ഇസ്ലാം സ്വീകരിക്കുന്നതെങ്ങിനെ?

ഇസ്ലാം സ്വീകരിക്കുന്നതെങ്ങിനെ?

ഇസ്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടാല്, അതുള്ക്കൊള്ളാന് മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞാല് prabodhakan@yahoo.com എന്ന വിലാസത്തില് ഇസ്ലാം സ്വീകരിക്കാനുള്ള താങ്കളുടെ തീരുമാനം അറിയിക്കുക അതോടൊപ്പം താങ്കളുമായി ബന്ധപ്പെടാവുന്ന പൂര് അഡ്രസും ഫോണ് നമ്പറും അയക്കുക. ഞങ്ങള് താങ്കളുമായി ബന്ധപ്പെടുകയും ഇസ്ലാമിനെക്കുറിച്ച് താങ്കള്ക്കുള്ള അവബോധവും ഇസ്ലാം സ്വീകരിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങളും, താങ്കളുടെ കുടുംബ സാമൂഹിക പശ്ചാത്തലങ്ങളും അന്വേശിച്ചറിയും. താങ്കളുടെ തീരുമാനം ആത്മാര്ഥമാണെന്ന് ബോധ്യപ്പെട്ടാല് ഇസ്ലാമിലേക്ക് കടന്നു വരേണ്ട രൂപങ്ങളെ കുറിച്ച് പറഞ്ഞ് തരികയും പിന്നീടുള്ള കാര്യങ്ങളില് താങ്കളെ സഹായിക്കുകയും ചെയ്യും. ഇന്ശാ അല്ലാഹ്.

ഇസ്ലാം സ്വീകരിക്കാന് മാനസികമായി തയ്യാറെടുക്കുന്നതോടൊപ്പം ശാരീരികമായും ചില തയ്യാറെടുപ്പുകള് വേണ്ടതുണ്ട്. ഇസ്ലാമിലേക്കുള്ള മതമാറ്റ വാചകം ഉച്ചരിക്കാന് പോകുന്നതിന് മുമ്പ് ശരീരത്തിലെ അനാവശ്യ രോമങ്ങള് ക്ഷൗരം ചെയ്ത് ഇസ്ലാമിലേക്ക് പ്രവേശിക്കുന്നു എന്ന ഉദ്ദേശത്തോടെ ശരീരം പൂര്ണമായും കുളിക്കുക. താങ്കള്ക്കുള്ളതില് വച്ച് ഏറ്റവും നല്ല വസ്ത്രം ധരിച്ച് സുഗന്ദം പൂശുക. പിന്നീട് പൂര് മനശ്ശുദ്ധിയോടു കൂടെ അശ്ഹദു അന് ലാ ഇലാഹ ഇല്ല ല്ലാഹ്. അശ്ഹദു അന്ന മുഹമ്മദന് അബ്ദുഹൂ റസൂലുല്ലാഹ്. എന്ന് ഉച്ചരിക്കുക. ഇത് ഏതെങ്കിലും ഇസ്ലാമിക പണ്ഡിതരുടെ സാനിദ്ധ്യത്തിലാകുന്നത് നല്ലതാണ്. അതോടെ താങ്കള് ഇസ്ലാം മത വിശ്വാസിയായി തീരുന്നതാണ്. അഥവാ താങ്കളുടെ ജീവിതവും മരണവും താങ്കളെ സൃഷ്ടിച്ച നാഥന് വേണ്ടി മാത്രമാക്കി അവനു കീഴടങ്ങിക്കഴിഞ്ഞു.

മുകളില് പറഞ്ഞ വാചകം ഹൃദയത്തില് വിശ്വസിച്ച് നാവു കൊണ്ട് പ്രഖ്യാപിക്കുകയാണ് വേണ്ടത്.

1) അല്ലാഹു അല്ലാതെ ആരാധനക്കര്ഹന് ആരുമില്ലെന്ന് ഞാന് സാക്ഷ്യം വഹിക്കുന്നു.

2) മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന് സാക്ഷ്യം വഹിക്കുന്നു.

എന്നതാണതിന്റെ അര്ത്ഥം.

കെ.കെ. അബ്ദുല്ലമുസ്ലിയാര് അനുസ്മരണം

കരുവാരക്കുണ്ട്‌: സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗം, മതവിദ്യാഭ്യാസബോര്‍ഡംഗം, ഫത്‌വ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ.കെ. അബ്ദുല്ലമുസ്‌ലിയാരുടെ ഒന്നാം ആണ്ടുദിനത്തോടനുബന്ധിച്ച്‌ അനുസ്‌മരണവും പ്രാര്‍ഥനാസദസ്സും നടത്തുന്നു. കരുവാരക്കുണ്ട്‌ റെയ്‌ഞ്ച്‌ ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്‌.വൈ.എസ്‌, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 10ന്‌ വൈകീട്ട്‌ നാലിന്‌ പുന്നക്കാട്‌ നജാത്ത്‌ സെന്ററിലാണ്‌ പരിപാടികള്‍ നടക്കുക. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്‌ഘാടനംചെയ്യും. നിരവധി മതപണ്ഡിതന്മാര്‍ സംബന്ധിക്കും

സന്താന പരിപാലനം : ഇബ്റാഹീം മൂടാടി

ഇബ്റാഹീം മൂടാടി

ഒരു മനുഷ്യന്ന് സല്‍സ്വഭാവികളായ സന്താനങ്ങള്‍ ഉണ്ടാവുകയെന്നത് അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. സന്താന പരിപാലനത്തിന് ഇസ്‍ലാം വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയോടെയാണ് ജനിച്ചുവീഴുന്നത്. പിന്നീടവരുടെ മാതാപിതാക്കളാണ് അവരെ മുസ്‍ലിമും ക്രിസ്ത്യാനിയും അഗ്നിയാരാധകരുമൊക്കെയാക്കുന്നത് എന്ന പ്രവാചക വചനം നാം മനസ്സിലാക്കേണ്ടതാണ്. ഇതനുസരിച്ച് തന്‍റെ സന്താനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. സന്താനങ്ങള്‍ മാതാപിതാക്കളുടെ അടുക്കല്‍ അമാനത്താണെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിരിക്കുന്നു. അവരെ നല്ലവരാക്കുന്നതും ചീത്തയാക്കുന്നതും അവരുടെ രക്ഷിതാക്കളാണ്. നിഷ്കളങ്കമായ മനസ്സാണ് കുട്ടികളുടേത്. നിര്‍മ്മലമായ അവരുടെ മനസ്സില്‍ നല്ലതു മാത്രമേ പകര്‍ന്നു കൊടുക്കാവൂ. ചീത്തയായ കാര്യങ്ങളാണ് അവന്‍ മനസ്സിലാക്കുന്നതെങ്കില്‍ ഇഹത്തിലും പരത്തിലും അവര്‍ പരാജയപ്പെടുന്നതാണ്.

അല്ലാഹു പറയുന്നു : 'അറിയുക നിങ്ങളുടെ സന്പാദ്യങ്ങളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ്. തീര്‍ച്ചയായും അളളാഹുങ്കലാണ് മഹത്തായ പ്രതിഫലമുള്ളത്. ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് സന്പത്തും സന്താനങ്ങളും നമുക്ക് ലഭിക്കുന്നത് അല്ലാഹുവിന്‍റെ പരീക്ഷണങ്ങളാണെന്നാണ്. തനിക്കു ലഭിച്ച സന്താനങ്ങളെ നല്ലനിലയില്‍ വളര്‍ത്തിയും സന്പത്ത് നല്ല മാര്‍ഗ്ഗത്തില്‍ ചെലവുചെയ്തും അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കുക. ഇതിന്നെതിരായി വരുന്നതെല്ലാം നാളെ മഹ്ശറയില്‍ നമുക്ക് പരാജയമായിരിക്കുമെന്ന് നാം ഓര്‍ക്കേണ്ടതാണ്.

കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ , മാതാക്കള്‍ക്ക് പ്രധാനമായ പങ്കാണുള്ളത്. കാരണം കൂടുതല്‍ സമയവും മാതാവിന്‍റെ അടുക്കലാണ് അവര്‍ കഴിച്ചുകൂടുന്നത്. കുട്ടിയുടെ കാര്യത്തില്‍ ഏറ്റവും നല്ല അധ്യാപിക മാതാവ് തന്നെയാണ്. പ്രസവിച്ച ഉടനെ വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമത്തും കൊടുക്കുക, കാരക്ക പോലുള്ളത് കൊണ്ട് വായില്‍ മധുരം പുരട്ടുക, നല്ലതായ പേര് വിളിക്കുക, മുടി നീക്കുക, മുടിയുടെ തൂക്കം വരുന്ന സ്വര്‍ണ്ണമോ വെള്ളിയോ ദാനം ചെയ്യുക, അഖീക്ക അറുക്കുക, ചേലാകര്‍മ്മം ചെയ്യുക തുടങ്ങിയവ മാതാപിതാക്കളുടെ കടമയില്‍ പെട്ടതാണ്.

കുട്ടികള്‍ക്ക് പേരിടുന്ന കാര്യത്തില്‍ നമ്മുടെ രക്ഷിതാക്കള്‍ വളരെയധികം ഉദാസീനത കാണിക്കുന്നുണ്ട്. പേര് കേട്ടിട്ട് ഒരു കുട്ടി ആണോ പെണ്ണോ, മുസ്‍ലിമോ അല്ലാത്തവനെന്നോ എന്ന് തീരുമാനിക്കുക എളുപ്പത്തില്‍ സാദ്ധ്യമല്ല. നബി(സ) പറയുന്നു 'അന്ത്യദിനത്തില്‍ നിങ്ങളെ വിളിക്കപ്പെടുന്നത് നിങ്ങളുടെയും പിതാക്കളുടെയും പേരിലാണ്. അതിനാല്‍ നിങ്ങളുടെ സന്താനങ്ങള്‍ക്ക് നല്ല പേരുകള്‍ നല്‍കുക. അനുവദനീയമായ ഭക്ഷണം കഴിക്കുന്ന സദ്‍വൃത്തയായ മാതാവായിരിക്കണം കുഞ്ഞിന് മുലകൊടുക്കുന്നതും വളര്‍ത്തുന്നതും.

സന്താനങ്ങളെ വളര്‍ത്തുന്നതിന്‍റെ ലക്ഷ്യം പരലോക വിജയമായിരിക്കണം. ബാല്യത്തില്‍ തന്നെ ഇസ്‍ലാമിക ശിക്ഷണത്തില്‍ അവനെ വളര്‍ത്തണം. വകതിരിവെത്തിയാല്‍ അവര്‍ക്ക് മര്യാദ പഠിപ്പിക്കുക. അല്ലാഹുവിനെ കുറിച്ചും പ്രവാചകനെ കുറിച്ചും മനസ്സിലാക്കിക്കൊടുക്കുക. ചെറുപ്പത്തില്‍ അവനില്‍ ശാഠ്യം കാണുന്നുണ്ടെങ്കില്‍ നല്ലരീതിയില്‍ അവനോട് പെരുമാറുക. ഇബ്നു അബ്ബാസ് (റ) പറയുന്നു : ചെറു പ്രായത്തിലുള്ള കുട്ടികളുടെ വികൃതി അവന്‍റെ ബുദ്ധി വര്‍ദ്ധനവിന്‍റെ ലക്ഷണമായി കാണണം. മതപഠന കാര്യത്തില്‍ നിഷ്കര്‍ഷ പുലര്‍ത്തേണ്ട സമയമാണിത്. കുട്ടികളെ ഭയപ്പെടുത്തി ഒരിക്കലും പഠിപ്പിക്കരുത്. നല്ല സമ്മാനങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തുകൊണ്ട് അവരെ പഠിപ്പിക്കുക.

നിങ്ങളില്‍ നിസ്കരിക്കുന്നവന് പത്ത് പഴങ്ങള്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് സബീദുല്‍ യാഫീ എന്ന മഹാന്‍ തന്‍റെ സന്താനങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു. ഇബ്റാഹീമുബ്നു അദ്ഹം തന്‍റെ മകനെ വിളിച്ചു ഇങ്ങനെ പറഞ്ഞു : പ്രിയമകനെ നീ ഹദീസ് പഠനത്തില്‍ നിരതനാകാന്‍ ഒരുക്കമാണോ എങ്കില്‍ ഓരോ ഹദീസ് ശ്രവിക്കുന്ന അവസരത്തിലും നിനക്ക് ഓരോ ദിര്‍ഹം ഞാന്‍ നല്‍കുന്നതാണ്. ഈ വാഗ്ദാന പ്രകാരം അവന്‍ ഹദീസ് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു.

കുട്ടികള്‍ക്ക് ലജ്ജാബോധവും ധര്‍മ്മ ബോധവും നല്‍കണം. ചീത്ത കൂട്ടുകെട്ടിനെ തൊട്ട് അവനെ തടയണം. സച്ചരിതരായ മഹാന്മാരുടെ കഥകള്‍ അവന്ന് പറഞ്ഞ് കൊടുക്കണം. അമിതമായ ഭക്ഷണരീതിയും ഉറക്കിനെ തൊട്ടും അവനെ തടയണം. ഒരു തത്വജ്ഞാനി ഇങ്ങനെ പറയുന്നു : ഏഴ് വര്‍ഷം നിന്‍റെ സന്താനം നിനക്ക് പൊന്‍പുഷ്പമായി മാറണം. ഏഴ് വര്‍ഷം നിന്‍റെ സേവകനും. പതിനാല് വയസ്സായാല്‍ നല്ല നിലയില്‍ നിന്‍റെ സന്താനങ്ങളോട് പെരുമാറിയാല്‍ അവന്‍ നിന്‍റെ കൂട്ടുകാരനാകുന്നതാണ്. മോശമായ നിലയിലാണ് നീ പെരുമാറുന്നതെങ്കില്‍ അവന്‍ നിന്‍റെ ശത്രുവാകുന്നതാണ്.

കുട്ടികളെ സ്നേഹിക്കല്‍ ഇസ്‍ലാം നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് അതിരു കവിയരുത്. അങ്ങിനെയായാല്‍ അത് വളരെ ദോഷം ചെയ്യുന്നതാണ്. അവരോടുള്ള അമിതമായ സ്നേഹത്തിന്‍റെ പേരില്‍ അവരുടെ ആഗ്രഹത്തിനൊത്ത് നീങ്ങുന്നത് അപകടകരമാണ്. ഇത്തരം കുട്ടികള്‍ പാരത്രിക ലോകത്തെ മറക്കുകയും ഭൗതിക ലോകത്തെ സുഖാനുഭൂതികളുടെ പിറകെ പോവുകയുമാണ് ചെയ്യുക. അല്ലാഹു പറയുന്നു : 'സത്യവിശ്വാസികളെ നിങ്ങളുടെ സന്പത്തും, സന്താനങ്ങളും അല്ലാഹുവിന്‍റെ സ്മരണ വിട്ട് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. വല്ലവരും അത് ചെയ്താല്‍ അവര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍ '.

നമ്മുടെ സന്താനങ്ങളുടെ കൂട്ടുകാര്‍ എങ്ങനെയുള്ളവരായിരിക്കണമെന്ന് ഇസ്‍ലാം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. കൗമാരപ്രായം കഴിഞ്ഞ് ഭൗതിക വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് നാം വളരെയധികം ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹം ഭൂരിഭാഗവും പിഴക്കുന്നത് ചീത്ത കൂട്ടുകെട്ടില്‍ നിന്നാണെന്ന് കാര്യം നാം വിസ്മരിക്കരുത്. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെട്ടു വഴിപിഴച്ചവര്‍ പരലോകത്തുവെച്ചു വിലപിക്കുന്നവരെപ്പറ്റി അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നു. 'അല്ലാഹുവാണെ സത്യം. ഞങ്ങള്‍ വ്യക്തമായ വഴികേടിലായിരുന്നു. ആരാധ്യരും ഇബ്‍ലീസിന്‍റെ അനുയായികളും ലോക രക്ഷിതാവിന് തുല്യമായി ഞങ്ങള്‍ കരുതി. അക്രമികളാണ് ഞങ്ങളെ പിഴപ്പിച്ചത്. ഞങ്ങള്‍ക്കൊരു ശുപാര്‍ശകനില്ലാതെ പോയല്ലോ. ഒരു ആത്മ സുഹൃത്ത് ഞങ്ങള്‍ക്കുണ്ടായില്ലല്ലോ'.

തന്നെ സ്നേഹിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത് തനിക്കുണ്ടായിരുന്നെങ്കില്‍ അവന്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു നന്നാവാന്‍ തന്നെ പ്രേരിപ്പിക്കുമായിരുന്നു. അതിനാല്‍ തന്‍റെ പാരത്രിക ജീവിതം വിജയപ്രദമായി തീരുമായിരുന്നുവെന്നും അവന്‍ അവിടെ വെച്ചാണ് മനസ്സിലാക്കുക. അതിനാല്‍ രക്ഷിതാക്കള്‍ തന്‍റെ സന്താനങ്ങളെ ചെറുപ്പത്തില്‍ തന്നെ ദീനീബോധത്തിലും നല്ല കൂട്ടുകെട്ടിലും വളര്‍ത്തി അവരെ തനിക്കുപകരിക്കുന്ന സന്താനങ്ങളായി തീരാനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്.

സന്താനങ്ങളെ നാം ഒരിക്കലും ശപിക്കരുത്. കാരണം മാതാക്കളുടെ പ്രാര്‍ത്ഥന മക്കള്‍ക്ക് ഫലം ചെയ്യുന്നതാണ്. പ്രത്യേകിച്ച് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയത്താണെങ്കില്‍ അത് വലിയ ദോഷം ചെയ്യുന്നതാണ്. സ്വാലിഹായ മക്കളാല്‍ ലഭിക്കുന്ന പ്രാര്‍ത്ഥനയാണ് മരിച്ച് മണ്ണറക്കുള്ളിലായാല്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : 'അല്ലാഹു ഒരാളെ ഏതൊന്നില്‍ സംരക്ഷണ ചുമതല ഏല്‍പ്പിച്ചുവോ അതിനെ കുറിച്ച് അവനോട് ചോദിക്കപ്പെടുന്നതാണ്. അവന്‍ സംരക്ഷിച്ചാലും, പാഴാക്കിയാലും. പ്രവാചകന്‍ പറഞഞു. ഒരാള്‍ തന്‍റെ സന്തതിക്ക് ഒരു അദബ് പഠിപ്പിക്കല്‍ ഒരു സാഅ് ധാന്യം ദാനം ചെയ്യുന്നതിനേക്കാള്‍ ഉത്തമമാണ്.

കുട്ടികളോട് കാരുണ്യം കാണിക്കണമെന്ന് നബി(സ) പറഞ്ഞിരിക്കുന്നു. ഒരിക്കല്‍ നബിയും സ്വഹാബികളും നിസ്കരിക്കുന്പോള്‍ പേരക്കുട്ടിയായ ഹുസൈന്‍ (റ) നബിയുടെ പിരടിയില്‍ കയറിയിരുന്നതിനാല്‍ നബി സുജൂദ് വളരെയധികം നീട്ടി. നിസ്കാര ശേഷം സ്വഹാബികള്‍ കാര്യമന്വേഷിച്ചപ്പോള്‍ നബി പറഞ്ഞു : എന്‍റെ പേരമകന്‍ ഞാന്‍ സുജൂദിലായപ്പോള്‍ എന്നെ വാഹനമാക്കി. അവന്‍റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കേണ്ടി വന്നപ്പോള്‍ ഞാന്‍ സുജൂദ് നീട്ടിയതാണ്. പ്രവാചകന്‍ കുട്ടികളോട് കാട്ടിയ മാതൃക നമുക്ക് മാതൃകയാണ്.

- സത്യധാര 2008 ഒക്ടോബര്‍ 1-15

അല്ലാഹുവിനെ ഖുര്ആന് പരിചയപ്പെടുത്തുന്നു.

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും സൃഷ്ടാവായാണ് ഖുര്ആനില് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. അല്ലാഹു എല്ലാ വസ്തുക്കളുടെയും സൃഷ്ടാവാകുന്നു. അവന് എല്ലാ വസ്തുക്കളുടെ മേലും കൈകാര്യ കര്ത്താവാകുന്നു. (39:62)
അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടി കര്ത്താവുമായ അല്ലാഹു. അവനല്ലാതെ ഒരു ഇലാഹുമില്ല എന്നിരിക്കെ നിങ്ങളെങ്ങിനെയാണ് (സന്മാര്ഗത്തില് നിന്ന്) തെറ്റിക്കപ്പെടുന്നത്? (40:62)
തീര്ച്ചയായും അല്ലാഹു തന്നെയാകുന്നു എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും, അതിനാല് അവനെ നിങ്ങള് ആരാധിക്കുക. ഇതാകുന്നു നേരായ പാത (43:64)
ആകാശ, ഭൂമികളുടെ നിര്മാതാവാണവന്. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ. എല്ലാ വസ്തുക്കളെയും അവന് സൃഷ്ടിച്ചതാണ്. അവന് എല്ലാ കാര്യത്തെ പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനെല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്. അതിനാല് അവനെ നിങ്ങള് ആരാധിക്കുക. അവന് സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. (6:101, 102)
അല്ലാഹുവിന്റെ ഏകത്വത്തെപ്പറ്റി പ്രതിപാതിക്കുന്ന ഒരു അധ്യായമാണ് സൂറത്തുല് ഇഖ്ലാസ്വ്. അതിലെ വചനങ്ങള് ഇപ്രകാരമാണ്: (നബിയേ,) താങ്കള് പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു പരാശ്രയം വേണ്ടാത്തവനും സകലര്ക്കും ആശ്രയമായിട്ടുള്ളവനുമാകുന്നു. അവന് പിതാവോ സന്തതിയോ അല്ല. അവനു തുല്യമായി ഒന്നും തന്നെയില്ല. (11:1-4)
ഇനി മറ്റു ചില സൂക്തങ്ങള് നോക്കുക:
അല്ലാഹു- അവനല്ലാതെ വേറെ ആരാധ്യനില്ല, ജീവനുള്ളവന്. സ്വയം പര്യപ്തനായയ സര്വ്വ നിയന്താവ്. അവനെ യാതൊരു വിധ ഉറക്കവും മയക്കവും ബാധിക്കുന്നില്ല. (2: 255)
അല്ലാഹുവിന്റെ ചില ഗുണ വിശേഷങ്ങളെയാണ് ഈ സൂക്തത്തിലൂടെ അവന് പരിചയപ്പെടുത്തുന്നത്. എന്നെന്നും ജീവിക്കുന്നവനാണ് അല്ലാഹു.
അവന്ന് സദൃശ്യമായി യാതൊന്നുമില്ല (42:11)
അല്ലാഹുവിന്ന് തുല്യന് അവന് മാത്രമാണെന്ന് ഖുര്ആന് നമ്മോട് പറയുന്നു.
ലോകരക്ഷിതാവാണ് അല്ലാഹു എന്നു സൂചിപ്പിക്കുന്ന ഒരു സൂക്തം നോക്കുക: സര്വ സ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിന്നാണ്. (1:2)
എന്റെ ദാസന്മാര് എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാല് (നബിയെ, അങ്ങ് പറയുക) എന്നോട് പ്രാര്ത്ഥിച്ചാല്, പ്രാര്ഥിക്കുന്നവന്റെ വിളിക്ക് ഞാനുത്തരം നല്കും. ആകയാല് അവര് എന്നോട് പ്രാര്ഥിക്കട്ടെ. എന്നില് വിശ്വസിക്കുകയും ചെയ്യട്ടെ. അവര് നേര്മാര്ഗം പ്രാപിച്ചേക്കാം. (2:186)
സര്വ ലോക രക്ഷിതാവ്, സ്രഷ്ടാവ്, സര്വ ശക്തന്, സര്വ്വാധിപന്, സര്വജ്ഞന്, കരുണാവാന്, നീതിമാന്, മാപ്പു തരുന്നവന് തുടങ്ങിയ വിശേഷങ്ങളോടെ ഖുര്ആന് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നു. ചില സൂക്തങ്ങള് ശ്രദ്ധിക്കുക:
(നബിയേ,) പറയുക: സകല വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാകുന്നു. അവന് ഏകനും സര്വാധിപതിയുമാകുന്നു.
വാനഭൂവനങ്ങളുടെ ആധിപത്യമുള്ളവനാകുന്നു അവന്. അവന് സന്താനത്തെ വരിച്ചിട്ടില്ല. ആധിപത്യത്തില് അവനൊരു പങ്കാളിയുമുണ്ടായിട്ടില്ല. സകല വസ്തുക്കളെയും അവന് സൃഷ്ടിക്കുകയും അവയക്ക് ശരിയായ വ്യവസ്ഥ നിര്ണയിക്കുകയും ചെയ്തു. (25: 2)
ഇതൊക്കെയും അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാല് അവനെക്കൂടാതെയുള്ളവര് (ദൈവങ്ങള്) സൃഷ്ടിച്ചിട്ടുള്ളതെന്താണെന്ന് നിങ്ങളെനിക്കു കാണിച്ചു തരൂ, എന്നല്ല, അക്രമികള് സ്പഷ്ടമായ വഴികേടിലാകുന്നു.
താന് സൃഷ്ടിച്ച സകല വസ്തുക്കളെയും അവന് അത്യന്തം മെച്ചപ്പെട്ടതാക്കിയിരിക്കുന്നു. കളി മണ്ണില് നിന്നും മനുഷ്യ സൃഷ്ടിപ്പിന് അവന് നാന്ദി കുറിക്കുകയും ചെയ്തിരിക്കുന്നു. (32:7)
മേലുദ്ധരിച്ച സൂക്തങ്ങള് സൃഷ്ടാവായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നു. ഇനി ചില സൂക്തങ്ങള് നോക്കുക:
മിന്നല് പിണര് അവരുടെ നേത്രങ്ങളെ റാഞ്ചിയെടുക്കാറാകുന്നു. അതവര്ക്ക് വെട്ടം വിതറുമ്പോഴെല്ലാം അവരതില് കൂടി നടക്കും. ഇരുട്ടു പരക്കുമ്പോഴോ അവര് നിശ്ചലരാവുകയും ചെയ്യും. അല്ലാഹു ഇഛിച്ചിരുന്നുവെങ്കില് അവരുടെ ശ്രവണ-ദര്ശനാദികള് അവന് എടുത്തു കളയുമായിരുന്നു. നിശ്ചയം, അല്ലാഹു സകല സംഗതികള്ക്കും കഴിവുള്ളവനാകുന്നു. (2:20)
നാം ഒരു സൂക്തം ദുര്ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുന്നുവെങ്കില് അതിനേക്കാള് മികച്ചതോ തത്തുല്യമായതോ നാം കൊണ്ട് വരും. അല്ലാഹു സകലതിനും കഴിവുള്ളവനാണെന്ന് താങ്കള് മനസ്സിലാക്കിയിട്ടില്ലേ? (2:106)
ആകാശ, ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റെതാകുന്നു. നിങ്ങളുടെ ഹൃദാന്തരങ്ങളിലുള്ളത് നിങ്ങള് വെളിപ്പെടുത്തിയാലും ഗോപ്യമാക്കി വെച്ചാലും അതു സംബന്ധമായി നിങ്ങളെ അല്ലാഹു വിചാരണ ചെയ്യുന്നതാകുന്നു. താനിച്ഛിക്കുന്നവര്ക്ക് അവന് പൊറുത്തു കൊടുക്കുകയും താനിച്ഛിക്കുന്നവരെ അവന് ശിക്ഷിക്കുകയും ചെയ്യുന്നു. സകല സംഗതികള്ക്കും കഴിവുള്ളവനത്രെ അല്ലാഹു.
സര്വ ശക്തനായ അല്ലാഹുവിനെ കാണിക്കുന്ന വചനങ്ങളാണ് ഇവയത്രയും.
വേറെ ചില സൂക്തങ്ങള്:-
അല്ലാഹു (സര്വതും) അറിയുന്നു. നിങ്ങളോ, അറിയുന്നില്ല (2:216)
നിങ്ങള്ക്കൊരു ന• ഭവിച്ചാല് അവരെ ദുഃഖിപ്പിക്കും, നിങ്ങള്ക്കൊരു തി• ബാധിച്ചുവെങ്കിലോ അതവരെ സന്തുഷ്ടരാക്കുകയും ചെയ്യും, എന്നാല് നിങ്ങള് സഹനമവലംബിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രങ്ങളൊന്നും നിങ്ങള്ക്ക് ഉപദ്രവമേല്പിക്കില്ല. നിശ്ചയം #്വരുടെ ചെയ്തികളെയെല്ലാം അല്ലാഹു വലയം ചെയ്തിരിക്കുന്നു. (3:120)
ജനങ്ങളില് നിന്നും (കാര്യങ്ങള്) ഒളിച്ചു വെക്ക്ുന്നവരാകുന്നു അവര്. എന്നാല്, അല്ലാഹുവില് നിന്ന് (ഒന്നും) മറച്ചു വെക്കാന് അവര്ക്കാവില്ല. അല്ലാഹു തൃപ്തിപ്പെടാത്ത വാക്കുകളിലൂടെ നിശാവേളകളില് അവര് ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള് അവന് അവരുടെ കൂടെത്തന്നെയുണ്ട്. അവരുടെ ചെയ്തികളെക്കുറിച്ചെല്ലാം പൂര്ണമായി അറിയുന്നവനാണ് അല്ലാഹു. (4:108)
ഉപര്യുക്ത സൂക്തങ്ങള് പരിചയപ്പെടുത്തുന്നത് എല്ലാം അറിയുന്ന അല്ലാഹുവെയാണ്. അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി പറയുന്ന ചില സൂക്തങ്ങള് ശ്രദ്ധിക്കുക:
പിന്നീട് ആദം(അ) തന്റെ രക്ഷിതാവിങ്കല് നിന്ന് ചില വചനങ്ങള് സ്വീകരിച്ചു, അങ്ങനെ അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്തു. (എന്തു കൊണ്ടെന്നാല്) നിശ്ചയം അവന് ഏറെ മാപ്പരുളുന്നവനും കരുണാ വാരിധിയുമാകുന്നു.ന്നു
നമ്മില് നിന്നുള്ള അനുഗ്രഹമായി വല്ലതും മനുഷ്യനെ നാം ആസ്വദിപ്പിക്കുകയും പിന്നീട് അവനില് നിന്ന് നാമത് എടുത്ത് കളയുകയും ചെയ്താല്, നിശ്ചയം അവന് നിരാശനും അത്യന്തം നന്ദികെട്ടവനും ആയിത്തീരും.
പറയുക: സ്വന്തത്തോടു തന്നെ അതിക്രമം ചെയ്ത പോയ എന്റെ ദാസന്മാരേ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള് നിരാശപ്പെടേണ്ടതില്ല. തീര്ച്ചയായും അല്ലാഹു പാപങ്ങളെ പൊറുക്കുന്നവനാണ്. നിശ്ചയമായും അവന് ഏറെ പാപമോചനമരുളുന്നവനും കരുണാവാനുമാകുന്നു.
മനുഷ്യ സമൂഹത്തെ അല്ലാഹു പരീക്ഷിക്കുമെന്ന് ഖുര്ആന് പറയുന്നത് കാണുക:
കുറഞ്ഞ ഭയാശങ്കയിലൂടെയും വിശപ്പ്, ജീവ, ധനാദികളുടെ നഷ്ടം വിള നാശം എന്നിവയിലൂടെയും നിശ്ചയം നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്. സഹനവലംബിക്കുന്നവര്ക്ക് താങ്കള് ശുഭ വാര്ത്തയറിയിക്കുക (2:155)
നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള് പരീക്ഷണ വിധേയരാക്കപ്പെടും. നിങ്ങള്ക്കു മുമ്പ് വേദം നല്കപ്പെട്ടവരില് നിന്നും ബഹുദൈവാരാധകരില് നിന്നും ധാരാളം കുത്തുവാക്കുകള് നിങ്ങള് നിങ്ങള് കേള്ക്കേണ്ടി വരുകയും ചെയ്യും . നിങ്ങള് സഹനമവലംബിക്കുകയും സൂക്ഷമത പാലിക്കുകയും ചെയ്യുന്നുവെങ്കില് അത് കാര്യങ്ങളിലെ നിശ്ചയ ദാര്ഢ്യങ്ങളില് പെട്ടതാകുന്നു. (3:156)
അല്ലാഹു സജ്ജനങ്ങളുടെ രക്ഷകനും ദുര്ജനങ്ങളുടെ ശിക്ഷകനുമാകുന്നു. ഖുര്ആന് പറയുന്നു:
പ്രവാചകരേ, (ഈ വേദത്തില്) വിശ്വാസമര്പ്പിക്കുകയും (തദനുസാരം) സല്കര്മങ്ങളാചരിക്കുകയും ചെയ്തവരെ ശുഭവാര്ത്തയറിയിക്കുക. (2:25)
എന്നാല് സത്യനിഷേധികളുണ്ല്ലോ, ഇഹത്തിലും പരത്തിലും അവരെ ഞാന് കഠിനമായി ശിക്ഷിക്കും. അവര്ക്കു സഹായികളായി ആരും ഉണ്ായിരിക്കുന്നതല്ല. (3:56)

മസ്ഊല്‍

ആദ്യം രാജ്യം, പിന്നെ മതം ?

പിഞ്ഞാണമെഴുത്തിന്‍റെ വിധി

സ്വയം മഹത്വപ്പെടുത്താമോ

പിഞ്ഞാണമെഴുത്തിന്‍റെ വിധി

മന്ത്രം ഇസ്‍ലാമികമാണെന്നും ചില ഖുര്‍ആന്‍ വചനങ്ങളും ദിക്റുകളും ചൊല്ലി നബി(സ) യും സ്വഹാബത്തും മന്ത്രിച്ചിട്ടുണ്ടെന്നും ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നു. എന്നാല്‍ പിഞ്ഞാണമെഴുതി കുടിക്കുക പോലുള്ള ചികിത്സാ രീതികളെ കുറിച്ച് ഒന്നും കാണുന്നില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ചിലര്‍ പിഞ്ഞാണം പോലുള്ള പാത്രങ്ങളില്‍ ഖുര്‍ആന്‍ എഴുതി കൊടുക്കുകയും രോഗികളോടും ഗര്‍ഭിണികളോടും അതു കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇസ്‍ലാമില്‍ ഇങ്ങനെയൊരു ചികിത്സാ സന്പ്രദായം അനുദവിക്കപ്പെട്ടിട്ടുണ്ടോ? തെളിവുകള്‍ സഹിതം വ്യക്തമാക്കിലായും?

= ഇസ്‍ലാം അംഗീകരിച്ച ചികിത്സാ രീതികളില്‍ പെട്ടതാണ് മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തുമെല്ലാം. പ്രമുഖ സ്വഹാബികള്‍ ഇത്തരം ചികിത്സകള്‍ നടത്തിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്‍ലാമിലെ പാരന്പര്യ വിശ്വാസികളും പരിഷ്കരണവാദികളുമെല്ലാം അതംഗീകരിച്ചതുമാണ്. ഇസ്‍ലാഹീ പണ്ഡിതനായി ചിത്രീകരിക്കപ്പെടുന്ന ഇബ്നു ഖയ്യിം (1292-1350) തന്നെ ആത്മീയ ചികിത്സാ മാര്‍ഗങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു : 'ഖുര്‍ആന്‍ എഴുതി കുടിക്കല്‍ അനുവദനീയമാണെന്ന് സലഫുകളില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ എഴുതിയത് കഴുകി രോഗികള്‍ക്ക് കുടിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും ഇമാം മുജാഹിദ്, അബൂ ഖിലാബ എന്നിവര്‍ പറഞ്ഞിരിക്കുന്നു. പ്രസവത്തിനു പ്രയാസം നേരിട്ട ഒരു സ്ത്രീക്കു ഖുര്‍ആന്‍ പിഞ്ഞാണത്തിലെഴുതിയത് കുടിപ്പിക്കാന്‍ ഇബ്നു അബ്ബാസ് (റ) കല്‍പിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വേദനകൊണ്ട് ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് അബൂഖിലാബ(റ) പിഞ്ഞാണമെഴുതി കുടിപ്പിക്കുന്നത് കണ്ടതായി അയ്യൂബ് പറഞ്ഞിരിക്കുന്നു. (സാദുല്‍ മആദ് 4/154)

ഇമാം സുയൂഥി (റ) ഇതേകുറിച്ച് രേഖപ്പെടുത്തുന്നതു കാണുക : 'ഒരു പാത്രത്തില്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീട് അതു കഴുകി രോഗിയെ കുടിപ്പിക്കുകയും ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഹസനുല്‍ ബസ്വരി, മുജാഹിദ്, അബൂഖിലാബ, ഔസാഈ തുടങ്ങയവര്‍ വിരോധമില്ലെന്നു പറഞ്ഞതായി ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ അഭിപ്രായം തന്നെയാണ് നമ്മുടെ മദ്ഹബിന്‍റെ വീക്ഷണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു ഭക്ഷ്യവസ്തുവിന്‍റെ മേല്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീടതു ഭക്ഷിക്കുകയും ചെയ്താല്‍ അതിനും വിരോധമില്ലെന്നു ഇമാം ഖാസി ഹുസൈന്‍ , ബഗവി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.' (അല്‍ ഇത്ഖാന്‍ 2/212)

നമ്മുടെ നാടുകളില്‍ നിലവിലുള്ള പിഞ്ഞാണം പോലുള്ളതില്‍ ഖുര്‍ആന്‍ എഴുതി കൊടുക്കുകയും രോഗികളോടും ഗര്‍ഭിണികളോടും അതു കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രീതി ഇസ്‍ലാമില്‍ അംഗീകരിക്കപ്പെട്ടതു തന്നെയാണെന്നു ഇവിടെ വ്യക്തം. 'സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിക്കുന്നു. (ഖുര്‍ആന്‍ 17/82) എന്ന ആയത്തിന്‍റെ അര്‍ത്ഥ വ്യാപ്തിയില്‍ ഉറുക്കും മന്ത്രവും പിഞ്ഞാണമെഴുത്തുമെല്ലാം പെടുമെന്ന് ഇമാം ഖുര്‍ത്വുബി തന്‍റെ തഫ്സീറില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആധുനിക സലഫികളും ഉല്‍പതിഷ്ണുകളും ആധാരമാക്കാറുള്ള ഫതാവല്‍ ഇസ്‍ലാമിയ്യ 10/2567 ലും ഇത് അംഗീകരിച്ചിട്ടുണ്ട്.

