ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം'' എന്ന പ്രമേയവുമായി നടക്കുന്ന സില്‍വര്‍ ജുബിലിയുടെ ഭാഗമായി സംഘടിപ്പികുന്ന റൈഞ്ച് തല സത്യ സമ്മേളനം ഏപ്രില്‍ ഒന്നിന് സംസ്ഥാനത്തിനകത്തും പുറത്തുമായി 429 റൈഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. വിഢി ദിനമായി കണകാക്കപെടുന്ന ഏപ്രില്‍ ഒന്നിന്റെ മുഖ്യ ധാരണയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കലാണ് സത്യ സമ്മേളനത്തിന്റെ ലക്ഷ്യം. റൈഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന സത്യ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മാര്‍ച്ച് 31 ന് വൈകിട്ട് 7 മണിക്ക് മലപ്പുറം ചെട്ടിപ്പടിയില്‍ നടക്കും. കോഴിക്കോട് ഖാളിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങ ള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കൊട് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. പി.കെ അബ്ദുറബ്ബ് എം.എല്‍.എ മുഖ്യാധിഥി ആകും. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ കണ്ണന്തളി, എം.എ ചേളാരി, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ.ടി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, പുറങ്ങ് മൊയ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ശാജിഹു ഷമീര്‍ അല്‍ അസ്ഹരി, നൗഷാദ് മുസ്ലിയാര്‍ ചെട്ടിപ്പടി, സലാം ദാരിമി ചെമ്മാട്, അലി ഫൈസി മാവണ്ടിയൂര്‍, ലുക്മാനുല്‍ ഹകീം ഫൈസി വഴിപ്പാറ, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ ജമലുല്ലൈലി, അഫ്‌സല്‍ രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന്, റബീഉദ്ധീന്‍ വെന്നിയൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. റൈഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന സത്യ സമ്മേളനം ''പറയാം സത്യം മാത്രം അതത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയം ചര്‍ച്ച ചെയ്യും.
- Samastha Kerala Jam-iyyathul Muallimeen
സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ നാളെ തുടങ്ങും
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 230 മദ്‌റസകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ 13,109 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
അഞ്ചാം തരത്തില്‍ 230 സെന്ററുകളിലായി 6,962 വിദ്യാര്‍ത്ഥികളും, ഏഴാം തരത്തില്‍ 195 സെന്ററുകളിലായി 4,892 വിദ്യാര്‍ത്ഥികളും, പത്താം തരത്തില്‍ 67 സെന്ററുകളിലായി 1,224 വിദ്യാര്‍ത്ഥികളും, പ്ലസ്ടു ക്ലാസില്‍ എട്ട് സെന്ററുകളിലായി 31 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷക്ക് രജിസ്തര്‍ ചെയ്തത്. പരീക്ഷാ നടത്തിപ്പിന് 27 സൂപ്രണ്ടുമാരെയും 446 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്.
- Samasthalayam Chelari
- Samasthalayam Chelari
ആദര്‍ശ കാമ്പയിന്‍ ഉദ്ഘാടന സംഗമം 18 ന് പട്ടിക്കാട് ജാമിഅയില്‍
ചേളാരി: ആദര്‍ശ വിശുദ്ധിയോടെ നൂറാം വര്‍ഷത്തിലേക്ക് എന്ന പ്രമേയവുമായി സമസ്ത കോഡിനേഷന്‍ 2018 ജനുവരി-മെയ് കാലയളവില്‍ നടത്തുന്ന ആദര്‍ശ കാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന മേഖലാ സംഗമങ്ങളുടെ തുടക്കം ഏപ്രില്‍ 18 ല്‍ വ്യാഴാഴ്ച കാലത്ത് 9 മണിക്ക് പട്ടിക്ക് ജാമിഅ നൂരിയ അറബിക് കോളേജ് കാമ്പസില്‍ നടക്കും. മധ്യമേഖലാ സംഗമത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും രണ്ടായിരം പ്രിതിനിധികള്‍ പങ്കെടുക്കും. പാലക്കാട്, ത്യശൂര്‍ ജില്ലകളില്‍ നിന്നും ആയിരം പേര്‍ വീതം പങ്കെടുക്കും. നീലഗിരി ജില്ലയില്‍ നിന്നും മുന്നൂര്‍ പ്രതിനിധികള്‍ പങ്കെടുക്കും.
