ഇഫ്ത്താര്‍ ടെന്റ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് സഹചാരി സെന്ററിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും വഴിയാത്രക്കാര്‍ക്കും നോമ്പുതുറക്കുന്ന വിഭവങ്ങളൊരുക്കി ഇഫ്താര്‍ ടെന്റ് പ്രവര്‍ത്തനമാരംഭിച്ചു. മെഡിക്കല്‍ കോളജ് ആംബുലന്‍സ് സ്റ്റാന്റിന് എതിര്‍ വശത്തായി സഹചാരി സെന്ററിലാണ് ഇഫ്താര്‍ ടെന്റ് ആരംഭിച്ചത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷനായി. ഒ.പി.അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെ.മരക്കാര്‍ ഹാജി, സലാം ഫറോക്ക്, അലി അക്ബര്‍ മുക്കം, നിസാം ഓമശ്ശേരി, റഫീഖ് പെരിങ്ങളം, ജലീല്‍ മാസ്റ്റര്‍ നരിക്കുനി, സിറാജ് പന്തീരാങ്കാവ്, ഗഫൂര്‍ ഓമശ്ശേരി,മുഹമ്മദ് കുറ്റിക്കാട്ടൂര്‍,റാഫി യമാനി ,സുഹൈല്‍ കാരന്തൂര്‍,അസ്‌ലം മായനാട് സംസാരിച്ചു.
ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് സഹചാരി സെന്ററിന്റെ കീഴില്‍ നടക്കുന്ന ഇഫ്താര്‍ ടെന്റ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE