SMF പ്രീമാരിറ്റല്‍ കോഴ്‌സ് അക്കാദമിക് കൗണ്‍സില്‍; സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍

കോഴിക്കോട് : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രീമാരിറ്റില്‍ കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സ് ആര്‍പിമാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം 15ന് ശനിയാഴ്ച കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ക്കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ പരിശീലനങ്ങള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഏപ്രില്‍ ആദ്യവാരം മുതല്‍ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സെന്ററുകള്‍ സ്ഥാപിച്ച് പ്രീമാരിറ്റല്‍ കോഴ്‌സ് ആരംഭിക്കും. പന്ത്രണ്ട് വിഷയങ്ങളടങ്ങിയ മൂന്ന് മാസത്തെ കോഴ്‌സാണ് വിഭാവനം ചെയ്യുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എസ്.എം.ഫിന് കീഴില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

കോഴ്‌സിന്റെ സിലബസ്, ഹാന്റ് ബുക്ക് എന്നിവ തയ്യാറാക്കാനായി അക്കാദമിക്ക് കൗണ്‍സില്‍ രൂപീകരിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), ഉമര്‍ ഫൈസി മുക്കം (വൈ.ചെയര്‍മാന്‍), എസ്.വി മുഹമ്മദലി മാസ്റ്റല്‍ (കണ്‍വീനര്‍), ബി. ജഅ്ഫര്‍ ഹുദവി മൊറയൂര്‍, ഹക്കീം മാസ്റ്റര്‍ വി. മുനീര്‍ ഹുദവി ഫറോക്ക് തുടങ്ങിയവരാണ് അംഗങ്ങള്‍.

കോഴ്‌സ് നടത്തിപ്പിനായി ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെ.എ. റഹ്മാന്‍ ഫൈസി (ചെയര്‍മാന്‍), യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് (വൈ.ചെയര്‍മാന്‍), സി.ടി. അബ്ദുല്‍ ഖാദര്‍ (കണ്‍വീനര്‍), എ.കെ. ആലിപ്പറമ്പ്, ഹാരിസ് ബാഖവി കംബ്ലക്കാട്, ശാജഹാന്‍ ആലപ്പുഴ, ടി.എച്ച്. അബ്ദുല്‍ അസീസ് ബാഖവി, ബഷീര്‍ കല്ലേപാടം (അംഗങ്ങള്‍). മുക്കം ഉമര്‍ ഫൈസി അധ്യക്ഷത വഹിച്ചു. സി.ടി. അബ്ദുല്‍ ഖാദര്‍ സ്വാഗതവും എ.കെ. ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
- smf Malappuram

കേരള ഇസ്ലാമിക് ഹെറിറ്റേജ് ലൈബ്രറി കോഴിക്കോട്ട്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതവിദ്യാര്‍ത്ഥി വിഭാഗമായ ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തില്‍ കേരള ഇസ്ലാമിക് ഹെറിറ്റേജ് ലൈബ്രറി സ്ഥാപിക്കുന്നു. കേരളത്തിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ കോഴിക്കോടാണ് പൈതൃകത്തിന്റെ ഓര്‍മപ്പെടുത്തലുമായി ലൈബ്രറി അണിയറയില്‍ ഒരുങ്ങുന്നത്. 

അറബി ഗ്രന്ഥങ്ങളുടെ അപൂര്‍വ്വമായ കയ്യെഴുത്ത് പ്രതികള്‍, ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത ഇസ്ലാമിക രചനകള്‍, തിരുശേഷിപ്പുകള്‍ തുടങ്ങിയവയുടെ ശേഖരവും പ്രദര്‍ശനവും ഗവേഷണവും ലൈബ്രറിയില്‍ സാധ്യമാവും. പ്രവാചക കാലം മുതല്‍ തുടങ്ങുന്ന കേരളീയ മുസ്‌ലിം ചരിത്രവുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍, കേരളീയപണ്ഡിതര്‍ രചിച്ച അറബിക് ഗ്രന്ഥങ്ങള്‍, ഗ്രന്ഥങ്ങളുടെയും വിവിധ ഭാഷകളിലായുള്ള അവയുടെ പരിഭാഷകള്‍, മുസ്‌ലിം പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ഉപകരണങ്ങള്‍, കാലിഗ്രഫി, സുവനീറുകള്‍, സ്മരണികകള്‍, സമസ്തയുമായി ബന്ധപ്പെട്ട രേഖകള്‍തുടങ്ങിയവയും ഇതിന്റെ ഭാഗമായി ശേഖരിക്കും. 
കേരള ഇസ്ലാമിക് ഹെറിറ്റേജ് ലൈബ്രറിയിലേക്ക് തങ്ങളുടെ അമൂല്യ ശേഖരങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 9544270017.
- SKSSF STATE COMMITTEE

SKSSF സമൂഹ വിവാഹം നടത്തുന്നു

കോഴിക്കോട് : 'നീതിബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയവുമായി 2015 ഫെബ്രുരിയില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ്ഫിനാലെയോടനുബന്ധിച്ച്, സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാവപ്പെട്ട അഞ്ച്‌പെണ്‍കുട്ടികളുടെ സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. നേരത്തെ 2014 ജനുവരിയില്‍ 20 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം മണ്ണാര്‍ക്കാട്ട്‌വെച്ച് സംഘടിപ്പിച്ചിരുന്നു. 

2015 ജനുവരി 21ന് നടക്കുന്ന മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടന ചടങ്ങിലാണ് സമൂഹ വിവാഹം നടത്തുക. അര്‍ഹതപ്പെട്ടവര്‍ വിശദവിവരങ്ങള്‍ക്കായി ഈ നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടക സമിതി അറിയിച്ചു. 9744443330, 9744837313, 9946834501.
- SKSSF STATE COMMITTEE

അധാര്‍മ്മികതക്കെതിരെ ജാകരൂകരാകുക : ത്വലബാവിംഗ്

വയനാട് : സമുഹത്തില്‍ നടമാടുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണം ധര്‍മ്മഛുതിയും അശ്ലീലതയും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന നവ സാഹചര്യത്തില്‍ സമൂഹസമുദ്ധാരണത്തിനും നന്മക്കും വേണ്ടി പടപൊരുതാന്‍ സമുഹം സന്നദ്ധമാവണം. തിന്മ കണ്ടില്ലെന്ന് നടിക്കുന്നതും ന്യായീകരിക്കുന്നതും മാനവികതക്ക് യോജിച്ചതല്ല. മത വേഷമണിഞ്ഞ് ഇസ്‌ലാമിനെ ചോദ്യം ചെയ്യും വിധം മതത്തെയും പണ്ഡിതന്മാരെയും അപകീര്‍ത്തിപ്പെടുത്തരുത് എന്ന് എസ് കെ എസ് എസ് എഫ് ത്വലബാവിംഗ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 

കൂളിവയല്‍ ഇമാം ഗസ്സാലി അക്കാദമിയില്‍ ചേര്‍ന്ന യോഗം അജ്മല്‍ ഇരുളം അദ്ധ്യക്ഷത വഹിച്ചു . മനുഷ്യജാലികയും എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ്ഫിനാലെയും വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും യോഗം രൂപം നല്‍കി. ഇസ്മായില്‍, ആശിഖ്, സലാം, നിസാം, മുഹമ്മദ് റാഫി, ഷുഹൈബ്, ഹാഫിസ്, ഇസ്ഹാഖ് അബ്ദുല്‍ കബീര്‍, അബ്ദുല്‍ വാസിഅ്, താജുദ്ധീന്‍, അനീസ്,തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ ജുബൈര്‍ സ്വാഗതവും കബീര്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

ആത്മീയ ചൂഷകരെ കരുതിയിരിക്കുക : മംഗലാപുരം ഖാസി

ബാംഗ്ലൂര്‍ : ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ജീവിതമായിരുന്നു നമ്മുടെ പൂര്‍വ്വ സൂരികളായ പണ്ഢിതന്മാര്‍ നമുക്ക് കാണിച്ച് തന്നതെന്നും ആ വഴിയില്‍ നിന്നും വ്യതിചലിച്ചു പോയവര്‍ ആത്മീയ വഴിയില്‍ നിന്നും അകന്ന് പോയവരാണെന്നും മംഗലാപുരം ഖാസി താഖ അഹ്മദ് മൗലവി പറഞ്ഞു. ബാംഗ്ലൂര്‍ ജില്ലാ എസ്.വൈ.എസ് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ മത സംഹിതകളെ നശിപ്പിച്ചു കളയുന്ന ഇത്തരം ചൂഷകരെ സമൂഹം കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മംഗലാപുരം മുന്‍ മേയര്‍ അശ്‌റഫ് കെ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ബാംഗ്ലൂര്‍ ജില്ലാ പ്രസിഡന്റ് യൂനുസ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ ദാരിമി, സ്വാലിഹ് കൊയ്യോട്, എം.കെ നൗഷാദ്, ലത്തീഫ് ഹാജി, നാസിര്‍ ഹാജി, ശംസുദ്ദീന്‍ കൂടാളി, താഹിര്‍ മിസ്ബാഹി എന്നിവര്‍ സംസാരിച്ചു.
- Muhammed vanimel, kodiyura