പുത്തനഴി മൊയ്തീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചെര്‍ന്ന മദ്ധ്യ മേഖലാ സംഗമം സ്വാഗത സംഘം യോഗം പി കുഞ്ഞാണി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കാടാമ്പുഴ മൂസഹാജി, ഹംസ റംലി, കാളാവ് സൈദലവി മുസ്‌ലിയാര്‍, സി. എച്ച്. ത്വയ്യിബ് ഫൈസി, ബി. എസ്. കെ. തങ്ങള്‍, അലവി ഫൈസി കുളപ്പറമ്പ്. എം. പി. കടുങ്ങല്ലൂര്‍, അനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അബ്ദുല്‍ഖാദര്‍ ഫൈസി കുന്നുംപുറം, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സമീര്‍ ഫൈസി ഓടമല, ഹുസൈന്‍ കുട്ടി പുളിയാട്ടൂകുളം, നിയാസലി ശിഹാബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുസമദ് പൂക്കോട്ടുര്‍ സ്വഗതവും സലീം എടക്കര നന്ദിയും പറഞ്ഞു.
- Samasthalayam Chelari
പുത്തനഴി മൊയ്തീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചെര്‍ന്ന മദ്ധ്യ മേഖലാ സംഗമം സ്വാഗത സംഘം യോഗം പി കുഞ്ഞാണി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കാടാമ്പുഴ മൂസഹാജി, ഹംസ റംലി, കാളാവ് സൈദലവി മുസ്‌ലിയാര്‍, സി. എച്ച്. ത്വയ്യിബ് ഫൈസി, ബി. എസ്. കെ. തങ്ങള്‍, അലവി ഫൈസി കുളപ്പറമ്പ്. എം. പി. കടുങ്ങല്ലൂര്‍, അനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അബ്ദുല്‍ഖാദര്‍ ഫൈസി കുന്നുംപുറം, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സമീര്‍ ഫൈസി ഓടമല, ഹുസൈന്‍ കുട്ടി പുളിയാട്ടൂകുളം, നിയാസലി ശിഹാബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുസമദ് പൂക്കോട്ടുര്‍ സ്വഗതവും സലീം എടക്കര നന്ദിയും പറഞ്ഞു.
- Samasthalayam Chelari
മദ്‌റസാ പരീക്ഷ മാറ്റി
ചേളാരി: സമസ്തയുടെ സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരമുള്ള മദ്‌റസകളില്‍ അടുത്ത ഏപ്രില്‍ രണ്ടിന് നടക്കേണ്ടിയിരുന്ന പരീക്ഷ അന്നേ ദിവസം പൊതുപണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട സഹചര്യത്തില്‍ അതേ ടൈംടേബിള്‍ പ്രകാരം അഞ്ചാം തിയ്യതിയിലേക്ക് മാറ്റിയതായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 31, ഏപ്രില്‍ 1ന്; 13, 109 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 230 മദ്‌റസകളില്‍ 2018 മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടത്തുന്ന അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 230 സെന്ററുകളിലായി 6, 962 വിദ്യാര്‍ത്ഥികളും, ഏഴാം തരത്തില്‍ 195 സെന്ററുകളിലായി 4, 892 വിദ്യാര്‍ത്ഥികളും, പത്താം തരത്തില്‍ 67 സെന്ററുകളിലായി 1, 224 വിദ്യാര്‍ത്ഥികളും, പ്ലസ്ടു ക്ലാസില്‍ എട്ട് സെന്ററുകളിലായി 31 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആകെ 13, 109 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
2017-ലെ പൊതുപരീക്ഷയില്‍ രജിസ്തര്‍ ചെയ്തതിനേക്കാള്‍ 18 സെന്ററുകളും 139 വിദ്യാര്‍ത്ഥികളും ഈ വര്‍ഷം വര്‍ദ്ദിച്ചിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിന് 27 സൂപ്രണ്ടുമാരെയും 446 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും സൂപ്രവൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ മുഖേനെ അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടത്തുന്ന സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷക്കുള്ള ചേദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പഠന ക്ലാസും മാര്‍ച്ച് 30ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് 27 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. കൃത്യ സമയത്ത് എത്തി സൂപ്രവൈസര്‍മാര്‍ പൊതുപരീക്ഷാ സാമഗ്രികള്‍ ഏറ്റുവാങ്ങണമെന്നും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
- Samasthalayam Chelari
സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ; ചോദ്യപേപ്പര്‍ വിതരണം മാര്‍ച്ച് 30ന്
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടത്തുന്ന സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷക്കുള്ള ചേദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പഠന ക്ലാസും മാര്‍ച്ച് 30ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് 27 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. കൃത്യ സമയത്ത് എത്തി സൂപ്രവൈസര്‍മാര്‍ പൊതുപരീക്ഷാ സാമഗ്രികള്‍ ഏറ്റുവാങ്ങണമെന്നും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
- Samasthalayam Chelari
സമസ്ത: മദ്‌റസ മധ്യവേനല്‍ അവധി
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്ക് കര്‍ണാടക സംസ്ഥാനം ഒഴികെയുള്ള എല്ലാ മദ്‌റസകളിലെയും മധ്യവേനല്‍ അവധി ഏപ്രില്‍ രണ്ട് മുതല്‍ എട്ട് കൂടിയ ദിവസങ്ങളിലും, കര്‍ണാടകയില്‍ ഏപ്രില്‍ 14 മുതല്‍ 20 കൂടിയ ദിവസങ്ങളിലുമായിരിക്കുമെന്ന് ഓഫീസില്‍ നിന്നും അറിയിച്ചു.
