ഫിഖ്ഹ് ഗ്രന്ഥ രചനാ മത്സരം

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കുല്ലിയ്യ ഓഫ്ശരീഅ: സംസ്ഥാന തലത്തില്‍ കര്‍മശാസ്ത്ര സംബന്ധിയായ ഗ്രന്ഥരചനാ മത്സരം സംഘടിപ്പിക്കുന്നു. 'ആധുനിക സാമ്പത്തിക ഇടപാടുകള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. മത്സരത്തില്‍ വിജയിയായി പ്രഖ്യാപിക്കപ്പെടുന്ന ഗ്രന്ഥകര്‍ത്താവിന് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ ഉസ്താദിന്റെ പേരിലുള്ള പുരസ്‌കാര ഫലകവും 25000 രൂപയും സമ്മാനിക്കപ്പെടും.

2021 ജുലൈ 31 ന് മുമ്പ് ടൈപ്പ് ചെയ്‌തോ വൃത്തിയുള്ള കൈയ്യക്ഷരത്തില്‍ എഴുതിയോ ആണ് കൃതികള്‍ സമര്‍പ്പിക്കേണ്ടത്. നൂറ് പേജില്‍ കുറയാത്ത, വിഷയ സംബന്ധിയായ ആധികാരികവും വസ്തുനിഷ്ഠവുമായ പഠനങ്ങള്‍ മാത്രമേ മൂല്യനിര്‍ണയത്തിനായി പരിഗണിക്കപ്പെടുകയുള്ളൂ. ജൂറികള്‍ തിരഞ്ഞെടുക്കുന്ന മികവുറ്റ കൃതികള്‍ കുല്ലിയ്യയുടെ കീഴില്‍ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്താണ് മത്സരത്തില്‍ പ്രവേശിക്കേണ്ടത്. ഗൂഗ്ൾ ഫോം ലിങ്ക് : https://forms.gle/oc2i2Rgia5dpS4u88 കൂടുതല്‍ വിവരങ്ങള്‍ക്ക് 8943002386, 9567279548 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. website: www.dhiu.in.
- Darul Huda Islamic University