- SKSSF STATE COMMITTEE
സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക: ജംഇയ്യത്തുല്‍ ഖുത്തബാഅ്
കോഴിക്കോട്: ആതുര സേവന രംഗത്ത് പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി മാറിയ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഏപ്രില്‍ 8 ന് വെള്ളിയാഴ്ച നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് ജംഇയ്യത്തുല്‍ ഖുത്വബാഅ് സംസ്ഥാന നേതാക്കള്‍ ആഹ്വാനം ചെയ്തു. അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ വെച്ച് പൊതു ജനങ്ങളെ ബോധവല്കരിച്ച് ഈ മഹത്തായജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ എല്ലാ ഖത്തീബുമാരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് ഉമര്‍ മുസ്ലിയാര് കൊയ്യോടും ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും അഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE