സമസ്ത കൈത്താങ്ങ് പദ്ധതി; ദക്ഷിണ കന്നഡ, കൊടക് ജില്ല നേതൃസംഗമം നടത്തി
മംഗലാപുരം: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലെ നേതൃസംഗമം കല്ലട്ക്ക മദ്റസ ഹാളില്‍ വെച്ച് നടന്നു. 2015 മുതല്‍ സമസ്ത നടപ്പാക്കിവരുന്ന കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയായാണ് 2021 മാര്‍ച്ച് 19ന് ഫണ്ട് സമാഹരണം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചത്. മഹല്ല് ശാക്തീകരണം, മറ്റു സംസ്ഥാനങ്ങളിലെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് - 19 ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണം, പൈതൃക സംരക്ഷണം തുടങ്ങിയവക്ക് കോടിക്കണക്കിന് രൂപയാണ് ഇതിനകം സമസ്ത ചെലവഴിച്ചത്. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന പോലെ പൊതുജനപങ്കാളിത്തമാണ് കൈത്താങ്ങ് പദ്ധതിയുടെയും പൂര്‍ണ വിജയം.
ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്ത ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് ഉമര്‍ ദാരിമി വിഷയാവതരണം നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെമ്പര്‍മാരായ ഇസ്മാഈല്‍ ഹാജി, അബൂബക്കര്‍ ഹാജി, റശീദ് ഹാജി, റഫീഖ് ഹാജി, ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയായ മുഹമ്മദ് മുസ്ലിയാർ മുണ്ടോളെ ആശംസകള്‍ നേര്‍ന്നു. മുഫത്തിശുമാരായ ഖാസിം മുസ്ലിയാര്, ഹനീഫ മുസ്ലിയാര്, അബ്ദുല്‍ഹമീദ് ദാരിമി, ഉമറുല്‍ ഫാറൂഖ് ദാരിമി, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ സംബന്ധിച്ചു. മുഫത്തിശ് അബ്ദുല്ല കുുഞ്ഞി ഫൈസി സ്വാഗതവും മുഹമ്മദ് ഇഖ്ബാല്‍ ദാരിമി നന്ദിയും പറഞ്ഞു.
- Samasthalayam Chelari