SKSSF നാഷണൽ ഡെലിഗേറ്റ്സ് കോൺഫറൻസ്; ന്യൂ ഡൽഹിയിൽ ദേശീയ സംഗമത്തിന് വൻ ഒരുക്കം
ന്യൂ ഡൽഹി: മലയാളി സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ സംരംഭങ്ങൾക്ക് ദേശീയ തലത്തിൽ ഇടം പിടിക്കുവാനും നൂതന പദ്ധതികളുടെ പ്രഖ്യാപനങ്ങൾക്ക് കാതോർക്കുന്ന എസ് കെ എസ് എസ് എഫ് നാഷണൽ ഡെലിഗേറ്റ്സ് കോൺഫറൻസിന് ഒരുക്കങ്ങൾ ആരംഭിച്ചു. ആഗസ്റ്റ് 30, 31 തിയ്യതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിക്കുവാനും സമ്മേളന പരിപാടികൾ വൻ വിജയമാക്കുവാനും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികളാണ് കോൺഫറൻസിൽ സംബന്ധിക്കുക.
ഇൻക്ലൂസിവ് ഇന്ത്യ എന്ന സന്ദേശമുയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ കോൺഫറൻസിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കൾക്ക് പുറമെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും സംബന്ധിക്കും. സംഘാടക സമിതി യോഗത്തിൽ അഡ്വ. സി. കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ആഷിഖ് വാഫി, നൗഷാദ് ഹുദവി, ജലീൽ ഫൈസി, ഇജാസ്, നൗഫൽ വാഫി, മുഹമ്മദ് അലി, ശാക്കിർ ഹുദവി, ദാവൂദ് വാഫി, ശുഐബ് ഹംസ, ശംസീർ കേളോത്ത്, മുൻഷിദ് എളേറ്റിൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. സമ്മേളനത്തിന്റെ നടത്തിപ്പിനായി വിവിധ ഉപസമിതികൾ പ്രവർത്തനമാരംഭിച്ചു.
- SKSSF STATE COMMITTEE