പെരുന്നാൾ ദിനത്തിൽ സ്നേഹത്തണലുമായ് SKSSF തൃശൂർ
ചെറുതുരുത്തി: എസ്കെഎസ്എസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏഴ് വർഷമായി നടപ്പിലാക്കിവരുന്ന സ്നേഹത്തണൽ പദ്ധതിയുടെ ഭാഗമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മുൻവർഷങ്ങളിൽ അനാഥരായ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രം ആണ് വിതരണം ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ലോക് ഡൗൺ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന നിരാലമ്പരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചു നൽകാൻ ആണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. കിറ്റ് വിതരണോൽഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി ഷഹീർ ദേശമംഗലം നിർവ്വഹിച്ചു. ജില്ലാ ട്രഷറർ സത്താർ ദാരിമി അധ്യക്ഷനായി. സ്നേഹത്തണൽ പദ്ധതിയുടെ സാമ്പത്തിക സഹായ വിതരണ ഉദ്ഘാടനം ഷാഹിദ് കോയ തങ്ങൾ നിർവ്വഹിച്ചു. ട്രെൻഡ് ജില്ലാ ചെയർമാൻ മാലിക് ചെറുതുരുത്തി, എം എം സലാം, ദേശമംഗലം മേഖലാ പ്രസിഡന്റ് ഇബ്രാഹിം, പുതുശ്ശേരി മഹല്ല് സെക്രട്ടറി സിദ്ദീഖ്, ചെറുതുരുത്തി ക്ലസ്റ്റർ സെക്രട്ടറി അബ്ദുൽ ലതീഫ്, പുതുശേരി യൂണിറ്റ് സെക്രട്ടറി അബ്‌ദുൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു.
തനിക്ക് ഇരുപത്തി ഏഴാം രാവിന് കിട്ടിയ സംഖ്യയിൽ നിന്ന് സ്നേഹതണലിലേക്ക് ഒരു കിറ്റ് ഭക്ഷ്യസാധനങ്ങൾക്ക് ആവശ്യമായ തുക കൈമാറിയ ഹിബ ഫാത്തിമ എന്ന വിദ്യാർത്ഥിനിക്കുള്ള ഉപഹാരം ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറി നൗഫൽ ചേലക്കര കൈമാറി.
സയ്യിദ് ഫാഇസ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി ജില്ലാ ജനറൽ സെക്രട്ടറി മുഅറൂഫ് വാഫി സ്വാഗതവും ജോ: സെക്രട്ടറി കെ. ഇ. ഇസ്മയിൽ നന്ദിയും പറഞ്ഞു. സ്നേഹത്തണൽ പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മേഖലാ ക്ലസ്റ്റർ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരത്തോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും നടക്കും.
- SKSSF Thrissur