ജാമിഅഃ നൂരിയ്യഃ കുല്ലിയ്യതുല്‍ ഖുര്‍ആന്‍ സെക്കണ്ടറി പരീക്ഷ നാളെ (ബുധന്‍)

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃയുമായി അഫ്‌ലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന കുല്ലിയ്യതുല്‍ ഖുര്‍ആന്‍ സെക്കണ്ടറി സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ നടക്കും. ഖുര്‍ആന്‍ മനഃപാഠമാക്കുകയും സ്‌കൂള്‍ ഏഴാം തരം വിജയിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് സെക്കണ്ടറി വിഭാഗത്തില്‍ പ്രവേശനം നല്‍കപ്പെടുന്നത്. ഖുര്‍ആന്‍ പഠനത്തിലും പാരായണത്തിലും ആഴമേറിയ പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നല്‍കുന്ന രീതിയിലാണ് സിലബസ് ക്രമീകരിച്ചിട്ടുള്ളത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കോളേജ് പഴമള്ളൂര്‍, ദാറുത്തഖ് വ അക്കാദമി ഈങ്ങാപുഴ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ നിശ്ചിത രേഖകള്‍ സിഹിതം 10 മണിക്കു മുമ്പായി പരീക്ഷാ സെന്ററില്‍ എത്തിച്ചേരേണ്ടതാണ്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം സെന്ററുകളില്‍ ഉണ്ടായിരിക്കുന്നതാണ്. എസ്.എസ്.എല്‍.സി വിജയിച്ച ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷ മെയ് 15 നായിരിക്കും.
- JAMIA NOORIYA PATTIKKAD