- Samasthalayam Chelari
- Samasthalayam Chelari
കപട മതേതര നാട്യക്കാര്‍ക്കെതിരെ താക്കീതായി ധര്‍മ രക്ഷാ വലയം
കോഴിക്കോട്: ഫാറൂഖ് കോളേജ് ട്രൈനീംഗ് കോളേജ് അധ്യാപകന്റെ പ്രഭാഷണത്തിന്റെ പേരില്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോളേജ് കവാടത്തിന് മുന്നില്‍ ധര്‍മ രക്ഷാ വലയം തീര്‍ത്തു. പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ കോളേജ് കവാടത്തില്‍ കപട മതേതര നാട്യക്കാര്‍ക്കെതിരെ ശക്തമായ മുദ്രാവാക്യം മുഴക്കി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഒരു ഉന്നത വിദ്യഭ്യാസ സ്ഥാപനത്തെ ദുഷ്പ്രചാരണത്തിലൂടെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് അഭ്യസ്ഥ വിദ്യരെന്ന് അവകാശപ്പെടുന്നവര്‍ക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതരത്വം തെളിയിക്കാന്‍ സമുദായത്തില്‍ തന്നെയുള്ള ചിലര്‍ നടത്തുന്ന വിക്രിയകള്‍ പാഴ്‌വേലകള്‍ മാത്രമാണന്ന് അദ്ദേഹം പറഞ്ഞു. ബഷീര്‍ ഫൈസി ദേശമംഗലം അധ്യക്ഷത വഹിച്ചു. അനൂപ് വി ആര്‍, സ്വാദിഖ് ഫൈസി താനൂര്‍, പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ടി പി സുബൈര്‍ നന്ദിയും പറഞ്ഞു. ഷൗക്കത്തലി മൗലവി വെള്ളമുണ്ട, കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍ പോയില്‍, വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍ തിരുന്നാവാഴ, ഡോ. ജബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ഹബീബ് ഫൈസി കോട്ടോപാടം, ഫൈസല്‍ ഫൈസി മടവൂര്‍, അഹമ്മദ് ഫൈസി കക്കാട്, ആസിഫ് ദാരിമി പുളിക്കല്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ശഹീര്‍ ദേശമംഗലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഒ പി എം അഷ്‌റഫ്, ജലീല്‍ ഫൈസി അരിമ്പ്ര, സയ്യിദ് മുബഷിര്‍ തങ്ങള്‍, അബ്ദുല്‍ സലാം ഫറൂഖ്, ആഷിഖ് മാടാക്കര എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഫോട്ടോ അടിക്കറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാറൂഖ് കോളേജ് കവാടത്തിന് മുന്നില്‍ നടന്ന ധര്‍മ രക്ഷാ വലയം ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യുന്നു.
- https://www.facebook.com/SKSSFStateCommittee/posts/2044687069122949
ഫോട്ടോ അടിക്കറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാറൂഖ് കോളേജ് കവാടത്തിന് മുന്നില്‍ നടന്ന ധര്‍മ രക്ഷാ വലയം ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യുന്നു.
- https://www.facebook.com/SKSSFStateCommittee/posts/2044687069122949
SKSSF ബദിയടുക്ക മേഖല കുരുന്നുകൂട്ടം സമാപിച്ചു
ബദിയടുക്ക: എസ്. കെ. എസ്. എസ്. എഫ് ബദിയടുക്ക മേഖല "കാലം കൊതിക്കുന്നു; നാഥൻ വിളിക്കുന്നു" എന്ന പ്രമേയത്തിൽ നടപ്പിലാക്കുന്ന വിഷൻ 18 നൂറ് ഇന കർമ്മ പദ്ധതിയുടെ ഭാഗമായി തലമ കുരുന്നു കൂട്ടം പരിപാടി പള്ളത്തടുക്കയിൽ സമാപിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ ലത്തിഫ് മൗലവി ചെർക്കള ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി. ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. കൂട്ടുകൂടാം കരുത്ത് കൂട്ടം എന്ന വിഷയം ഹാശിം അരിയിൽ, ന്യൂജനറേഷൻ കാലത്തെ നമ്മൾ എ. ബി കുട്ടിയാനം എന്നിവർ അവതരിപ്പിച്ചു. വിഷൻ'18 കോഡിനേറ്റർ റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി മീലാദ് നഗർ, ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദീഖ് ബെളിഞ്ചം, യൂസുഫ് ഫൈസി, ഹസൈനാർ സഖാഫി, ഹമീദ് ബാറക്ക, മൂസ മൗലവി ഉമ്പ്രങ്കള, റസാഖ് അർഷദി കുമ്പഡാജ, ജാഫർ മീലാദ് നഗർ, അസിസ് പാടലടുക്ക, ബഷീർ പൈക്ക, ഇബ്റാഹീം ഹനീഫി മാവിനകട്ട, ഖലീൽ ആലങ്കോൽ, ശഫീഖ് മൗലവി ചർളടുക, ലത്തിഫ് പുണ്ടൂർ, നിസാം പള്ളത്തടുക്ക, ത്വയ്യിബ് പള്ളത്തടുക്ക, സിറാജ് പള്ളത്തടുക്ക തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടൊ: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ ഭാഗമായുള്ള തലമ കുരുന്നും കൂട്ടം പരിപാടി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ ലത്തീഫ് മൗലവി ചെർക്കള ഉൽഘാടനം ചെയ്യുന്നു.
- Rasheed belinjam
ഫോട്ടൊ: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ ഭാഗമായുള്ള തലമ കുരുന്നും കൂട്ടം പരിപാടി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ ലത്തീഫ് മൗലവി ചെർക്കള ഉൽഘാടനം ചെയ്യുന്നു.
- Rasheed belinjam
SKSBV ജ്ഞാനതീരം റെയ്ഞ്ച്തല മത്സരം 29ന്
ചേളാരി: സമസ്ത കേരള സുന്നി ബേലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് സീസണ്‍-6 റെയ്ഞ്ച്തല മത്സരങ്ങള്‍ 29ന് ഉച്ചക്ക് 2 മണി മുതല്‍ 3. 30 വരെ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. യൂണിറ്റ്തല മത്സരങ്ങളില്‍ പങ്കെടുത്ത് ഉന്നത വിജയം വരിച്ച് നിശ്ചിത മാര്‍ക്ക് കരസ്ഥമാക്കിയ മത്സരാര്‍ത്ഥികളാണ് റെയ്ഞ്ച്തല മത്സരത്തില്‍ പങ്കെടുക്കുന്നത്. നാല് ലക്ഷത്തോളം വരുന്ന മദ്‌റസാ വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സംസ്ഥാനത്തിനകത്തെ പരക്ഷാ കേന്ദ്രങ്ങളില്‍ മത്സരത്തില്‍ പങ്കെടുക്കുക. സംസ്ഥാനത്തിന് പുറത്ത് കൊടക് ജില്ലയിലും പരീക്ഷ നടക്കും. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനായി. എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി ഉദ്ഘാടനം ചെയ്തു. കെ. ടി. ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, ശഫീഖ് മണ്ണഞ്ചേരി, മുഹമ്മദ് മുബശ്ശിര്‍, നാസിഫ് തൃശൂര്‍, സ്വദഖത്തുല്ല തങ്ങള്‍ ജമലുല്ലൈലി അരിമ്പ്ര, അസ്‌ലഹ് മുതുവല്ലൂര്‍, ഫര്‍ഹാന്‍ കൊടക് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ട്രഷറര്‍ ഹാമിസുല്‍ ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