വഖഫ് ബോര്‍ഡ് ചെയര്‍മാന് സ്വീകരണം നാളെ

വെങ്ങപ്പള്ളി : കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണവും ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനവും നാളെ രാവിലെ 8 മണിക്ക് വെങ്ങപ്പള്ളി അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാവും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രിസഡന്റ് ഖാസിം ദാരിമി മുഖ്യപ്രഭാഷണം നടത്തും.
- Shamsul Ulama Islamic Academy VEngappally

അബൂദാബി SKSSF തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ 20 ന്

അബൂദാബി SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ നവംബര്‍ 20 വ്യാഴാഴ്ച രാത്രി 8.30ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും
- ABDUL JALEEL KARIYEDATH

മതപ്രഭാഷണം മലപ്പുറം വെള്ളുവങ്ങാട്

വെള്ളുവങ്ങാട് അത്താണിപ്പടി എസ് കെ എസ് എസ് എഫ് യൂണിറ്റ് സഹചാരി സെല്ലിന്റെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണം പാണ്ടിക്കാട് വെള്ളുവങ്ങാട് അത്താണിപ്പടിയില്‍ നവംബര്‍ 27, 28 ദിവസങ്ങളില്‍
- sajidcppandikkad

കുണ്ടൂര്‍ മര്‍കസ് സമ്മേളനം ഡിസംബര്‍ 26-28

- Markaz Msi

ദുബൈ SKSSF കോഴിക്കോട് ജില്ല പാറന്നൂര്‍ ഉസ്താദ് അനുസ്മരണം സംഘടിപ്പിക്കുന്നു

ദുബൈ SKSSF കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും ദിക്റ് ദുആ മജ്ലിസും നവംബര്‍ 21 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബൈ സുന്നി സെന്ററില്‍ നടക്കും.

നേതാക്കള്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പാറക്കടവ് ദാറുല്‍ഹുദ എന്ന സ്ഥാപനത്തില്‍ നാലര വയസ്സുകാരിയെ ലൈംഗിക പീഡനം നടത്തിയ പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമായി സര്‍ക്കാറിന്റെ ഉന്നതങ്ങളില്‍ നടക്കുന്ന ഗൂഢാലോചനക്കെതിരെയും കോഴിക്കോട് ടൌണില്‍ കാന്തപുരത്തിന്റെ ഭൂമി 258 കോടി രൂപക്ക് സര്‍ക്കാര്‍ വാങ്ങിയതിലെ ക്രമക്കേടിനെതിരെയും എസ് വൈ എസ്, എസ് കെ എസ് എസ് എഫ് എന്നീ സംഘടനകളുടെ നേതാക്കള്‍ നടത്തുന്ന വാര്‍ത്താ സമ്മേളനം ഇന്ന് (18-11-2014 ചൊവ്വ) വൈകുന്നേരം 3 മണിക്ക് കോഴിക്കോട് ലിങ്ക് റോഡിലെ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.
- SKSSF STATE COMMITTEE

ഭൗതിക വാദികള്‍ മതത്തെ വ്യാഖ്യാനിക്കുന്നത് അപലപനീയം

കല്‍പ്പറ്റ : മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിതരാണെന്നും അറിവില്ലാത്തവരും ഭൗതിക വാദികളും മതത്തെ വ്യാഖ്യാനിക്കുന്നത് അപലപനീയമാണെന്നും സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക് ചിഹ്നങ്ങളെ അവഹേളിച്ചും പ്രവാചകരെ നിന്ദിച്ചും എം.ഇ.എസ് നേതാവ് ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതബോധമുള്ളവര്‍ ഇത്തരം പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നത് പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി. സ്റ്റേറ്റ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ തലപ്പുഴ, ഹാരിസ് ബാഖവി കമ്പളക്കാട്, എ.കെ സുലൈമാന്‍ മൗലവി, മുഹമ്മദ് ദാരിമി വാകേരി, മൂസ മാസ്റ്റര്‍ തരുവണ, കെ അലി മാസ്റ്റര്‍ സംസാരിച്ചു. കെ.എ നാസര്‍ മൗലവി സ്വാഗതവും എടപ്പാറ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

SKIC റിയാദ് നിശാ ക്യാമ്പ് വ്യാഴാഴ്ച

പ്രോഗ്രാം നോട്ടീസ്
- Aboobacker Faizy

വയനാട് ജില്ലാ മനുഷ്യജാലിക പനമരത്ത്

കല്‍പ്പറ്റ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന മനുഷ്യജാലിക വയനാട് ജില്ലയില്‍ പനമരത്ത് നടത്താന്‍ തീരുമാനിച്ചു. ഖാസിം ദാരിമി അധ്യക്ഷനായി. നവാസ് ദാരിമി, മുഹമ്മദ്കുട്ടി ഹസനി, നൗഷാദ് മൗലവി, സലാം ഫൈസി, അയ്യൂബ് മുട്ടില്‍ സംസാരിച്ചു. നൗഫല്‍ വാകേരി സ്വാഗതവും ലത്വീഫ് വാഫി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

സോണ്‍ അദാലത്ത് മാറ്റി വെച്ചു

കല്‍പ്പറ്റ : ഇന്ന് മാനന്തവാടി, കല്‍പ്പറ്റ എന്നീ കേന്ദ്രങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ് കെ എസ് എസ് എഫ് സോണ്‍ അദാലത്ത് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി സെക്രട്ടറി നൗഫല്‍ വാകേരി അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally

കുണ്ടൂര്‍ മര്‍കസ് സമ്മേളനം ഡിസംബര്‍ 26-28

- uvais muhammed

"ക്ലീന്‍ അപ് ദി വേള്‍ഡ് 2014"; ദുബൈ SKSSF മംസാര്‍ ബീച്ച് ശുചീകരിച്ചു

ദുബൈ : ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച "ക്ലീന്‍ അപ് ദി വേള്‍ഡ് 2014" ശുചിത്വ യജ്ഞത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 500 ല്‍ പരം വളണ്ടിയര്‍മാര്‍ ദുബൈ അല്‍ മംസാര്‍ കോര്‍ണിഷ് ശുചീകരിച്ചു. എസ് കെ എസ് എസ് എഫ് യു.എ.ഇ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ശുഹൈബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വക്കേറ്റ് ശറഫുദ്ധീന്‍ പൊന്നാനി, ഹൈദര്‍ ഹുദവി, ദുബൈ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷൌക്കത്തലി ഹുദവി, എസ് കെ എസ് എസ് എഫ് ദുബൈ സ്റ്റേറ്റ് പ്രസിഡന്റ്‌ അബ്ദുല്‍ ഹകീം ഫൈസി, ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ ഹുദവി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫാസില്‍ മെട്ടമ്മല്‍, അബ്ദുല്‍ കരീം ഹുദവി, അലവിക്കുട്ടി ഹുദവി, ദുബൈ സുന്നി സെന്റര്‍ മദ്രസ്സ മുഅല്ലിംകള്‍, വിവിധ ജില്ലാ കമ്മിറ്റി പ്രതിനിധികള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തകരുടെ പങ്കാളിത്തവും, ശുചിത്വ യജ്ഞവും കൊണ്ട് ദുബൈ നഗര സഭ സംഘടനയെ മുക്ത കണ്ഠം പ്രശംസിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അലവിക്കുട്ടി ഹുദവി സംഘടനെ പരിചയപ്പെടുത്തി സംസാരിച്ചു. "സമര്‍ഖന്ദിന്‍റെ സന്ദേശം" എന്നതില്‍ സയ്യിദ് ശുഹൈബ് തങ്ങള്‍ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹകീം ഫൈസി നന്ദി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ പ്രവര്‍ത്തകര്‍ക്കും ദുബൈ എസ് കെ എസ് എസ് എഫ് കമ്മിറ്റി പ്രത്യേകം നന്ദി രേഖപ്പെടുത്തി.
- Sharafudheen Perumalabad

SKSSF ഗ്രാന്റ് ഫിനാലെ; ആദര്‍ശ സന്ദേശയാത്ര നാളെ (ചൊവ്വ) ആരംഭിക്കും

എറണാംകുളം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ഇസ്തിഖാമ സംസ്ഥാന സമിതി നവംബര്‍ 21, 22 തിയ്യതികളില്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന  അഹ്‌ലുസ്സുന്നഃ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം ഇസ്തിഖാമ സംസ്ഥാന സമിതിയും കേരള ഇസ് ലാമിക് ക്ലാസ് റൂമും സംയുക്തമായി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ആദര്‍ശ സന്ദേശയാത്ര നാളെ എറണാംകുളത്തുനിന്നും ആരംഭിക്കും. നാളെ വൈകുന്നേരം അഞ്ചുമണിക്ക് ഇടപ്പള്ളിയില്‍ നടക്കുന്ന മഖാം സിയാറത്തിന് എം എം അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കും. യാത്രയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ജാഥ ക്യാപ്റ്റന് പതാക കൈമാറി നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി ഇ എസ് ഹസ്സന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ്  സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി ആമുഖ പ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. അബ്ദുന്നൂര്‍ ഫൈസി റാസല്‍ഖൈമ, സത്താര്‍ പന്തല്ലൂര്‍, എം ടി അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി, ശൗഖത്ത് ഫൈസി, മുഹമ്മദ് രാമന്തള്ളി, സലീം ഫൈസി, റഷീദ് സഅദി, നൗഷാദ് സാഹിബ് പ്രസംഗിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശഫീഖ് തങ്ങള്‍ ഫൈസി സ്വാഗതവും ജില്ലാ സെക്രട്ടറി പി എം ഫൈസല്‍ നന്ദിയും പറയും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളും സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും.ബുധനാഴ്ച രാവിലെ നെട്ടൂരില്‍ നിന്നും ആരംഭാിക്കുന്ന യാത്ര ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 20ന് തിരുവനന്തപുരത്ത് സമാപിക്കും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, മുനീര്‍ ഹുദവി വിളയില്‍, അന്‍വര്‍ മഹ് യദ്ദീന്‍ ഹുദവി, സ്വാലിഹ് അന്‍വരി ചേകന്നൂര്‍, അലവി ദാരിമി കുഴിമണ്ണ തുടങ്ങിയവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.
- SKSSF STATE COMMITTEE

സംഘ ശാക്തീകരണത്തിന് തുടക്കമിട്ട് SKSSF സോണല്‍ അദാലത്തിന് ഉജ്ജ്വല തുടക്കം

കോഴിക്കോട് : എസ് കെ എസ് എസ് എഫ്  സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടനാ ശാക്തീകരണ സംരഭവുമായി സോണല്‍ അദാലത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നടന്ന നേത്യ ക്യാമ്പില്‍ വെച്ച് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശാഖാ സര്‍വ്വേ ഫോം കൈപറ്റി ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്നലെ സോണല്‍ അദാലത്ത് കാസര്‍ഗോഡ് കുമ്പള ബന്ദിയോട് ആരംഭിച്ചു. സിദ്ധീഖ് അസ്ഹരിയുടെ അധ്യക്ഷതയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി അബൂബക്കര്‍സലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. സോണല്‍ അദാലത്തിന് അബ്ദു റഹീം ചുഴലി, ഇബ്രഹീം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി, ഹാരിസ് ദാരിമി ബദിയടുക്ക എന്നിവര്‍ നേത്യത്വം നല്‍കി. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയില്‍നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി ഇബ്രഹീം ഫൈസി ജെഡിയാറും കാഞ്ഞങ്ങാട് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീര്‍ ദാരിമി തളങ്കരയുംഉദ്ഘാടനം ചെയ്തു. ജംഷീദ് അടിക്കം, ഹാരിസ് ദാരിമി, ഷാഫി പാണത്തൂര്‍ പ്രസംഗിച്ചു.

ഇന്ന് (തിങ്കള്‍) കാലത്ത് 9 മണിക്ക് തളിപറമ്പിലെ ഇസ്‌ലാമിക് സെന്ററിലും ഉച്ചക്ക് 2 മണിക്ക് കണ്ണുര്‍ ഇസ്‌ലാമിക് സെന്ററിലും സോണല്‍ അദാലത്ത് നടക്കും.
- SKSSF STATE COMMITTEE

SKSSF സില്‍വര്‍ ജൂബിലി; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് (തിങ്കള്‍) തൃശൂര്‍ എം.ഐ.സി യില്‍