മതപഠനം സമുദായം ഉണരണം: പ്രൊ. ആലിക്കുട്ടി മുസ്‌ലിയാര്‍

ചേളാരി: പൗരാണിക നേതൃത്വം ഏറെ പ്രതീക്ഷയോടെ കഠിനാധ്വാനത്തിലൂടെ ശേഖരിച്ചതും സംവിധാനി ച്ചതുമായ മതപഠന മേഖല കടുത്ത ചില വെല്ലുവിളികള്‍ നേരിടുകയാണ്. നിരവധി വഖഫ് സ്വത്തുക്കളും കെട്ടിട ങ്ങളും വിഭവങ്ങളും ഉപകാര പ്പെടുത്താന്‍ കഴിയാതെ പോകുന്നു. ഉമറാക്കള്‍ ഉലമാക്കള്‍ക്കൊപ്പം പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങണം. പള്ളി ദര്‍സുകളും മദ്‌റസകളും ബലക്ഷയമായാല്‍ ഇസ്‌ലാമിന് ബലക്ഷയം വരുമെന്നും സമുദായം പ്രബലപ്പെടേണ്ടത് മതവിദ്യാഭ്യാസത്തിലൂടെയാണെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അക്കാഡമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ചേളാരി സമസ്താലയത്തില്‍ നടന്ന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതം പറഞ്ഞു. പിണങ്ങോട് അബൂബക്കര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.പി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എ.ടി.എം.കുട്ടി മൗലവി, അബ്ദുല്‍ഖാദിര്‍ ഫൈസി പള്ളംകോട്, കെ.കെ.എം.മൗലവി താനാളൂര്‍, ഹനീഫല്‍ ഫൈസി, കെ.പി.അബൂബക്കര്‍ മൗലവി, കെ.സി.അഹമ്മദ് കുട്ടി മൗലവി, മൊയ്തീന്‍ ഫൈസി സംസാരിച്ചു.

ഇബാദ് സംസ്ഥാന ട്രെയ്നിംഗ് ക്യാമ്പ് സമാപിച്ചു

കോഴിക്കോട്: ദഅ്‌വാ രംഗത്ത് പുത്തനുണര്‍വ് പകര്‍ന്ന് മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം മാക്‌സ് ഇന്റര്‍നാഷണല്‍ കാമ്പസില്‍ രണ്ടു ദിവസമായി നടന്ന എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന ട്രെയ്‌നിംഗ് ക്യാമ്പ് സമാപിച്ചു. സാമൂഹിക മാറ്റം ഉള്‍കൊണ്ട് പ്രവര്‍ത്തനങ്ങളുടെ പുതിയ രീതികള്‍ ചിട്ടപ്പെടുത്തിയ ക്യാമ്പ് കൊടിക്കാല്‍ ശൈഖ് അബ്ദുല്ല തമിഴ്‌നാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹാജി ചെരേക്കാട് അധ്യക്ഷത വഹിച്ചു. സമാപന ദിവസം നടന്ന പാനല്‍ ഡിസ്‌കഷന്‍, പ്രത്യശാസ്ത്ര താരതമ്യം എന്നീ സെഷനുകളില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സാലിം ഫൈസി കൊളത്തൂര്‍, ഫാദര്‍ ഇബ്‌റാഹിം മുണ്ടക്കന്‍ ക്ലാസെടുത്തു.

ആസിഫ് ദാരിമി പുളിക്കല്‍, കെ. എം. ശരീഫ് പൊന്നാനി, ജലീല്‍ ഫൈസി അരിമ്പ്ര, ഉമറുല്‍ ഫാറൂഖ് പന്നൂര്‍, സിദ്ദീഖ് ബദ്‌രി തൃശൂര്‍, ശബിന്‍മുഹമ്മദ് ഇറാനി,സദഖത്തുല്ല, പി.ടി. കോമുക്കുട്ടി ഹാജി, ഇഖ്ബാല്‍ കെ.ടി.കെ., അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, ജലീല്‍ വേങ്ങര, അബ്ദുറസാഖ് പുതുപൊന്നാനി ക്യാമ്പിന് നേതൃത്വം നല്‍കി. ഇബാദ് സംസ്ഥാന ഭാരവാഹികളടെ യോഗം 24ന് തിങ്കള്‍ 4 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരും.