ആദര്‍ശ കാമ്പയിന്‍; മധ്യ മേഖലാ സംഗമം നീലഗിരിയില്‍ നിന്നും 300 പേര്‍
ചേളാരി : സമസ്ത ആദര്‍ശ വിശിദ്ധീയോടെ നൂറാം വാര്‍ഷികത്തിലേക് എന്ന പ്രമേയവുമായി 2018 ജനുവരി - മെയ് മാസങ്ങളില്‍ നടത്തുന്ന പഞ്ചമാസ കാമ്പയിന്റെ ഭാഗമായി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഏപ്രില്‍ 12 വാഴാഴ്ച നടക്കും. മധ്യമേഖലാ സംഗമത്തില്‍ നീലഗിരി ജില്ലയില്‍ നിന്നും 300 പേരെ പങ്കെടുപ്പിക്കാന്‍ ഗൂഡല്ലൂര്‍ യതീംഖാനയില്‍ ചേര്‍ന്ന ജില്ലാ സമസ്ത കോ ഓഡിനേഷന്‍ തീരുമാനിച്ചു. എം. സി. സൈതലവി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ സാഹിബ് കര്‍മ രേഖ സമര്‍പ്പിച്ചു. സയ്യിദ് ബി. എസ്. കെ തങ്ങള്‍ ആത്മിയ സന്ദേശം നല്‍കി. എം. പി. കടുങ്ങല്ലൂര്‍ വിഷയാവതരണം നടത്തി. കാളാവ് സൈതാലി മുസ്‌ലിയാര്‍, കെ പി മുഹമ്മദാജി, പി. കെ. മുഹമ്മദ് ബാഖവി, സൈതലവി റഹ്മാനി, എന്‍ ഉമര്‍ ഫൈസി, അസീസ് മുസ്‌ലിയാര്‍, യൂസുഫ് ഹാജി ജദീര്‍ശാന്‍ പ്രസംഗിച്ചു. എ. എം ബശീര്‍ ദാരിമി സ്വഗതവും കെ. പി. അലി മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
- Samasthalayam Chelari
ഫാറൂഖ് കോളേജ്; അധ്യാപകന് ഐക്യദാർഡ്യവുമായി SKSSF
കേരളത്തിൽ മതേതരത്വത്തിന്റെ പേരിൽ പശ്ചാത്യ സംസ്കാരം വളർത്താൻ ശ്രമിക്കുന്നു: SKSSF
അണങ്കൂർ: കേരളത്തിൽ മതേതരത്വത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേരിൽ പാശ്ചാത്യ സംസ്ക്കാരവും നീരീശ്വര വാദവും അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി അണങ്കൂരിൽ സംഘടിപ്പിച്ച ധാർമ്മിക സദസ്സ് അഭിപ്രായപ്പെട്ടു. ഫാറുഖ് കോളേജ് അധ്യാപകന് ഐക്യധാർഡ്യ പ്രഖ്യാപിച്ച് അണങ്കൂരിൽ നടത്തിയ സംഗമം എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. കാമ്പസുകളിലെ വസ്ത്ര സ്വാതന്ത്ര്യ അരാജത്വത്തിലേക്ക് വഴിമാറുന്നെന്നും, കേരളത്തിലെ ധാർമ്മിക പാരമ്പര്യത്തെ ഇല്ലാതാക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു. മേഖല പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുഖ്യ പ്രഭാഷണം നടത്തി. എസ് പി സലാഹുദ്ധീൻ മൊഗ്രാൽപുത്തൂർ, എം. എ ഖലീൽ, സത്താർ ഹാജി അണങ്കൂർ, ബഷീർ ഹാജി ഉളിയത്തടുക്ക, ഹമീദ് പറപ്പാടി, ഹനീഫ് കമ്പാർ, മുനീർ അണങ്കൂർ, സലാം മൗലവി ചുടു വളപ്പിൽ, മുഹമ്മദ് ചീഫ്, ശാഫി തുരുത്തി, സുഹൈൽ ഫൈസി കമ്പാർ, മുനീർ ബഹ്റൈൻ, അഷ്റഫ് ഹിദായത്ത് നഗർ, ജംഷീർ കടവത്ത്, ശിഹാബ് അണങ്കൂർ, അജാസ് കുന്നിൽ, അർശാദ് മൊഗ്രാൽപുത്തൂർ, റാശീദ് ഫൈസി, ശബീർ കണ്ടത്തിൽ, അബൂബക്കർ ബാഖവി, റഫീഖ് ഹാജി കോട്ടക്കുന്ന്, സമദ് മൗലവി, സലാഹുദ്ധീൻ ബെദിര, സലാം പള്ളങ്കോട്, ഫൈസൽ പച്ചക്കാട്, റശഖ് ഹുദവി തളങ്കര, ജലീൽ ഹിദായത്ത് നഗർ, അബ്ദുൽ ഖാദർ കടവത്ത്, കുഞ്ഞാലി കൊല്ലമ്പാടി, 'മുഹമ്മദ് കുഞ്ഞി ചീഫ്, ഖാദർ മൗലവി അറന്തോട്, ഡി. പി. എം. ഹനീഫ്, എ. കെ. മുഹമ്മദ് കുഞ്ഞി, ഹക്കിം അറന്തോട്, എം. കെ. അബദുൽ റഹിമാൻ, ശറഫുദ്ധീൻ കൊല്ലമ്പാടി, സമദ് മൗലവി പച്ചക്കാട്, എം. എസ് മുഹമ്മദ് പട്ല, ബി. എസ് സുലൈമാൻ, അർശാദ് കെ. എം, കബീർ കൊല്ലമ്പാടി, മുസ്തഫ പള്ളം, അനസ് കെ. പി, അബ്ദുൽ റഹ്മാൻ പി. എ, മൻസൂർ, ഖലീൽ എ, തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടൊ: ഫാറൂഖ് കോളേജ് അധ്യാപകൻ ഐക്യ ധാർഡ്യം പ്രക്യാപിച്ച് എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി അണങ്കൂരിൽ സംഘടിപ്പിച്ച ധർമ്മരക്ഷാ സംഗമം എസ് കെ എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യുന്നു.
- irshad irshadba
കപട മതേതര നാട്യങ്ങള്‍ക്കെതിരെ’ ധര്‍മ രക്ഷാവലയം ഇന്ന്
കോഴിക്കോട്: ഫാറൂഖ് കോളേജ് കേന്ദ്രീകരിച്ച് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി ധാര്‍മികതയേയും സദാചാര്യ മൂല്യങ്ങളേയും അപഹസിക്കുന്ന കപട മതേതര വാദികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇന്ന് (ശനി) വൈകീട്ട് 3 മണിക്ക് ഫാറൂഖ് കോളേജ് കവാടത്തിന് മുന്നില്‍ ധര്‍മ്മ രക്ഷാ വലയം തീര്‍ക്കും. കപട പുരോഗമന-മതേതര വാദികളും ബാഹ്യ ശക്തികളും ചേര്‍ന്ന് സ്ഥാപനത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എഴുത്തുകളിലും പ്രഭാഷണങ്ങളിലും യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശം ഉണ്ട്. എന്നാല്‍ അതല്ലാം ഒരു സമുദായത്തിനെതിരെയുള്ള ഒളിയജണ്ടകളായി രൂപപ്പെടുത്താനുള്ള തത്പര കക്ഷികളുടെ നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഇത്തരം മുഖമൂടികള്‍ തുറന്ന് കാണിക്കുക കൂടിയാണ് ധര്‍മ രക്ഷാവലയം ലക്ഷ്യമാക്കുന്നത്. പരിപാടിയില്‍ സംഘടന നേതാക്കളും വിദ്യഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
- http://www.skssf.in/2018/03/23/കപട-മതേതര-നാട്യങ്ങള്‍ക്/
- http://www.skssf.in/2018/03/23/കപട-മതേതര-നാട്യങ്ങള്‍ക്/
ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പ് അപേക്ഷ ക്ഷണിക്കുന്നു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഹാദിയക്ക് കീഴില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ജാലകം-2018 അവധിക്കാല ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. SSLC, +1, +2 വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ ത്രിദിന സഹവാസ ക്യാമ്പ് ഏപ്രില്‍ 5, 6, 7 തിയ്യതികളില്‍ നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ www.hadia.in എന്ന സൈറ്റു സന്ദര്‍ശിക്കുക. ഫോണ്‍: 9947600046.
