മഞ്ചേശ്വരം: ഖാസി സി.എം.അബ്ദുല്ല മൗലവി അനുസ്‌മരണ സമ്മേളനവും ദിക്‌ര്‍
ദുആ മജ്‌ലിസും നടത്തുവാന്‍ മഞ്ചേശ്വരം മേഖലാ എസ്.കെ.എസ്.എസ്.എഫ്.
കമ്മിറ്റി തീരുമാനിച്ചു. വെള്ളിയാഴ്‌ച മൂന്ന് മണിക്ക് ഹൊസങ്കടിയില്‍
സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ അധ്യക്ഷതയില്‍ എന്‍.പി.എം. ഹാമിദ്
തങ്ങള്‍ ഉദ്‌ഘാടനംചെയ്യും. ഹനീഫ് ഹുദവി അനുസ്‌മരണ പ്രഭാഷണവും റഷീദ്
ബെളിഞ്ചം മുഖ്യപ്രഭാഷണവും നടത്തും. പാത്തൂര്‍ അഹമ്മദ് മുസ്‌ല്യാര്‍
ദിക്‌റ് മജ്‌ലിസിന് നേതൃത്വം നല്‍കും.
ഖാസി സി.എമ്മിന്റെ ആത്മകഥ വെളളിയാഴ്ച പ്രാശനം ചെയ്യും
”എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും” -ഖാസി സി.എം അബ്ദുളള മൌലവി
കാസര്‍കോട്: പ്രശസ്ത പണ്ഡിതനും ചെമ്പിരിക്ക മംഗലാപുരം ഖാസിയുമായിരുന്ന
സി.എം. അബ്ദുല്ല മൗലവിയുടെ ആത്മകഥ വെളളിയാഴ്ച വൈകുന്നേരം മേല്‍പ്പറമ്പില്‍
നടക്കുന്ന സി.എം ഉസ്താദ് സ്മാരക ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടന സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്യും.
ആത്മകഥ തയ്യാറാക്കി പ്രസിദ്ധീകരിക്കാനുളള ഒരുക്കിത്തിനിടെയാണ് സി.എം.
അബ്ദുല്ല മൗലവി മരണപ്പെട്ടത്. പിതാവ് ഖാസി സി. മുഹമ്മദ് കുഞ്ഞി
മുസ്‌ലിയാരുടെ പേരിലുളള ട്രസ്റ്റാണ് ”എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും”
എന്ന ആത്മകഥ പുറത്തിറക്കുന്നത്. വെള്ളി വൈകീട്ട് 4.00 മണിക്ക്
മേല്‍പറമ്പില്‍ ചെമ്മനാട് പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന
അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങളാണ് പ്രകാശനം ചെയ്യുന്നത്.
SK MEA മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വ്യാഴാഴ്ച ആരംഭിക്കും
കാസര്‍കോട്: സമസ്തകേരള മുസ്‌ലിം എംപ്ലോയിസ് യൂണിയന്‍ (SK MEA)മെമ്പര്‍ഷിപ്പ്
കാമ്പയിന്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് ചെര്‍ക്കളയില്‍ പാണക്കാട്
മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
അഡ്വ. സി.എന്‍. ഇബ്രാഹിം, സിറാജുദ്ദീന്‍ ഖാസിലേന്‍, റഷീദ് ബെളിഞ്ചം,
എ.എ. അബ്ദുല്‍ റഹിമാന്‍, അനസ് ഏഴോ, നൗഫല്‍ നെക്രാജെ, ഹമീദ് തുടങ്ങിയവര്‍
യോഗത്തില്‍ സംബന്ധിച്ചു.
മാറാട് പള്ളി തുറന്നുകൊടുക്കണം- സംരക്ഷണസമിതി
കോഴിക്കോട് : ആരാധനയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട് എട്ടു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന മാറാട് കൈതവളപ്പ് ഫാറൂഖ് പള്ളി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് മാറാട് പള്ളി മദ്രസ സംരക്ഷണ സമിതി ചെയര്‍മാന്‍ മുസ്തഫ മുണ്ടുപാറ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2003 മെയ് മാസത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതിനുശേഷം സപ്തംബറിലാണ് പള്ളിയില്‍ പോലീസ് ആരാധന നിഷേധിച്ചത്. സംഭവവുമായി നേരിട്ട് ബന്ധമുള്ള മാറാട് ജുമാഅത്ത് പള്ളിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കിയിട്ടാണെങ്കിലും ആരാധനയ്ക്ക് അനുമതി ഉണ്ട്. ഈ സാഹചര്യത്തില്‍ ഫാറൂഖ് പള്ളി തുറന്നുകിട്ടാന്‍ സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. ആറിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ കണ്‍വെന്‍ഷന്‍ ചേരും. ഭാരവാഹികളായ പി.കെ. മുഹമ്മദ്, പി. മാമുക്കോയ ഹാജി, കൊട്ടേടത്ത് മൊയ്തിന്‍കോയ, കെ. ഹാരിസ്, സത്താര്‍ പന്തലൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നിലമ്പൂര്‍ യമാനിയ്യ ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികം ഇന്ന് മുതല്‍
നിലമ്പൂര്‍ : പൂക്കോട്ടുംപാടം യമാനിയ ഇസ്‌ലാമിക് സെന്ററിന്റെ 12-ാമത് വാര്‍ഷികം രണ്ട്, മൂന്ന്, അഞ്ച്, എട്ട്, 13 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രണ്ടിന് ഉസ്താദ് കെ.ടി. മാനു മുസ്‌ലിയാരുടെ ഖബര്‍ സിയാറത്തോടെ പരിപാടികള്‍ തുടങ്ങും. മൂന്നിന് രാവിലെ ഒമ്പതിന് മഹല്ല് പ്രസിഡന്റ് കുട്ട്യാലി പതാക ഉയര്‍ത്തും. ഏഴുമണിക്കുള്ള പൊതുസമ്മേളനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനംചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും.
അഞ്ചിന് വനിതാ സമ്മേളനം ജില്ലാ പഞ്ചായത്തംഗം കെ.പി. ജല്‍സീമിയ ഉദ്ഘാടനംചെയ്യും. സലീന അധ്യക്ഷതവഹിക്കും. എട്ടിന് പ്രാസ്ഥാനിക സമ്മേളനം അസീസ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. മുഹമ്മദ് അസ്‌ലം മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. 13ന് പ്രവാസി സംഗമം പൂക്കോയ തങ്ങള്‍ തട്ടിയേക്കല്‍ ഉദ്ഘാടനംചെയ്യും. നാണി ഹാജി ചെമ്മല അധ്യക്ഷത വഹിക്കും.
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; എജുവേഷന്‍ ആറിന് വേങ്ങരയില്‍
തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) വേങ്ങര ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന എജുവേഷന്‍ '2011' ആറിന് വേങ്ങര വ്യാപാരഭവനില്‍ നടക്കും. പത്തിന് നടക്കുന്ന മഹല്ല് നേതൃസംഗമത്തില്‍ മുന്നൂറോളം മഹല്ലുകളില്‍നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 'മഹല്ല് സംസ്‌കരണം നേതൃ പ്രവര്‍ത്തനങ്ങളിലൂടെ' എന്ന വിഷയത്തില്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിക്കും.ഉച്ചയ്ക്കുശേഷം നടക്കുന്ന ലീഡേഴ്‌സ് മീറ്റ് മുസ്‌ലിം ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രബന്ധാവതരണം നടക്കും.
- ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -
കാമ്പസ്-ഇന്‍തിആശ് 2011
തിരൂരങ്ങാടി : നാഷണല്‍ ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിങ്ങിന്റെ ഇന്‍തിആശ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ഓണംപള്ളി മുഹമ്മദ്‌ഫൈസി, യു. ശാഫി ഹാജി, റഹീം ചുഴലി, അലി, അഫ്‌നാസ്, നജ്മുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
പണ്ഡിതരെ വലിച്ചിഴക്കാനുള്ള ജമാഅത്ത് നീക്കം ദുരൂഹത നിറഞ്ഞത്: എസ്.വൈ.എസ്
കോഴിക്കോട് : വിവാദ വിഷയങ്ങളില്‍ മത സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന ജമാഅത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍ , അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍ , ഹാജി കെ.മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഉമര്‍ ഫൈസി മുക്കം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഇടപെടാറില്ല. കേരളീയ സമൂഹത്തിന്റെ പരിഷ്‌കൃത വിചാര പരിസരങ്ങളെ പരിഹസിക്കുന്നവിധം മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തില്‍ പണ്ഡിതന്‍മാരല്ല നിലപാട് വ്യക്തമാക്കേണ്ടതെന്നും അത്തരം ഒളിയജണ്ടകളുള്ള ജമാഅത്തെ ഇസ്ലാമിയാണെന്നും നേതാക്കള്‍ പറഞ്ഞു. കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള വികൃതിമാത്രമല്ല ഒറ്റുകാര്‍ക്ക് വംശനാശം സംഭവിച്ചില്ലെന്ന സംശയം ബലപ്പെടുത്തുന്നതാണ് ജമാഅത്ത് നേതാവിന്റെ പ്രസ്താവന നല്‍കുന്ന സൂചനയെന്നും നേതാക്കള്‍ പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ പ്രശ്‌നത്തില്‍ ഒരു സമുദായത്തെ പ്രത്യേകിച്ച് ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടിയെ വേട്ടയാടുന്നത് ശരിയല്ലെന്നും വേട്ടക്ക് തീവ്രത കൂട്ടാനുള്ള നീക്കം മാത്രമാണ് ഒരു വ്യക്തിയെ ആദ്യം പിടികൂടിയതെന്നും കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതു രംഗത്ത് ഒരിക്കലും അനുവദിച്ചു കൂടാത്ത പ്രവര്‍ത്തനങ്ങള്‍ സാമാന്യ വല്‍ക്കരിച്ചു മാധ്യമ വിപണനം ഉറപ്പിക്കുന്ന നിലപാടുകള്‍ മാധ്യമ ധര്‍മ്മമല്ല. ഇത്തരം നിഗൂഡതകള്‍ക്ക് എന്നും ഒത്താശ ചെയ്തു പോരുന്ന പാരമ്പര്യം ജമാഅത്തെഇസ്ലാമിക്കുണ്ടെന്നും നല്ലപിള്ള ചമഞ്ഞു ആളാവാനുള്ള ജമാഅത്ത് നീക്കം സമൂഹം തള്ളി കളയുമെന്നും നേതാക്കള്‍ പറഞ്ഞു.
സി.എം. ഉസ്താദിന്റെ ആണ്ടുനേര്‍ച്ച നാളെ
കാസര്‍കോട് : മലബാര്‍ ഇസ്ലാമിക് കോംപ്ളക്സ് സ്ഥാപക പ്രസിഡന്റും ചെമ്പരിക്ക-മംഗലാപുരം സംയുക്ത ഖാസിയും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും സമുന്നത പണ്ഡിതനുമായിരുന്ന അന്തരിച്ച സി.എം അബ്ദ്ദുല്ല മൗലവിയുടെ ഒന്നാം ആണ്ടുനേര്‍ച്ച നാളെ മൂന്നിന് വിപുലമായ പരിപാടികളോടെ ചട്ടഞ്ചാലിലെ മഹിനാബാദിലുള്ള എം.ഐ.സി ക്യാമ്പസില്‍ സംഘടിപ്പിക്കും.
നാളെ രാവിലെ എട്ട് മണിക്ക് ചെമ്പരിക്കയില്‍ ഖബ്ര്‍ സിയാറത്ത് നടക്കും. 10 മണി മുതല്‍ 12 മണി വരെ എം.ഐ.സിയില്‍ അനുസ്മരണ സമ്മേളനം നടക്കും. 12 മണി മുതല്‍ രണ്ട് മണി വരെ ഖുര്‍ആന്‍ പാരായണവും ദിക്ര്‍ ഹല്‍ഖയും തുടര്‍ന്ന അന്നദാനവും നടക്കും.
നാഷണല്‍ കാംപസ്‌കാള്‍: ചരിത്ര സെമിനാര്‍ പ്രോജ്ജ്വലമായി
കാംപസുകളില്‍ ധര്‍മ്മചിന്തകള്‍ രൂപപ്പെടണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: നേരറിവിന്റെ വഴിയടയാളമാകേണ്ട കാംപസുകള്‍ സങ്കുചിതത്വത്തിന്റെയും കാലുഷ്യത്തിന്റെയും വിളനിലങ്ങളായി മാറുന്നത് ആപത്‌കരമാണെന്നും സദാചാര സൃഷ്ടിപ്പിനായി ധര്‍മചിന്തകള്‍ക്ക് ഇടം നല്‍കുന്ന കൂട്ടായ്‌മകളാണ് കാംപസുകള്‍ക്ക് ജീവന്‍പകരുകയെന്നും എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കാംപസ്‌കാളിന്റെ മുന്നോടിയായി കുറ്റിപ്പുറത്തു വച്ചു നടന്ന 'ഹളാറ' ചരിത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു. ലോകത്ത് എല്ലാ അറിവുകളുടെയും തുടക്കം ഇസ്‌്‌ലാമില്‍ നിന്നാണ്. സിദ്ധാന്തങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും പിന്നില്‍ ചാലകശക്തിയായി വര്‍ത്തിച്ചത് മുസ്‌്‌ലിം പണ്ഡിതന്‍മാരാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സപെയിനില്‍ നിന്നും കൊളുത്തിവെച്ച വൈജ്ഞാനിക വിളക്കാണ് ലോകത്ത് വെളിച്ചം പകര്‍ന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കാംപസ് വിംഗിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ വിവിധ കാംപസുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനധികള്‍ പങ്കെടുത്തു. 2011 ഫെബ്രുവരി 18, 19, 20 തിയ്യതികളില്‍ തൃശൂര്‍ മലബാര്‍ എഞ്ചിനീയറിംഗ് കോളജില്‍ നടക്കുന്ന നാഷണല്‍ കാംപസ് കാളിന്റെ ഭാഗമായുള്ള ആദ്യസെമിനാറാണ് 'ഹളാറ'. 5-ന് തിരുവനന്തപുരത്തും 'ഹിദായ', 12-ന് ബങ്കളുരിവിലും 'ഹിക്‌്‌മ' സെമിനാറുകള്‍ നടക്കും.
ചരിത്ര സെമിനാര്‍ പാണക്കാട് സയ്യിദ് മൂഈനലി ശിഹാബ് തങ്ങള്‍ ഉദ്‌്‌ഘാടനം ചെയ്‌തു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ ട്രഷറര്‍ വി.കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ (ആന്‍ ഐക്കണ്‍ ഓഫ് അറബ് എക്‌സ്‌പാന്‍ഷന്‍), എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി (ഫാള്‍ ഓഫ് സ്‌പെയിന്‍) പ്രബന്ധങ്ങളവതരിപ്പിച്ചു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.എം റഫീഖ് അഹ്‌്‌മദ്, ഖയ്യൂം കടമ്പോട്, ഖാസിംഫൈസി പോത്തന്നൂര്‍, സി.കെ റസാഖ് പുതുപൊന്നാനി, വി. ഷൂഹൈബ്, കെ.കെ മുഹമ്മദ് ശാഫി, പ്രസംഗിച്ചു. കാംപസ് വിംഗ് ചെയര്‍മാന്‍ മുഹമ്മദ് ശഫീഖ് സ്വാഗതവും സൈഫുദ്ദീന്‍ എറോത്ത് നന്ദിയും പറഞ്ഞു.
- ഷബിന്‍ മുഹമ്മദ് -
ദാറുല്‍ഹുദ സില്‍വര്‍ജൂബിലി : വിദ്യാഭ്യാസ സെമിനാര്‍ ഏഴിന്
ന്യൂഡല്‍ഹി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ സെമിനാര്‍ ഫൈബ്രുവരി ഏഴിന് ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. ഉച്ചക്കുശേഷം നടക്കുന്ന ഉദ്‌ഘാടന പരിപാടിയോടനുബന്ധിച്ചായിരിക്കും സെമിനാര്‍ സെഷന്‍. `റിസ്‌ട്രക്‌ചറിംഗ് മദ്‌റസ എജുക്കേഷന്‍ ഇന്‍ ഇന്ത്യ: പ്രോബ്ലംസ് ആന്റ് പ്രോസ്‌പെക്‌റ്റസ് എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ചകള്‍ നടക്കും. തെന്നിന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കപ്പെടുന്നത്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ മത ഭൗതിക വിദ്യാഭ്യാസ പ്രശ്‌നങ്ങളും പരിഹാരങ്ങളും ആഴത്തില്‍ അന്വേഷിക്കുന്ന സെമിനാറില്‍ ജാമിയമില്ലിയ്യ സാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്‌ടര്‍ പ്രൊഫ. അക്തറുല്‍ വാസീ ചെയറായിരിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യ്‌ല്‍ സയന്‍സ് (ബാംഗ്ലൂര്‍) അസിസ്റ്റന്റ് പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അര്‍ഷദ് ആലം, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി. പ്രൊഫ: ഡോ. ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. നവാസ് നിസാര്‍ (അസി. പ്രൊഫ: ഡല്‍ഹി യൂണിവേഴ്‌സിറ്റി) സെമിനാറിന്റെ ആവശ്യകതയും പശ്ചാത്തലവും വിശദീകരിക്കും. ഉത്തരേന്ത്യന്‍ മദ്‌റസകളും ദക്ഷിണേന്ത്യേന്‍ മദ്‌റസകളും: ഒരു താരതമ്യം, ഉത്തരേന്ത്യന്‍ മുസ്‌ലിം വിദ്യാഭ്യാസത്തിലെ അപാകതകള്‍, മുസ്‌ലിം മത വിദ്യാഭ്യാസത്തിന്റെ കേരളീയ മാതൃക തുടങ്ങിയ വിഷയങ്ങളില്‍ പേപ്പര്‍ പ്രസന്റേസനുകള്‍ നടക്കും. ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ പരിഷ്‌കരണ മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുന്നതായിരിക്കും സെമിനാര്‍.