SMF ജില്ലാ പ്രവര്‍ത്തക സമിതി


തിരൂരങ്ങാടി: സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ സുപ്രധാന യോഗം 18/09/2012 ചൊവ്വ രാവിലെ 10 മണിക്ക് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി മീറ്റിംഗ് ഹാളില്‍ വെച്ച് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേരുന്നു. SMF സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിക്കല്‍, 2013 മാര്‍ച്ച് അവസാന വാരത്തില്‍ നടത്തപ്പെടുന്ന ജില്ലാ സമ്മേളനം തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അറിയിച്ചു.

മദ്‌റസാ പഠനപദ്ധതി 'തദ്‌രീബ്' പഠനപദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 9182 മദ്‌റസകളില്‍ മതപഠനം ശക്തി പ്പെടുത്തുന്നതിനും കൂടുതല്‍ മികവുറ്റതാക്കുന്നതിനും അധ്യാപകര്‍ക്ക് പ്രാഗത്ഭ്യം നല്‍കുന്നതിനുമായി ആരംഭിച്ച 'തദ്‌രീബ്' പഠനപദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനകമ്മിറ്റി രൂപം നല്‍കിയ ഈ പദ്ധതി കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും സാംസ്‌കാരിക മനോഭാവത്തിനും സഹായകമാകുന്നതും നവീന അധ്യാപനരീതികളെ കുറിച്ചുള്ള അവബോധനവുമാണ് കാഴ്ച വെക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി 405 റെയ്ഞ്ചുകളില്‍ പ്രത്യേക പരിശീലനം നല്‍കിയ 146 റിസോഴ്‌സ് പേഴ്‌സണുകളും 107 മുഫത്തിശുമാരും (ഇന്‍സ്‌പെക്ടര്‍) ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
തദ്‌രീബിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും പുതിയ പഠനരീതികളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കിക്കഴിഞ്ഞു. പൊതുസമൂഹവുമായി മദ്‌റസാ പഠനത്തെ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് രണ്ടാം ഘട്ടം. രക്ഷിതാക്കള്‍ക്കും മദ്‌റസാ ഭാരവാഹഹികള്‍ക്കും പ്രത്യേക ഉദ്‌ബോധനവും പരിശീലനവും നല്‍കും. 405 റെയ്ഞ്ച് കമ്മിറ്റികളില്‍ നിന്ന് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ ഉള്‍പെടുത്തിക്കൊണ്ടുള്ള സാരഥീസംഗമവും തദ്‌രീബ് രണ്ടാം ഘട്ട പ്രഖ്യാപനവും ഇന്ന് (2012 സെപ്തംബര്‍ 19ന് ബുധനാഴ്ച) രാവിലെ 9 മണിക്ക് ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കും.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാരെ യോഗത്തില്‍ അനുമോദിക്കും. 50 വര്‍ഷം മദ്‌റസാധ്യാപകരായി സേവനമനുഷ്ഠിച്ച അഹമ്മദ് ഹാജി എ.പി. അരൂര്‍, എം.ടി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ചേലക്കാട് എന്നിവര്‍ക്ക് സുവര്‍ണ്ണ സേവന അവാര്‍ഡ് നല്‍കും. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അലി.കെ. വയനാട് പ്രസംഗിക്കും. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറയും.

