മുഅല്ലിം ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം 13ന് മാടായിയില്‍

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ വര്‍ഷാവര്‍ഷം നടത്തിവരുന്ന മദ്‌റസാ അധ്യാപക ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 13-ന് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍ ജില്ലയിലെ മാടായി റെയിഞ്ചിലെ വെങ്ങര (മുട്ടം) റഹ്മാനിയ സെക്കന്‍ഡറി മദ്രസയില്‍ നടക്കും. സമസ്ത മുശാവറ അംഗങ്ങള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്റ്റേറ്റ്, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.

പ്രസിഡണ്ട് സി കെ എം സ്വാദിഖ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വാഹക സമിതി യോഗമാണ് പരിപാടിക്ക് രൂപംനല്‍കിയത്. ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിസ്വാഗതം പറഞ്ഞു. എംഎ ചേളാരി പ്രവര്‍ത്തന റിപ്പോര്‍ട്ടും കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ സമ്മേളന പദ്ധതിയും അവതരിപ്പിച്ചു. എം എം മുഹ്യുദ്ദീന്‍ മുസ് ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം എം ഇമ്പിച്ചി കോയ മുസ്ലിയാര്‍ വയനാട്, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, കെ കെ ഇബ്രാഹിം മുസ്ലിയാര്‍, ടി മൊയ്തീന്‍ മുസ്ലിയാര്‍ പുറങ്ങ്, കെ ടി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍ മലപ്പുറം, പി ഹസൈനാര്‍ ഫൈസി ഫറോക്ക്, സി മുഹമ്മദലി ഫൈസി പാലക്കാട്, അബ്ദുല്‍ ഖാദിര്‍ ഖാസിമി വെന്നിയൂര്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, കെഎല്‍ ഉമര്‍ ദാരിമി ദക്ഷിണ കണ്ണട, ടി പി അലി ഫൈസി കാസര്‍ഗോഡ്, എ എം ശരീഫ് ദാരിമി നീലഗിരി, എം യു ഇസ്മായില്‍ ഫൈസി എറണാകുളം, വി എം ഇല്യാസ് ഫൈസി തൃശ്ശൂര്‍, കെ എം മുഹമ്മദലി മുസ്ലിയാര്‍ കാഷിഫി കോട്ടയം, കെ എച്ച് അബ്ദുല്‍ കരീം മൗലവി ഇടുക്കി, പി എ ശിഹാബുദ്ദീന്‍ മൗലവി ആലപ്പുഴ, യം ഷാജഹാന്‍ അമാനി കൊല്ലം, എ ആര്‍ ശറഫുദ്ദീന്‍ അല്‍ജാമിഇ തിരുവനന്തപുരം, എസ് മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen