അനുസ്മരണവും മാസാന്ത ദിക്ര്‍ മജ്‌ലിസും നാളെ (27 വെള്ളി) വൈകുന്നേരം 7 മണിക്ക് നടക്കും. സിറാജുദ്ദീന്‍ ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍ , കബീര്‍ ഫൈസി നിലമ്പൂര്‍ , എ കെ സുലൈമാന്‍ മൗലവി, ആരിഫ് വാഫി പങ്കെടുക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും.
- Shamsul Ulama Islamic Academy VEngappally

കേശ വിശദീകരണ സമ്മേളനം നാളെ (വെള്ളി) മഞ്ചേശ്വരത്ത്

മഞ്ചേശ്വരം : SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുടെ മൂന്നാമത് സമ്മേളനം മഞ്ചേശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാസ്‌ക്കോ ഹാളില്‍ വെച്ച് നാളെ (27 വെള്ളി) വൈകുന്നേരം നാല് മണിക്ക് നടക്കും. വിവാദ കേശവിശദീകരണ സമ്മേളനം മേഖലാ പ്രസിഡണ്ട് മുഹമ്മദ് ഫൈസി കജയുടെ അധ്യക്ഷതയില്‍ കാന്തപുരത്തിന്റെ മരുമകന്‍ അബ്ദുല്‍ ബാരി ബാഖവി ഉല്‍ഘാടനം ചെയ്യും. മുജീബ് ഫൈസി പൂലോട് വ്യാജ കേശവും ആനുകാലീകവും എന്ന വിഷയം എല്‍. സി. ഡി. ക്ലിപ്പിംഗ് സഹിതം അവതരിപ്പിക്കും. പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ , പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്‍ , SKSSF ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, എസ്. വൈ. എസ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, മണ്ഡലം പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങള്‍, ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല, ഹാഷിം ദാരിമി ദേലമ്പാടി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ , സലാം ഫൈസി പേരാല്‍ , എ. കെ. എം. അഷ്‌റഫ്, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബ്ദു റസാഖ് അസ്ഹരി പാത്തൂര്‍ , ഇസ്മായീല്‍ മച്ചമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
- kumbala skssf

പൊന്നാട് SYS, SKSSF സംഘടിപ്പിക്കുന്ന സുന്നി മഹാ സമ്മേളനം 30 ന്

- Mubarak Edavannappara

വ്യാജകേശത്തിനെതിരെ SKSSF പുഞ്ചപ്പാടം യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാം 27 ന്

- Mubarak Edavannappara

SKSSF ബദിയടുക്ക മേഖലാ സമ്മേളനം; പ്രഖ്യാപനം 29 ന് നീര്‍ച്ചാലില്‍

ബദിയടുക്ക : സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച് വരുന്ന കാമ്പയിന്റെ ഭാഗമായി നവംബര്‍ ആദ്യവാരം ബദിയടുക്കയില്‍ വെച്ച് നടക്കുന്ന മേഖലാ സമ്മേളനത്തിന്റെയും റാലിയുടെയും പ്രഖ്യാപനം സെപ്റ്റമ്പര്‍ 29 ന് ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക് നീര്‍ച്ചാലില്‍ വെച്ച് സംഘടിപ്പിക്കാന്‍ മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക, സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം, വര്‍ക്കിംഗ് സെക്രട്ടറി ജലാലുദ്ധീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍ , ട്രഷറര്‍ ഹമീദ് അര്‍ശദി ഉക്കിനടുക്ക, ആദം ദാരിമിനാരമ്പാടി, ശരീഫ്ഹനീഫിചെര്‍ളടുക്ക, അസീസ് പാട്‌ലടുക്ക, മൊയ്തീന്‍കുഞ്ഞി കുമ്പടാജ തുടങ്ങിയവര്‍ സംബന്ധിച്ചു.  
- Siddeque belinja

"വിവാഹ പ്രായം; വിവാദവും വസ്തുതയും" മുസ്തഫ മുണ്ടുപാറയുടെ വിശദീകരണം

"വിവാഹ പ്രായം; വിവാദവും വസ്തുതയും" മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതി 

മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കുന്നവരെ കരുതിയിരിക്കുക : SYS കോട്ടക്കല്‍

മണ്ഡലംതല ഉദ്ഘാടനം ജില്ലാ ട്രഷറര്‍
കാടാമ്പുഴ സി. മൂസഹാജി നിര്‍വഹിക്കുന്നു 
കോട്ടക്കല്‍ : മഹല്ലുകളില്‍ ഛിദ്രതയും അനൈക്യവുമുണ്ടാക്കുന്നവരെ കരുതിയിരിക്കണമെന്ന് SYS കോട്ടക്കല്‍ മണ്ഡലം വാദീതൈ്വബ മഹല്ല് സംഗമം അഭിപ്രായപ്പെട്ടു. അധര്‍മങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഒരുമിച്ചു നില്‍ക്കേണ്ട മഹല്ലുകളില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം അപലപനീയമാണ്. വിവാഹപ്രയം വിവാദമാക്കി സമുദായ നേതൃത്വത്തെ അവമതിക്കാനുള്ള നീക്കം കരണീയമല്ലെന്നും സംഗമം അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ 90 മഹല്ലുകളില്‍ നടക്കുന്ന മഹല്ല് സംഗമങ്ങളുടെ മണ്ഡലംതല ഉദ്ഘാടനം ആട്ടീരി ഇര്‍ശാദ് ക്യാമ്പസില്‍ ജില്ലാ ട്രഷറര്‍ കാടാമ്പുഴ സി. മൂസഹാജി നിര്‍വഹിച്ചു. ടി. അഹ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് പ്രമേയ പ്രഭാഷണം SYS മണ്ഡലം പ്രസിഡണ്ട് എം. പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. സയ്യിദ് സി. പി. എം തങ്ങള്‍ , തോപ്പില്‍ കുഞ്ഞാപ്പുഹാജി, വി. കുഞ്ഞിമുഹമ്മദ് ഹാജി, ഒ. പി മുഹമ്മദ്ഹാജി, റവാസ് ആട്ടീരി, മനാഫ് വടക്കേതില്‍ , വി. ഹനീഫ, ബശീര്‍ കല്ലായി, വി. ഫൈസല്‍ , കെ. കെ സിദ്ദീഖ് പ്രസംഗിച്ചു. വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ മജ്‌ലിസുന്നൂര്‍ സദസിന് നേതൃത്വം നല്‍കി. പാലപ്പുറ മഹല്ല് വാദീതൈ്വബ സംഗമവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഇന്ന് (വ്യാഴം) വൈകുന്നേരം ഏഴുമണിക്ക് പാലപ്പുറ ജുമാമസ്ജിദില്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസ്വിര്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒ. പി അബൂബക്കര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. കോട്ടൂര്‍ മഹല്ല് സംഗമം 29ന് വൈകുന്നേരം ഏഴുമണിക്ക് പണിക്കര്‍കുണ്ട് മബ്‌റൂക് ബില്‍ഡിംഗില്‍ നടക്കും.
- ali ravas

KKSMC 'ഈദ് നിലാവ് 2013' സ്വാഗത സംഘം രൂപീകരിച്ചു

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഈദ് നിലാവ് 2013' പരിപാടിയുടെ വിജയത്തിനായി സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ ചെയര്‍മാനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അബ്ദുല്‍സലാം മുസ്‌ലിയാര്‍ വാണിയന്നൂര്‍ (വൈസ് ചെയര്‍മാന്‍), സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍ (ചീഫ് കോര്‍ഡിനേറ്റര്‍), അബ്ദു ഫൈസി (കോര്‍ഡിനേറ്റര്‍), ഹംസ ബാഖവി (ചീഫ് കണ്‍വീനര്‍), ആബിദ് അല്‍ ഖാസിമി (കണ്‍വീനര്‍), ഇസ്മായീല്‍ ഹുദവി (സെക്രട്ടറി), മുഹമ്മദലി ഫൈസി (പ്രോഗ്രാം കണ്‍വീനര്‍).
- KKSMC Media

ഹജ്ജ്: ആദ്യ തീര്‍ത്ഥാടകസംഘം യാത്ര തിരിച്ചു; ആദ്യവിമാനത്തില്‍ 300 തീര്‍ഥാടകര്‍

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യ തീര്‍ഥാടക സംഘം കരിപ്പൂരില്‍നിന്ന് യാത്ര പുറപ്പെട്ടു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് ബുധനാഴ്ച ഇന്ന് രാവിലെ 9.05ന്് സൗദി എയര്‍ലൈന്‍സിന്‍്റെ ആദ്യ വിമാനം ഫ്ളാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ എം.എ ഷാവനാസ് എം.പി, എം.എല്‍.എമാരായ സി.പി മുഹമ്മദ്, കെ മുഹമ്മദുണ്ണി ഹാജി, അഡ്വ. എം ഉമ്മര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു.
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആദ്യവിമാനത്തില്‍ 300 തീര്‍ഥാടകരാണ് യാത്രയായത്.
 വൈകീട്ട് നാലിന് രണ്ടാമത്തെ വിമാനം പുറപ്പെടും. ഇത്തവണ 8788 പേരാണ് കരിപ്പൂരില്‍നിന്ന് യാത്രയാവുന്നത്.
കേരളത്തിന് പുറമെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കും കരിപ്പൂരാണ് എംബാര്‍ക്കേഷന്‍ പോയന്‍റായി നിശ്ചയിച്ചിട്ടുള്ളത്. ഇത്തവണ ഹജ്ജ്ക്യാമ്പില്‍ പ്രത്യേകം രജിസ്ട്രേഷന്‍...കൗണ്ടര്‍പ്രവര്‍ത്തിക്കുന്നില്ല. സൗദി എയര്‍ല്‍ൈസന്‍സിന്‍െറ ചെക്ക് ഇന്‍ കൗണ്ടറിലാണ് തീര്‍ഥാടകര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ബോഡിങ് പാസ് വാങ്ങി തീര്‍ഥാടകര്‍ ഹജ്ജ് സെല്ലിലേക്ക് പോകണം. യാത്രാരേഖകള്‍ കൈപ്പറ്റിയ ശേഷമാണ് ഹജ്ജ് ഹൗസിലെ വിശ്രമ സ്ഥലത്തേക്ക് നീങ്ങേണ്ടത്. ഇഹ്റാമില്‍ പ്രവേശിച്ച ശേഷം തിരികെ ഹജ്ജ് ഹൗസില്‍ പ്രത്യേകം തിരിച്ച സ്ഥലത്ത് എത്തണം. പ്രാര്‍ഥനക്കും ഉദ്യോഗസ്ഥരുടെ...