പ്രബോധനം വിശ്വാസികളുടെ നിര്ബന്ധ ബാധ്യത: ഇബാദ് ട്രെയ്‌നിംഗ് ക്യാമ്പ്

കോഴിക്കോട്: സത്യസന്ദേ ശത്തിന്റെ പ്രബാധനം വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ട്രെയ്‌നിംഗ് ക്യാമ്പ് അഭിപ്രായപ്പെട്ടു. പ്രബോധകരുടെ ത്യാഗബോധം സമൂഹത്തില്‍ സമൂലമായ മാറ്റം സൃഷ്ടിക്കും. മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം മാക്‌സ് ഇന്റര്‍നാഷണല്‍ കാമ്പസില്‍ നടന്ന ക്യാമ്പ് കൊടിക്കാല്‍ ശൈഖ് അബ്ദുല്ല തമിഴ്‌നാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹാജി ചെരേക്കാട് അധ്യക്ഷത വഹിച്ചു. കര്‍മങ്ങള്‍ പരിചയപ്പെടുന്നു, പ്രകീര്‍ത്തനം മനനം, സൂക്ഷ്മതയുടെ അര്‍ത്ഥതലങ്ങള്‍, പ്രത്യയശാസ്ത്ര പരിചയം, പാനല്‍ ഡിസ്‌കഷന്‍ എന്നീ സെഷനുകളില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ.മുസ്തഫ കമാല്‍ പാഷ, മുഹമ്മദ് രിയാള് മൂസ മലബാരി, 
ശാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, സാലിം ഫൈസി കൊളത്തൂര്‍, സി.കെ.മുഹ്‌യിദ്ദീന്‍ ഫൈസി കോണോംപാറ, എ.പി.അബ്ദുറഹ്മാന്‍ ഫൈസി പാണമ്പ്ര, ഫാദര്‍ ഇബ്‌റാഹിം മുണ്ടക്കന്‍ പ്രതിനിധികളുമായി സംവദിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സമാപന സന്ദേശം നല്‍കി. ടി.ടി. മുഹമ്മദ്, പി.എ.മൗലവി അച്ചനമ്പലം, സഅദ് ഫൈസി ചുങ്കത്തറ, സത്താര്‍ പന്തല്ലൂര്‍, അബ്ദുറഹീം ചുഴലി, പി.എം. റഫീഖ് അഹ്മദ്, റശീദ് ബാഖവി എടപ്പാള്‍, കെ. എം. ശരീഫ്, റശീദ് മുഹമ്മദ് പ്രസംഗിച്ചു. ആസിഫ് ദാരിമി പുളിക്കല്‍ സ്വാഗതവും അബ്ദുറസാഖ് പുതുപൊന്നാനി നന്ദിയും പറഞ്ഞു.

'ഖാഫില ജിദ്ദ' കേരള ഇസ്ലാമിക് ക്ലാസ് റൂം ജിദ്ദ സംഗമം ശ്രദ്ധേയമായി

 ജിദ്ദ ഷറഫിയയില്‍ നടന്ന ഖാഫില ജിദ്ദ കേരള ഇസ്ലാമിക് ക്ലാസ് റൂം ഓണ്‍ ലൈന്‍ സൌഹൃദ കൂട്ടയ്മ യില്‍ (വലതു നിന്ന്) സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍, ടി എച്ച് ദാരിമി, മുജീബ് റഹ് മാന്‍ റഹ് മാനി എന്നിവര്‍ സംസാരിക്കുന്നു
ജിദ്ദ: കേരള ഇസ്ലാമിക് ക്ലാസ് റൂം ഓണ്‍ ലൈന്‍ സൌഹൃദ സംഘം ജിദ്ദ നഗരത്തിലെ അംഗങ്ങള്‍ ഒത്തു കൂടിയ സ്നേഹ സംഗമം പരസ്പരം പരിചയപ്പെട്ടും അനുഭവങ്ങള്‍ പങ്കിട്ടും പുതിയ സൌഹൃദങ്ങള്‍ക്ക് വഴി ഒരുക്കിയും വ്യത്യസ്തത പുലര്‍ത്തി.
സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ജിദ്ദ ഷറഫിയയില്‍ ചേര്‍ന്ന ഖാഫില ജിദ്ദ സ്നേഹ സംഗമം, യുവ പണ്ഡിത നിരയുടെ ഉദ്ബോധനങ്ങളും പ്രവര്‍ത്തകരുടെ സ്നേഹാഭിവാദ്യങ്ങളും കൊണ്ട് അവിസ്മരണീയമായ അനുഭവമായി. 
ദഅവാ പ്രവര്‍ത്തനം ഓരോ സത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും വ്യവസ്ഥാപിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്തയുടെ കീഴില്‍ അനൌപചാരിക മത വിദ്യാഭ്യാസത്തിനു ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കേരള ഇസ്ലാമിക് ക്ലാസ് റൂം നിര്‍വഹിക്കുന്ന ആത്മാര്‍ഥമായ സേവനം ശ്ലാഘനീയമാണെന്നും ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ് മാന്‍ റഹ് മാനി പറഞ്ഞു. ഓണ്‍ ലൈന്‍ സൌഹൃദ കൂട്ടായ്മ " ഖാഫില ജിദ്ദ" ഈ രംഗത്ത്‌ മാതൃകാ പരമായ ഒരു സംരംഭമാണ്. പ്രവാസ ലോകത്ത് ഇത്തരം കൂട്ടായ്മകള്‍ ദഅവാ പ്രവര്‍ത്തകര്‍ക്ക് മാത്രകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീന്‍ സദുപദേശമാണെന്നും പ്രക്ഷുബ്ധമായ സമകാലിക ലോകത്ത് സമൂഹത്തെ വെളിച്ചത്തിലേക്ക് വഴി നടത്താന്‍ വിശ്വാസികളുടെ പാരസ്പര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും കൈകളിലേന്തിയ വിജ്ഞാനത്തിന്റെ ദീപ്തി കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണെന്നും ടി എച്ച് ദാരിമി പറഞ്ഞു. കേരളീയ സമൂഹത്തില്‍ സമസ്തയുടെ സാന്നിധ്യം തീര്‍ത്ത വൈജ്ഞാനിക വിപ്ലവത്തിന്റെ ചിഹ്നങ്ങള്‍ ചരിത്രാവബോധമുള്ള ഒരു സമൂഹത്തിനു വിസ്മരിക്കാന്‍ കഴിയില്ല. മറ്റേതു മേഖലയിലും എന്ന പോലെ ആത്മീയ രംഗത്തും കടന്നു വരുന്ന ചൂഷണങ്ങല്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ബോധവല്‍ക്കരണം കാലത്തിന്റെ അനുപേക്ഷണീയ ദൌത്യമാനെന്നും എന്നാല്‍ പ്രതിരോധ രംഗത്താണെങ്കില്‍ പോലും നമ്മുടെ വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടാകണം നമ്മുടെ ഇടപെടലുകള്‍ എന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി, സല്‍മാന്‍ അസ് ഹരി, സലാഹുദ്ദീന്‍ വാഫി തുടങ്ങി ധാരാളം പണ്ഡിതര്‍ സംസാരിച്ചു. ജിദ്ദാ ഇസ്ലാമിക് സെന്റര്‍, ജിദ്ദാ സുന്നി യുവ ജന സംഘം പ്രവര്‍ത്തനങ്ങളില്‍ ഖാഫില ജിദ്ദയുടെ സേവനങ്ങള്‍ കൂടുതല്‍ ഫല പ്രദമായി ഉപയോഗപ്പെടുത്തണമെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 
എന്‍.പി. അബൂബക്കര്‍ ഹാജി കൊണ്ടോട്ടി ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു. പല പേരുകളിലായി ക്ലാസ് റൂമിലുള്ള ഐ ഡി കള്‍ക്ക് പിന്നിലെ സുഹ്ര്‍ത്തുക്കള്‍ക്കൊപ്പം കെ.ഐ.സി. ആര്‍ ഇന്റര്‍ നെറ്റ് റേഡിയോ ശ്രോതാക്കളും ഓപ്പണ്‍ ഫോറത്തില്‍ പരിചയപ്പെടുത്തി. നിലപാടും, പാവം പ്രവാസിയും, റിലാക്സും, ദാറുല്‍ അമീനും തുടങ്ങി ചെല്ലപ്പേരുകളില്‍ സുപരിചിതരായ പലരും. കാണാമറയത്തെ ഓരോ ശ്രോതാവിനും ഓര്‍ത്തെടുക്കാന്‍ ഒട്ടേറെ അനുഭവങ്ങള്‍. അതിരറ്റ ആഹ്ലാദത്തോടെ ആദ്യാവസാനം സ്നേഹ സമ്പൂര്‍ണ്ണമായ ഒരു സംഗമം. 

സംഗമാംഗങ്ങളുടെ സമ്പൂര്‍ണ്ണ ഡാറ്റ തയാറാക്കി ക്കൊണ്ട് , സന്നിഗ്ധ ഘട്ടങ്ങളില്‍ സഹായകമായേക്കും വിധം ഒരു രക്ത ഗ്രൂപ്പ് ഡയറക്ടറിക്ക് തുടക്കം കുറിച്ചു. ഈ സംരംഭം കേരള ഇസ്ലാമിക് ക്ലാസ് റൂമിലൂടെ പ്രവാസ ലോകത്ത് വിപുലമായ ഒരു ഡാറ്റാ ശേഖരത്തിന് തുടക്കമായിരിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു. 
അമീര്‍ ഇരിങ്ങല്ലൂര്‍, അബ്ദുല്ല തോട്ടക്കാട്, ഫഹദ് , മുനീര്‍ ചേലേമ്പ്ര തുടങ്ങിയവര്‍ സാങ്കേതിക സൌകര്യങ്ങള്‍ ഒരുക്കി. സി എച്ച് നാസര്‍ ആശംസാ ഗാനം ആലപിച്ചു. സാലിം (അല്‍ വാഫി ), ഉസ്മാന്‍ എടത്തില്‍ (മസ് നവി) തുടങ്ങി ക്ലാസ് റൂം പ്രവര്‍ത്തകര്‍ സംഗമത്തിന്റെ സംഘാടകരായിരുന്നു.

