സസ്നേഹം സത്യധാര; സമര്‍പ്പണ കാമ്പയിന്‍ ആരംഭിച്ചു

മലപ്പുറം : SKSSF ന്റെ മുഖ പത്രമായ സത്യധാര ദ്വൈവാരികയുടെ സസ്നേഹം സത്യധാര സമര്‍പ്പണ കാമ്പയിന്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വായനാദിനമായ ജൂണ്‍ 19ന് എല്ലാ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ യൂണിറ്റിലെ മദ്രസകളിലും ദർസ് അറബിക് കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സത്യധാര സമര്‍പ്പിക്കും.
താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. എസ്‌. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാപ്രഭാഷണം നടത്തി. സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഉമറുല്‍ ഫാറൂക്ക് ഫൈസി മണിമൂളി, ജലീല്‍ പട്ടര്‍കളം സംബന്ധിച്ചു. അനസ് ഹൈതമി കോയ്യോട് സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.
ഫോട്ടോ : SKSSF ന്റെ മുഖ പത്രമായസത്യധാര ദ്വൈവാരികയുടെ സസ്നേഹം സത്യധാര സമര്‍പ്പണ കാമ്പയിന്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.
- SKSSF STATE COMMITTEE