പരിപാടിയില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്‌ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ഡോ. യു. വി. കെ. മുഹമ്മദ്, ഹാജി യൂ. മുഹമ്മദ് ശാഫി തുടങ്ങിയവര്‍ സംബന്ധിക്കും. അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിവിധ വകുപ്പുമേധാവികളും പ്രൊഫസര്‍മാരും തെരഞ്ഞെടുത്ത വിദ്യാരര്‍ത്ഥികളും പ്രത്യേകം ക്ഷണിതാക്കളായിരിക്കും.
- മോയിന്‍ മലയമ്മ, മീഡിയ കമ്മിറ്റി -
വിജ്ഞാനം സമൂഹ നന്മക്ക് ഖത്തറില്‍ വിപുലമായ വിദ്യാഭ്യാസ പരിപാടികള്‍
ദോഹ : വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി യുവജന സമൂഹത്തെ ലക്ഷ്യബോധവും വിവേകവുമുള്ള ഉത്തമ പൌരന്മാരാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍, കൗമാരക്കാര്‍, രക്ഷിതാക്കള്‍, പ്രവാസീ കുടുംബങ്ങള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികള്‍ക്ക് പ്രമുഖ അദ്ധ്യാപക പരിശീലകനും മനഃശാസ്ത്ര കൗണ്‍സിലറുമായ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ നേതൃത്വം നല്‍കും.
ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 8.30 ന് സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന രാക്ഷാകര്‍തൃ പരിശീലനത്തോടെ പരിപാടികള്‍ ആരംഭിക്കും. നല്ല കുട്ടി, നല്ല രക്ഷിതാവ് എന്ന വിഷയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ കുട്ടികളുടെ വളര്‍ച്ചയും പഠനവും സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് അവസരമുണ്ടായിരിക്കും.
ഫെബ്രുവരി 4 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തില്‍ ഖത്തറിലെ പ്രവാസീ കുടുംബങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ അവസരമുണ്ടാകും. സ്നേഹമുള്ള കുടുംബം കുട്ടികളുടെ സ്വര്‍ഗ്ഗം എന്ന വിഷയം ചര്‍ച്ച ചെയ്യും.
ഫെബ്രുവരി 5 ശനിയാഴ്ച രാവിലെ 10 മണിക്ക് വക്റ ഭവന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്കായി ബാല സദസ്സ് നടക്കും. പഠിക്കാന്‍ പഠിക്കാം കൂട്ടുകാരേ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവാദം നടക്കും. വൈകുന്നേരം 4 മണിക്ക് കേരള ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ടീനേജ് മീറ്റില്‍ കൗമാര പ്രശ്നങ്ങളും ശാക്തീകരണവും എന്ന വിഷയം ചര്‍ച്ച ചെയ്യും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സുന്നി സെന്‍റര്‍ പ്രസിഡന്‍റ് അബൂബക്കര്‍ ഖാസിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ സഫാരി, കെ.ബി.കെ. മുഹമ്മദ്, ഇഖ്ബാല്‍ കൂത്തുപറന്പ്, മൊയ്തീന്‍ കുട്ടി വയനാട്, സകരിയ്യ മാണിയൂര്‍, ബശീര്‍ മൗലവി, ഇസ്‍മാഈല്‍ ഹുദവി സംബന്ധിച്ചു.
കാന്പയിന്‍ കാലയളവില്‍ വ്യക്തിഗത കൗണ്‍സിലിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ഭയം (ഫോര്‍ബിയ), പഠന പ്രശ്നങ്ങള്‍, സ്വഭാവ വൈകല്യങ്ങള്‍ എന്നിവക്ക് പരിഹാരമാഗ്രഹിക്കുന്നവര്‍ 33153513 എന്ന നന്പറില്‍ ബന്ധപ്പെടണം. പരിപാടികളില്‍ സംബന്ധിക്കുന്നതിനായി എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ഖത്തറില്‍ എത്തിക്കഴിഞ്ഞു.
- സകരിയ്യ മാണിയൂര്‍ -
SKSSF നാഷണല്‍ കാന്പസ് കാള്‍ സെമിനാര്‍ ഹിദായ തിരുവനന്തപുരത്ത്
തിരുവനന്തപുരം : എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗിന്‍റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ദേശമംഗലം മലബാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കുന്ന നാഷണല്‍ കാന്പസ് കാളിന്‍റെ ഭാഗമായി ഫെബ്രുവരി 5 ന് കണിയാപുരം (തിരുവനന്തപുരം) വെച്ച് ഹിദായ (هداية) സെമിനാര്‍ നടക്കും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അന്പലക്കടവ് വിഷയമവതരിപ്പിച്ച് സംസാരിക്കും. കാന്പസ് വിംഗ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും
- ഷബിന്‍ മുഹമ്മദ് ഇറാനി -
സമസ്‌ത സംഘടനയല്ല : നൗഫല്‍ വാഫി മൂത്തേടം
റിയാദ് : സമസ്‌ത ഒരു സംഘടനയല്ലെന്നും ദീനിന്‍െറ നേരായ പാതായാണെന്നും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ സംഘടിക്കല്‍ അന്യവാര്യമായ ഘട്ടത്തില്‍ രൂപം കൊണ്ട പ്രസ്‌താനമാണ് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും നൗഫല്‍ വാഫി മൂത്തേടം പറഞ്ഞു. റിയാദ് ഇസ്‌ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പില്‍ 'സമസ്‌ത സച്ചിതരുടെ പാത' എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു വാഫി. സമസ്‌തക്ക് നേതൃത്വം നല്‍കിയ ഉസ്‌താദുമാരുടെ വിശുദ്ധിയും വിനയവും ജീവിത ലാളിത്യവും സമസ്‌തയുടെ ആദര്‍ശ ലക്ഷ്യങ്ങളും വര്‍ത്തമാന സമൂഹത്തില്‍ കാലിക ചര്‍ച്ചക്ക് വിധേയമാകേണ്ടതുണ്ട്. വ്യക്തിയല്ല വ്യക്തികളിലെ നന്‍മയാണ് നാം ആദരിക്കേണ്ടത്. സച്ചിതരായ ഉലമാഉം ഉമറാഉമാണ് സമസ്‌ത പ്രസ്‌താനങ്ങളെ എന്നും നയിച്ചിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിത്യജീവതത്തില്‍ മതമൂല്യങ്ങള്‍ക്ക് സ്ഥാനം നല്‍കി ജീവിതം ഇലാഹിസ്‌മരണ കൊണ്ട് ധന്യമാക്കണം. ഭൗതികത അതിജയിക്കുന്ന വര്‍ത്തമാനത്തില്‍ അത്‌മീയത നഷ്‌ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണന്ന് ഹൈദരലി വാഫി ഇരിങ്ങാട്ടിരി പറഞ്ഞു. ആര്‍ ഐ സി ഏകദിന ക്യാമ്പില്‍ 'ജീവിത ക്രമം ' എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു വാഫി. മനസമാധാനം തേടി ആള്‍ദൈവങ്ങളിലേക്കും മയക്കു മരുന്നുകളിലേക്കും തിരിയുന്ന സമൂഹം പരാജയപ്പെടും. ഇലാഹി ചിന്തയും നാവില്‍ നിറയുന്ന ദികറുകളും തസ്‌ബീഹുകളും മാത്രമേ മനസ്സുകള്‍ക്ക് സമാധാനം നല്‍കുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബൂബക്കര്‍ ഫൈസി, ആററകോയ തങ്ങള്‍, N C മുഹമ്മദ് കണ്ണൂര്‍, ഫവാസ് ഹുദവി, അലവിക്കുട്ടി ഒളവട്ടൂര്‍ ഹബീബുളള പട്ടാമ്പി,ഹംസ മൂപ്പന്‍, മുഹമ്മദലി ഹാജി, ഉമര്‍കോയ, അബദു ലത്തീഫ് ഹാജി, ഷൗക്കത്ത് മണ്ണാര്‍ക്കാട്, അബൂബക്കര്‍ ബാഖവി സമദ് പെരുമുഖം, അസീസ് പുളളാവൂര്‍ സൈയ്‌താലി വലമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു ഏകദിന ക്യാമ്പില്‍ മുഹമ്മദ് മാസ്‌ററര്‍ മണ്ണാര്‍ക്കാട് സ്വഗതവും ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