ഇബാദ് സംസ്ഥാന ട്രെയിനിങ് ക്യാമ്പ് വേങ്ങരയില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ദഅ്‌വാ ട്രെയിനിങ് ക്യാമ്പ് സെപ്തംബര്‍ 15, 16 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം മാക്‌സ് ഇന്റര്‍നാഷണല്‍ കാമ്പസില്‍ നടക്കും. ഇബാദിനു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അറുനൂറില്‍ പരം ദാഇമാര്‍ പങ്കെടുക്കുന്ന ക്യാമ്പ് 15ന് കാലത്ത് 10.30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

പ്രവാചകനിന്ദ; പ്രതികരണങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭയും സൗദി ഗ്രാന്‍ഡ്‌ മുഫ്തിയും

സൗദി ഗ്രാന്‍ഡ്‌ മുഫ്തി
മക്ക/ദോഹ: കാര്‍ട്ടൂണുകളും ചലച്ചിത്രങ്ങളും വഴി പ്രവാചകനെ അവഹേളിക്കുന്നതിനെതിരെ സമാധാനപരമായും സംസ്കാരം കൈവിടാതെയും പ്രതികരിക്കണമെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭയും  സൗദി ഗ്രാന്‍ഡ്‌ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ അല്‍-ശൈഖും ആഹ്വാനം ചെയ്തു.
മദീന ഖലീഫയിലെ ഉമര്‍ബിന്‍ ഖതാബ് പള്ളിയില്‍ നടത്തിയ ജുമുഅ പ്രഭാഷണത്തിനും നമസ്കാരത്തിനും ശേഷം നടന്ന പ്രതിഷേധ പ്രകടനത്തിന്  വാഹനത്തിലിരുന്ന് നേതൃത്വം നല്‍കവെ അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയാണ് ലോക മുസ്ലിംക ലോടുള്ള ഈ ആഹ്വാനം നടത്തിയത്.
ഡോ. യൂസുഫുല്‍
ഖറദാവി
ലോകജനസംഖ്യയുടെ നല്ലൊരുശതമാനം വരുന്ന മുസ്ലിംകള്‍ മനുഷ്യത്വവിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല. സ്വന്തമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വ്യാപൃതരാണവര്‍. അറബ്വസന്ത കാലത്ത് സ്വാതന്ത്ര്യം നേടിയെടുക്കാനും നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്കും വേണ്ടിയാണ് സമരം ചെയ്തത്. എന്നാല്‍ ജനകോടികളുടെ വികാരം വ്രണപ്പെടുത്തി ഡെന്‍മാര്‍ക്കിലിറങ്ങിയ കാര്‍ട്ടൂണിനെതിരെ അവര്‍ക്ക് രംഗത്തിറങ്ങേണ്ടിവന്നു. മനുഷ്യരാശിയുടെ ചരിത്രത്തില്‍ മഹത്തായ സ്വാധീനം ചെലുത്തിയ പ്രവാചകനെ നിന്ദിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തിയിട്ടില്ലെങ്കിലും ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്. ഖുര്‍ആന്‍ കത്തിക്കാന്‍ മുന്‍കൈയ്യെടുത്ത വ്യക്തിക്ക് ഇതില്‍ പങ്കുണ്ടെന്ന് പറയപ്പെടുന്നു.
ഈജിപ്തില്‍ മുസ്ലിംകള്‍ക്കൊപ്പം സഹവസിച്ച ശേഷം അമേരക്കയിലേക്ക് കുടിയേറിയ കോപ്റ്റിക് വിഭാഗത്തിന് ഇതില്‍ പങ്കുണ്ടെന്നറിയുന്നത് ഖേദകരമാണ്. അമേരിക്കന്‍ ഭരണകൂടത്തിന് ഇതില്‍ പങ്കില്ലെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അവര്‍ ശ്രമിക്കണം. ആട്ടിടയനായും വ്യാപാരിയായും മധ്യസ്ഥനായും കുടുംബനാഥനായും ഭരണത്തലവനായും ചരിത്രത്തില്‍ ശോഭിച്ച പ്രവാചകന്‍ സര്‍വ്വജനവിഭാഗങ്ങളുടെയും ഗുണകാംക്ഷിയായിരുന്നു. ചര്‍ച്ചുകളും സിനഗോഗുകളും തകര്‍ക്കുന്നതിനെ പ്രതിരോധിക്കണമെന്ന ഖുര്‍ആന്‍െറ ആഹ്വാനം ഇതരമതസ്ഥരോടുള്ള ആദരവിന് ഉദാഹരണമാണ്.
പ്രവാചകനെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുമ്പോഴും മാന്യത കൈവിടരുത്. എംബസികള്‍ കൈയ്യേറുന്നതും അംബാസഡറെ വധിക്കുന്നതും ഒരിക്കലും നിതീകരിക്കാനാവില്ല. പ്രവാചകസന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഒരു സിനിമയുടെ നിര്‍മാണം ഖത്തറില്‍ നടന്നുവരുന്നതായും ഖറദാവി പറഞ്ഞു. മാസങ്ങള്‍ക്ക് ശേഷം ഖറദാവി നടത്തിയ ജുമുഅക്ക്  വന്‍ ജനാവലിയാണ് എത്തിയത്.
പള്ളിയിലും പരിസരത്തും റോഡിലും സുരക്ഷാസന്നാഹങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. സിറിയന്‍ ജനതക്ക് ഭക്ഷണവും മരുന്നും മാത്രമല്ല അറബ് ഭരണകൂടങ്ങള്‍ ആയുധവും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസദ് ഭരണകൂടത്തെ ന്യായീകരിക്കുന്ന പണ്ഡിതരുടെ നിലപാടിനെയും  ഖറദാവി അപലപിച്ചു. 
നബി തിരുമേനി(സ)യെ അവഹേളിക്കുന്ന അമേരിക്കന്‍ ചലച്ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ അക്രമ പാതയില്‍ നിന്ന് പിന്തിരിയണമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ അല്‍-ശൈഖ്  പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. 
വിശ്വാസികള്‍ ക്രോധത്തിന് അടിമപ്പെടുകയാണെങ്കില്‍ ഇത്തരത്തിലുള്ള സിനിമകള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം നേടാന്‍ സഹായിക്കലാകും അതെന്നും നിരപരാധികളെ വധിക്കാനും പൊതുമുതലുകള്‍ നശിപ്പിക്കാനും തക്കവിധം തങ്ങളുടെ ദേഷ്യത്തെ വളര്‍ത്താതിരിക്കാന്‍ മുസ്ലീങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു. 
നബി(സ )യെ അവഹേളിക്കുന്ന അമേരിക്കന്‍ സിനിമയ്‌ക്കെതിരായ പ്രതിഷേധം കൂടുതല്‍ രാജ്യങ്ങളിലേക്ക് അക്രമാസക്തമായി പടരുന്നതിനെത്തുടര്‍ന്നാണ് ലോക നേതാക്കള്‍  ആഹ്വാനവുമായി എത്തുന്നത്. സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധം ചൊവ്വാഴ്ച ലിബിയയിലാണ് ആരംഭിച്ചത്. 
തുടര്‍ന്ന്പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും മറ്റ് അറബ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
നബി(സ) തിരുമേനിയെ അവഹേളിക്കുന്ന രീതിയില്‍ കാലിഫോര്‍ണിയയില്‍നിന്നുള്ള സാം ബാസില്‍ എന്നയാള്‍ ഈജിപ്തില്‍നിന്നുള്ള ഒരു അഭയാര്‍ഥിയുടെ സഹായത്തോടെ നിര്‍മിച്ച  സിനിമയാണ് വിശ്വാസ ലോകത്തെ പ്രതിഷേധത്തിന് കാരണമായി തീര്‍ന്നത്.

പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയ എസ്.കെ.എസ്.എസ്.എഫ് ദേശീയ സമ്മേളനം


എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ദേശീയ സമ്മേളനത്തിലെ മുഖ്യാഥിതി ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാറിന്‌ സ്വാഗതമര്‍പ്പിച്ചുകൊണ്ടുള്ള ബാനര്‍ ബാഗ്ലൂര്‍ അല്‍ അമീന്‍ കോളേജിന്റെ കവാടത്തിനുമുമ്പില്‍ തൂങ്ങിക്കിടക്കുന്നു. താടിയും തഴമ്പുമുള്ള ഒരു ചെറുപ്പക്കാരന്‍ അതിലേക്ക്‌ നോക്കി. തൊട്ടടുത്ത്‌ നിന്ന എന്നെ പരിചയപ്പെട്ടു. ഞാന്‍ വസീമുല്‍ അക്‌റം. ഇന്നാട്ടുകാരനാണ്‌. ഇവിടെ ബാഗ്ലൂരില്‍ എം ബി  എയ്‌ക്ക്‌ പഠിക്കുന്നു. തുടര്‍ന്ന്‌ ഒരു ചോദ്യവും. എന്താണീ എസ്‌ കെ എസ്‌ എസ്‌ എഫ്‌?  കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സംഘടനയെ വസീമിന്‌ പരിജയപ്പെടുത്തി. എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഇതുവരെ ഏറ്റെടുത്ത അജണ്ടകളെക്കുറിച്ച്‌, ട്രെന്റിന്റെ സിവില്‍ സര്‍വ്വീസ്‌ സ്വപ്‌നങ്ങളെക്കുറിച്ച്‌... ഓരോ കാര്യങ്ങള്‍ കേള്‍ക്കുമ്പോഴും വസീമിന്റെ കണ്ണുകള്‍ കൂടുതല്‍ കൂടുതല്‍ വികസിച്ചു. ഇന്ത്യയില്‍, ഒരു സംസ്ഥാനത്ത്‌ ഇങ്ങനെയൊക്കെ നടക്കുന്നുവോ എന്നാണ്‌ ആ കണ്ണുകള്‍ നല്‍കുന്ന ആശ്ചര്യം. എസ്‌ കെ എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തനങ്ങളെ ദേശീയ തലത്തിലേക്ക്‌ വ്യാപിപ്പിക്കാനുള്ള നമ്മുടെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചപ്പോള്‍ പൂര്‍ണ്ണ പിന്തുണ വാഗ്‌ദാനം നല്‍കി. കൂടെ പ്രാര്‍ത്ഥനയും.
പുതിയ ചക്രവാളങ്ങള്‍ തേടി എസ്‌ കെ എസ്‌ എസ്‌ എഫ്‌ ബാഗ്ലൂരില്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ദേശീയ സമ്മേളനം കേരളീയരെ പോലെതന്നെ കേരളത്തിനു പുറത്തുള്ളവര്‍ക്കും ഒത്തിരി പ്രതീക്ഷനല്‍കുന്നു.


ഉദ്‌ഘാടകനായിരുന്ന ജസ്റ്റിസ്‌ സച്ചാര്‍ എടുത്തുപറഞ്ഞ കാര്യം കേരളത്തിന്റെ മുസ്‌ലിം മുന്നേറ്റവും അതിനേക്കാള്‍ ഉപരി വ്യവസ്ഥാപിതമായ നമ്മുടെ മദ്രസ വിദ്യാഭ്യാസവുമായിരുന്നു.
കേരളത്തിനു പുറമെ, ബാംഗ്ലൂര്‍, ചെന്നൈ, അലിഖഡ്‌, ഡല്‍ഹി, കാണ്‍പൂര്‍, ഹൈദരാബാദ്‌ എന്നിവിടങ്ങളില്‍ നിന്നുമായി 250 ഓളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ഉയര്‍ത്തിയ പ്രധാന അന്വേഷണം എങ്ങനെ കേരള മോഡല്‍ ഇസ്‌ലാമിക പ്രബോധന രീതിയും സാമൂഹിക സാംസ്‌കാരിക ചുറ്റുപാടും ഇതര സംസ്ഥാനങ്ങളിലും വിളയിച്ചെടുക്കാം എന്നതായിരുന്നു.
ജനാബ്‌ സമീര്‍പാഷ ഐ എ എസ്‌ ഉം അലക്‌സാണ്ടര്‍ ഐ എ എസും കേരളത്തിലെ മുസ്‌ലിം നവോത്ഥാനം കര്‍ണ്ണാടകയിലെയും ന്യൂഡല്‍ഹിയിലെയും തങ്ങളുടെ ഔദ്യോഗിക ജീവിതത്തെ സ്വാധീനിച്ചത്‌ വിവരിച്ചപ്പോള്‍ ശ്രോതാക്കളുടെ മനം കുളിര്‍ന്നു. ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ എന്ത്‌ നയരേഖകളും പദ്ധതികളും പുറപ്പെടീച്ചാലും ഉദ്യോഗസ്ഥ സമൂഹത്തിന്റെ പിന്തുണയില്ലെങ്കില്‍ അവ പരാജയപ്പെടുമെന്ന്‌ തങ്ങളുടെ അനുഭവസാക്ഷ്യം സദസ്സില്‍ നല്‍കി. അഹ്‌ലുബൈത്തിന്റെ ഏക കേന്ദ്രനേതൃത്വം സമുദായിക സംഘാടന ശക്തിക്ക്‌ ഗുണം ചെയ്‌തതും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
ഗഫൂര്‍ ഖാസിമിയുടെ ഉറുദുവിലുള്ള ഉറുദി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം പിന്നോക്കാവസ്ഥയുടെ ദയനീയ കാഴ്‌ചകള്‍ വെളിപ്പെടുത്തി. ഭക്ഷണത്തിന്‌ ഭിക്ഷാടനം നടത്തുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിമിനെ ഇസ്‌ലാമിക വല്‍ക്കരിക്കുന്നതിന്‌ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക്‌ പ്രഥമപരിഗണന നല്‍കിയാല്‍ മാത്രമേ സാധ്യമാവൂ എന്ന കാഴ്‌ചപ്പാടായിരുന്നു ഡോ. ബഹുവുദ്ധീന്‍ നദ്‌വി ഉസ്‌താദിന്‌ അവതരിപ്പിച്ചത്‌.

ഹമീദ്‌ ഫൈസി അമ്പലക്കടവിന്റെ അറബി പ്രഭാഷണവും ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ സംഘടനാ ചര്‍ച്ചയും സദസ്സിന്‌ കൂടുതല്‍ ഉദ്ദേശം നല്‍കി. ദേശീയ വ്യാപനത്തിന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ശ്രമിക്കുമ്പോള്‍ സംഘടന മുന്നോട്ട്‌ വെക്കുന്ന വിഷന്‍ ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര അവതരിപ്പിച്ചത്‌ തുടര്‍ന്നു വന്ന ഗ്രൂപ്പ്‌ ചര്‍ച്ചകളിലും അവതരണത്തിലും പ്രതിഫലിച്ചു.നാലാം എസ്റ്റേറ്റിന്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ നിര്‍ണ്ണായക സ്വാധീനം, ജേര്‍ണ്ണലിസം പോലുള്ള പഠന മേഖലകളില്‍ സമുദായം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

അത്യാധുനിക വിദ്യാര്‍ത്ഥിയുടെ നിര്‍മ്മാണ പ്രക്രിയ എവിടെ തുടങ്ങണം എങ്ങിനെ വളര്‍ത്തിയെടുക്കണം എന്ന എസ്‌.വി. മുഹമ്മദലി മാസ്റ്ററുടെ സരളമായ ആംഗലേയ അവതരണം സദസ്സ്‌ ഹൃദ്യമായി ഏറ്റുവാങ്ങി ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി അവര്‍ അദ്ദേഹത്തെ വരവേറ്റു.

ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി.യുടെ സമാപന പ്രഭാഷണത്തില്‍ അകക്കാമ്പ്‌ അന്വേഷിക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സംഘടിത രാഷ്‌ട്രീയ ശക്തിക്ക്‌ അടിത്തറ പാകിയ മതനേതൃത്വത്തിന്റെ അഭാവം ഇതര സംസ്ഥാനങ്ങളില്‍ പ്രകടമാണെന്ന്‌ വ്യക്തമാക്കുന്നു. രാഷ്‌ട്രീയ മുന്നേറ്റം സാധ്യമാവണമെങ്കില്‍ കൃത്യമായ മതബോധം നിലനില്‍ക്കണമെന്ന്‌ സദസ്സിന്‌ ബോധ്യപ്പെട്ടു.

സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തിലുള്ള സമസ്‌ത കേന്ദ്ര സുന്നീ സ്റ്റുഡന്‍സ്‌ ഫെഡറേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ 2 ദിവസത്തെ മുഴുനീള സാന്നിധ്യവും പാല്‍ബാഗിലെ പുല്‍തകിടിയും അല്‍അമീനിലെ ശീതള ഛായയിലുള്ള ഡോ. സക്കീര്‍ ഹുസൈന്‍ സെമിനാര്‍ ഹാളും കാഴ്‌ചയില്‍ നിന്ന്‌ മറച്ച്‌ 5 രൂപക്ക്‌ കിട്ടുന്ന അരഔണ്‍സ്‌ പാല്‍ചായ ഓര്‍മയാക്കി പുതിയ ചക്രവാളത്തിലേക്ക്‌ കണ്ണുംനടത്ത്‌ ഡെലിഗേറ്റുകള്‍ മടങ്ങി -
അബ്‌ദുല്‍ ഖയ്യൂം കടമ്പോട