വിവാഹപ്രായവും ബഹളക്കാരും; വിമര്‍ശകര്‍ അറിയേണ്ട വസ്തുതകള്‍

".....21ഉം 18ഉം വിവാഹ പ്രായപരിധിയായി നിര്‍ണയിച്ചതിലെ യുക്തിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകത്തെ പകുതിയിലധികം രാജ്യങ്ങളിലും വിവാഹപ്രായം 18ഉം 16ഉം ആണ്. വത്തിക്കാന്‍സിറ്റി, സൗത്ത് അമേരിക്കയിലെ ബൊളിവിയ, പരാഗ്വേ പോലെയുള്ള ചില രാജ്യങ്ങളില്‍ 16ഉം 14ഉം വിവാഹപ്രായമായി നിര്‍ണയിക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ മെക്‌സിക്കോയില്‍ 16ഉം 15ഉം ആണ്. ന്യൂയോര്‍ക്കില്‍ രണ്ടുപേര്‍ക്കും 14 മതി. സൗത്ത് കരോളിനയില്‍ ഗര്‍ഭിണിയാണെന്ന് ഒരു ഫിസിഷ്യന്‍ സാക്ഷ്യപത്രം കൊടുത്താല്‍ 13ാം വയസില്‍ വിവാഹിതയാകാം. ഇന്ത്യയേക്കാള്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാംകൊണ്ടും മികച്ചുനില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയില്‍ പലതും. പെണ്‍കുട്ടിക്ക് 18ഉം പുരുഷന് 21ഉം ആവണമെന്നത് ഏതെങ്കിലും ശാസ്ത്രീയമായ പഠനത്തിന്റെയോ സര്‍വെയുടെയോ പിന്‍ബലത്തിലാണെന്ന് ആരും അവകാശപ്പെട്ടതായി കണ്ടിട്ടില്ല. ആരോഗ്യ ശാസ്ത്രത്തിന്റെയോ പ്രകൃതി ശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും ഒരു ശാസ്ത്ര ശാഖയുടെയോ സര്‍ട്ടിഫിക്കറ്റ് പ്രായ വിഷയത്തില്‍ ഹാജരാക്കാന്‍ കഴിയുമോ? അനുമതിയോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പെണ്‍കുട്ടിയുടെ കുറഞ്ഞ പ്രായം 16 വയസ്സ് നിര്‍ണയിച്ച രാജ്യത്ത് വിവാഹ ബന്ധത്തിലേര്‍പെട്ട് ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ 18 വയസാകണമെന്നതിലെ യുക്തിരാഹിത്യം ചിന്തിക്കേണ്ടതില്ലേ?"
മുസ്തഫ മുണ്ടുപാറ
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഗുരുതര പ്രതിസന്ധി അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന 18 വയസിന് മുമ്പുള്ള വിവാഹങ്ങളാണ് എന്ന മട്ടിലാണ് ചിലരുള്ളത്.
ഓരോ മാസവും നടക്കുന്ന ലക്ഷക്കണക്കിന് വിവാഹങ്ങളില്‍ കാല്‍ ശതമാനംപോലും ഇത്തരത്തിലുള്ള 'ശൈശവ' വിവാഹങ്ങളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സ്ത്രീത്വ സംരക്ഷണത്തിന്റെ വക്താക്കളായി രംഗത്തുവരുന്നവര്‍ സമൂഹത്തിലെ ഒട്ടനവധി ജീര്‍ണ്ണതകളിലൊന്നും ഇടപെടാന്‍ തയാറാവാതെ മുസ്‌ലിം വിവാഹ പ്രശ്‌നത്തില്‍ മാത്രം കയറിപ്പിടിച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിന് കുടുംബിനികള്‍ മദ്യമെന്ന മഹാവിപത്തിന് മുമ്പില്‍ ജീവിതം കുരുതികൊടുക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ഇയ്യച്ചേരിയെപ്പോലെയുള്ള ഏതാനും പേര്‍ക്ക് തീറെഴുതിക്കൊടുത്ത് ചാനലുകളിലും പേജുകളിലും നിറഞ്ഞാടുന്നവരുടെ ഉള്ളിലിരുപ്പ് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മുന്‍വിധിയോടെ സമീപിക്കുന്ന ഒരു സാഹചര്യം മുന്‍പൊന്നുമില്ലാത്തവിധം കേരളത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു. ദൃശ്യ മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനപ്രകാരം വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ നേതൃയോഗത്തിലെ തീരുമാനങ്ങള്‍ സംബന്ധിച്ചുണ്ടായ ചര്‍ച്ചകളും വിലയിരുത്തലുകളും ഇവിടെ സൂചിപ്പിച്ച വിധത്തില്‍ തന്നെയാണുണ്ടായത്.
വിവാഹ പ്രായപരിധി 18ഉം 21ഉം ആക്കി നിജപ്പെടുത്തിയ 2006ലെ ശിശു വിവാഹ നിരോധ നിയമത്തിന്റെയും 2008ല്‍ നടപ്പിലാക്കിയ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ ഒറ്റപ്പെട്ടതെങ്കിലും ചില മഹല്ലുകളില്‍ നടന്ന 18 വയസിന് മുമ്പുള്ള വിവാഹങ്ങള്‍