ത്വലബ തർബിയ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം : മതവിദ്യ നാളേക്ക് നന്മക്ക് എന്ന പ്രമേയത്തിൽ ഏപ്രിൽ പത്ത് മുതൽ മെയ് പത്ത് വരെ എസ്‌ കെ എസ്‌ എസ്‌ എഫ് ത്വലബാ വിങ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 'ത്വലബ തർബിയ' മതവിദ്യാഭ്യാസ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

തർബിയ ഡെ ആചരണം, അഡ്മിഷൻ സഹായങ്ങൾക്കായുള്ള ഹെൽപ്പ് ഡെസ്കുകൾ, ''വേ റ്റു പാരഡൈസ് എന്ന പേരിൽ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന ഓറിയന്റേഷൻ ക്ലാസുകൾ, മഹല്ലുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികൾ കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്. സെക്രട്ടറിയേറ്റ് ഇൻ ചാർജ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സൈഫുൽ അമീൻ കിടങ്ങഴി, ഹാഫിള് ഇർഷാദ് ഉപ്പള, ഷഫീഖ് എടക്കനാട്, റാഫി മുവാറ്റുപുഴ, മുനവ്വിർ കല്ലൂരാവി, മുസ്തഫ മാണിയൂർ, സംജീദ് കാളാട്, മുസമ്മിൽ കരുനാഗപ്പള്ളി, ഫള്ലു റഹ്മാൻ തിരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.
ത്വലബ തർബിയ മതവിദ്യാഭ്യാസ ക്യാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.
- SKSSF STATE COMMITTEE