- സത്യധാര 2009 ജൂലായ് 16-31

ഖാഫില (വീഡിയോ)

ബറാഅത്ത് രാവ്

ബറാഅത്ത് രാവ് - പുണ്യങ്ങള് പെയ്തിറങ്ങുന്ന പവിത്രരാവ്



പ്രപഞ്ച പരിപാലകനായ അള്ളാഹുവിന്റെ അതി മഹത്തരമായ അനുഗ്രഹങ്ങളും ഔദാര്യങ്ങളും ഏറെ വര്ഷിക്കപ്പെടുന്ന അനുഗ്രഹീത മാസമത്രെ വിശുദ്ധ ശഅ്ബാന് . മനുഷ്യരുടെ ചെയ്തികള് വാനലോകത്തേക്ക് ഉയര്ത്തപ്പെടുന്നത് ശഅ്ബാന് മാസത്തിലാണ്. തിരു നബി(സ) ഏറെ സ്നേഹിക്കുകയും മഹത്വവല്ക്കരിക്കുകയും സുകൃതങ്ങള് കൊണ്ട് ധന്യമാക്കുകയും ചെയ്ത മാസവുമത്രെ ശഅ്ബാന് .



ഉസാമത് ബ്നു സൈദ് (റ) വില് നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം ചോദിച്ചു - അള്ളാഹുവിന്റെ തിരുദൂദരേ, താങ്കള് ശഅ്ബാനില് നോന്പ് അനുഷ്ടിക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോന്പെടുക്കുന്നതായി ഞാന് കാണുന്നില്ല. തിരുനബി (സ) പറഞ്ഞു. റജബ്, റമളാന് മാസങ്ങള്ക്കിടയില് വരുന്ന ശഅ്ബാനിനെക്കുറിച്ച് ജനങ്ങള് അശ്രദ്ധരാണ്. പ്രപഞ്ച നാഥനിലേക്ക് മനുഷ്യ രാശിയുടെ കൃത്യങ്ങള് ഉയര്ത്തപ്പെടുന്ന മാസമാണ് ശഅ്ബാന് . അതിനാല് എന്റെ അമലുകള് ഞാന് നോന്പുകാരനായിരിക്കെ അള്ളാഹുവിലേക്ക് ഉയര്ത്തപ്പെടാന് ഇഷ്ടപ്പെടുന്നു. (നസാഈ 2357).



ആയിശ (റ) പറയുന്നു. തിരുനബി(സ) റമളാന് അല്ലാതെ ഒരു മാസം പൂര്ണ്ണമായും നോന്പനുഷ്ടിച്ചതായി ഞാന് കണ്ടിട്ടില്ല. ശഅ്ബാന് മാസത്തേക്കാള് കൂടുതല് നോന്പെടുത്ത മറ്റൊരു മാസവും ഞാന് കണ്ടിട്ടില്ല. (മുസ്ലിം 1156). റമളാനു ശേഷം നബി (സ) ഏറെ പ്രാധാന്യം നല്കിയിരുന്നത് ശഅ്ബാനിന് ആയിരുന്നുവെന്ന് ഇത് ബോധിപ്പിക്കുന്നു.ട



ഇമാം തുര്മുദി (റ) നിവേദനം ചെയ്യുന്നു. അനസ് (റ)വില് നിന്ന്. - തിരുനബി (സ) യോട് ചോദിക്കപ്പെട്ടു. റമളാനു ശേഷം നോന്പനുഷ്ടിക്കല് പുണ്യമുള്ള മാസമേതാണ്. തിരുനബി(സ) പറഞ്ഞു. ശഅ്ബാന് - റമളാനിനോടുള്ള ആദരവ് പ്രകടമാക്കാന് .



ബറാഅത്ത് രാവ്



ഇമാം ഇബ്നു മാജ (റ) നിവേദനം ചെയ്യുന്നു. അലി(റ) വില് നിന്ന്. - നബി(സ) പറയുന്നു. ശഅ്ബാന് പതിനഞ്ച് ആഗതമായാല് അതിന്റെ രാവിനെ നിങ്ങള് നിസ്കാരം കൊണ്ട് സജീവമാക്കുകയും പകലില് നോന്പെടുക്കുകയും ചെയ്യുക. കാരണം, അന്ന് സൂര്യാസ്തമയത്തോടെ അള്ളാഹു താഴേ ആകാശത്തേക്ക് ഇറങ്ങി വന്നുകൊണ്ട് ചോദിക്കുന്നു. - പാപമോചനം നടത്തുന്നവരില്ലേ, ഞാന് അവര്ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. ഔദാര്യം തേടുന്നവരില്ലേ, ഞാന് അവര്ക്ക് ഔദാര്യം ചെയ്തിരിക്കുന്നു. വൈഷമ്യങ്ങള് കൊണ്ട് പരീക്ഷിക്കപ്പെട്ടവരില്ലേ, ഞാന് അവര്ക്ക് സൗഖ്യം പ്രദാനം ചെയ്തിരിക്കുന്നു. അങ്ങനെ അങ്ങനെ (ഓരോ വിഭാഗത്തെയും അള്ളാഹു വിളിച്ച് അവന്റെ അനുഗ്രഹങ്ങളുടെ കവാടങ്ങള് തുറന്നു കൊടുക്കുന്നു.). ഇത് പ്രഭാതം വരെ തുടരുകയും ചെയ്യുന്നു.



ഇമാം അഹ്മദ് (റ), തുര്മുദി (റ), ഇബ്നു മാജ തുടങ്ങിയവര് നിവേദനം ചെയ്ത ഹദീസില് ഇപ്രകാരം കാണാം. ആയിശ (റ) പറയുന്നു. ഒരു രാത്രിയില് തിരുനബി(സ) യെ ഞാന് കാണാതായി. ഞാന് അന്വേഷിച്ചു പുറത്തിറങ്ങി. അന്നേരം അവിടുന്ന് ബഖീഇല് (മദീനയിലെ മഖ്ബറ) ആകാശത്തേക്ക് തല ഉയര്ത്തി നില്പ്പായിരുന്നു. അവിടുന്ന് ചോദിച്ചു. അള്ളാഹു നിന്നോടും എന്നോടും അന്യായം ചെയ്തതായി നീ ധരിച്ചോ? . ഞാന് പറഞ്ഞു. താങ്കള് മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാന് ഊഹിച്ചത്. അപ്പോള് തിരുനബി(സ) പറഞ്ഞു. ശഅ്ബാന് പതിനഞ്ചിന് അള്ളാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ അളവിനേക്കാള് കൂടുതല് പേര്ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്.



ഇബ്നുമാജ (റ) നിവേദനം ചെയ്യുന്നു. ശഅ്ബാന് പതിനഞ്ചിന് അള്ളാഹു പ്രത്യക്ഷപ്പെടുകയും സത്യനിഷേധിയും മനസ്സില് വിദ്വേഷം വെച്ചു നടക്കുന്നവനുമല്ലാത്ത മുഴുവന് വിശ്വാസികള്ക്കും അവന് പൊറുത്തു കൊടുക്കുകയും ചെയ്യുന്നു. - ഇതേ ആശയം ദ്യോതിപ്പിക്കുന്ന ധാരാളം ഹദീസുള് വേറെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.



ഉപര്യുക്ത ഹദീസുകളടെ പ്രാമാണികതയുടെ പിന്ബലത്തില് പൂര്വ്വികരായ സ്വാത്വികര് ഈ രാവിന്ന് ഏറെ പവിത്രത നല്കുകയും ഇബാദത്തുകള് കൊണ്ട് ധന്യമാക്കുകയും ചെയ്യുക പതിവായിരുന്നു. താബിഉകളില് പ്രമുഖരായ ഖാലിദ് ബ്നു മഅ്ദാന് (റ) മക്ഹൂല് , ലുക്മാനുബ്നു ആമിര് തുടങ്ങിയവര് ഇത്തരത്തില് പ്രാധാന്യം കല്പ്പിക്കുകയും ജനങ്ങള് ഈ ദിനത്തെ മഹത്വവല്ക്കരിക്കുന്നതില് അവരെ പിന്പറ്റുകയും ചെയ്തിരുന്നതായി ചരിത്രത്തില് കാണാം. ബറാഅത്ത് രാവില് പള്ളിയില് ജമാഅത്ത് ആയി നിസ്കാരം നിര്വ്വഹിക്കുന്നതിനെ പലരും എതിര്ത്തിട്ടുണ്ടെങ്കിലും ഇമാം ഔസാഈ (റ) അടക്കമുള്ള കര്മ്മശാസ്ത്ര പണ്ഡിതര് പറയുന്നത് ഈ രാത്രിയില് ഒറ്റക്ക് നിസ്കാരത്തില് ചെലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതില്ല എന്നാണ്.



ഉമര് ബ്നു അബ്ദുല് അസീസ് (റ) ല് നിന്ന് നിവേദനം ചെയ്യപ്പെടുന്നു. അദ്ദേഹം തന്റെ ബസ്വറയിലെ ഗവര്ണ്ണര്ക്ക് ഇപ്രകാരം എഴുതി അറിയിച്ചു. വര്ഷത്തിലെ നാല് രാത്രികള് നീ ്പ്രത്യേകം ശ്രദ്ധിക്കുക. അള്ളാഹു അവന്റെ അനുഗ്രഹങ്ങള് ചൊരിയുന്ന മഹത്തര രാത്രികളത്രെ അവ. റജബിലെ ആദ്യരാത്രി, ശഅ്ബാന് പതിനഞ്ച് രാവ്, രണ്ട് പെരുന്നാള് രാവുകള് എന്നിവയാണവ. ഇമാം ശാഫിഈ (റ) ല് നിന്നും ഇതേ ആശയം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.



കഅ്ബ് (റ) ല് നിന്ന് റിപ്പോര്ട്ട് ചെയ്യുന്നു. ശഅ്ബാന് പതിനഞ്ചിനു രാത്രിയില് അള്ളാഹു ജിബ്രീല് (അ) നെ സ്വര്ഗ്ഗത്തിലേക്ക് അയക്കുകയും സ്വര്ഗ്ഗത്തോട് അണിഞ്ഞൊരുങ്ങാന് ആജ്ഞാപിക്കുകയും ചെയ്യുമത്രെ. അദ്ദേഹം പറയും. - നിശ്ചയം അള്ളാഹു ഈ രാത്രിയില് ആകാശത്തിലെ നക്ഷത്രങ്ങളുടെയും രാപ്പകലുകളുടെയും വൃക്ഷങ്ങളിലെ ഇലകളുടെയും എണ്ണം കണക്കെ ആളുകളെ നരക മോചനം നല്കുന്നതാണ്.



അത്വാഅ്ബ്നു യസാര് (റ) പറയുന്നു. - ലൈലത്തുല് ഖദ്ര് കഴിഞ്ഞാല് ശഅ്ബാന് പതിനഞ്ചിലെ രാത്രിയേക്കാള് മഹത്ത്വരമായ മറ്റൊരു രാവില്ല. സത്യനിഷേധികളും, വിദ്വേഷവും പകയും കൊണ്ടു നടക്കുന്നവരും, കുടുംബ ബന്ധം ഛിദ്രമാക്കുന്നവരുമൊഴികെ മുഴുവന് അടിമകള്ക്കും അള്ളാഹു പൊറുത്തു കൊടുക്കുന്നു.



ബറാഅത്ത് എന്നാല് മോചനം എന്നര്ത്ഥം. ജീവിച്ചിരിക്കുന്നവര്ക്കും മരിച്ചവര്ക്കും മോചനത്തിന്റെ പ്രവിശാലമായ വാതായനങ്ങള് തുറക്കപ്പെടുന്ന സുധന്യ സന്ധ്യയാണ് ബറാഅത്ത് രാവിന്റെ വാചകാര്ത്ഥം തന്നെ പ്രകാശിതമാക്കുന്നത്.



വിശുദ്ധ ഖുര്ആനിലെ സുറത്തു ദുഖാനിലെ മൂന്നാം സൂക്തത്തില് പ്രതിപാദിക്കപ്പെട്ട ലൈലത്തുല് മുബാറക കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ലൈലത്തുല് ഖദര് ആണെന്നാണ് മിക്ക മുഫസ്സിറുകളും രേഖപ്പെടുത്തിയത്. ശഅ്ബാന് പതിനഞ്ചാം രാവാണെന്ന് അഭിപ്രായപ്പെടുന്ന പ്രമുഖരും ഉണ്ട്.



ബറാഅത്ത് രാവിന്റെ മഹത്വങ്ങള് വിവരിക്കുന്ന പ്രമാണങ്ങള് വിശദമാക്കിയ ശേഷം ശൈഖ് ഇബ്നു ഹജര് അല് ഹൈതമി (റ) പറയുന്നു - ചുരുക്കത്തില് ഈ രാവിനു ഏറെ ശ്രേഷ്ഠതയുണ്ട്. ഇതില് സവിശിഷ്ടമായ പാപമോചനവും പ്രാര്ത്ഥനക്ക് പ്രത്യേകം സാഫല്യവും ലഭിക്കുന്നു. അതുകൊണ്ടാണ് ഈ രാത്രിയില് പ്രാര്ത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചത്. (ഫതാവല് കുബ്റാ)



ഖുര്ആനില് നിന്ന് പ്രത്യേകമായ ചില അധ്യായങ്ങള് ഓതി പ്രാര്ത്ഥന നടത്തല് പ്രത്യേകം സുന്നത്താണെന്ന് ഉലമാക്കള് അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് അബ്ദു റഹ്മാനുബ്നു തരീം (റ) വിന്റെ രിസാലയില് ഇങ്ങനെ ഉദ്ധരിക്കുന്നു - ബറാഅത്ത് രാവില് ഇശാ മഗ്രിബിന്റെ ഇടയില് സൂറത്ത് യാസീന് മൂന്ന് തവണ തുടര്ച്ചയായി, ഇടയില് മറ്റു സംസാരങ്ങളൊന്നുമില്ലാതെ പാരായണം ചെയ്യല് അത്യാവശ്യമാണ്. അവയില് ഒന്നാമത്തേത് തന്റെയും താന് സ്നേഹിക്കുന്നവരുടെയും ദീര്ഘായുസ്സിന്നും, രണ്ടാമത്തേത് ഭക്ഷണ പാനീയങ്ങളില് അഭിവൃദ്ധി ലഭിക്കുവാനും, മൂന്നാമത്തേത് ഇഹപര വിജയികളില് ഉള്പ്പെടുത്താനുള്ള നിയ്യത്തോട് കൂടിയായിരിക്കണം.



ആയുസ്സില് ബറകത്ത് ലഭിക്കുവാനും ഭക്ഷണത്തില് അഭിവൃദ്ധി ഉണ്ടാകാനും സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല് ഖാതിമ) ലഭിക്കാനും ശഅ്ബാന് പതിനഞ്ചാം രാവില് ഓരോ യാസീന് ഓതുകയെന്നുള്ളത് മുന്ഗാമികളില് നിന്ന് അനന്തരമായി ലഭിച്ചതാണ്. (ഇത്ഹാഫ് 3/427)



ഹദീസുകളുടെയും പ്രാമാണികമായ മഹദ് വചനങ്ങളുടെയും അടിസ്ഥാനത്തില് ഏറെ സവിശേഷതയും പ്രാധാന്യവും പുണ്യവുമുള്ള രാവാണ് ശഅ്ബാന് പതിനഞ്ചാം രാവ് എന്ന് മനസ്സിലാക്കാവുന്നതാണ്. ഈ രാവിനെ ആദരിക്കുകയും ആരാധനകള് കൊണ്ട് ധന്യമാക്കുകയും ചെയ്യുന്ന രീതി മഹാന്മാരായ പൂര്വ്വികരില് നിന്ന് ലഭിച്ച അമൂല്യമായ പൈതൃകമാണ്. പൈതൃകത്തിന്റെ കണ്ണികളില് കോര്ത്തിണക്കപ്പെട്ട വിശുദ്ധ പാതയാണ് ഇസ്ലാമിന്റെ മുസ്തഖീമായ പാത. നാഥാ, നീ ഞങ്ങളെ മുസ്തഖീം ആയ പാതയില് വഴി നടത്തേണമേ. ആമീന് . . .



ബറാഅത്ത് രാവ് ജീവിതത്തിന്റെ തീര്പ്പുവേള



“സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഖുര്ആന് തന്നെയാണ് സത്യം. നിശ്ചയം നാം ഖുര്ആനിനെ ബറകത്താക്കപ്പെട്ട രാത്രിയിലവതരിപ്പിച്ചു. എല്ലാ കാര്യങ്ങളുടെയും വിധി നിര്ണ്ണയം പ്രസ്തുത രാത്രിയിലാകുന്നു". (സൂറത്തു ദുഖാന് 1-4). ഉപര്യുക്ത സുക്ത വ്യാഖ്യാനുബന്ധമായി ഇമാം റാസി(റ) വും ഇക്രിമ (റ) വും പറയുന്നത് ഈ രാത്രി ശഅ്ബാന് പതിനഞ്ചിന്റെ രാത്രി അഥവാ ബറാഅത്ത് രാവാണെന്നാണ്.



നബി(സ) ഒരിക്കല് ആയിശാ (റ) യോടു ചോദുച്ചു : ഈ ദിവസത്തിന്റെ പ്രാധാന്യം നിനക്കറിയുമോ. 'അള്ളാഹുവിനും റസൂലിനുമറിയാം' ആയിശ (റ) പ്രിതിവചിച്ചു. നബി(സ) പറഞ്ഞു. 'വരും വര്ഷത്തിലുള്ള ജനനവും മരണവും രേഖപ്പെടുത്തുന്ന ദിനമാണിത്. ഓരോ വ്യക്തികളുടെയും പ്രവര്ത്തനങ്ങള് സന്പാദ്യങ്ങള് എന്നിവയെല്ലാം ഈ രാത്രി നിര്ണയിക്കപ്പെടും. (ബൈഹഖി).



ഒരാള് വിവാഹം കഴുക്കുകയും സന്താന സൗഭാഗ്യമുണ്ടാകുന്നതടക്കമുള്ള ഒരു ശഅ്ബാന് മുതല് മറ്റൊരു ശഅ്ബാന് വരെയുള്ള എല്ലാ സമയങ്ങളും ബറാഅത്ത് രാവില് നിശ്ചയിക്കപ്പെടും. (ഹദീസ്)



പ്രപഞ്ചത്തിലെ സര്വ ചരാചരങ്ങളുടെയും ഒരു വര്ഷത്തേക്കുള്ള സ്ഥിതി വിവരണ കണക്കുകള് ബറാഅത്ത് ദിനത്തില് നിര്ണയിക്കപ്പെടുന്നത് പോലെ മനുഷ്യരുടെ പ്രവര്ത്തനങ്ങള് അള്ളാഹുവിലേക്കുയര്ത്തപ്പെടുന്നതും ഈ മാസത്തിലാണ്.



ഉസാമതുബ്നു സൈദ് (റ) പറയുന്നു. 'ഞാനൊരിക്കല് നബി(സ) യോട് ചോദിച്ചു. വ്യാഴം, തിങ്കള് ദിവസങ്ങള് നോന്പനുഷ്ഠിക്കല് സുന്നത്താവാന് കാരണമെന്ത്?. നബി(സ) പറഞ്ഞു. ഈ ദിവസങ്ങളില് നമ്മടെ പ്രവര്ത്തനങ്ങളെ റബ്ബിനു മുന്പില് വെളിവാക്കപ്പെടും. തദവസരം നോന്പുകാരനായിരിക്കാന് ഞാന് ഇഷ്ടപ്പെടുന്നു. ഞാന് വീണ്ടും ചോദിച്ചു. നബിയേ, അങ്ങ് ശഅ്ബാനില് കൂടുതല് നോന്പനുഷ്ഠിക്കാന് കാരണമെന്ത്?. നബി(സ) പറഞ്ഞു : നാം ചെയ്ത പ്രവര്ത്തനങ്ങള് നാഥനിലേക്കുയര്ത്തപ്പെടുന്നത് ഈ മാസത്തിലാണ്. തന്നിമിത്തം ഞാന് നോന്പുകാരനാവുന്നതിനെ ഇഷ്ടപ്പെടുന്നു. (ബൈഹഖി, മുസ്വന്നഫ് 3/103)



മാനവ ജിവിതത്തിലെ സുപ്രധാനമായ കാര്യങ്ങള് തീര്പ്പുകല്പ്പിക്കുന്ന രാത്രിയെ പ്രഫുല്ലമാക്കിത്തീര്ക്കാന് മൂന്ന് യാസീനോതല് മുസ്ലിം ലോകം നിരാക്ഷേപം ആചരിച്ചു വരുന്ന മഹല് കര്മ്മമാണ്. മഗ്രിബിന് ശേഷം ഓതലാണ് അത്യുത്തമമെന്ന് അലി(റ) നിവേദനം ചെയ്ത ഹദീസില് കാണാം..



ബറാഅത്ത് രാവ് ഒരു പുനര്വായന



ഇമാം ശാഫിഈ (റ) പറയുന്നു. 'വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള് രാവ്, ചെറിയ പെരുന്നാള് രാവ്, റജബ് ഒന്നാം രാവ്, ശഅ്ബാന് പതിനഞ്ചാം രാവ് എന്നീ അഞ്ച് രാവുകളിലെ പ്രാര്ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കും. (അല് ഉമ്മ് 1/204)



മുസ്ലിംകള് ആദരിക്കുന്ന പ്രധാന രാവുകളിലൊന്നാണ് ബറാഅത്ത്. മറ്റ് പല ആചാരങ്ങളും കണ്ണ്കടിയായിട്ടുള്ള പുത്തനാശയക്കാര് ബറാഅത്ത് രാവിനെയും അംഗീകരിക്കുന്നില്ല. അള്ളാഹു പ്രത്യേകമായി ആദരിച്ചവയെ മഹത്വപൂര്ണ്ണമാക്കല് സത്യവിശ്വാസിയുടെ കര്ത്തവ്യമാകുന്നു. ശഅ്ബാന് പതിനഞ്ചിന്റെ രാത്രിയാണ് ബറാഅത്ത് രാവ് എന്നതിന് ധാരാളം ഹദീസുകളുടെ പിന്ബലമുണ്ട്.



ആചാരത്തിലെ ആലോചന



അലി(റ) വില് നിന്ന് നിവേദനം. നബി(സ) പറഞ്ഞു. ബറാഅത്ത് രാവില് നിങ്ങള് നിസ്കരിക്കുകയും പകല് നോന്പനുഷ്ഠിക്കുകയും ചെയ്യുക. പ്രസ്തുത രാത്രി സൂര്യാസ്തമയ ശേഷം അള്ളാഹു ഒന്നാം ആകാശത്തില് വന്ന് ഇപ്രകാരം പറയും. 'വല്ലവനും പൊറുക്കലിനെ തേടുന്നുവെങ്കില് അവന് ഞാന് പൊറുത്തു കൊടുക്കും, ഭക്ഷണം ചോദിക്കുന്നവന് ഭക്ഷണം നല്കും, രോഗശമനം തേടുന്നവന് ശമനവും സൗഖ്യവും നല്കും'. ഈ പ്രഖ്യാപനം സുബ്ഹ് വരെ നീണ്ടു നില്കും. (ഇബ്നു മാജ). എന്നാല് കുടുംബബന്ധം തകര്ത്തവര് , മാതാപിതാക്കളെ വെറുപ്പിക്കുന്നവര് , നിത്യമദ്യപാനി, അഹങ്കാരി, പരസ്പരം പിണങ്ങി നില്കുന്നവര് എന്നിവരുടെ പ്രാര്ത്ഥന നിഷ്ഫലമാണ്. ഇവരതിനു അവകാശപ്പെട്ടവരെല്ലെന്ന് സാരം. നമ്മുടെ ഭാവി നിര്ണ്ണയത്തിനു സാക്ഷ്യം വഹിക്കുന്ന മഹനീയ സമയമാണിത് (മിര്ഖാത് 2/178)



ഇസ്ലാം മതത്തിലെ ആരാധനകളും ആചാരങ്ങളും ഇതരമതസ്ഥരില് നിന്നും തികച്ചും വ്യതിരിക്തമാണ്. നശ്വര ജീവിതത്തില് വന്ന് ഭവിച്ച തെറ്റുകളും കുറ്റങ്ങളും കഴുകിക്കളയാന് പ്രപഞ്ചനാഥന് സംവിധാനിച്ച മഹത്വപൂര്ണ്ണമായ രാവാണ് ബറാഅത്ത് രാവ്. പ്രസ്തുത രാത്രിയില് അള്ളാഹുവില് നിന്ന് പ്രത്യേകമായ പാപമോചനവും കരുണയും പ്രാര്ത്ഥനക്കുത്തരവും ലഭിക്കുമെന്ന് സ്വീകാര്യയോഗ്യമായ ഹദീസുകളുടെ വെളിച്ചത്തില് മുകളില് വ്യക്തമാക്കിയിട്ടുണ്ട്.



തെറ്റുകുറ്റങ്ങള് മനുഷ്യസഹജമാണ്. തെറ്റുകള് മായ്ച്ചുകളയാനുള്ള മാര്ഗമാണ് പ്രാര്ത്ഥന. ധാരാളം പേര് പാപമോചനം നല്കുന്ന ഒരു രാവാണ് ബറാഅത്ത് രാവ്. ഓരോ മനുഷ്യരുടെയും ജീവിതത്തിന്റെ സുപ്രധാന കാര്യങ്ങളില് തീര്പുകല്പ്പിക്കുന്ന ഒരു രാത്രിയും കൂടിയാണത്. പ്രസ്തുത രാത്രിയെ ആരാധനകളാല് പ്രഫുല്ലമാക്കുവാനും ജീവിതത്തെ പുതുക്കി പണിയാനുള്ള ഒരു രാവാക്കി ബറാഅത്ത് രാവിനെ മാറ്റാനും നാഥന് തുണക്കട്ടെ.. ആമീന് ....



ബറാഅത്ത് രാവിലെ ദുആ

ബറാഅത്ത് രാവില് ചൊല്ലാന് ആലിമീങ്ങള് നിര്ദ്ദേശിച്ചത് ഇശാ മഗ്രിബിന് ഇടയില്....(അതിന് കഴിയാത്തവര് രാത്രിയില് ചെയ്യുക) സൂറത്തുല് ഫാതിഹ,സൂറത്തുല് ദുഖാന് ഓരോ തവണ, സൂറത്തുല് യാസീന് 3 തവണ.. ഒന്നാമത്തേത് ദീര്ഘായുസ്സിനും രണ്ടാമത്തേത് ഭക്ഷണ വിശാലതക്കും മുന്നാമത്തേത് ആഫിയത്തിനും , മാതാപിതാക്കള്,ഭാര്യ സന്താനങ്ങള് മുതലായവരുടെ കാര്യത്തിലും മുതലില് ബര്ക്കത്തിനും കരുതുക...



ശേഷം മനസ്സറിഞ്ഞ് അല്ലാഹുവിനോട് പ്രാര്ത്ഥിക്കുക നമ്മുടെ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും തീര്ക്കുന്നവന് അല്ലാഹുവാണ്് എന്ന ഉത്തമ ബോധത്തോടെ എല്ലാം അല്ലാഹുവിനോട് തുറന്ന് പറയുക.... പ്രാര്ത്ഥന അതാണ്് ഒരു സത്യവിശ്വാസിയുടെ ഏറ്റവും വലിയ ആയുധം അല്ലാഹു നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഖൈറായ രൂപത്തില് അല്ലാഹു നിറവേറ്റി തരട്ടെ ആമീന്...



















 






സ്വയം മഹത്വപ്പെടുത്താമോ

ചില വിഷയങ്ങള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്പോഴും അനുഭവങ്ങള്‍ പങ്കുവെക്കുന്പോഴുമെല്ലാം പലപ്പോഴും സ്വന്തം ഗുണഗണങ്ങള്‍ എടുത്തു പറയേണ്ടി വരികയും തന്‍റെ പ്രത്യേകതയും സവിശേഷതയും മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരികയും ചെയ്യുന്നു. ഇതു തെറ്റാണെന്നും സ്വന്തം മഹത്വം മറ്റുള്ളവരോട് വിളന്പാന്‍ പാടില്ലെന്നും ചിലര്‍ പറയുന്നു. ഇതില്‍ ഏതാണ് ശരിയെന്ന് വിവരിച്ചു തരാന്‍ താല്‍പര്യപ്പെടുന്നു.


= ഒരാള്‍ തന്‍റെ ഗുണഗണങ്ങള്‍ എപ്പോഴും എടുത്തു പറയുന്നതും സ്വയം പ്രശംസിക്കുന്നതും അഭിലഷണീയമല്ല. 'നിങ്ങള്‍ ആത്മ പ്രശംസ നടത്താതിരിക്കുക' (ഖുര്‍ആന്‍ 53/32) എന്നാണ് അല്ലാഹുവിന്‍റെ ആജ്ഞ. മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രൗഢി നടിക്കാനും ഔന്നത്യം സ്ഥാപിക്കാനും സ്വന്തം സവിശേഷത ബോധ്യപ്പെടുത്താനും ശ്രമിക്കുന്നത് ആക്ഷേപാര്‍ഹമായ കാര്യം തന്നെയാണ്.


എന്നാല്‍ ഇത്തരം ലക്ഷ്യങ്ങളൊന്നുമില്ലാതെ മതപരമായ നന്മ മുന്നില്‍ കണ്ടുകൊണ്ട് ഒരാള്‍ സ്വന്തം ഗുണഗണങ്ങള്‍ എടുത്തു പറയുന്നതും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതും ആക്ഷേപാര്‍ഹമായ കാര്യമല്ല. അധ്യാപകന്‍ , മതപ്രബോധകന്‍ , ഉപദേഷ്ടാവ്, മദ്ധ്യസ്ഥന്‍ , രക്ഷകര്‍ത്താവ്... മുതലായവര്‍ക്ക് പലപ്പോഴും സ്വന്തം സവിശേഷതകള്‍ എടുത്തു പറയേണ്ടി വരും. ആത്മ പ്രശംസക്കു വേണ്ടിയല്ലാതെ മറ്റുള്ളവര്‍ മാതൃകയാക്കാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമാണ് അത്തരം കാര്യങ്ങള്‍ പറയുന്നതെങ്കില്‍ അത് തെറ്റല്ല, അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. അല്ലാഹു നല്‍കിയ അത്തരം അനുഗ്രഹങ്ങള്‍ എടുത്തു പറയുന്നതിനെ ഖുര്‍ആന്‍ അംഗീകരിക്കുന്നുണ്ട്. 'നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ കുറിച്ച് നീ സംസാരിക്കുക' (ഖുര്‍ആന്‍ 93/11). ഉദാഹരണത്തിന് പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന രണ്ടു വ്യക്തികള്‍ക്കിടയില്‍ മധ്യസ്ഥനായിറങ്ങിയ മഹല്ലുകാരണവര്‍ , അവര്‍ക്കിടയില്‍ രമ്യതയുണ്ടാക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ എന്‍റെ അഭിപ്രായം ഈ നാട്ടിലെ ആരും ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. നിങ്ങളായിട്ട് ഇനി ഇതു തിരസ്കരിക്കരുത് എന്നു പറയുന്നു. ഈ വാക്ക് കക്ഷികളില്‍ സൃഷ്ടിക്കുന്ന സ്വീകാര്യത വളരെ പ്രധാനമാണ്. ഇതുപോലുള്ള ഘട്ടങ്ങളില്‍ സ്വന്തം സവിശേഷത പറയുന്നത് അനുവദനീയമാണ്. ഇതിനു ശക്തി പകരുന്ന ചില തെളിവുകള്‍ ഇമാം നവവി(റ) അദ്കാറി (238-239) ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ചിലതു കാണുക.


1. നബി(സ) പറഞ്ഞു : കള്ളമല്ല, ഞാന്‍ പ്രവാചകനാണ്, മനുഷ്യമക്കളുടെ നായകന്‍ ഞാനാണ്, ഭൂമിയില്‍ നിന്ന് ആദ്യമായി പുനര്‍ജനിക്കുന്നതും ഞാന്‍ തന്നെ, നിങ്ങളില്‍ വെച്ച് അല്ലാഹുവിനെ കുറിച്ച് ഏറ്റവും അറിയുന്നവനും ഭക്തിയുള്ളവനും ഞാനാണ്. എന്‍റെ രക്ഷിതാവിന്‍റെ അടുക്കലാണ് ഞാന്‍ രാപാര്‍ക്കുന്നത്...


2. യൂസുഫ് നബി(അ) ഈജിപ്ഷ്യന്‍ രാജാവിനോട് പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയുടെ ഖജനാവുകളുടെ അധികാരം ഏല്‍പ്പിക്കൂ. തീര്‍ച്ചയായും ഞാന്‍ ഏറെ വിവരമുള്ളവനും സൂക്ഷിക്കാന്‍ അറിയുന്നവനുമാകുന്നു. (ഖുര്‍ആന്‍ 12/55)


3. വിപ്ലവകാരികള്‍ ഖലീഫ ഉസ്മാന്‍ (റ) ന്‍റെ വീട് ഉപരോധിച്ച സമയത്ത് അദ്ദേഹം അവരോട് പറഞ്ഞു : ആരെങ്കിലും തബൂക്കിലേക്കു യുദ്ധത്തിനു പുറപ്പെടാന്‍ ആയുധങ്ങളില്ലാതെ കഷ്ടപ്പെടുന്ന സൈന്യത്തിന് യുദ്ധ സാമഗ്രികള്‍ നല്‍കിയാല്‍ അവനു സ്വര്‍ഗ്ഗമുണ്ടെന്ന് നബി(സ) പറഞ്ഞപ്പോള്‍ ഞാനായിരുന്നില്ലേ അവര്‍ക്കു വേണ്ട സാമഗ്രികള്‍ ഒരുക്കിക്കൊടുത്തത്. വെള്ളമില്ലാതെ കഷ്ടപ്പെടുന്ന മദീനക്കാര്‍ക്ക് ആരെങ്കിലും റോമയുടെ കിണര്‍ വാങ്ങിക്കൊടുത്താല്‍ അവനു സ്വര്‍ഗ്ഗമുണ്ടെന്നു നബി(സ) പറഞ്ഞപ്പോഴും ഞാനായിരുന്നില്ലേ ആ കിണര്‍ വിലകൊടുത്തു വാങ്ങി സമൂഹത്തിനു സമര്‍പ്പിച്ചത് ? (ബുഖാരി).


4. കൂഫക്കാര്‍ സഅദ്ബിന്‍ അബീവഖാസിനെ കുറിച്ച് ഖലീഫാ ഉമറിനോട് പരാതിപ്പെടുകയും അദ്ദേഹത്തിന്‍റെ നിസ്കാരത്തെ വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ സഅദ് (റ) പറഞ്ഞു : അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അന്പെയ്ത്തു നടത്തിയ പ്രഥമ അറബിയാണ് ഞാന്‍ (ബുഖാരി, മുസ്‍ലിം).


5. അലി(റ) പറഞ്ഞു : അല്ലാഹുവാണേ സത്യം, നബി(സ) എന്നോട് വാഗ്ദാനം ചെയ്തിട്ടുണ്ട് : സത്യവിശ്വാസികള്‍ മാത്രമേ എന്നെ സ്നേഹിക്കൂ. കപട വിശ്വാസികള്‍ മാത്രമേ എന്നോട് ദേഷ്യപ്പെടുകയുള്ളൂ. (മുസ്‍ലിം).


6. ഇബ്നു മസ്ഊദ് (റ) ഒരിക്കല്‍ പ്രസംഗിച്ചു : നബി(സ)യുടെ വിശുദ്ധ വായയില്‍ നിന്നു എഴുപതില്‍പരം സൂറത്തുകള്‍ നേരിട്ടു സ്വീകരിച്ചവനാണു ഞാന്‍ . പ്രവാചക ശിഷ്യന്മാരില്‍ ഖുര്‍ആനിനെ കുറിച്ച് ഏറ്റവും കൂടുതല്‍ അറിവുള്ളവനും ഉത്തമനും ഞാനാണെന്നു സ്വഹാബികള്‍ക്കറിയാം. എന്നെക്കാള്‍ അറിവുള്ള മറ്റാരെങ്കിലും ഉണ്ടെന്ന് എനിക്കു വിവരം ലഭിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ തേടി യാത്ര പുറപ്പെടും (ബുഖാരി)
ആത്മ പ്രശംസ പൊതുവെ വെറുക്കപ്പെട്ടതാണെങ്കിലും ചില സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും അത് അനുവദനീയമാണെന്ന് ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.

- സത്യധാര 2009 ജൂലായ് 16-31

സത്യധാര സാഹിത്യ അവാര്‍ഡ് 2009

വളര്‍ന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നിതന്നായി സത്യധാര എഡിറ്റോറിയല്‍ ബോര്‍ഡ് പുതുവര്‍ഷം മുതല്‍ സാഹിത്യ അവാര്‍ഡ് നല്‍കുന്നു.

പഠനം, വിമര്‍ശനം, അന്വേഷണം, (ഫീച്ചര്‍ , റിപ്പോര്‍ട്ട്), കഥ, കവിത, വിവര്‍ത്തനം, അഭിമുഖം, പ്രതികരണം എന്ന ഇനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് സൃഷ്ടികളാണ് അവാര്‍ഡിന് പരിഗണിക്കുക. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ലഭിക്കുന്ന രചനകളില്‍ നിന്ന് അര്‍ഹമായവ സത്യധാരയില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇവയില്‍ നിന്നാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. വായനക്കാര്‍ക്കും നിര്‍ദേശിക്കാം. വര്‍ഷാവസാനം നടക്കുന്ന പൊതു പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഒരാള്‍ക്ക് എത്ര സൃഷ്ടികളും അയക്കാം. രചനയോടൊപ്പം പൂര്‍ണ്ണവിലാസം, ഫോണ്‍നന്പര്‍ , ഇ-മെയില്‍ (ഉണ്ടെങ്കില്‍ ) എന്നിവ ചേര്‍ക്കണം.

-സത്യധാരയില്‍ നിന്നും റിയാസ് ടി. അലി

ഇവര്‍ നമ്മെ നയിക്കുന്നു





സംഘടനാ ഡയറി






































അല്ലാഹു മുസ്ലിമിന്റെ മാത്രം ദൈവമല്ല.

അല്ലാഹുവിനെ മുസ്ലിമിന്റെ മാത്രം ദൈവമായിട്ടല്ല ഖുര്ആന് പരിചയപ്പെടുത്തുന്നത്. മറിച്ച്, മനുഷ്യന്റെ ദൈവമായിട്ടാണ്. ചില സൂക്തങ്ങള് നോക്കുക:
'ഓ ജനങ്ങളേ, ഒരൊറ്റ ആത്മാവില് നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതിന്റെ ഇണയെയും അതില് നിന്ന്തന്നെ ഉണ്ാക്കുകയും അവ രണ്ില് നിന്നുമായി ധാരാളം സ്ത്രീ-പുരുഷ•ാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ നിങ്ങള് സൂക്ഷിക്കുവീന്. ഏതൊരു അല്ലാഹുവിന്റെ പേരില് നിങ്ങള് പരസ്പരം ചോദിച്ചുകൊണ്ിരിക്കുന്നുവോ, അവനെയും രക്തബന്ധത്തെയും നിങ്ങള് ഭയപ്പെടുവീന്. നിശ്ചയം അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ിരിക്കുന്നു.' (4:1).
(ഈസാ(അ) പറഞ്ഞു:) നിശ്ചയം അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാകുന്നു. അതിനാല് അവനെ നിങ്ങള് ആരാധിക്കുക. ഇതാകുന്നു ചൊവ്വായ പാത (19:36).
മണ്ണില് നിന്ന് നിങ്ങളെ അവന് സൃഷ്ടിച്ചത് അവന്റെ ദൃഷ്ടാന്തങ്ങളില് പെട്ടതാകുന്നു. എന്നിട്ട് നിങ്ങളതാ (ഭൂമിയിലാകെ) വ്യാപിക്കുന്ന മനുഷ്യവര്ഗമായിരിക്കുന്നു (30:20).

ഒരേയൊരു ദൈവം; അല്ലാഹു മാത്രം.

ഇസ്ലാമിക വിശ്വാസത്തിന്റെ ഒന്നാമത്തെ ‘ാഗവും അടിത്തറയും ഏകദൈവമായ അല്ലാഹുവിലും അവന്റെ ഏകത്വത്തിലും വിശ്വസിക്കുക എന്നതാണ്. അതിനെ തുടര്ന്നാണ് അന്ത്യപ്രവാചകരിലും ഇതര പ്രവാചക•ാരിലും വിശ്വസിക്കേണ്ടത്.
അല്ലാഹു ഏകനാണെന്ന് സമര്ത്ഥിക്കുന്നതിന് മുമ്പ് അവന്റെ ഉണ്മയെ സ്ഥിരപ്പെടുത്തേണ്ടതുണ്ട്. അതിന് പ്രഗത്ഭരായ പണ്ഡിത•ാര് സ്വീകരിക്കുന്ന മാര്ഗം ആദ്യമായി പുതുവസ്തുക്കള്ക്ക് അസ്തിത്വമുണെ്ടന്ന് തെളിയിക്കുകയാണ്. അതിനു ശേഷം അവര് അവയുടെ സ്രഷ്ടാവായ അല്ലാഹുവിലെത്തുകയും അവന്റെ ഉണ്മയും ഗുണവിശേഷങ്ങളും സ്ഥിരീകരിക്കുകയും ചെയ്യുന്നു.
വസ്തുക്കളുടെ അസ്തിത്വം
ഒരു വസ്തുവിന്റെ യാഥാര്ത്ഥ്യം (ഹഖീഖത്ത്), ഒരു വസ്തുവിന്റെ പ്രകൃതം (മാഹിയത്ത്) എന്നിങ്ങനെ പറയുമ്പോള് അതു കൊണ്ടുദ്ദേശിക്കപ്പെടുന്നത് ഏതൊരു സ്ഥിതിവിശേഷം കൊണ്ട് ആ വസ്തു അതായിത്തീരുന്നുവോ, അതാണ്. അതായത് ഒരു വസ്തുവിനെ അതാക്കിത്തീര്ത്തത് ഏതോ, അതു തന്നെ. ഉദാഹരണം: മനുഷ്യന്റെ പ്രകൃതവും യാഥാര്ത്ഥ്യവും എന്ത്? സംസാരശേഷിയുള്ള (നാത്വിഖായ) ജീവി എന്നതാണ് മനുഷ്യന്റെ പ്രകൃതവും യാഥാര്ത്ഥ്യവും.
വസ്തുവിന്റെ അസ്തിത്വവും യാഥാര്ത്ഥ്യവും എങ്ങനെ അറിയാം?
ഒരു വസ്തുവിനെയും അതിന്റെ യാഥാര്ത്ഥ്യത്തെയും തിരിച്ചറിഞ്ഞ് മനസ്സിലാക്കാവുന്നത്. അതിന് വേണ്ട സംവിധാനങ്ങളും ഏകനായ അല്ലാഹു തന്നെ സംവിധാനിച്ചിരിക്കുന്നു. വസ്തുക്കളുടെ യാഥാര്ത്ഥ്യത്തെ തിരിച്ചറിയാനാവില്ലെന്ന ഏതാനും വാദഗതികള് ഉണെ്ടങ്കിലും അവ യാഥാര്ത്ഥ്യത്തോട് തീരെ കൂറുപുലര്ത്താത്തവയാണ്. അതുകൊണ്ട് തന്നെ അവയെക്കുറിച്ച് ചര്ച്ച ചെയ്യേണ്ടതില്ല.
സൃഷ്ടികള്ക്ക് വിവരവും ജ്ഞാനവും നേടിയെടുക്കാനുള്ള പ്രധാന മാര്ഗങ്ങള് മൂന്നെണ്ണമാണ്:
ഒന്ന്: അന്യൂനമായ ഇന്ദ്രിയങ്ങള്. (ദര്ശനം, സ്പര്ശനം, ഘ്രാണം, ശ്രവണം, രസനം)
രണ്ട്: സത്യസന്ധമായ വിവരണം.
മൂന്ന്: ധിഷണ.
ഇവ മൂന്നുമാണ് വിജ്ഞാനവും വിവരവും കരസ്ഥമാക്കാനാവുന്ന മാര്ഗങ്ങളെന്ന് പണ്ഡിതര് പറഞ്ഞത് അന്വേഷണാനു‘വ ജ്ഞാനത്തിന്റെ (ഇസ്തിഖ്റാജ്) അടിസ്ഥാനത്തിലാണ്.
പഞ്ചേന്ദ്രിയങ്ങള്
അന്യൂനമായ ഇന്ദ്രിയങ്ങള് വഴി വിവരം നേടാനാവുമെന്ന് സൂചിപ്പിച്ചു. അവ അഞ്ചെണ്ണമാണ്. അവയുടെ അസ്തിത്വം അനിഷേധ്യമാണെന്ന് ബുദ്ധി വിധിക്കുന്നു. പഞ്ചേന്ദ്രിയങ്ങള് താഴെ ചേര്ക്കുന്നു:
ഒന്ന്: ശ്രവണശക്തി
പഞ്ചേന്ദ്രിയങ്ങളില് വളരെ പ്രധാനപ്പെട്ടതാണ് ശ്രവണശക്തി. കാതിന്റെ അഗാധതയില് സംവിധാനിക്കപ്പെട്ട സിരാവ്യൂഹങ്ങളില് സുരക്ഷിതമായി സൂക്ഷിക്കപ്പെട്ട (നിക്ഷിപ്തമായ) ഒരു തരം കഴിവാണത്. അതു വഴിയാണ് അന്തരീക്ഷത്തില് നിന്ന് തരംഗങ്ങള് വായുവിലൂടെ ശബ്ദമായി പരിണമിച്ച് ചെവിക്കുഴയിലെത്തുന്നത്. അതായത്, തരംഗം ശബ്ദമായി എത്തുന്നതോടെയാണ് കേള്ക്കാനുള്ള കഴിവ് അല്ലാഹു നമുക്ക് നല്കുന്നത്.
രണ്ട്: ദര്ശനം
പഞ്ചേന്ദ്രിയങ്ങളില് രണ്ടാമത്തേത് കാഴ്ചശക്തിയാണ്. രണ്ട് നേത്രഞരമ്പുകളില് പ്രത്യേകം സൂക്ഷിക്കപ്പെട്ട ശേഷിയെയാണ് കാഴ്ച എന്നു വിവക്ഷിക്കുന്നത്. ഉള്ളു പൊള്ളയായ ഈ രണ്ടു ഞരമ്പുകളും സംഗമിക്കുകയും തുടര്ന്നു വേര്പ്പെടുകയും ചെയ്യുന്നു. പിന്നീട് രണ്ടു കണ്ണുകളുമായി അവ ചേരുന്നു. തല്ഫലമായി പ്രകാശങ്ങള്, നിറങ്ങള്, രൂപങ്ങള്, ചലനങ്ങള്, അളവുകള്, തോതുകള് തുടങ്ങിയവ ദൃശ്യമാവുന്നു. മനുഷ്യന് ഈ കാഴ്ചശക്തിയെ ഉപയോഗപ്പെടുത്തുമ്പോള് അല്ലാഹു അവനില് കാണാനുള്ള ശക്തി സൃഷ്ടിക്കുന്നു.
മൂന്ന്: ഘ്രാണം
മണത്തറിയാനുള്ള കഴിവാണ് ഘ്രാണശക്തി. തലച്ചോറിന്റെ മുന്‘ാഗത്ത് അങ്കുരിച്ചുനില്ക്കുന്ന രണ്ടു സിരാപാലങ്ങളില് സൂക്ഷിക്കപ്പെട്ട ശേഷിയാണിത്. ആ സിരകളുടെ സഹായത്തോടെയാണ് വസ്തുക്കളുടെ മണം അനു‘വപ്പെടുന്നത്. മണത്തിന്റെ കണികകള് തരംഗങ്ങളായി വായുവില് കലര്ന്ന് കാറ്റിന്റെ സഹായത്തോടെ തരിമൂക്കിലെത്തുകയാണ് പതിവ്.
നാല്: രസനം (രുചി)
നാവിന്റെ ചര്മത്തില് വിന്യസിക്കപ്പെട്ടിരിക്കുന്ന ചില ഞരമ്പുകളില് പരന്നു നില്ക്കുന്ന സവിശേഷമായൊരു ശേഷിയാണ് രുചി. ഈ കഴിവിന്റെ സഹായം കൊണ്ട് വായിലെത്തുന്നവയുടെ സ്വാദറിയാന് മനുഷ്യനു സാധിക്കുന്നു. ‘ക്ഷണം വായിലെ ഉമിനീരുമായി കൂടിക്കലരുന്നതോടെ അതിന്റെ സ്വാദ് ഞരമ്പുകള് നിര്ണയിക്കുന്നു.
അഞ്ച്: സ്പര്ശനം
ശരീരത്തിലൊന്നാകെ പരന്നു കിടക്കുന്ന ഒരുതരം ശക്തിയെയാണ് സ്പര്ശനം എന്നു വിവക്ഷിക്കുന്നത്. ഈ ശേഷിയുടെ സഹായത്തോടെ ചൂട്, തണുപ്പ്, ഈര്പ്പം, വരള്ച്ച തുടങ്ങിയവ മനസ്സിലാക്കാന് സാധിക്കുന്നു.
പഞ്ചേന്ദ്രിയങ്ങളില് ഓരോന്നിനും അതിന്റേതായ ‘ാഗം മാത്രമേ നിലവില് നിര്വഹിക്കാനാവൂ. അതായത്, ശ്രവണശക്തിയുപയോഗിച്ച് കേള്ക്കാനേ കഴിയൂ. രസനശക്തിയുടെ സഹായത്തോടെ സ്വാദറിയാനേ സാധ്യമാവൂ. ഘ്രാണശക്തിയും ദര്ശനശക്തിയും സ്പര്ശന ശക്തിയുമെല്ലാം ഇങ്ങനെ തന്നെ.
ഒരു ഇന്ദ്രിയത്തിന് ബാക്കി ഇന്ദ്രിയങ്ങളുടെ പ്രവര്ത്തനം ചെയ്യാന് സാധ്യമാവുമോ എന്ന ചോദ്യം പലരും ചര്ച്ചക്കെടുക്കാറുണ്ട്. അല്ലാഹു ഇച്ഛിച്ചാല് അത് സാധ്യമാവും എന്നു തന്നെയാണ് സുന്നത് ജമാഅതിന്റെ വിശ്വാസം.

തെളിച്ചം

ജനുവരി ലക്കം 2010

ജൂലായ് ലക്കം

അല്ലാഹുവിന്റെ വിശേഷണങ്ങള്

ഏകത്വം (വഹ്ദാനിയ്യ)
തൗഹീദിലെ വിഭജനം
ബഹുത്വത്തിന്റെ വിപരീതമാണിത്. തൗഹീദ് എന്നാല് ഭാഷാപരമായി ഏകീകരിക്കുക എന്നര്ത്ഥം. തൗഹീദിനെ മൂന്നിനങ്ങളാക്കി തിരിച്ച് വിഭജനം നടത്താം;
ഒന്ന്: സത്ത(ദാത്ത്)യിലെ ഏകത്വം
അല്ലാഹുവിന്റെ സത്ത രണേ്ടാ അതിലധികമോ വസ്തുക്കളില് നിന്ന് മിശ്രിതമായുണ്ടായതല്ല. അവന്റെ സത്തക്ക് തുല്യനുമില്ല.
രണ്ട്: ഗുണങ്ങളിലെ ഏകത്വം
ഒരേ ജനുസ്സില്പെട്ട രണ്ടു ഗുണങ്ങളുണ്ടാവില്ല, അല്ലാഹുവിന്. രണ്ടു ഖുദ്റത്തുകള് ഉദാഹരണം.
മൂന്ന്: പ്രവൃത്തികളിലെ ഏകത്വം
ഉണ്മയിലേക്ക് വരുന്ന മുഴുവന് കാര്യങ്ങളുടെയും സ്രഷ്ടാവ് അവനാണ്. അല്ലാഹു പറയുന്നു: നിങ്ങളെയും നിങ്ങളറിയുന്നതിനെയും സൃഷ്ടിച്ചത് അല്ലാഹുവത്രെ. (തന്വീറുല് ഖുലൂബ്, പുറം 17)
തൗഹീദിന്റെ യുക്തിഭദ്രത
യുക്തിയും ബുദ്ധിയും ആവശ്യപ്പെടുന്നതും അവരണ്ടിന്റെയും പിന്ബലമുള്ളതുമാണ് ഏകദൈവ വിശ്വാസം. അല്ലാഹു ഏകനാകുന്നു; അവനല്ലാതെ ആരാധ്യനില്ല എന്നു പറഞ്ഞാല് പിന്നെ ഒരു സംശയത്തിനും ചോദ്യത്തിനും സ്ഥാനമില്ല, അവിടെ. അതേ സമയം, ബഹുദൈവ വിശ്വാസമാവുമ്പോള് ഒട്ടേറെ സംശയങ്ങളും സന്ദേഹങ്ങളും ഉടലെടുക്കുന്നു.
ലാഇലാഹ ഇല്ലല്ലാഹ് എന്നാല് ആരാധനക്കര്ഹനായി യഥാര്ത്ഥത്തില് അല്ലാഹു ഒഴികെ മറ്റാരുമില്ല(ഗ്നശ്ല ഷ്ടജ്ഞശ്ശæബ്ധ ശ്ചí ശ്ലഗ്നæസ്റ്റæബ്ധ ശ്ശഡ്ഡണ്ഡ ശ്ലഗ്നശ്ല ശ്ലഗ്നഗ്നന് ) എന്നാണര്ത്ഥം. കലിമതുത്തൗഹീദ് അതിന്റെ പൂര്ണാര്ത്ഥത്തില് ഉള്ക്കൊള്ളുകയും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്താലല്ലാതെ ഒരാള് മുസ്ലിമാവുകയില്ല. അല്ലാഹുവല്ലാതെ വ്യക്തികള്ക്കോ വസ്തുക്കള്ക്കോ ആരാധന ചെയ്യുന്നതാണ് ശിര്ക്ക് അഥവാ ബഹുദൈവ വിശ്വാസം. ഇബാദത്തിന് ആരാധന എന്നാണ് സാങ്കേതികാര്ത്ഥം. അനുസരണയും അടിമവേലയും ഇബാദതിന്റെ കീഴെ വരുന്നില്ല. തൗഹീദിന്റെ അര്ത്ഥം വിശദീകരിച്ചു കൊണ്ട് അബ്ദുല് ഹകീം എഴുതുന്നു: “നിര്ബന്ധാസ്തിത്വത്തില് അല്ലാഹുവിന് പങ്കാളിയില്ലെന്ന് വിശ്വസിക്കലാണ് തൗഹീദ്.’ (അബ്ദുല് ഹകീം, പുറം 112)
അല്ലാഹുവിന്റെ അസ്തിത്വം സ്ഥാപിച്ചുകൊണ്ട് തൗഹീദ് പ്രചരിപ്പിക്കാനും ശിര്ക്കിനെ ഉ•ൂലനം ചെയ്യാനുമാണ് പ്രവാചക•ാര് നിയുക്തരായത്. അവര് പ്രബോധനം ചെയ്തത് മുഴുവന് ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമതുത്തൗഹീദായിരുന്നു.
അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങളുണെ്ടന്നു വിശ്വസിക്കുകയും അവക്ക് ആരാധനകളര്പ്പിക്കുകയും ചെയ്തിരുന്ന മക്കാമുശ്രിക്കുകളുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് വിശുദ്ധ ഖുര്ആനില് നിരവധി വാക്യങ്ങള് കാണാവുന്നതാണ്.
ചില ഖുര്ആനിക തെളിവുകള്
ഒന്നാമതായി,
ണ്ഡഗ്ന ശ്ലറ്റഷ്ടശ്ല ന്æ ശ്ലഗ്നന് æശ്ലഡ്ഡബ്ധ æശ്ലറ്ററ്റí ശ്ശച്ഛíവ്വ ഷ്ടഷ്ടശ്ല സ്സന്ധച്ഛത്മæറ്റ (ശ്ലഗ്നല്ലറ്റജ്ഞശ്ലഷ്ട19
“പറയുക, നിശ്ചയം അവന് ഏകനായ ദൈവം മാത്രമാണ്. നിശ്ചയം നിങ്ങള് പങ്കു ചേര്ക്കുന്നതില് നിന്ന് ഞാന് ഒഴിവായവനാണ്.’
ബഹുദൈവാരാധനയെ ഖണ്ഡിച്ചും ഏകദൈവവിശ്വാസം സ്ഥാപിച്ചും വിശുദ്ധ ഖുര്ആന് ഒരു അധ്യായം തന്നെ അവതരിപ്പിക്കുകയുണ്ടായി. അല്ലാഹു പറയുന്നു:
ണ്ഡഗ്ന ന്æ ശ്ലഗ്നഗ്നന് ല്ലഡ്ഡബ്ധ 112
“നബിയേ, പറയുക; അവന് അല്ലാഹു ഏകനാണ്. അല്ലാഹു ഒന്നിനെയും ആശ്രയിക്കാത്തവനും സര്വരുടെയും ആശാകേന്ദ്രവുമാകുന്നു. അവന് സന്താനത്തെ ജനിപ്പിച്ചിട്ടില്ല. ജനിപ്പിക്കപ്പെട്ടിട്ടുമില്ല. അവനു തുല്യമായി ആരും തന്നെയില്ല.’ ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത എന്നര്ത്ഥമുള്ള ഈ സൂക്തം യാതൊരു കലര്പ്പുമില്ലാത്ത തികച്ചും സംശുദ്ധമായ ഏകദൈവ വിശ്വാസമൂല്യങ്ങളുള്ക്കൊള്ളുന്നു.
ആരാധനക്കര്ഹരായി ഒന്നിലധികം ദൈവങ്ങളുണ്ടാവുകയാണെങ്കില് തീര്ച്ചയായും അധികാരവടംവലിയും അരാജകത്വവും പ്രകടമാവും. മുഴുവന് അധികാരവും തനിക്കു കീഴിലാവണമെന്ന് ഒരു ദൈവം ഇച്ഛിക്കുമ്പോള് സ്വാഭാവികമായും രണ്ടാമതു ദൈവം ശക്തിരഹിതനും നിസാരനുമാവേണ്ടി വരും. മറിച്ചായാലും സ്ഥിതിഗതികള് തഥൈവ. വിശുദ്ധ ഖുര്ആന് ഇവ്വിഷയത്തിലേക്ക് വെളിച്ചം ചൂണ്ടുന്നതിങ്ങനെ; “അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങള് ആകാശഭൂമികളിലുണ്ടാവുകയാണെങ്കില് രണ്ടും (ആകാശം, ഭൂമി) നശിച്ചു പോവുമായിരുന്നു.’ (തന്വീറുല് ഖുലൂബ്, പുറം. 18)
അല് ഇറാദഃ
അല് ഇറാദ എന്നാല് ഉദ്ദേശിക്കല് എന്നു വിവക്ഷ. അല്ലാഹുവിനുള്ള വിശേഷണങ്ങളില് ഒന്നാണിത്. തന്റെ അറിവോടുകൂടെ ഒരു കാര്യം ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ് ലോകത്ത് ഓരോ കാര്യവും സംഭവിക്കുന്നത്. ഉണ്ടാവാന് സാധ്യതയുള്ള ആറു കാര്യങ്ങളില് ചിലത് അല്ലാഹുവിന്റെ അറിവോടെ ഒരു വസ്തുവില് സംഭവിക്കുന്നതാണ് ഇവിടെ ഉദ്ദേശിക്കല് എന്നതു കൊണ്ട് സൂചിപ്പിക്കപ്പെടുന്നത്.
ഉണ്ടാകല്, ഇല്ലാതാകല്, കഴിവുകള് വിശേഷണങ്ങള്, കാലങ്ങള്, സ്ഥലങ്ങള്, ഭാഗങ്ങള് എന്നിവയില് നിന്നുള്ള ചിലതാണ് സംഭവിക്കുന്നത്.
ഒരേ മരത്തില് നിന്ന് നിശ്ചിതവസ്തുക്കള് ഭക്ഷണമായി ഉപയോഗിക്കുന്ന വിവിധ ജീവികള് വൈവിധ്യമാര്ന്ന രീതിയില് അവ വിസര്ജിക്കുന്നത് അല്ലാഹുവിന്റെ സവിശേഷമായ ഉദ്ദേശ്യഫലമായാണ്. തേനീച്ചകള് തേനും, പട്ടുനൂല് പുഴു പട്ടും ഇതര പക്ഷികള് കാഷ്ഠവുമാണല്ലോ വിസര്ജിക്കുന്നത്.
ഓരോ വസ്തുക്കളുടെയും പരിസരത്തില് “ഉണ്ടാകല്’, അല്ലെങ്കില് “ഇല്ലാതിരിക്കല്’ എന്നതാണ് സംഭവിക്കുന്നത്. ഇത് മുഴുവന് വസ്തുക്കളിലും പൊതുവായി ഉണ്ടാവുകയും ചെയ്യും. അതേസമയം, ഓരോ വസ്തുവിനും പ്രത്യേകമായുണ്ടാവുന്ന വര്ണം, വിശേഷണം, സ്ഥലം എന്നിവ മാറുകയും ചെയ്യും.
“ഇറാദ’യുടെ നേര്വിപരീതമായി വരുന്ന വിശേഷണമാണ് കറാഹത്. കീര്ത്തിക്കല് എന്നാണിതിന്റെ അര്ത്ഥം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായ (മുസ്തഹീല്) വിശേഷണമാണിത്.
അല്ലാഹുവിന്റെ സവിശേഷ ഉദ്ദേശ്യത്തെ അടയാളപ്പെടുത്താന് ഇറാദത്, മശീഅത് എന്നീ രണ്ടു പദങ്ങള് സാധാരണഗതിയില് ഉപയോഗിക്കപ്പെടാറുണ്ട്. രണ്ടും സ്വതവേ ഒരേ അര്ത്ഥമാണുള്ക്കൊള്ളുന്നത്.
ബൗദ്ധിക തെളിവ്
ആകാശ ഭൂമികളുടെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു സ്വയം ഉദ്ദേശിക്കുന്നവനും വിധികര്ത്താവുമായിരിക്കുക അനിവാര്യമായ കാര്യമാണ്. അവന് സ്വയം ഉദ്ദേശിക്കുന്നവനും വിധികര്ത്താവുമല്ലെങ്കില് മറ്റൊരാളുടെ കീര്ത്തനക്ക് വിധേയനാവേണ്ടി വരും. സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ന്യൂനതയും സംഭവിക്കാന് പാടില്ലാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലാഹു കാര്യങ്ങള് സ്വയം തീരുമാനിക്കുന്നവനും വിധിക്കുന്നവനുമായിട്ടില്ലെങ്കില് അവന് മറ്റൊരാളുടെ ആജ്ഞാപനങ്ങള്ക്കും കല്പനകള്ക്കും വിധേയമായവനായിത്തീരും. സ്വയം കഴിവുള്ളവനും നിരാശ്രയനുമാണ് എന്ന ദൈവിക വിശേഷണവുമായി ഇത് സമരസപ്പെട്ടു പോവുകയില്ല താനും.
പ്രാമാണിക തെളിവ്
“നിന്റെ രക്ഷിതാവ് ഇച്ഛിക്കുകയാണെങ്കില് ഭൂമുഖത്തുള്ളവരൊന്നടങ്കം വിശ്വസിക്കുമായിരുന്നു.’ (ച്ഛശ്ശത്മ ഗ്നശ്ലഷ്ടറ്റ ഷ്ടറ്റ ശ്ചí ശ്ലഗ്നശ്ലച്ഛജ്ജ ത്മഗ്നന്ഷ്ട സ്റ്റഷ്ടíജ്ഞശ്ല æഗ്നæന്ധശ്ലറ്റ)
(ശ്ലറ്റഷ്ടശ്ല ണ്ഡæഗ്നറ്റശ്ല ശ്ലബ്ദശ്ല ശ്ലച്ഛബ്ധറ്റശ്ല ശ്ലറ്റ റ്റണ്ഡæഗ്ന ഗ്നന് ത്മറ്റ ശ്ചíത്മæറ്റ)
ജ്ഞാനം (അല് ഇല്മ്)
അല്ലാഹുവിന് പണേ്ടക്കുപണേ്ടയുള്ളതും എന്നെന്നും നിലനില്ക്കുന്നതുമായൊരു വിശേഷണമാണ് ഇല്മ്. അവ്യക്തതയൊന്നും കൂടാതെ ഓരോ വസ്തുവിലും അത് സമ്പൂര്ണ രീതിയില് സംഭവിക്കുകയും ചെയ്യുന്നു.
അല്ലാഹു ഓരോ വസ്തുക്കളെ കുറിച്ചും പണേ്ട അറിവുള്ളവനാണ്. അവക്ക് ഭൂതകാലത്ത് സംഭവിച്ചതിനെ കുറിച്ചും ഇപ്പോള് സംഭവിക്കുന്നതിനെ കുറിച്ചും ഭൂമിയില് സംഭവിക്കാനുള്ളതിനെ കുറിച്ചും അവന് എപ്പോഴും അറിവുള്ളവനാണ്.
ജഹ്ല് (അജ്ഞത) എന്നതാണ് ഇല്മിന്റെ വിപരീത വിശേഷണം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഉണ്ടാവാന് പാടില്ലാത്ത വിശേഷണമാണിത്. ഇപ്രകാരം തന്നെ ഉറപ്പില്ലാത്ത ധാരണ, അശ്രദ്ധ, സംശയം തുടങ്ങിയ വിശേഷണങ്ങളും. അവന്റെ ജ്ഞാനം ഓരോ വസ്തുക്കളിലും പൊതുവായ രീതിയിലാണ് സംഭവിക്കുന്നത്.
ബൗദ്ധിക തെളിവ്
അജ്ഞത എന്നത് പൊതുവായ അര്ത്ഥത്തില് ന്യൂനതയാണ്. സ്രഷ്ടാവായ അല്ലാഹുവിന് ഇതൊരിക്കലും ഉണ്ടാവാന് പാടില്ലാത്തതും.
അതീവസങ്കീര്ണവും അതിസൂക്ഷ്മവും എന്നാല് സുദൃഢവുമായ ഐഹിക ലോകത്തെ നാം ദിനേന കണ്ടുകൊണ്ടിരിക്കുന്നു. മരുഭൂമികളിലെ മണല്ത്തരികള്ക്കും മഹാസമുദ്രങ്ങളിലെ വെള്ളത്തുള്ളികള്ക്കും വൃക്ഷങ്ങളിലെ കായ്കനികള്ക്കും ഇലകള്ക്കും കതിരുകളിലെ ധാന്യമണികള്ക്കും നിമിഷനേരങ്ങള് കൊണ്ട് തന്നെ മാറ്റങ്ങള് സംഭവിക്കുന്നു. അവയെ കുറിച്ച് വ്യക്തമായി അറിയുന്ന ഒരു സര്വജ്ഞന്റെ ക്രിയാത്മകമായ സാന്നിധ്യമില്ലാതെ ഇത്രയും സങ്കീര്ണമായ ഇവയത്രയും പ്രവര്ത്തനക്ഷമമാവുക അസംഭവ്യമാണ്. ഇവയുടെ മുഴുവന് ഘടകങ്ങളെ കുറിച്ചും വ്യക്തമായ അറിവുള്ള ഒരാളായിരിക്കണം അത് നിയന്ത്രിക്കുന്നത്. അല്ലാഹുവിനല്ലാതെ മറ്റൊരാള്ക്കും ഇത് സാധ്യവുമല്ല.
പ്രാമാണിക തെളിവ്
1. ശ്ലറ്റ ശ്ലഗ്നഗ്നന് ശ്ശത്മഗ്ന ന്ധíവ്വ ജ്ഞഗ്നíഷ്ട
2 ശ്ലഗ്നശ്ല íജ്ഞഗ്നഷ്ട ഷ്ടറ്റ ക്ടഗ്നണ്ഡ æന്æ ശ്ലഗ്നഗ്നസ്ഥíശ്ച ശ്ലഗ്നക്ടശ്ശíച്ഛ
3. íജ്ഞഗ്നഷ്ട ഷ്ടശ്ല ശ്ചí ശ്ലഗ്നഹ്നഷ്ടæശ്ലസ്സ æശ്ലഗ്നശ്ലച്ഛജ്ജ æíജ്ഞഗ്നഷ്ട ഷ്ടശ്ല സ്സഹ്നച്ഛæറ്റ æഷ്ടശ്ല സ്സജ്ഞഗ്നറ്റæറ്റ æശ്ലഗ്നഗ്നന് ജ്ഞഗ്നíഷ്ട ശ്ശബ്ദശ്ലസ്സ ശ്ലഗ്നത്സബ്ധæച്ഛ
കഴിവുണ്ടാവല് (അല് ഖുദ്റ)
അല്ലാഹുവിന് ഉണ്ടാവല് നിര്ബന്ധമായ മറ്റൊരു വിശേഷണമാണിത്. അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ് ഓരോ വസ്തുവിനും കഴിവുകള് സൃഷ്ടിക്കപ്പെടുന്നത്. കാരണങ്ങളുടെ സാന്നിധ്യത്തിലും അല്ലാത്ത അവസരങ്ങളിലും താനിച്ഛിച്ച കാര്യങ്ങള് യാഥാര്ത്ഥ്യമാക്കാന് അല്ലാഹുവിന് കഴിവുണ്ട്. തീ കത്തിക്കുന്നതു മൂലം കരിയുക, ഭക്ഷണം കഴിക്കുന്നതു കാരണം വയറു നിറയുക തുടങ്ങിയവ കാരണങ്ങള് വഴി സാധ്യമാവുന്നവയുടെ ഉദാഹരണം. ഇതു പ്രകാരം തന്നെ പ്രകൃതിയിലെ ഓരോ സംഭവങ്ങളും കാരണങ്ങളില്ലാതെയും സംഭവിക്കാം; അല്ലാഹുവിന്റെ കഴിവിനു മുന്നില് പ്രതിബന്ധങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല.
എന്നാല്, വെറും കഴിവു കൊണ്ട്, അതായത് തീയാണ് കരിക്കുന്നതെന്ന് വിശ്വസിക്കാന് പാടില്ല. അത് ഇസ്ലാമികവൃത്തത്തില് നിന്ന് പുറത്തു പോവാന് വരെ കാരണമായിത്തീരുമെന്ന് പണ്ഡിത•ാര് അഭിപ്രായപ്പെട്ടിട്ടുണ്ട്.
അജ്സ് (അശക്തത) ആണ് ഖുദ്റതിന്റെ വിപരീതമായി വരുന്ന പൊതുവിശേഷണം. അല്ലാഹുവിന് അസംഭവ്യമാണിത്.
ബൗദ്ധിക തെളിവ്
ഈ ലോകവും അതിലുള്ള എല്ലാ വസ്തുക്കളും പുതുതായി ഉണ്ടായതാണ്. അതായത്, ഇല്ലായ്മയില് നിന്ന് ഉണ്ടായതാണ് എന്നര്ത്ഥം. പുതുതായി ഉണ്ടാവുന്ന ഓരോ വസ്തുവിനും ഒരു സ്രഷ്ടാവ് അനിവാര്യമാണ്. പ്രസ്തുത വസ്തുവിനെ ഇല്ലായ്മയില് നിന്ന് സൃഷ്ടിക്കാനും സംഹരിക്കാനും ഒരേസമയം കഴിവുള്ളവനായിരിക്കണം അവന്. ഇവക്കെല്ലാം സ്വന്തമായി കഴിവുണ്ടാവുക എന്ന വിശേഷണം വേണം. അവന് അശക്തനാണെങ്കില് ലോകത്ത് ഒന്നും സൃഷ്ടിക്കാന് സാധ്യമല്ല. അതുകൊണ്ട് തന്നെ അല്ലാഹുവിന് കഴിവുണ്ടാവല് എന്ന വിശേഷണം അവന്റെ അസ്തിത്വം രൂപപ്പെടുന്നതിന് നിര്ബന്ധമായൊരു വിശേഷണമാണ്.
പ്രാമാണിക തെളിവ്
1. ശ്ലറ്റ ശ്ലഗ്നഗ്നന് ജ്ഞഗ്നì ത്മഗ്ന ന്ധíവ്വ ണ്ഡബ്ധíച്ഛ
2. æഷ്ടശ്ല ത്മശ്ലറ്റ ശ്ലഗ്നഗ്നന് ഗ്നíജ്ഞസ്റ്റഹ്മന് ഷ്ടറ്റ ന്ധíവ്വ ശ്ചí ശ്ലഗ്നഹ്നഷ്ടæശ്ലസ്സ æഗ്നശ്ല ശ്ചí ശ്ലഗ്നശ്ലച്ഛജ്ജ ശ്ലറ്റന് ത്മശ്ലറ്റ ജ്ഞഗ്നíഷ്ടശ്ല ണ്ഡബ്ധíച്ഛശ്ല
ജീവനുണ്ടാവല് (അല് ഹയാത്)
അല്ലാഹുവിന് ഉണ്ടാകല് നിര്ബന്ധമായ വിശേഷണങ്ങളിലൊന്നാണിത്. അല്ലാഹുവിന് ആദ്യമേയുള്ളതും
എന്നെന്നും നിലനില്ക്കുന്നതുമായ ഈ വിശേഷണത്തിനൊപ്പം കഴിവുണ്ടാവുക(ഖുദ്റ), ഉദ്ദേശിക്കല്(ഇറാദ), ജ്ഞാനമുണ്ടാവല്(ഇല്മ്), കേള്വിയുണ്ടാവല്(സംഅ്), കാഴ്ചയുണ്ടാവല്(ബസ്വറ്), സംസാരശേഷിയുണ്ടാവല്(കലാം) എന്നീ വിശേഷണങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇത് അല്ലാഹുവല്ലാതെ മറ്റൊരാള്ക്കും പൂര്ണമായ രീതിയില് ഉണ്ടാവുകയുമില്ല.
മൗത്(മരണം/ ജീവനില്ലാതിരിക്കല്) എന്നതാണ് ഹയാതിന്റെ നേര്വിപരീത ദിശയില് വരുന്ന വിശേഷണം. ഇത് അല്ലാഹുവിന് ഉണ്ടാവാന് പാടില്ലാത്തതാണ്.
ബൗദ്ധിക തെളിവ്
ജീവനുണ്ടാവല് എന്നത് പൂര്ണതയുടെ വിശേഷണമാണ്. മരണം അഥവാ, ജീവനില്ലാതിരിക്കല് ന്യൂനതയുമാണ്. അല്ലാഹു എല്ലാ ന്യൂനതകളില് നിന്നും പരിശുദ്ധനാണെന്നത് കൊണ്ട് തന്നെ, അവന് ജീവനുണ്ടാവല് എന്ന വിശേഷണം ഉണ്ടായിരിക്കല് നിര്ബന്ധമാണ്.
പ്രാമാണിക തെളിവ്
1. ഗ്നശ്ല ശ്ലഗ്നന് ശ്ലഗ്നശ്ല ന്æ ശ്ലഗ്നഡ്ഡí ശ്ലഗ്നണ്ഡíæഷ്ട
2. æസ്സæത്മഗ്ന ജ്ഞഗ്നì ശ്ലഗ്നഡ്ഡí ശ്ലഗ്നബ്ദí ഗ്നശ്ല íഷ്ടæസ്സ
കേള്വി (സംഅ്)
അല്ലാഹുവിന് ഉണ്ടായിരിക്കല് നിര്ബന്ധമായ വിശേഷണങ്ങളിലൊന്നാണിത്. അല്ലാഹുവിന് പണേ്ടയുള്ളതും നിലനില്ക്കുന്നതും ഓരോ വസ്തുവിലും വന്നുചേരുന്നതുമായ ഒരു വിശേഷണമാണിത്. അല്ലാഹുവിനുള്ള കേള്വിയില് അശക്തതയുണ്ടാവുക എന്നൊന്നില്ല. കാരണം, അതിന്റെ പൂര്ണതയിലാണ് അവന്റെ അസ്തിത്വം രൂപപ്പെടുന്നത്. കേള്വി, കാഴ്ച, സംസാരശേഷി എല്ലാം അതിന്റെ പൂര്ണമായ രൂപത്തിലാണ് അല്ലാഹുവിന്റെ വിശേഷണത്തില് നിലകൊള്ളുന്നത്. അല്ലെങ്കില്,
അവന് അതിനെ സൃഷ്ടിക്കുന്ന സമയത്ത് വ്യത്യസ്തമായ രീതിയിലാണ് സൃഷ്ടിക്കാന് സാധിക്കുക. അതാകട്ടെ അല്ലാഹുവിന് ഉണ്ടാവാന് പാടില്ല താനും.
അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം കേള്വി സാധ്യമാവാന് ഭാഷ, ശബ്ദം തുടങ്ങിയ മാധ്യമങ്ങളുടെയൊന്നും ആവശ്യമേയില്ല. സ്വമമ് (ബധിരത) ആണ് സംഇന്റെ നേര്വിപരീത വിശേഷണം. അല്ലാഹുവിന്റെ ദാതിനെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായ വിശേഷണമാണിത്.
ബൗദ്ധിക തെളിവ്
അല്ലാഹു ജീവിച്ചിരിക്കുന്നവനാണ്. ജീവനുള്ള ഏതൊരു വസ്തുവിനും ഒന്നുകില് കേള്ക്കാനുള്ള ശേഷി ഉണ്ടായിരിക്കും; അല്ലെങ്കില് കേള്വിശക്തി ഇല്ലാതിരിക്കും. ഒന്നാമത്തേത് (കേള്വി ശക്തിയുണ്ടായിരിക്കല്) പൂര്ണതയുടെയുടെ വിശേഷണവും രണ്ടാമത്തേത് (ബധിരത/കേള്വിശക്തി ഇല്ലാതിരിക്കല്) ന്യൂനതയുടെ ലക്ഷണവുമാണ്. സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ന്യൂനതയും കുറവും അസംഭവ്യമാണ്. അതിനാല് തന്നെ കേള്വിയെന്ന വിശേഷണം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം നിര്ബന്ധമായിത്തീരുന്നു.
പ്രാമാണിക തെളിവ്
1. ശ്ലറ്ററ്റí ഷ്ടജ്ഞത്മഷ്ടശ്ല ല്ലഹ്നഷ്ടജ്ഞ æല്ലച്ഛì
2. ശ്ലച്ഛസ്റ്റജ്ഞæ ജ്ഞഗ്നì ല്ലറ്റശ്ചഹ്നത്മഷ്ട ശ്ചശ്ലറ്റത്മഷ്ട ഗ്നശ്ല സ്സബ്ധജ്ഞæറ്റ ല്ലത്സഷ്ട æഗ്നശ്ല ത്ഭശ്ലവ്വശ്ശശ്ലഗ്നശ്ശക്ടശ്ലച്ഛí
കാഴ്ച (ബസ്വര്)
അല്ലാഹുവിന് ഉണ്ടാവല് നിര്ബന്ധമായ ഒരു വിശേഷണമാണിത്. അല്ലാഹുവിന് പണേ്ടയുള്ളതും എന്നെന്നും നിലനില്ക്കുന്നതുമാണീ വിശേഷണം. അവന് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ സര്വ വസ്തുക്കളെയും കാണാന് കഴിവുള്ളവനാണ്. അല് അമാ (അന്ധത) എന്നതാണ് ബസ്വറിന്റെ നേര്വിപരീത വിശേഷണം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അസംഭവ്യമാണിത്.
ബൗദ്ധിക തെളിവ്
അല്ലാഹു ജീവനുള്ളവനാണ്. ജീവനുള്ള എല്ലാ വസ്തുക്കളും ഒന്നുകില് കാഴ്ച ശക്തിയുടെ ഗുണമനുഭവിക്കുന്നവരായിരിക്കും; അല്ലെങ്കില് കാഴ്ചയില്ലാത്തവരായിരിക്കും. കാഴ്ചയെന്നത് സമ്പൂര്ണതയും അന്ധതയെന്നത് ന്യൂനതയുമാണ്. സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ന്യൂനത അസംഭവ്യമായതിനാല് കാഴ്ചശക്തി എന്ന വിശേഷണം അല്ലാഹുവിനുണ്ടാവല് നിര്ബന്ധമായിത്തീരുന്നു.
പ്രാമാണിക തെളിവ്
1. æന്æ ശ്ലഗ്നഹ്നഷ്ടíജ്ഞ ശ്ലഗ്നശ്ശത്സíച്ഛ
2. ഗ്നഷ്ട സ്സജ്ഞശ്ശബ്ധ ഷ്ടശ്ല ഗ്നശ്ല íഹ്നഷ്ടജ്ഞ æഗ്നശ്ല íശ്ശത്സച്ഛ
ഖുദ്റത്(കഴിവുണ്ടാവല്), ഇറാദത്(ഉദ്ദേശിക്കല്), ഹയാത്(ജീവനുണ്ടാവല്), സംഅ്(കേള്വി), ബസ്വറ്(കാഴ്ച), കലാം(സംസാരശേഷി)- ഇതെല്ലാം മആനിയ്യായ വിശേഷണങ്ങളാണ് സാങ്കേതികാര്ത്ഥത്തില്. അതായത്, സ്ഥിരപ്പെട്ടതും ആപേക്ഷികവും സാര്ത്ഥകവുമായ വിശേഷണങ്ങള്. അല്ലാഹു കഴിവുള്ളവനാവല്, ഉദ്ദേശിക്കുന്നവനാവല്, അറിയുന്നവനാവല്, ജീവിച്ചിരിക്കുന്നവനാവല്, കേള്ക്കുന്നവനാവല്, കാണുന്നവനാവല്, സംസാരിക്കുന്നവനാവല് എന്നതാണ് മആനിയ്യായ വിശേഷണങ്ങള് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ബൗദ്ധികമായി സമീപിക്കുമ്പോള് ഈ വിശേഷണങ്ങളുടെ ഭാഗമായി വരുന്നതും അത് എപ്പോഴും കൂടെ ഉണ്ടാവുന്നതുമാണ്. ഉദാഹരണമായി അല്ലാഹുവിന്റെ അസ്തിത്വം രൂപപ്പെടുന്നതിന് അറിവുള്ളവനാവല് എന്ന വിശേഷണം ഉണ്ടായിരിക്കല് നിര്ബന്ധമാണ്. ഇല്മ്(അറിയല്) എന്ന വിശേഷണം ഉണ്ടാകുമ്പോള് മാത്രമാണ് അത് ഉണ്ടായിത്തീരുന്നത്.
അനാദ്യന് (അല് ഖദീം)
അല്ലാഹുവിന്റെ നാല്പത്തിയൊന്ന് വിശേഷണങ്ങളിലൊന്നാണിത്. അല്ലാഹുവിന് നിര്ബന്ധമായ വിശേഷണങ്ങളിലൊന്നുമാണിത്. അല്ലാഹുവിനോ അവന്റെ വിശേഷണങ്ങള്ക്കോ തുടക്കം എന്നൊന്ന് ഇല്ല എന്നാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അവന് അനാദ്യനാണ്; അവന്റെ അസ്തിത്വത്തിനൊരു തുടക്കമില്ല. മാത്രമല്ല, അവനാണ് എല്ലാ വസ്തുവിന്റെയും ആദ്യന്. അവന് ജീവനുള്ളതും അല്ലാത്തതുമായ സര്വ വസ്തുക്കളുടെയും മുമ്പേയുള്ളവനാണ്.
അതിന്റെ വിപരീതമാണ് ഹുദൂസ്. ഉണ്മക്ക് തുടക്കമുണ്ടാവുക എന്നര്ത്ഥം.
ബുദ്ധിപരമായ തെളിവ്
അല്ലാഹു അനാദ്യനല്ലെങ്കില് അവന് പുതുതായി ഉണ്ടായവനായിത്തീരും. അപ്പോള് അവനെ മറ്റൊരാള് സൃഷ്ടിച്ചിരിക്കല് നിര്ബന്ധമാണ്. ഈ ചോദ്യത്തിന് ഉത്തരമില്ലാതെ തുടര്ന്നുകൊണ്ടിരിക്കും. അത് നിഷ്ഫലവുമായിരിക്കും.
ലോകം പുതുതായി ഉണ്ടായതാണെങ്കില്, അതിനൊരു സ്രഷ്ടാവ് ഉണ്ടായിരിക്കണം. അവന് ഇല്ലാത്തവനാകാനോ ഉണ്ടാവാനും ഇല്ലാതിരിക്കാനും സാധ്യതയുള്ളവനുമാകാതിരിക്കല് നിര്ബന്ധമാണ്. അതുകൊണ്ട് തന്നെ അവന് പണേ്ട ഉണ്ടാകല് നിര്ബന്ധമുള്ളവനായിരിക്കണം. ഇതു തന്നെയാണ് അനാദ്യനാവുക എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
അല്ലാഹു അനാദ്യനാവുക എന്ന വിശേഷണം അവന്റെ അസ്തിത്വം രൂപപ്പെടുന്നതിന് നിര്ബന്ധമാണ്. ഏതൊരു അസ്തിത്വവും അതിന് ആവശ്യമായ വിശേഷണങ്ങള് ഉണ്ടാകുമ്പോഴാണ് ഉരുവം പ്രാപിക്കുന്നത്. അതുകൊണ്ട് തന്നെ അല്ലാഹുവിന് അനാദ്യനാകല് എന്ന വിശേഷണം പണേ്ടക്കു പണേ്ട ഉണ്ടാവലും അതിന് തുടക്കമില്ലാതിരിക്കലും നിര്ബന്ധമാണ്.

അല്ലാഹുവിന്റെ അസ്തിത്വം

ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ച് നാം ചര്ച്ചചെയ്യുമ്പോള് ആദ്യം അല്ലാഹു പറഞ്ഞ തെളിവുകളിലൂടെ തന്നെ നമുക്ക് കടന്നു പോവാം. അല്ലാഹു പറയുന്നു: ഭൂമിയെ നാം നിങ്ങള്ക്കൊരു വിരിപ്പാക്കിത്തന്നില്ലേ? നിങ്ങളെ ഞാന് ഇണകളായി സൃഷ്ടിച്ച് ഉറക്കത്തെ നാം നിങ്ങള്ക്കൊരു വിശ്രമമാക്കി. രാവിനെ നാം നിങ്ങള്ക്കൊരു വസ്ത്രമാക്കുകയും പകലിനെ നാം നിങ്ങള്ക്ക് ജീവിത ജീവിത വിഭവങ്ങള് തേടിപ്പിടിക്കുവാനുള്ള സമയവുമാക്കി. നിങ്ങളുടെ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള് നാം സൃഷ്ടിച്ചെടുത്തു. ധാന്യങ്ങളെയും സസ്യങ്ങളെയും വൃക്ഷങ്ങള് നിറഞ്ഞു നില്ക്കുന്ന തോട്ടങ്ങളെയും ഉത്പാദിപ്പിക്കുവാന് മേഘങ്ങളില് നിന്ന് നാം മഴ വര്ഷിപ്പിച്ചു. (നബഅ് 6-12)
“ആകാശ ഭൂമികളെ സൃഷ്ടിച്ചതിലും രാപ്പകലുകള് മാറി മാറി വന്നുകൊണ്ടിരിക്കുന്നതിലും മനുഷ്യര്ക്ക് ഉപകാരപ്രദമായ സാധനങ്ങള് വഹിച്ചു കൊണ്ട് സമുദ്രത്തില് ഓടിക്കൊണ്ടിരിക്കുന്ന കപ്പലുകളിലും ആകാശത്തു നിന്ന് അല്ലാഹു മഴവര്ഷിപ്പിച്ച് നിര്ജീവമായ ഭൂമിയെ ജീവിപ്പിക്കുന്നതിലും അതില് എല്ലാതരം ജന്തുക്കളെയും വിതറിയതിലും കാറ്റിനെയും ആകാശ ഭൂമികള്ക്കിടയില് കീഴ്പ്പെടുത്തി നിര്ത്തിയിരിക്കുന്ന മേഘങ്ങളെയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതിലും ചിന്തിക്കുന്ന ജനതക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.’(അല് ബഖറ 164)
ഈ സൂക്തത്തെ കുറിച്ച് നബി തങ്ങള് പറഞ്ഞു: “ഈ സൂക്തം ഓതിയതിനു ശേഷം അതില് ചിന്തിക്കാത്തവന് നാശം.’ ഈ ആയതില് ചിന്തിക്കേണ്ടത് അല്ലാഹുവിന്റെ അസ്തിത്വത്തെ കുറിച്ച് തന്നെയാണ്. ഇമാം ബൈളാവി(റ) പറയുന്നു: “പ്രസ്തുത സൂക്തത്തില് പറഞ്ഞ കാര്യങ്ങളൊക്കെ പല രൂപങ്ങളിലായി ഉണ്ടാവാന് സാധ്യതയുള്ള കാര്യങ്ങളാണ്. എന്നാലും പ്രത്യേകമായൊരു രൂപത്തില് എല്ലാം സംവിധാനിച്ചിട്ടുണ്ട്. ആകാശ ഭൂമികള്ക്ക് വേണമെങ്കില് സഞ്ചരിക്കാതിരിക്കാമായിരുന്നു. അല്ലെങ്കില് ഇപ്പോള് സഞ്ചരിക്കുന്ന വിധത്തിലല്ലാതെ മറ്റൊരു രൂപത്തില് സഞ്ചരിക്കാവുന്നതുമാണ്. ഇത്തരം കാര്യങ്ങള് ക്രമപ്പെടുത്താന് യുക്തിയും കഴിവുമുള്ള ഒരു നിര്മാതാവ് ഉണ്ടാവല് അത്യാവശ്യമാണ്. ആ സൃഷ്ടികര്ത്താവിന്റെ യുക്തിക്കനുസരിച്ച് ഇവയെ നിയന്ത്രണ വിധേയമാക്കണം. അയാളുടെ കാര്യങ്ങളില് ഇടപെടല് നടത്തുന്ന ഒരാളുണ്ടാവാനും പാടില്ല.’
ഇത് തന്നെയാണ് ഇഹ്യാ ഉലൂമിദ്ദീനില് ഇമാം ഗസാലി(റ)യും പറയുന്നത്; “ബുദ്ധിയുടെ എന്തെങ്കിലും ചലനമുള്ളവര്ക്ക് സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളില് ചിന്തിച്ചാല് ഈ അതിശയകരമായ വസ്തുക്കളും നിര്ണിതമായ ക്രമീകരണങ്ങളും ഉണ്ടാക്കിത്തീര്ക്കുന്നവനും നിയന്ത്രിക്കുന്നവനുമായ ഒരാള് അനിവാര്യമാണെന്ന് മനസ്സിലാക്കിത്തരുന്നു. മാത്രമല്ല, സൃഷ്ടികളുടെ പ്രകൃതി ആ സ്രഷ്ടാവിന്റെ നിയന്ത്രണത്തില് കഴിയുന്നവയാണ് തങ്ങള് എന്നും സാക്ഷ്യം വഹിക്കുന്നു. അല്ലാഹു ചോദിക്കുന്നു: ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിലാണോ സംശയം? (ഇബ്റാഹീം 10)’
ഇത്തരം തെളിവുകളിലൂടെയാണ് ഖുര്ആന് അല്ലാഹുവിന്റെ അസ്തിത്വം സാക്ഷ്യപ്പെടുത്തുന്നത്.
ബുദ്ധിപരമായി സംസാരിക്കുമ്പോള് പുതുതായി ഉണ്ടായിത്തീരുന്ന വസ്തുവിന് ഉണ്ടാവാന് കാരണമായ മറ്റൊരു വസ്തു ഉണ്ടായിരിക്കല് അത്യാവശ്യമാണ്. ഈ പ്രപഞ്ചം പുതുതായി ഉണ്ടായതാണ്. അതു കൊണ്ട് തന്നെ അതിന്റെ ഉണ്ടാവലിന് എന്തെങ്കിലും കാരണം ഉണ്ടായിരിക്കണം. അതായത് പുതുതായി ഉണ്ടായ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിന്റെ അസ്തിത്വം നിര്ബന്ധമാണ്.
മഹാ വിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചത്തിന്റെ ഉല്പത്തി സംഭവിച്ചതെന്നും അതിനുമുമ്പ് ഒന്നുമുണ്ടായിരുന്നില്ലെന്നും ആധുനിക ശാസ്ത്രം പരസ്യമായി സമ്മതിച്ചതാണ്.
ദൈവമുണെ്ട—ങ്കില് എന്തുകൊണ്ട് കാണുന്നില്ല എന്ന ചോദ്യം വരുന്നത് യുക്തിയില് നിന്നല്ല. അത് യുക്തിയില്ലായ്മയുടെ തെളിവാണ്. വായുവും വൈദ്യുതിയും കാണുന്നില്ല എന്നതു കൊണ്ട് ഇല്ലെന്ന് പറയാന് ഇത്തരം യുക്തിവാദികള്ക്ക് സാധിക്കുമോ?

അനുശോചിച്ചു : കുവൈത്ത്

കുവൈത്ത് : ബഹു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കുവൈത്ത് സിറ്റി ദാറുസ്സുന്നയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് ഉസ്താദ് അബ്ദുല്‍സലാം മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മത സാഹോദര്യത്തിനും സമൂഹത്തിന്‍റെ ഉന്നമനത്തിനും അങ്ങേയറ്റം പരിശ്രമിച്ച മഹല്‍ വ്യക്തിയും സമുദായത്തിന്‍റെ അത്താണിയുമായിരുന്നു ബഹുമാനപ്പെട്ട തങ്ങള്‍ . തങ്ങളുടെ വിയോഗം മൂലം സമൂഹത്തിനുണ്ടായ നഷ്ടം നികത്താനാകാത്തതാണ്. ബഹുമാനപ്പെട്ട തങ്ങള്‍ നമുക്ക് കാണിച്ച് തന്ന മാതൃകയിലൂടെയാണ് ഇനിയും നമ്മള്‍ മുന്നോട്ടു പോകേണ്ടതെന്നും ഉസ്താദ് ഓര്‍മ്മിപ്പിച്ചു.

യോഗത്തില്‍ കുഞ്ഞഹമ്മദ് കുട്ടി ഫൈസി സ്വാഗതം പറഞ്ഞു. ശംസുദ്ധീന്‍ മുസ്‍ലിയാര്‍ , മരക്കാര്‍ കുട്ടി, സെയ്തലവി ഹാജി, മുഹമ്മദലി പകര, ഹംസ കരിങ്കപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബഹുമാനപ്പെട്ട തങ്ങള്‍ക്ക് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിരുന്നു.

ബറാഅത്ത് രാവ് ജീവിതത്തിന്‍റെ തീര്‍പ്പുവേള : ജമാല്‍ പൊന്നാട്

ജമാല്‍ പൊന്നാട്

“സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഖുര്‍ആന്‍ തന്നെയാണ് സത്യം. നിശ്ചയം നാം ഖുര്‍ആനിനെ ബറകത്താക്കപ്പെട്ട രാത്രിയിലവതരിപ്പിച്ചു. എല്ലാ കാര്യങ്ങളുടെയും വിധി നിര്‍ണ്ണയം പ്രസ്തുത രാത്രിയിലാകുന്നു". (സൂറത്തു ദുഖാന്‍ 1-4). ഉപര്യുക്ത സുക്ത വ്യാഖ്യാനുബന്ധമായി ഇമാം റാസി(റ) വും ഇക്‍രിമ (റ) വും പറയുന്നത് ഈ രാത്രി ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാത്രി അഥവാ ബറാഅത്ത് രാവാണെന്നാണ്.

നബി(സ) ഒരിക്കല്‍ ആയിശാ (റ) യോടു ചോദുച്ചു : ഈ ദിവസത്തിന്‍റെ പ്രാധാന്യം നിനക്കറിയുമോ. 'അള്ളാഹുവിനും റസൂലിനുമറിയാം' ആയിശ (റ) പ്രിതിവചിച്ചു. നബി(സ) പറഞ്ഞു. 'വരും വര്‍ഷത്തിലുള്ള ജനനവും മരണവും രേഖപ്പെടുത്തുന്ന ദിനമാണിത്. ഓരോ വ്യക്തികളുടെയും പ്രവര്‍ത്തനങ്ങള്‍ സന്പാദ്യങ്ങള്‍ എന്നിവയെല്ലാം ഈ രാത്രി നിര്‍ണയിക്കപ്പെടും. (ബൈഹഖി).

ഒരാള്‍ വിവാഹം കഴുക്കുകയും സന്താന സൗഭാഗ്യമുണ്ടാകുന്നതടക്കമുള്ള ഒരു ശഅ്ബാന്‍ മുതല്‍ മറ്റൊരു ശഅ്ബാന്‍ വരെയുള്ള എല്ലാ സമയങ്ങളും ബറാഅത്ത് രാവില്‍ നിശ്ചയിക്കപ്പെടും. (ഹദീസ്)

പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടെയും ഒരു വര്‍ഷത്തേക്കുള്ള സ്ഥിതി വിവരണ കണക്കുകള്‍ ബറാഅത്ത് ദിനത്തില്‍ നിര്‍ണയിക്കപ്പെടുന്നത് പോലെ മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ അള്ളാഹുവിലേക്കുയര്‍ത്തപ്പെടുന്നതും ഈ മാസത്തിലാണ്.

ഉസാമതുബ്നു സൈദ് (റ) പറയുന്നു. 'ഞാനൊരിക്കല്‍ നബി(സ) യോട് ചോദിച്ചു. വ്യാഴം, തിങ്കള്‍ ദിവസങ്ങള്‍ നോന്പനുഷ്ഠിക്കല്‍ സുന്നത്താവാന്‍ കാരണമെന്ത്?. നബി(സ) പറഞ്ഞു. ഈ ദിവസങ്ങളില്‍ നമ്മടെ പ്രവര്‍ത്തനങ്ങളെ റബ്ബിനു മുന്പില്‍ വെളിവാക്കപ്പെടും. തദവസരം നോന്പുകാരനായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ വീണ്ടും ചോദിച്ചു. നബിയേ, അങ്ങ് ശഅ്ബാനില്‍ കൂടുതല്‍ നോന്പനുഷ്ഠിക്കാന്‍ കാരണമെന്ത്?. നബി(സ) പറഞ്ഞു : നാം ചെയ്ത പ്രവര്‍ത്തനങ്ങള്‍ നാഥനിലേക്കുയര്‍ത്തപ്പെടുന്നത് ഈ മാസത്തിലാണ്. തന്നിമിത്തം ഞാന്‍ നോന്പുകാരനാവുന്നതിനെ ഇഷ്ടപ്പെടുന്നു. (ബൈഹഖി, മുസ്വന്നഫ് 3/103)

മാനവ ജിവിതത്തിലെ സുപ്രധാനമായ കാര്യങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കുന്ന രാത്രിയെ പ്രഫുല്ലമാക്കിത്തീര്‍ക്കാന്‍ മൂന്ന് യാസീനോതല്‍ മുസ്‍ലിം ലോകം നിരാക്ഷേപം ആചരിച്ചു വരുന്ന മഹല്‍ കര്‍മ്മമാണ്. മഗ്‍രിബിന് ശേഷം ഓതലാണ് അത്യുത്തമമെന്ന് അലി(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം..

ബറാഅത്ത് രാവ് ഒരു പുനര്‍വായന

ഇമാം ശാഫിഈ (റ) പറയുന്നു. 'വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅ്ബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ച് രാവുകളിലെ പ്രാര്‍ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കും. (അല്‍ ഉമ്മ് 1/204)

മുസ്‍ലിംകള്‍ ആദരിക്കുന്ന പ്രധാന രാവുകളിലൊന്നാണ് ബറാഅത്ത്. മറ്റ് പല ആചാരങ്ങളും കണ്ണ്കടിയായിട്ടുള്ള പുത്തനാശയക്കാര്‍ ബറാഅത്ത് രാവിനെയും അംഗീകരിക്കുന്നില്ല. അള്ളാഹു പ്രത്യേകമായി ആദരിച്ചവയെ മഹത്വപൂര്‍ണ്ണമാക്കല്‍ സത്യവിശ്വാസിയുടെ കര്‍ത്തവ്യമാകുന്നു. ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാത്രിയാണ് ബറാഅത്ത് രാവ് എന്നതിന് ധാരാളം ഹദീസുകളുടെ പിന്‍ബലമുണ്ട്.

ആചാരത്തിലെ ആലോചന

അലി(റ) വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു. ബറാഅത്ത് രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും പകല്‍ നോന്പനുഷ്ഠിക്കുകയും ചെയ്യുക. പ്രസ്തുത രാത്രി സൂര്യാസ്തമയ ശേഷം അള്ളാഹു ഒന്നാം ആകാശത്തില്‍ വന്ന് ഇപ്രകാരം പറയും. 'വല്ലവനും പൊറുക്കലിനെ തേടുന്നുവെങ്കില്‍ അവന് ഞാന്‍ പൊറുത്തു കൊടുക്കും, ഭക്ഷണം ചോദിക്കുന്നവന് ഭക്ഷണം നല്‍കും, രോഗശമനം തേടുന്നവന് ശമനവും സൗഖ്യവും നല്‍കും'. ഈ പ്രഖ്യാപനം സുബ്ഹ് വരെ നീണ്ടു നില്‍കും. (ഇബ്നു മാജ). എന്നാല്‍ കുടുംബബന്ധം തകര്‍ത്തവര്‍ , മാതാപിതാക്കളെ വെറുപ്പിക്കുന്നവര്‍ , നിത്യമദ്യപാനി, അഹങ്കാരി, പരസ്പരം പിണങ്ങി നില്‍കുന്നവര്‍ എന്നിവരുടെ പ്രാര്‍ത്ഥന നിഷ്ഫലമാണ്. ഇവരതിനു അവകാശപ്പെട്ടവരെല്ലെന്ന് സാരം. നമ്മുടെ ഭാവി നിര്‍ണ്ണയത്തിനു സാക്ഷ്യം വഹിക്കുന്ന മഹനീയ സമയമാണിത് (മിര്‍ഖാത് 2/178)

ഇസ്‍ലാം മതത്തിലെ ആരാധനകളും ആചാരങ്ങളും ഇതരമതസ്ഥരില്‍ നിന്നും തികച്ചും വ്യതിരിക്തമാണ്. നശ്വര ജീവിതത്തില്‍ വന്ന് ഭവിച്ച തെറ്റുകളും കുറ്റങ്ങളും കഴുകിക്കളയാന്‍ പ്രപഞ്ചനാഥന്‍ സംവിധാനിച്ച മഹത്വപൂര്‍ണ്ണമായ രാവാണ് ബറാഅത്ത് രാവ്. പ്രസ്തുത രാത്രിയില്‍ അള്ളാഹുവില്‍ നിന്ന് പ്രത്യേകമായ പാപമോചനവും കരുണയും പ്രാര്‍ത്ഥനക്കുത്തരവും ലഭിക്കുമെന്ന് സ്വീകാര്യയോഗ്യമായ ഹദീസുകളുടെ വെളിച്ചത്തില്‍ മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെറ്റുകുറ്റങ്ങള്‍ മനുഷ്യസഹജമാണ്. തെറ്റുകള്‍ മായ്ച്ചുകളയാനുള്ള മാര്‍ഗമാണ് പ്രാര്‍ത്ഥന. ധാരാളം പേര്‍ പാപമോചനം നല്‍കുന്ന ഒരു രാവാണ് ബറാഅത്ത് രാവ്. ഓരോ മനുഷ്യരുടെയും ജീവിതത്തിന്‍റെ സുപ്രധാന കാര്യങ്ങളില്‍ തീര്‍പുകല്‍പ്പിക്കുന്ന ഒരു രാത്രിയും കൂടിയാണത്. പ്രസ്തുത രാത്രിയെ ആരാധനകളാല്‍ പ്രഫുല്ലമാക്കുവാനും ജീവിതത്തെ പുതുക്കി പണിയാനുള്ള ഒരു രാവാക്കി ബറാഅത്ത് രാവിനെ മാറ്റാനും നാഥന്‍ തുണക്കട്ടെ.. ആമീന്‍ ....

സത്യധാര

2010

മെയ് 1-16 (മജ് ലിസ് ഇന്തിസ്വാബ് സ്പെഷ്യല്‍)


ഏപ്രില്‍ 1-30 (സി.എം. ഉസ്താദ് സ്മരണിക)


മാര്‍ച്ച് 16 - 31


ജനുവരി 16-31


ജനുവരി 1-15


2009


ഡിസംബര്‍ 1-15


നവംബര്‍ 1 - 30


ഒക്ടോബര്‍ 16 - 31


ഒക്ടോബര്‍ 1 - 15


ആഗസ്റ്റ് 16 സെപ്തംബര്‍ 15


ആഗസ്റ്റ് 1-15


ജൂലായ് 16-31


ജൂലായ് 01-15

ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച നേതാവ്: കാളമ്പാടി

മലപ്പുറം: ആത്മീയതയ്‌ക്ക്‌ മങ്ങലോ പോറലോ ഏല്‌പിക്കാതെ ഭൗതികരംഗത്ത്‌ സമുദായത്തെ നയിക്കുകയും വളര്‍ത്തുകയുംചെയ്‌ത അത്യുത്‌കൃഷ്ട നേതാവായിരുന്നു ശിഹാബ്‌തങ്ങളെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌മുസ്‌ലിയാര്‍ അനുസ്‌മരിച്ചു.

അല്‌പം സംസാരിച്ച്‌ അധികം അര്‍ഥങ്ങള്‍ സൃഷ്ടിച്ച അത്യപൂര്‍വ വ്യക്തിത്വമായിരുന്നു തങ്ങളെന്ന്‌ സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു.

എസ്‌.വൈ.എസ്‌ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടിമുസ്‌ലിയാര്‍, സമസ്‌തകേരള ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡ്‌ പ്രസിഡന്റ്‌ ടി.കെ.എം ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ്‌ മുസ്‌ലിയാര്‍, ഡോ. ബഹാവുദ്ദീന്‍നദ്‌വി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍, പിണങ്ങോട്‌ അബൂബക്കര്‍, അബ്ദുസമദ്‌ പൂക്കോട്ടൂര്‍, ഹാജി കെ. മമ്മദ്‌ഫൈസി, പി.പി. മുഹമ്മദ്‌ ഫൈസി, ഉമര്‍ ഫൈസി മുക്കം, നാസ്വിര്‍ ഫൈസി, ഹമീദ്‌ഫൈസി, കാളാവ്‌ സെയ്‌തലവി മുസ്‌ലിയാര്‍, കെ.എ. റഹ്‌മാന്‍ ഫൈസി തുടങ്ങിയവരും അനുശോചിച്ചു.

ഇനി... ജനഹൃദയങ്ങളില്

മലപ്പുറം : ജനലക്ഷങ്ങളുടെ വിതുന്പലുകളടെയും നിറമിഴികളുടെയും അകന്പടിയില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കേരളം വിടനല്‍കി. പാണക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകീട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന്‍റെ ഭൗതികശരീരം അടക്കം ചെയ്യുന്പോള്‍ ഒരുനോക്കു കാണാന്‍ ഒഴുകിയെത്തിയവരെകൊണ്ട് മലപ്പുറത്തെ എല്ലാ പാതകളും നിറഞ്ഞിരുന്നു.

ഞായറാഴ്ച ഉച്ചക്ക് മൂന്നുമണിക്കാണ് ജനനായകന്‍റെ മൃതദേഹം മണ്ണിനോട് ചേര്‍ന്നത്. അണമുറിയാത്ത ജനസഞ്ചയത്തിന്‍റെ പ്രാര്‍ത്ഥനക്കിടയില്‍ സഹോദരന്‍ ഹൈദരലി ശിഹാബ്തങ്ങളാണ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്.

ശനിയാഴ്ച രാത്രിയിലെ ജനപ്രവാഹം ഞായറാഴ്ച രാവിലെയായതോടെ വന്‍ സാഗരമായി മാറി. അക്ഷരാര്‍ത്ഥത്തില്‍ മലപ്പുറത്തേക്ക് ജനങ്ങള്‍ ഒഴുകുകയായിരുന്നു. രാവിലെ ഏഴുമണിയോടെ മൃതദേഹം മലപ്പുറം മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ടൌണ്‍ഹാളിലും പരിസരത്തും അപ്പോഴേക്കും സൂചികുത്താനിടമില്ലാത്ത വിധം ജനം തിങ്ങിനിറഞ്ഞു കഴിഞ്ഞിരുന്നു. ആത്മീയ നേതാവിനെ കാണാന്‍ മണിക്കൂറുകളോളം ജനങ്ങള്‍ ക്യൂ നിന്നു.

അഞ്ച് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിനു ശേഷവും മൃതദേഹം ഒരുനോക്ക് കാണാനാവാതെ ആയിരങ്ങളാണ് വഴിയരികില്‍ പ്രാര്‍ത്ഥനകളോടെ നിന്നത്. ഉച്ചക്ക് രണ്ടുമണിക്കാണ് പൊതുദര്‍ശനം അവസാനിപ്പിച്ച് മൃതദേഹം പാണക്കാട് ജുമാസ്ജിദിലേക്ക് കൊണ്ടുപോയത്.

പാലക്കാട് ജില്ലാ സുന്നി സെന്‍റര്‍ രൂപീകരിച്ചു : റിയാദ്





റിയാദ് : പാലക്കാട് ജില്ലാ സുന്നി സെന്‍റര്‍ കമ്മിറ്റി രൂപീകരിച്ചു. റിയാദ് ഇസ്‍ലാമിക് സെന്‍ററില്‍ ചേര്‍ന്ന ജില്ലാ കണ്‍വെന്‍ഷനില്‍ വെച്ചാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികളായി പ്രസിഡന്‍റ് മുഹമ്മദ് അലി ഹാജി തിരുവേഗപ്പുറ, വൈസ്പ്രസിഡന്‍റ് സുലൈമാന്‍ ഫൈസി മണ്ണാര്‍ക്കാട്, എം.കെ. മുഹമ്മദ് മുസ്‍ലിയാര്‍ , നസീര്‍ കൈപ്പുറം., ജനറല്‍ സെക്രട്ടറി നിസാര്‍ ഫൈസി കാഞ്ഞിരപ്പുഴ., ജോ.സെക്രട്ടറി ശജീര്‍ ചാലിശ്ശേരി, റഷീദ് തങ്ങള്‍ ഒറ്റപ്പാലം, മുസ്തഫ വാഫി കൊപ്പം.., ചെയര്‍മാന്‍ ഹംസ മുസ്‍ലിയാര്‍ മണ്ണാര്‍ക്കാട് എന്നിവരെ തെരഞ്ഞെടുത്തു.