സിബാഖ് കലോത്സവം; കാരവന് തുടക്കമായി

തിരൂരങ്ങാടി/ തളങ്കര: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ദേശീയ കലോത്സവം സിബാഖ് 19 ന്റെ പ്രചാരണാര്‍ത്ഥം സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന സിബാഖ് കാരവന് കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ തുടക്കം.

ഇന്നലെ രാവിലെ ഒമ്പതിന് വാഴ്‌സിറ്റി യു. ജി സ്ഥാപനമായ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി കാരവന്റെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. അക്കാദമി പ്രിന്‍സിപ്പല്‍ യൂനുസ് ഹുദവി ചോക്കാട് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ഹംസ നവാഫ് വിഷയാവതരണവും മശ്ഹൂര്‍ തങ്ങള്‍ പ്രമേയ ഭാഷണവും നടത്തി. മസ്‌ലക് സെക്രട്ടറി ഫദ്‌ലുല്‍ റഹ്മാന്‍ സ്വാഗതവും ബശീര്‍ പള്ളങ്കോട് നന്ദിയും പറഞ്ഞു.

കര്‍ണാടകയിലെ മാടന്നൂര്‍ മുതല്‍ കളമേശേരി വരെയുള്ള ദാറുല്‍ഹുദാ സഹസ്ഥാപനങ്ങളിലും പ്രധാന നഗരങ്ങളിലും കാരവന്‍ പര്യടനം നടത്തും. എട്ടിന് എറണാകുളം ജില്ലയിലെ കളമശേരിയില്‍ കാരവന്‍ സമാപിക്കും.


- Darul Huda Islamic University