- Darul Huda Islamic University
ദാറുല്‍ഹുദാ റമദാന് പ്രഭാഷണത്തിന് നാളെ തുടക്കം (13-04-22 ബുധന്‍)
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന് പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കം. രാവിലെ 9.30 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാകും. വ്യാഴാഴ്ച സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും 16 ന് ശനിയാഴ്ച സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്യും. 17 ന് ഞായറാഴ്ച നടക്കുന്ന സമാപന പരിപാടി സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും.
- Darul Huda Islamic University
- Darul Huda Islamic University