ദുആ സമ്മേളനം നടന്നു.
കരിങ്കല്ലത്താണി : തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട്നേര്‍ച്ചയുടെ പ്രധാനചടങ്ങായ ദിക്റ്ദുആ സമ്മേളനം വിവിധപരിപാടികളോടെ നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഉണ്ണിക്കോയതങ്ങള്‍, കോയക്കുട്ടി മുസ്ലിയാര്, അബ്ദുള്‍റഹിമാന്‍ മുസ്ലിയാര്, ഉസ്മാന് ഫൈസി എന്നിവര്‍ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ബോഡി യോഗം കളത്തൂര്‍ സുന്നി മഹലില്‍ നടന്നു
കളത്തൂര്‍ : എസ്.കെ.എസ്.എസ്.എഫ്. കളത്തൂര്ശാഖ ജനറല്‍ബോഡി യോഗം കളത്തൂര്‍ സുന്നി മഹലില്‍ നടന്നു. സൈഫുദ്ദീന് മൊഗ്രാല്‍ ഉദ്ഘാടനംചെയ്തു. അബ്ദുറസ്സാഖ് അധ്യക്ഷനായി. ഖാദര്‍ കളത്തൂര്‍ സ്വാഗതവും കെ.സക്കറിയ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: റിസ്വാന് (പ്രസി.), സക്കറിയ (സെക്ര.), ഹനീഫ് (ഖജാ.).
സമാധാനത്തിനായി കൂട്ടായ ശ്രമം വേണം മുനവ്വറലി തങ്ങള്‍
നാദാപുരം : ചേലക്കാട് ഭാഗങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദേശത്ത് സമാധാനം ഉറപ്പുവരുത്താന്‍ കൂട്ടായ ശ്രമം നടത്തണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
ബലിപെരുന്നാള്‍ സന്ദേശം നല്കി.
വെളിയങ്കോട് : ടൗണ്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ സന്ദേശം നല്കി. കെ. അബൂബക്കര്‍ഫൈസി ഉദ്ഘാടനംചെയ്തു. കെ. മുബാറക്മൗലവി, എം. ഇബ്രാഹിംഫൈസി, നിസാമുദ്ദീന്നിസാമി, ടി.വി.സി അലി, എന്‍.കെ. മാമുണ്ണി, സി.എ. ജബാര്‍, ശറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊടുവള്ളി ഇസ്ലാമിക് സെന്റര്‍ ദഅ്വാ സംഗമം ഞായറാഴ്ച (ഇന്ന്)
കൊടുവള്ളി : കൊടുവള്ളി ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വലാത്ത് മജ്ലിസും ദഅ്വാ സദസ്സും ഞായറാഴ്ച വൈകിട്ട് 6.30-നു ഇസ്ലാമിക് സെന്ററില്‍ നടക്കും. വാവാട് കുഞ്ഞിക്കോയ മുസ്ല്യാര്‍ നേതൃത്വം നല്‍കും. ഹസ്സന് ദാരിമി പൂനൂര് മുഖ്യപ്രഭാഷണം നടത്തും.
-Ubaid Rahmani-
-Ubaid Rahmani-
എടയാറ്റൂര്‍ പള്ളി ഇന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും ചെയ്യും
മേലാറ്റൂര്‍ : എടയാറ്റൂര്‍ വടക്കേത്തലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മസ്ജിദ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ളുഹ്ര് നിസ്കാരത്തിന് നേതൃത്വം നല്കി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
-Ubaid Rahmani-
എസ്.കെ.എസ്.എസ്.എഫ്. പുളിക്കാല്‍ യൂണിറ്റ്
പെരിയ: പുളിക്കാല്‍ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. രൂപവത്കരണ യോഗം പുളിക്കാല്‍ ഖത്തീബ് അബ്ദുള്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന് അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍ : ശഫീഖ് എം. (പ്രസി), ആശിര് എന്‍, മുഹമ്മദ് റൗഫ് (വൈ.പ്രസി), നിസാമുദ്ദീന്‍ (സെക്ര), ജസീലുദ്ദീന്‍, ബി.കെ.ശബീര്‍, ശാഹുല്‍ ഹമീദ് (സെക്ര), മുഹമ്മദ് എം.കെ. (ഖജാ).
