SKSSF മനുഷ്യ ജാലിക ജനു. 26 ന്

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മനുഷ്യ ജാലിക ഈ വര്‍ഷം എഴുപത്തി അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി നടത്തിവരുന്ന പരിപാടി സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന നഗരങ്ങളിലും നടക്കും. സഊദി അറേബ്യ, യു. എ. ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളിലും പരിപാടി നടക്കും.

വര്‍ഗ്ഗീയ, തീവ്ര ആശയ പ്രചാരകര്‍ക്കെതിരെ ഒന്നരപ്പതിറ്റാണ്ടായി നടന്നു വരുന്ന രാജ്യത്തെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ അണിനിരക്കുന്ന റിപ്പബ്ലിക് ദിനാഘോഷമാണ് മനുഷ്യ ജാലിക. ഭരണഘടന നിലവില്‍ വന്ന ദിവസമെന്ന നിലയില്‍ രാജ്യത്തെ പൗരാവകാശ ബോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഭരണഘടന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പൊതുജന ശ്രദ്ധ ക്ഷണിക്കുകയുമാണ് മനുഷ്യ ജാലിക ലക്ഷ്യമാക്കുന്നത്.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE