കെ.ടി. അബ്ദുല്‍ ഗഫൂര്‍ ഹുദവിക്ക് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മുന്‍ അധ്യാപകനുമായിരുന്ന കെ.ടി അബ്ദുല്‍ ഗഫൂര്‍ ഹുദവി പൊന്മളക്ക് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു അറബി ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. 'അറബീ പദസഞ്ചയത്തിലെ നവപദരൂപീകരണവും അറബീവത്കരണവും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍' എന്ന വിഷയത്തില്‍ പ്രൊഫസര്‍ ബഷീര്‍ അഹ്മദ് ജമാലിക്ക് കീഴിലായിരുന്നു ഗവേഷണം.

ദാറുല്‍ഹുദായില്‍ നിന്നും ശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ അബ്ദുല്‍ ഗഫൂര്‍ ഹുദവി ജെ.എന്‍. യുവില്‍ നിന്നു തന്നെ അറബി പദ്യ രചനാ ശാസ്ത്രത്തില്‍ എം.ഫില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ യു. എന്‍. ജനറല്‍ അസംബ്ലിയില്‍ അടക്കം വിവിധ ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം നിരവധി രാജ്യാന്തര അറബ് സാഹിത്യ മത്സരങ്ങളില്‍ പങ്കെടുത്ത് അവാര്‍ഡുകളും നേടിയിട്ടുണ്ട്.


- Darul Huda Islamic University