ജാമിഅഃ നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക-സനദ്ദാന സമ്മേളനം
പട്ടിക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് 48-ാം വാര്‍ഷികവും 46-ാം സനദ്ദാന സമ്മേളനവും ജനവരി 14 മുതല്‍ മൂന്നുദിവസം നടക്കും. സമ്മേളന നടത്തിപ്പിന് 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കെ.ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന് ഉണ്ണിക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. നാലകത്ത് സൂപ്പി, മുഹമ്മദ് ജിഫ്രി തങ്ങള്‍, കോട്ടുമല ബാപ്പുമുസ്ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, ഖാദര്‍ ഫൈസി കുന്നുംപുറം, അലി ഫൈസി പാറല്‍, അരിക്കുഴി ബാപ്പു, കെ.കെ.സി.എം.തങ്ങള്‍ വഴിപ്പാറ, സിദ്ദിഖ് ഫൈസി അയിനിക്കാട്, സി.പി.ഹസൈനാര്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ടുനേര്‍ച്ച തുടങ്ങി
കരിങ്കല്ലത്താണി : തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ടുനേര്‍ച്ചയ്ക്ക് ചൊവ്വാഴ്ച തുടക്കമായി. രാവിലെ നടന്ന കൊടി ഉയര്‍ത്തല്‍ ചടങ്ങിന് സയ്യിദ് ഉണ്ണികോയ തങ്ങള്‍ നേതൃത്വം നല്കി. തുടര്‍ന്നുനടന്ന കല്ലൂര്‍ മുഹയുദീന്കുട്ടി അനുസ്മരണ യോഗം കെ.എം.ഐ.സി പ്രിന്‍സിപ്പല്‍ അബ്ദുള്‍ റഹിമാന്‍ മുസ്ലിയാര് ഉദ്ഘാടനംചെയ്തു. ഉസ്മാന് ഫൈസി, അഷ്റഫ് മുസ്ലിയാര്, അഫ്ത്തലി എന്നിവര്‍ സംസാരിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രി ഫരീദ് റഹ്മാനി കാളിക്കാവ് കാളിക്കാവ്, ഉസ്താദ്
മുഹയ്ദീന് മുസ്ലിയാര് എന്നിവരുടെ മതപ്രഭാഷണം ഉണ്ടാകും. വെള്ളിയാഴ്ചയാണ് ദിക്ര്ദുആ സമ്മേളനം.-Ubaid Rahmani-
SBV രൂപവത്കരിച്ചു
തിരൂരങ്ങാടി : ചെമ്മാട് ഖിദ്മത്തുല്‍ ഇസ്ലാം 'എ' ബ്രാഞ്ച് മദ്രസയില്‍ സമസ്ത കേരള സുന്നി ബാലവേദി (എസ്ബിവി) രൂപവത്കരിച്ചു. ഭാരവാഹികള്‍: മുഹമ്മദ് സ്വാലിഹ് (യു), എം.അല്അമീന് (ജന.സെക്ര), യു. മുഹമ്മദ് ശമീം (ട്രഷ). യോഗം സി. അബ്ദുറഹ്മാന് മൗലവി ഉദ്ഘാടനം ചെയ്തു. സി.എ. സലാം ദാരിമി അധ്യക്ഷത വഹിച്ചു.
-Ubaid Rahmani-
മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ ഏഴിന് തുടങ്ങും
തിരൂരങ്ങാടി: മമ്പുറം സയ്യിദ് അലവി മൗലദവീല തങ്ങളുടെ 172-ാം ആണ്ടുനേര്‍ച്ച ഡിസംബര്‍ ഏഴുമുതല്‍ 14 വരെ നടത്താന്‍ ദാറുല്‍ഹുദയില്‍ ചേര്‍ന്ന മനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഏഴിന് വൈകീട്ട് അഞ്ചുമണിക്ക് കൂട്ട സിയാറത്ത്, ദുആ എന്നിവയ്ക്കുശേഷം കൊടിയേറ്റം നടക്കും. ഏഴുമണിക്കാണ് ഉദ്ഘാടന സമ്മേളനം.
എട്ടുമുതല്‍ 12 വരെ തീയതികളില്‍ മതപ്രഭാഷണ പരമ്പരയും എല്ലാ ദിവസങ്ങളിലും ളുഹറ് നമസ്കാരശേഷം മഖാം മജ്ലിസില്‍ മൗലീദ്, ദുആ പരിപാടികളും നടക്കും.
എട്ടുമുതല്‍ 12 വരെ തീയതികളില്‍ മതപ്രഭാഷണ പരമ്പരയും എല്ലാ ദിവസങ്ങളിലും ളുഹറ് നമസ്കാരശേഷം മഖാം മജ്ലിസില്‍ മൗലീദ്, ദുആ പരിപാടികളും നടക്കും.
മുസ്ലിംപ്രദേശങ്ങളിലെ സര്‍വേ പ്രതിഷേധാര്‍ഹം- ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍
കോഴിക്കോട് : മുസ്ലികളെ പാര്ശ്വവല്ക്കരിക്കപ്പെടുന്നതിന് ഭാഗമായും അമേരിക്കന്‍ താല്‍പ്പര്യസംരക്ഷണത്തിന് വേണ്ടിയുമാണ് കേരളത്തിലെ ചില മുസ്ലിം കേന്ദ്രങ്ങളില്‍ സ്ഥിതി വിവരണ കണക്കുകള്‍ ശേഖരിച്ചതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ മുഅല്ലിം നേതൃസംഗമം അഭിപ്രായപ്പെട്ടു. അനധികൃതമായ ഈ നടപടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെയും കണക്കെടുപ്പുകാരെയും വെളിച്ചത്തുകൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കണം. സി.ബി.ഐ യുടെ മുന്നറിയിപ്പ് ലഭിച്ചിട്ടും വിഷയം ഗുരുതരമായി കണക്കിലെടുക്കാതെ അലംഭാവം കാണിച്ച പോലിസിനും ആഭ്യന്തരമന്ത്രിയുടെയും നിലപാടില്‍ യോഗം പ്രതിഷേധിച്ചു.
എസ്.വൈ.എസ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ തുടങ്ങി
മലപ്പുറം : സുന്നി യുവജന സംഘം മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. വണ്ടൂരില്‍ നടന്ന കണ്വെന്ഷന് പുത്തനഴി മൊയ്തീന് ഫൈസി ഉദ്ഘാടനം ചെയ്തു. കാളാവ് പി. സൈതലവി മുസ്ലിയാര് അധ്യക്ഷതവഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുള്‍ഹമീദ് ഫൈസി, സിദ്ദീഖ് ഫൈസി, സി.അബ്ദുള്ള മൗലവി, പി.എ.കുട്ടി മമ്പാട് എന്നിവര്‍ പ്രസംഗിച്ചു.
10 ന് മലപ്പുറം സുന്നി മഹല്ലിലും തിരൂരങ്ങാടിയിലും 11 ന് താനൂരിലും 12 ന് ചേളാരിയിലും നിലമ്പൂരിലും 13 ന് പടപ്പറമ്പിലും വേങ്ങരയിലും 15 ന് പാണ്ടിക്കാട്ടും കണ്‍വെന്‍ഷനുകള്‍ നടക്കും
10 ന് മലപ്പുറം സുന്നി മഹല്ലിലും തിരൂരങ്ങാടിയിലും 11 ന് താനൂരിലും 12 ന് ചേളാരിയിലും നിലമ്പൂരിലും 13 ന് പടപ്പറമ്പിലും വേങ്ങരയിലും 15 ന് പാണ്ടിക്കാട്ടും കണ്‍വെന്‍ഷനുകള്‍ നടക്കും
-Ubaid Rahmani-
S.B.V വാര്‍ഷികയോഗം
ഇരിക്കൂര്‍ : കമാലിയ്യ മദ്രസ യൂണിറ്റ് എസ്.കെ.എസ്.ബി.വി. യുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം പി.അബ്ദുള്‍സലാം ഇരിക്കൂറിന്റെ അധ്യക്ഷതയില്‍ സ്വാലിഹ് മുസ്ല്യാര്‍ ഉദ്ഘാടനംചെയ്തു. എന്‍.വി.സനീല്‍, സി.എച്ച്.റാഫി, പി.കെ.അഷ്ഫാഖ്, പി.കെ.നസീഫ്, സി.കെ.റുഫൈദ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഗയ്യിയ്യ് പ്രസിഡന്റായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
SKSSF കൊട്ടിലങ്ങാട് യൂണിറ്റ് കണ്വെന്ഷന്
കാഞ്ഞങ്ങാട് : രാജ്യത്തെ തീവ്രവാദശക്തികളെ പ്രതിരോധിക്കുന്നതില്‍ എസ്.കെ.എസ്.എസ്.എഫ്. മുന്നിലാണെന്ന് കൊട്ടിലങ്ങാട് ജുമാമസ്ജിദ് ഖത്തീബ് അശ്റഫ് ദാരിമി ചൂണ്ടിക്കാട്ടി. കൊട്ടിലങ്ങാട് യൂണിറ്റ് SKSSF കണ്വെന്ഷന് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ശംസീര്‍.കെ.വി. അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഷറഫുദ്ദീന് കെ.എം. തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ശംസീര്‍.കെ.വി (പ്രസി.), സുഹൈല്‍.പി.എം, അബ്ദുസ്സമദ്.സി.കെ (വൈ. പ്രസിഡന്റുമാര്‍), സിദ്ദീഖ്.കെ (ജനറല്‍ സെക്രട്ടറി), ഇര്‍ശാദ് കാറ്റാടി (വര്‍ക്കിംഗ് സെക്രട്ടറി), ശരീഫ്.സി.കെ, മുജീബ്.കെ, സഫീര്‍.വി.പി (സെക്രട്ടറിമാര്‍), സഫീര്‍ പാലസ് (ട്രഷറര്‍). സിദ്ദീഖ്.കെ സ്വാഗതവും ഇര്‍ശാദ് കാറ്റാടി നന്ദിയും പറഞ്ഞു.
മര്‍ഹബ 2010
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് സെന്റര്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മര്‍ഹബ 2010, നവംബര്‍ 16 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. പരിപാടിയില്‍ പ്രസിഡന്റ് സിദ്ധീഖ് ഫൈസി ഈദ് സന്ദേശം നല്‍കും. ഇസ്ലാമിക് സെന്റര്‍ സര്‍ഗലയ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും ഇബ്നു മുഹമ്മദും സംഘവും അവതരിപ്പിക്കുന്ന കണ്ണീരില്‍ കുതിര്‍ന്ന ഹജ്ജ് യാത്ര ഇസ്ലാമിക കഥാ പ്രസംഗവും അരങ്ങേറും.
-ഗഫൂര്‍ ഫൈസി, പൊന്മള-
-ഗഫൂര്‍ ഫൈസി, പൊന്മള-
പെരുന്നാള്‍ ദിനത്തില്‍ ബുര്‍ദ മജ്ലിസും കഥാപ്രസംഗവും
ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം 6 മണിക്ക് ദേര ലാന്റ്മാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഈദ് മീറ്റും ഇശല്‍ വിരുന്നും നടക്കും. പരിപാടിയോടനുബന്ധിച്ച് ഈദ് സംഗമം, ബുര്‍ദ മജ്ലിസ്, ഇശല്‍ വിരുന്ന്, കഥാപ്രസംഗം, മദ്റസാ വിദ്യാര്‍ത്ഥികളുടെ ദഫ് പ്രദര്‍ശനം എന്നിവയും നടക്കും. പരിപാടിയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഉസ്താദ് അബ്ദുസ്സലാം ബാഖവി, സിദ്ദീഖ് ഫൈസി നദ്വി ചേറൂര് എന്നീ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
Subscribe to:
Posts (Atom)



