കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ആരംഭിച്ച സംഘടനയുടെ മുപ്പതാം വാർഷികാഘോഷം 2020 ഫെബ്രുവരിയിൽ സമാപിക്കും. ട്രൈസനേറിയം ഉപഹാരങ്ങളായി നിർമ്മാണത്തിലിരിക്കുന്ന അരീക്കോട് വാദിസകൻ, വെളിയങ്കോട് ഇസ് ലാമിക് സെന്റർ, മണ്ണാർക്കാട് വുമൺസ് അക്കാദമി, കോഴിക്കോട് സഹചാരി സെന്റർ തുടങ്ങിയ സംരംഭങ്ങൾ വാർഷികാഘോഷ കാലയളവിൽ ഉദ്ഘാടനം ചെയ്യും. ട്രൈസനേറിയത്തിന്റെ പ്രഥമ ഉപഹാരമായ കുറ്റിപ്പുറം വെൽനസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ. പി തലത്തിൽ ലഹരി വിമുക്തി ചികിത്സ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
- SKSSF STATE COMMITTEE