മുഹമ്മദ് റഫീഖ് ഹുദവിക്ക് ഡോക്ടറേറ്റ്
തിരൂരങ്ങാടി: ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറീന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മുഹമ്മദ് റഫീഖ് ഹുദവി പൂക്കൊളത്തൂരിന് അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. മാര്‍മഡ്യൂക് പിക്താളിന്റെയും അബ്ദുല്ല യൂസുഫലിയുടെയും ഖൂര്‍ആന്‍ വിവര്‍ത്തനങ്ങള്‍: ഒരു വിമര്‍ശന പഠനം എന്ന വിഷയത്തില്‍ പ്രൊഫ. റാശിദ് നസീം നദ്‌വിക്കു കീഴിലായിരുന്നു ഗവേഷണം.
താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ നിന്നു ബിരുദവും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ മുഹമ്മദ് റഫീഖ് ഹുദവി നിലവില്‍ ദാറുല്‍ഹുദായുടെ ആന്ധ്രാപ്രദേശിലെ പൂങ്കനൂര്‍ കാമ്പസിലെ അക്കാദമിക് കോഡിനേറ്ററാണ്.
- Darul Huda Islamic University