SKJMCC അറുപതാം വാര്‍ഷികം; പതിനായിരം ബാലക്ലബ് രൂപികരിക്കും
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സെപ്തംബര്‍ മുപ്പതിന് മുമ്പായി സമസ്തയുടെ 9968 മദ്റസകളിലും ബാലക്ലബ് രൂപികരിക്കും. മദ്റസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട്, സദര്‍ മുഅല്ലിം, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി ഘടകങ്ങളില്‍ നിന്ന് മൂന്ന് വീതം പ്രതിനിധികളെ ഉള്‍കൊള്ളിച്ചാണ് ക്ലബ്ബിന് രൂപം നല്‍കുക. യൂണിറ്റ് ചെയര്മാന്, കണ്‍വീനര്‍ എന്നിവരെ ഉള്‍പ്പെടുത്തി റെയിഞ്ച് തലത്തിലും റെയിഞ്ച് ചെയര്മാന്, കണ്‍വീനര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ തലത്തിലും ജില്ലാ ചെയര്മാന്, കണ്‍വീനര്‍ മാരെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന തലത്തിലും കമ്മിറ്റിക്ക് രൂപം നല്‍കുക.
മാസാ മാസം മദ്റസ തല ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വായനാലോകം, സാഹിത്യ ചര്‍ച്ച, കുരുന്നുകള്‍ കുടുംബം ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, കഥാ രചന, കവിത രചന എന്നിവ നടക്കും.
ബാലക്ലബ് രൂപികരണ റിപ്പോര്‍ട്ടും ഭാരവാഹി ലിസ്റ്റും മുപ്പതിന് മുമ്പായി എസ്.കെ.ജെ.എം.സി.സി ഓഫീസില്‍ എത്തിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദവി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen