- Chandrika Ponnani Bureau
SKSSF പൊന്നാനി പ്രവാസി കൂട്ടായ്മ അനുമോദന സംഗമം സംഘടിപ്പിച്ചു
പൊന്നാനി: എസ്.കെ.എസ്.എസ്.എഫ് പ്രവാസി കൂട്ടായ്മ അനുമോദന സംഗമവും ഫണ്ട് കൈമാറ്റവും സംഘടിപ്പിച്ചു. അറബിക് സാഹിത്യത്തിൽ നെറ്റ് കരസ്ഥമാക്കിയ പൊന്നാനി മേഖല ഇബാദ് ചെയർമാൻ നൗഫൽ ഹുദവിക്കും വിശുദ്ധ ഖുർആൻ മുഴുവൻ മന:പാഠമാക്കിയ ദാറുൽ ഹിഫ്ള് ഖുർആൻ കോളേജ് പുറങ്ങ് വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് അൻസിഫിനും എസ്.കെ.എസ്.എസ്.എഫ് പ്രവാസി കൂട്ടായ്മയുടെ സ്നേഹോപഹാരം സമർപ്പിച്ചു. പ്രവാസി കൂട്ടായ്മ ചെയർമാൻ ഉസ്താദ് മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ടി.എ.റഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു. പി.പി.അബ്ദുൽ ഗഫൂർ, സൈദ് ഹാജി, സി.കെ റഫീഖ്, കുഞ്ഞിമുഹമ്മദ് കടവനാട്, ടി അശ്റഫ്, എ.യു.ശറഫുദ്ദീൻ, വി.എ ഗഫൂർ, പി.പി.എ ജലീൽ, സി.എം അശ്റഫ് മൗലവി പ്രസംഗിച്ചു. സ്നേഹോപഹാരങ്ങൾ സൈദ് ഹാജിയും എ.എം ഹസ്സൻ ബാവഹാജിയും പി.പി.അബ്ദുൽ ഗഫൂറും സമ്മാനിച്ചു. സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് മുഹമ്മദ് കുട്ടി തെക്കേപ്പുറം ഇ.കെ ജുനൈദിന് കൈമാറി.
- Chandrika Ponnani Bureau
- Chandrika Ponnani Bureau