- അബൂബക്കര്‍ ഫൈസി -
സി.എം. ഉസ്താദ് അനുസ്മരണ ദുആ സദസ്സ്
ദുബൈ : SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 9 മണിക്ക് ദുബൈ സുന്നി സെന്‍ററില്‍ വെച്ച് നടത്തപ്പെടുന്ന സി.എം. ഉസ്താദ് അനുസ്മരണ ദുആ സദസ്സില്‍ അബ്ദുസ്സലാം ബാഖവി, മൊയ്തു നിസാമി, അബ്ദുല്‍ ഹക്കീം ഫൈസി, അബ്ദുല്‍ ഖാദര്‍ അസ്അദി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- കെ.വി. കുഞ്ഞബ്ദുല്ല -
മുഹബ്ബത്തെ റസൂല്‍ പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
ഫഹാഹീല്‍ : കുവൈത്ത് ഇസ്ലാമിക് സെന്റര്‍ 'സദാചാരം, സംസ്‌കാരം; വീണ്ടെടുപ്പിന്റെ നബി ദര്‍ശനം' എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന 'മുഹബ്ബത്തെ റസൂല്‍ 2011' ന്റെ പ്രചരണാര്‍ത്ഥം ഫഹാഹീല്‍ ബ്രാഞ്ച് കമ്മിറ്റി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഫഹാഹീല്‍ ഇസ്‌ലാമിക് സെന്ററില്‍ പ്രസിഡണ്ട് ഹനീഫ കൊടുവള്ളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. അബ്ദുല്‍ സലാം മൗലവി സ്വാഗതവും ഒ ഫൈസല്‍ നന്ദിയും പറഞ്ഞു.
- അബ്ദുല്‍ ഗഫൂര്‍ ഫൈസി -
കുവൈത്ത് ഇസ്ലാമിക് സെന്‍റര്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു .
കുവൈത്ത് സിറ്റി : എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ റിപബ്ലിക് ദിനത്തില്‍ 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ ' എന്ന സന്ദേശവുമായി കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സെന്റട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന ജാലിക പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയതു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദങ്ങള്‍ വിസ്‌മരിച്ച് ഓരൊറ്റ ജനതയായി നിലകൊണ്ടതിനാലാണ് നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തില്‍ നിന്നും നമുക്ക് മോചനം ലഭ്യമായത്. മതേതര ജനാധിപത്യ മൂല്യങ്ങള്‍ കൈവിടാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഭരണകൂടവും നീതിപീഠവും ജാഗ്രത പാലിക്കണമെന്ന് ഉദ്‌ഘാടന പ്രസംഗത്തില്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സാമ്രാജ്യത്വത്തിന് മുന്നില്‍ രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങള്‍ അടിയറ വെക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളും ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒരു പ്രത്യേക വിഭാഗത്തെ തെരഞ്ഞടുത്ത് അപഹസിക്കാനുള്ള ഫാസിസ്റ്റ് കൂട്ടായ്‌മകളുടെ ഹിഡന്‍ അജണ്ടകളും അഴിമതിയും പ്രതിരോധത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളിലെ ചെറിയ വിഭാഗങ്ങള്‍ നടത്തുന്ന നടത്തുന്ന ഇടപെടലുകളുമെല്ലാം രാജ്യത്തിന് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാന്‍ ഓരുമയോടെ മുന്നേറാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു.
ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജാലികയില്‍ പ്രസിഡന്റ് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പ് പ്രമേയ പ്രഭാഷണം നടത്തി, ഇല്‍യാസ് മൗലവി മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്‍മള നന്ദിയും പറഞ്ഞു
- ഗഫൂര്‍ ഫൈസി, പൊന്മള -
Subscribe to:
Posts (Atom)