- Darul Huda Islamic University
- Darul Huda Islamic University
Labels:
Darul-Huda-Islamic-University,
Hadiya,
Kerala,
Malappuram
'സമസ്ത' ആദര്‍ശ കാമ്പയിന്‍; നാല് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തക സംഗമങ്ങള്‍
ചേളാരി : സമസ്ത നൂറാം വാര്‍ഷികത്തിലേക്ക് എന്ന പ്രമേയവുമായി ജനുവരി - മെയ് മാസങ്ങളില്‍ നടക്കുന്ന പഞ്ചാമാസ ആദര്‍ശ കാമ്പയിന്റെ ഭാഗമായി നാല് മേഖലാ സംഗമങ്ങള്‍ നടക്കും. ആദര്‍ശ പ്രചാരണത്തിന്റെ രൂപ രേഖ ആനുകാലിക സംഭവങ്ങളിലെ ഇടപെടല്‍ നുറാം വാര്‍ഷികത്തിന്റെ പ്രചാരണ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. ജനുവരി പതിനൊന്നിന്ന് കൂരിയാട് ഉല്‍ഘാടനം ചെയ്ത കാമ്പയിന്‍ കാലയളവില്‍ പ്രഭാഷകര്‍ക്കുള്ള ശില്‍പ്പശാല, സമസ്ത സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി പൂര്‍വ്വ വിദ്യാര്‍ത്ഥി മീറ്റ് തുടങ്ങിയവ നടന്നു കഴിഞ്ഞു.
മേഘലാ സംഗമ ഉല്‍ഘാടനം ഏപ്രില്‍ പന്ത്രണ്ടിന് വ്യാഴാഴ്ച പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. മലപ്പുറം, പാലക്കാട്, തൃശൂര്‍, നീലഗിരി ജില്ലകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഏപ്രില്‍ 17 ചൊവ്വാഴ്ച ഇന്റര്‍ സോണ്‍ സംഗമം കാസര്‍കോട് നടക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കൊടക് ജില്ലകളുടെ ഉത്തരമേഖലാ സംഗമം ഏപ്രില്‍ 18 ബുധന്‍ തലശേരിയില്‍ നടക്കും. മെയ് 12 ശനിയാഴ്ച ആലപ്പുഴയില്‍ നടക്കുന്ന തെക്കന്‍ മേഖലാ സംഗമത്തോടെ സമാപിക്കും. സംഗമത്തിന്റെ വിജയത്തിനായി ജില്ലാ തല ലിഡേഴ്‌സ് മീറ്റുകള്‍ നടന്നു വരുന്നു.
- Samasthalayam Chelari
- Samasthalayam Chelari
SKSBV സില്‍വര്‍ ജൂബിലി സമാപനം മലപ്പുറത്ത്
ചേളാരി: ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം'' എന്ന പ്രമേയവുമായി സമസ്ത് കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മപദ്ധതി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകങ്ങളില്‍ മദ്‌റസ വിദ്യാര്‍ത്ഥികളുടെ ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുന്നി ബാലവേദി വിദ്യാര്‍ത്ഥികളെ സ്പര്‍ശിക്കുന്ന വിവിധ കര്‍മപദ്ധതികള്‍ നടപ്പിലാക്കി കൊണ്ടാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. ചേളാരിയില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജറും സംഘടന ശില്പ്പിയുമായ എം. എ ചേളാരി പ്രഖ്യാപനം നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി. കെ. എം സ്വാദിഖ് മുസ്ലിയാര്‍, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, എം. ടി അബ്ദുള്ള മുസ്ലിയാര്‍, കെ. കെ. പി. അബ്ദുള്ള മുസ്ലിയാര്‍, സയ്യിദ് കെ. പി. പി തങ്ങള്‍ അല്‍ ബുഖാരി, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, വില്ല്യാപള്ളി ഇബ്രാഹിം മുസ്ലിയാര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സമദ് മുട്ടം, പുറങ്ങ് മൊയ്ദീന്‍ മുസ്ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ശഫീഖ് മണ്ണഞ്ചേരി, അഫ്‌സല്‍ രാമന്തളി, അസ്‌ലഹ് മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികം കേരള മുസ്‌ലിം ചരിത്രത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ കേരള മുസ്‌ലിം ചരിത്രത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പൊതുസമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുന്ന ബൃഹത്തായ പദ്ധതികള്‍ ഈ സമ്മേളനത്തിലൂടെ സൃഷ്ടിക്കപ്പെടുമെന്നും മദ്‌റസാ അധ്യാപകര്‍ക്ക് സമൂഹത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന് ഈ സമ്മേളനം സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സ്വാഗതസംഘം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍വെന്‍ഷനില്‍ സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, കെ. ഉമര്‍ ഫൈസി മുക്കം, കൊടക് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എം എ ചേളാരി, പിണങ്ങോട് അബൂബക്കര്‍, ഓണിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, കെ. ടി. ഹുസൈന്‍കുട്ടി പുളിയാട്ടുകുളം എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷികാഘോഷ സ്വാഗതസംഘം കണ്‍വെന്‍ഷന്‍ എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. സി. കെ. എം. സ്വാദിഖ് മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, കെ. ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍ സമീപം.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
ആദര്‍ശ കാമ്പയിന്‍ ലീഡേഴ്‌സ് മീറ്റ് നാളെ
ചേളാരി : സമസ്ത 100-ാം വാര്‍ഷികത്തിലേക്ക് എന്ന പ്രമേയവുമായി ജനുവരി മുതല്‍ മെയ് കൂടിയ പഞ്ചമാസ കാമ്പയിനിന്റെ ഭാഗമായി സമസതയുടെ സ്ഥാപനങ്ങളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ ഭാരവാഹികളുടെയും പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ്വവിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളുടെയും ലീഡേഴ്‌സ് മീറ്റ് നാളെ ബുധനാഴ്ച കാലത്ത് 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കുന്നതാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥി യൂണിയന്‍ കൂട്ടായ്മ രൂപപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്ന സംഗമത്തില്‍ സമസ്ത സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രോഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വിഹിക്കും. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ശൈഖുനാ എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Samasthalayam Chelari
- Samasthalayam Chelari
ആസാമിൽ കലാ വസന്തം തീർത്ത് തലാശ്'18 ന് പരിസമാപ്തി
ഗുവാഹതി: ഹാദിയ നാഷണൻ എജ്യുക്കേഷൻ കൗൺസിലിനു കീഴിൽ ആസാമിൽ നടന്നുകൊണ്ടിരിക്കുന്ന മോറൽ സ്കൂളുകൾ തമ്മിൽ നടന്ന തലാശ് ഇന്റർ മകാതിബ് ആർട്ട് ഫെസ്റ്റ് സമാപിച്ചു. ആസാമിലെ പ്രാഥമിക മത വിദ്യാഭ്യാസ മേഖലയിൽ വേറിട്ട ചരിത്രം സൃഷ്ടിച്ച് ദാറുൽ ഹുദാ ആസാം കാമ്പസിൽ വെച്ച് നടന്ന തലാശ് ഗ്രാന്റ് ഫിനാലേയിൽ നാലു മേഖലകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 120 പ്രതിഭകൾ മാറ്റുരച്ചു. ഖിറാഅത്ത്, മാസ്റ്റർ ബ്രൈൻ, പ്രസംഗം, ചിത്രരചന തുടങ്ങി 10 ഓളം ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. ആസാമിൽ ഹാദിയ നാഷണൻ എജ്യുക്കേഷൻ കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന 78 മോറൽ സ്കൂളുകളെ നാലു സോണലുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഗ്രാന്റ് ഫിനാലേയിൽ ബുരിനഗർ സോൺ ജേതാക്കളായി.
നേരത്തെ നടന്ന തലാശ് സോണൽ മത്സരങ്ങൾ ബാർപേട്ട ജില്ലയിലെ ബുഗ്ഡിയ, ദുബ്രി ജില്ലയിലെ ഗുണപറ, നെൽബരി ജില്ലയിലെ ബൊൻമജ, ശൂറാദി എന്നീ സ്ഥലങ്ങളിലായിരുന്നു നടത്തപ്പെട്ടത്. വിദ്യാർഥികൾക്കു൦ വിദ്യാർഥിനികൾക്കു൦ വ്യത്യസ്തമായ നടന്ന സോണൽ മത്സരത്തിൽ 1500ലധിക൦ വിദ്യാർഥികളായിരുന്നു മാറ്റുരച്ചത്.
വൈകുന്നേരം നടന്ന തലാശ് ഗ്രാന്റ് ഫിനാലേ സമാപന ചടങ്ങിൽ സയ്യിദ് മുഈനുദ്ദീൻ ഹുദവി, മൻസൂ൪ ഹുദവി, സുഹൈൽ ഹുദവി, ശാക്കിർ ഹുദവി, ശിഹാബ് ഹുദവി, ഫിറോസ് ഹുദവി, മശ്ഹൂദ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.
- Darul Huda Islamic University
- Darul Huda Islamic University
Subscribe to:
Posts (Atom)







