ദാറുല്‍ഹുദാ അപേക്ഷ; അവസാന തിയ്യതി 31

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ കാമ്പസിലെയും വിവിധ യു.ജി കോളേജുകളിലെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാഥ്വിമാ സഹ്‌റാ വനിതാ കോളേജ്, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും പ്രവേശനത്തിനു അപേക്ഷിക്കേണ്ട അവസാന തിയ്യതി മെയ് 31.

ലോക് ഡൗൺ മൂലം നീട്ടിവെച്ച പ്രവേശന പരീക്ഷയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. നേരത്തേ അപേക്ഷിച്ചവര്‍ക്ക് സ്റ്റാറ്റസ് പേജ് വഴി ഓണ്‍ലൈനായിത്തന്നെ വിവരങ്ങള്‍ അറിയാവുന്നതാണ്. ഹിഫ്ള് കോളേജിലേക്ക് അപേക്ഷിച്ചവർക്ക് പ്രാഥമിക പരീക്ഷക്കായി മനപാഠമാക്കേണ്ട ഖുർആൻ അധ്യായങ്ങളുടെ വിവരങ്ങൾ സ്റ്റാറ്റസ് പേജിൽ ലഭ്യമാണ്.

വിശദ വിവരങ്ങള്‍ക്ക് 0494 2463155, 2464502,2460575, 8547290575 (ഹെല്‍പ് ലൈന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
- Darul Huda Islamic University