- Samastha Kerala Jam-iyyathul Muallimeen
SKJMCC അറുപതാം വാര്‍ഷികം; ജില്ലാതല സുവനീര്‍ മത്സരം നടത്തും
തേഞ്ഞിപ്പലം: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലം ആശ്രാമ മൈതാനിയില്‍ വെച്ച് നടത്തുന്ന അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസ്ഥാനം, പ്രവര്‍ത്തനം, ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഭാരവാഹികള്‍, ജില്ലയിലെ റെയ്ഞ്ചുകള്‍, ഭാരവാഹികള്‍, ജില്ലയിലെ മത-ഭൗതിക സ്ഥാപനങ്ങള്‍, ജീവിക്കുന്നവരും മണ്‍മറഞ്ഞവരുമായ സമസ്തയുടെ നേതാക്കള്‍ തുടങ്ങിയവയുടെ ലഘുവിവരമടങ്ങിയ ക്രൗണ്‍ 1/4 വലിപ്പത്തില്‍ 96-128 പേജിലൊതുങ്ങുന്ന രൂപത്തില്‍ അതത് ജില്ലാ കമ്മിറ്റികള്‍ പ്രിന്റ് ചെയ്തു നാല് കോപ്പി വീതം മത്സരത്തിനായി സെപ്തംബര്‍ 30ന് ചേളാരി ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen