‘ഇസ്ലാം ഓണ്‍ വെബ്‌.’ സമഗ്ര ഇസ്ലാമിക്‌ വെബ്‌ സൈറ്റ്‌ അന്താരാഷ്‌ട്ര ലോഞ്ചിംഗ്‌ ഇന്ന്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയ സംപ്രേഷണം
കോഴിക്കോട് : ലോക ഇസ്ലാമിക ചലനങ്ങളും സമ്പൂര്‍ണ്ണ ഇസ്ലാമിക പഠനങ്ങളും മലയാളത്തില്‍ ലഭ്യമാക്കുന്ന സമഗ്ര ഇസ്സാമിക വെബ്‌ സൈറ്റിന്റെ അന്താരാഷ്‌ട്ര ലോഞ്ചിംഗ്‌ കര്‍മം ഇന്ന്‌(വെളളി) ഇന്ത്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഒരേ സമയം നടക്കും.  
പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ സോഫ്‌റ്റ്‌ ആവിഷ്‌കരിച്ച ‘ഇസ്ലാം ഓണ്‍ വെബ്‌ ഡോട്ട്‌ നെറ്റ്‌’ എന്ന സമഗ്ര ഇസ്ലാമിക്‌ വെബ്‌സൈറ്റാണ്‌ ഇന്ന്‌ മുതല്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്കു മുമ്പില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്‌. 
വെള്ളിയാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട്‌ 4.30 ന്‌ കോഴിക്കോട്‌ നടക്കുന്ന ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ലോഞ്ചിംഗ്‌ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന്‌ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ നേതാക്കള്‍ക്കൊപ്പം യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത–രാഷ്‌ട്രീയ–സാമൂഹിക–സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി സംസാരിക്കും.
മലയാളം ന്യൂസ്‌-27-7-12
ബഹ്‌റൈന്‍ സമയം 2.30 ന്‌ മനാമ സമസ്‌താലയത്തില്‍ ആരംഭിക്കുന്ന ചടങ്ങില്‍ വെച്ച്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെ   സംസാരിക്കും.
ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, സയ്യിദ്‌ ഫക്‌റുദ്ദീന്‍ തങ്ങള്‍(ബഹ്‌റൈന്‍), ഡോ.ബഹാഉദ്ധീന്‍ നദ്‌ വി, ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, കേന്ദ്ര മന്ത്രി ഇ.അഹമ്മദ്‌, മന്ത്രിമാരായ പി.കെ കുഞ്ഞാലി കുട്ടി, എം.കെ.മുനീര്‍, ഐ.എം. ഷാനവാസ്‌, രാഘവന്‍ എം.പി, മുന്‍ മന്ത്രി എളമരം കരീം തുടങ്ങി പ്രമുഖ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം ബൈലക്‌സ്‌ മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലും പ്രതേക വെബ്സൈറ്റ് സ്ട്രീമിലും ലഭ്യമായിരിക്കും. വിശദ വിവരങ്ങള്‍ക്ക് www.islamonweb.net സന്ദര്‍ശിക്കുക.

ഒരുക്കങ്ങള്‍ പൂര്‍ണ്ണം; ഓണമ്പിള്ളിയുടെ ദുബൈ ഖുര്‍ആന്‍ പ്രഭാഷണം നാളെ

ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുമായി സഹകരിച്ച് ദുബൈ സുന്നീ സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണം ജൂലൈ 28 ശനിയാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു പിറകു വശമുള്ള ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. യുവ പണ്ഡിതനും മതമീമാംസാ വിഷയങ്ങളില്‍ ഗവേഷകനുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയാണ് പ്രഭാഷകന്‍. ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി സുന്നി സെന്ററിനു കീഴില്‍ ഔദ്യോഗികമായി ഇതാദ്യമായാണ് ഖുര്‍ആന്‍ പ്രഭാഷണം നടക്കുന്നത്. 'മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍' എന്ന വിഷയത്തിലുള്ള പ്രഭാഷണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുന്നി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
ഭൗതിക ജീവിത വ്യവഹാരങ്ങളുടെ സാധ്യതയും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയും ഏറെ മുന്നില്‍ നില്‍ക്കുമ്പോഴും മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഭരണ കൂടങ്ങളും പുത്തന്‍ സാമ്പത്തിക - സാമൂഹ്യ വ്യവസ്ഥകളും ഒന്നു ചേര്‍ന്നു നടത്തുന്ന മനുഷ്യത്വ രഹിതമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ദാരിദ്ര്യം, യുദ്ധങ്ങള്‍, വംശെവറി തുടങ്ങിയ മനുഷ്യരാശിക്ക് ഭീഷണിയാകുന്ന പുതിയ. കാലത്തെ യാഥാര്‍ഥ്യങ്ങളെ തുറന്നു കാണിക്കുന്നതിന്റെ ഭാഗമായാണ് മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഇസ്‌ലാമിന്റെ സമീപനങ്ങള്‍ ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ വിഷയമായി സ്വീകരിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാംസ്‌കാരിക പ്രഭാഷണ രംഗത്ത് നവതരംഗമായി മാറിയ ഗവേഷകന്‍ കൂടിയാണ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. സംസ്‌കൃത ഭാഷയിലും സാഹിത്യത്തിലും ഇന്ത്യന്‍ ഫിലോസഫിയിലും മതമീമാംസാ വിഷയങ്ങളിലും ബിരുദാനന്തര ബിരുദമുള്ള ഇദ്ദേഹം അഭിഭാഷകന്‍ കൂടിയാണ്. തൃശൂര്‍ ജില്ലയിലെ എംഐസി മസ്ജിദില്‍ ഖത്തീബായി സേവനമനുഷ്ഠിക്കുന്ന ഫൈസി രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ സമ്മേളനങ്ങളിലും സെമിനാറുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 
പ്രഭാഷണ പരിപാടിക്ക് യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തും. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും ദുബൈ മതകാര്യ വകുപ്പിന്റെയും ഉന്നതരും മറ്റു സാമൂഹ്യ - സാംസ്‌കാരിക വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ദുബൈ ആര്‍ ടി എ യുടെ സഹകരണത്തോടെ സൗജന്യ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിപാടിക്കു വരുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പരിപാടി വീക്ഷിക്കാന്‍ പ്രത്യേക സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക് 04 2964301 0507396263.
ഷാര്‍ജയില്‍ നിന്നും സൌജന്യ ബസ് സൌകര്യം ഏര്‍പ്പെടുത്തി
ഷാര്‍ജ :ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയുടെ ശനിയാഴ്ച നടക്കുന്ന പ്രാഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നതിനു ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജയുടെ വിവിധ ഏരിയകളില്‍ നിന്നും സൌജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ് എന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : റോള്ള (055-2266408) , ബി എം ഡബ്ലു(055-4647695) , നാഷണല്‍ പെയിന്റ്(055-9294982) , ഖാസിമിയ്യ(055-8781441).
ഓണമ്പിള്ളി ഇന്ന് ദുബായില്‍ എത്തും
ദുബായ് : ദുബായ് ഹോളി ഖുര്‍'ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാന്‍ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായ് ഗവ: അതിഥി ആയി ഇന്ന് ഉച്ചക്ക് ദുബായില്‍ എത്തുന്ന ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിക്ക് ദുബായ് എയര്‍പോര്‍ട്ട്‌ ടെര്‍മിനല്‍ 3ലെ 'വി ഐ പി മജിലിസില്‍' ഗംഭീര സ്വീകരണം നല്‍കും . സ്വീകരനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ ഹുദവി, കണ്‍വീനര്‍ കെ വി ഇസ്മയില്‍ ഹാജി എന്നിവര്‍ അറിയിച്ചു.

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പരിശീലനക്യാമ്പുകള്‍ 28 മുതല്‍

കൊണ്ടോട്ടി: ഈവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പരിശീലനക്യാമ്പുകള്‍ 28ന് തുടങ്ങും. പരിശീലനക്യാമ്പിന്റെ ഉദ്ഘാടനം 28ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ നിര്‍വഹിക്കും. രണ്ട് ഘട്ടമായാണ് ഹാജിമാര്‍ക്ക് പരിശീലനം നല്‍കുക. തീര്‍ഥാടകര്‍ പരിശീലനക്യാമ്പില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങളും യാത്രാവിവരങ്ങളും മറ്റുമാണ് ആദ്യഘട്ട പരിശീലനത്തില്‍ ഊന്നല്‍ നല്‍കുക.
200 തീര്‍ഥാടകര്‍ക്ക് ഒന്ന് എന്ന തോതില്‍ ക്യാമ്പുകള്‍ നടത്തും. തീര്‍ഥാടകര്‍ക്ക് 10 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാതെ എത്താവുന്ന വിധത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. ഓരോ ജില്ലയിലും ചീഫ് ട്രെയിനര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ഓരോ ജില്ലയിലും ക്യാമ്പ് നടക്കുന്ന സ്ഥലങ്ങളും തീയതികളും നിശ്ചയിക്കുന്നത്. സംസ്ഥാനത്താകെ 31 പരിശീലകരെ നിയമിച്ചിട്ടുണ്ട്. ആഗസ്ത് പകുതിയോടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി ഉടന്‍തന്നെ രണ്ടാംഘട്ട ക്യാമ്പുകള്‍ തുടങ്ങാനാണ് ആലോചിക്കുന്നത്. താമസം, മക്കയിലെ ചടങ്ങുകളും അനുവര്‍ത്തിക്കേണ്ട നിയമങ്ങളും മറ്റുമാണ് രണ്ടാംഘട്ടത്തില്‍ വിശദീകരിക്കുക.റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട, കാത്തിരിപ്പ് പട്ടികയില്‍ തുടരുന്നവരെയും പരിശീലന ക്ലാസുകളിലേക്ക് ക്ഷണിക്കും. ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സാക്ഷ്യപത്രം നല്‍കും. സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മാത്രമേ ഇത്തവണ ഹജ്ജിന് അനുവാദം നല്‍കുകയുള്ളൂ

ദാറുല്‍ ഹുദാ സെക്കന്ററി ഫലം പ്രസിദ്ധീകരിച്ചു

ചെമ്മാട്: ദാറുല്‍ ഹുദാ സെക്കന്ററി, സീനിയര്‍ സെക്കന്ററി ഫലം പ്രസിദ്ധീകരിച്ചു. സെക്കന്ററി ഫൈനലില്‍ അബ്ദുല്‍ ബാസിഥ് (മാലിക് ദീനാര്‍ തളങ്കര, കാസര്‍ഗോഡ്), ബാസിഥ് എം (നഹ്ജുറശാദ് ചാമക്കാല, തൃശൂര്‍), മുഹമ്മദ് ഫാഇസ് സി. എഛ് (ദാറുല്‍ ഹുദാ ചെമ്മാട്) എന്നിവരും സീനിയര്‍ സെക്കന്ററി ഫൈനലില്‍ അലി ജാബിര്‍. കെ (ദാറുല്‍ ഹുദാ ചെമ്മാട്), ശിഹാബുദ്ദീന്‍ എ (മന്‍ഹജുറശാദ് ചേലേമ്പ്ര), സാബിത്ത് ഇപി (ദാറുല്‍ ഹുദാ ചെമ്മാട്) എന്നിവരും ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ആഗസ്ത് അഞ്ച് വരെ സ്വീകരിക്കും. വിശദ വിവരം ദാറുല്‍ ഹുദാ വെബ്സൈറ്റില്‍ (www.darulhuda.com) ലഭ്യമാണ്.

കക്കാട് ഇസ്ലാമിക്‌ സെന്‍റെര്‍ റമളാന്‍ വിജ്ഞാന സദസ്സ് ആരംഭിച്ചു

ശൈഖു നാ സി.കോയകുട്ടി
മുസ്ലിയാര്‍   
നേതൃത്വം നല്‍കുന്നു 
 
കക്കാട്: "റമളാന്‍ വിശുദ്ധിക്ക് വിജയത്തിന് " എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ റമളാന്‍ കാമ്പയിന്റെ ഭാഗമായി കക്കാട് ഇസ്ലാമിക്‌ സെന്‍റെര്‍ സംഘടിപ്പിക്കുന്ന റമളാന്‍ വിജ്ഞാന സദസ്സ് തുടങ്ങി, അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഫൈസി പ്രഭാഷണം നടത്തി. ദിക്ര്‍ ദുആ സമേളനത്തിന്‍ സമസ്ത മുശാവറ അംഗം ശൈഖുന സി.കോയകുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. കക്കാട് മഹല് ഖാസി പി.എം.ഹംസ മുസ്ലിയാര്‍,നിസാര്‍ അലി മുസ്ലിയാര് തുടങ്ങിയവര്‍ സംസാരിച്ചു,അഹമ്മദ്‌ ഫൈസി കക്കാട് സ്വാഗതവും ഇ.വി അബ്ദുസ്സലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

നോര്‍ത്ത് കുപ്പം ശാഖാ SKSSF കാമ്പയിന്‍ ആരംഭിച്ചു


ഓണംപിള്ളിയുടെ പ്രഭാഷണം വിജയിപ്പിക്കും: ദുബൈ കാസര്‍ഗോഡ്‌ ജില്ലാ എസ്.കെ.എസ്.എസ്.എഫ്

ദുബൈ: ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ അതിഥിയായി ഖുര്‍ആന്‍ പ്രഭാഷണം നടത്തുന്ന പ്രമുഖ വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയുടെ പ്രഭാഷണ പരിപാടി വിജയിപ്പിക്കുന്നതിനുള്ള പ്രചാരണം ശക്തിപ്പെടുത്താന്‍ ദേര സുന്നി സെന്‍ററില്‍ ചേര്‍ന്ന ദുബൈ കാസര്‍ഗോഡ്‌ ജില്ലാ എസ്.കെ.എസ്.എസ്.എഫ് യോഗം തീരുമാനിച്ചു. ഷാഫി ഹാജി ഉദുമ അദ്ധ്യക്ഷത വഹിച്ചു. താഹിര്‍ മുഗു, അബ്ദുല്‍ ഖാദര്‍ അസ്അദി, സിദ്ധീക്ക് കനിയടുക്കം,സ്വാബിര്‍ മെട്ടമ്മല്‍, ഫാസില്‍ എ.സി, കബീര്‍ അസ്അദി, സിദ്ധീക്ക് ഫൈസി, ഇബ്രാഹിം പൈക്ക എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. എം.ബി.എ കാദര്‍ ചന്തേര സ്വാഗതവും കെ.വി.വി.കുഞ്ഞബ്ദുള്ള വള്വക്കാട് നന്ദിയും പറഞ്ഞു.

ഹജ്ജ് ; 2014 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം

കൊണ്ടോട്ടി: അടുത്തവര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷ നല്‍കുമ്പോള്‍ 2014 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. മാത്രവുമല്ല പ്രസ്തുത പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിനൊപ്പം ചെക്ക്‌ലീഫിന്റെ പകര്‍പ്പും നല്‍കണം. അപേക്ഷകര്‍ ഐ.എഫ്.എസ് (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം) കോഡ് നമ്പറുള്ള ബാങ്കില്‍ അക്കൗണ്ട് തുറന്ന് കാന്‍സല്‍ചെയ്ത ചെക്കിന്റെ പകര്‍പ്പാണ് നല്‍കേണ്ടത്.
ഹജ്ജ്കമ്മിറ്റി അപേക്ഷകര്‍ക്ക് പണം തിരിച്ചുനല്‍കേണ്ടിവന്നാല്‍ ഇടപാട് വേഗത്തിലും സുഗമമായും നടത്താനാണ് ഐ.എഫ്.എസ് കോഡുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെടുന്നത്. ദേശസാത്കൃത, പുതുതലമുറ ബാങ്കുകള്‍ക്കാണ് ഐ.എഫ്.എസ് നമ്പറുള്ളത്.
ഹജ്ജ്കമ്മിറ്റി മുഴുവന്‍ പണമിടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാണ് നടത്തുന്നത്. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഉള്‍ഭാഗങ്ങളിലുള്ളവര്‍ക്ക് വന്‍കിട ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതും നിലനിര്‍ത്തുന്നതും വെല്ലുവിളിയാകും. 
ഈവര്‍ഷം മുതലാണ് ഹജ്ജ് അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിന്റെ കോപ്പി നിര്‍ബന്ധമാക്കിയത്. 
ഹജ്ജ് വിജ്ഞാപനം വന്നശേഷമാണ് പലരും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. കാലാവധി കഴിയാറായ പാസ്‌പോര്‍ട്ടുമായി അപേക്ഷിച്ചവരുമുണ്ട്. ഇതെല്ലാം ഹജ്ജ് പ്രാരംഭ നടപടികളെ പ്രതികൂലമായി ബാധിച്ചിരുന്നു. അടുത്തവര്‍ഷത്തെ ഹജ്ജിന് ഫിബ്രവരിയില്‍ വിജ്ഞാപനം പുറപ്പെടുവിക്കും.

കാസര്‍കോട് ജില്ലാ SKSSF റംസാന്‍പ്രഭാഷണം സമാപിച്ചു

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ റംസാന്‍പ്രഭാഷണം സമാപിച്ചു. ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രഭാഷണം. സമസ്ത ദക്ഷിണജില്ലാ പ്രസിഡന്റ് സയ്യിദ് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷനായി. സൂഫിവര്യന്‍ അത്തിപ്പറ്റ ഉസ്താദ് ശൈഖുനാ മുഹ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ സമാപന കൂട്ടപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. 
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശംസുല്‍ ഉലമ സ്മാരക അവാര്‍ഡ് സമസ്ത കേരള മുശാവറ അംഗം ഖാസി ത്വാഖാ അഹമദ് മുസ്‌ലിയാര്‍ അല്‍ അസ്ഹരി നല്‍കി. സയ്യിദ് എം.എസ്.തങ്ങള്‍ മദനി,എന്‍.എ. അബൂബക്കര്‍, കെ.മൊയ്ദീന്‍ കുട്ടി ഹാജി, മഹമൂദ് ഹാജി, ശൈഖുനാ എം.എ.ഖാസിം മുസ്‌ലിയാര്‍, അബാസ് ഫൈസി, ചെര്‍ക്കളം അഹമദ് മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, ഇ.പി.ഹംസത്തു സഅദി, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, സ്വാലിഹ് മുസ്‌ലിയാര്‍, ടി.ഡി.അഹമദ് ഹാജി, എസ്.പി.സ്വലാഹുദ്ധീന്‍, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ്ദാരിമി, എം.എ.ഖലീല്‍, ഹാഷിംദാരിമി, മൊയ്തീന്‍, കണ്ണൂര്‍ അബ്ദുള്ള, കെ.എം. സൈനുദ്ധീന്‍ ഹാജി, മുഹമ്മദ് കുഞ്ഞി, റഫീഖ് അങ്കകളരി,എ.ബി.കലാം, കെ.എം.ശറഫുദ്ദീന്‍, കെ.യു. ദാവൂദ്,എന്‍.ഐ.ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ആലികുഞ്ഞി ദാരിമി, ഹബീബ് ദാരിമി എന്നിവര്‍ സംസാരിച്ചു. ഹാരിസ് ദാരിമി സ്വാഗതവും താജുദ്ദീന്‍ ദാരിമി നന്ദിയും പറഞ്ഞു.

ഹാദിയ റമളാന്‍ പ്രഭാഷണ പരമ്പര നാളെ മുതല്‍; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഹുദവീ പണ്ഡിതരുടെ കൂട്ടായ്മയായ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്‌ററിവിററീസ് (ഹാദിയ) സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പര നാളെ (ജൂലൈ 28 ശനിയാഴ്ച)രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ 28,29,30 തിയ്യതികളിലായി നടത്തപ്പെടുന്ന റമളാന്‍ പ്രഭാഷണ പരമ്പരയില്‍ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്, ഉമര്‍ ഹൂദവി പൂളപ്പാടം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന കൂട്ടുപ്രാര്‍ത്ഥനക്ക് ദക്ഷിണ കര്‍ണാടക സമസ്ത പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലൂല്ലൈലി തങ്ങള്‍, നിലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പരിപാടിയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രൊ മുഹമ്മദ് ഹാജി, കാസറഗോഡ് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല സാഹിബ്, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പൂക്കോയ തങ്ങള്‍ ചന്തേര, പി.ബി അബ്ദുര്‍റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി. കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, യഹ്‌യാ തളങ്കര, ഹാദിയ പ്രസിഡണ്ട് സയ്യിദ് ഫൈസല്‍ ഹുദവി, ഹാദിയ ജനറല്‍ സെക്രട്ടറി സി.എച്ച് ശരീഫ് ഹുദവി, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഹുദവി മാവൂര്‍, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ജലീല്‍ ഹുദവി മുണ്ടക്കല്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, മുനീര്‍ ഹുദവി രാമനാട്ടുകര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റശീദ് മാസ്റ്റര്‍ ബെളിഞ്ചം, ശറഫിദ്ദീന്‍ കുണിയ, ജാബിര്‍ ഇര്‍ശാദി ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും.

കീച്ചേരിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി


ദുബൈ: 
എസ്.കെ.എസ്.എസ്.എഫ് യു.എ.ഈ - കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഈയുടെ  വിവിധ ഭാഗങ്ങളിലായി നടത്തപ്പെടുന്ന റമദാന്‍ പ്രഭാഷണത്തിനായി  എത്തിയ പ്രമുഖ വാഗ്മിയും കാഞ്ഞങ്ങാട് നൂര്‍ മസ്ജിദ് ഇമാമുമായ  കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൌലവിക്ക് ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ ഖാലിദ് പാറപ്പള്ളി, ദുബൈ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ എം.ബി.എ ഖാദര്‍ ചന്ദേര,ദുബൈ കാസര്‍ഗോഡ്‌ ജില്ലാ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡണ്ട് താഹിര്‍ മുഗു,ഷാര്‍ജ കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട്  എ.വി.സുബൈര്‍,ജനറല്‍ സെക്രടറി കരീം കൊളവയല്‍,ട്രഷറര്‍ എ.എം.അസ്ലം,എസ്.കെ.എസ്.എസ്.എഫ് ഷാര്‍ജ സ്റ്റേറ്റ് വൈസ്‌ പ്രസിഡണ്ട്  ഹംസ മുക്കൂട്, എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റി സെക്രടറി അബ്ദുല്‍ കരീം ഫൈസി  മുക്കുട്, മുഹമ്മദ്‌ കുഞ്ഞി കാഞ്ഞങ്ങാട്, ഹനീഫ കാസര്‍ഗോഡ്‌ എന്നിവര് ‍ചേര്‍ന്ന് സ്വീകരിച്ചു.

‘കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം’ പള്ളികളില്‍ 'സഹചാരി' റിലീഫ്‌ ഫണ്ട്‌ ശേഖരണം നാളെ; ശാഖകള്‍ രംഗത്തിറങ്ങുക


മലപ്പുറം : ‘കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം’ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ കമ്മറ്റി നടത്തുന്ന റിലീഫ്‌ പ്രവര്‍ത്തനമായ ‘സഹചാരി’ ഫണ്ടിലേക്കുള്ള വിശുദ്ധ റമസാനിലെ ഏക ദിന ഫണ്ട്‌ ശേഖരണം നാളെ ( 27 വെള്ളി) സംസ്ഥാനത്തി ന കത്തും പുറത്തുമുള്ള പള്ളികളില്‍ ജുമു അ ക്കു ശേഷം നടക്കും.
പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാനായ  സഹചാരി ഫണ്ടിലേക്ക്‌ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ഗള്‍ഫ്‌ നാടുകളില്‍ നിന്നുമായി റമസാനിലെ ഒരു ദിനത്തില്‍  നടക്കുന്ന ഫണ്ട്‌ സ്വരൂപണത്തിന്റെ ഭാഗമായാണ്‌  പള്ളികളില്‍  നാളെ ഫണ്ട്‌ ശേഖരണം നടക്കുന്നത്.
ദാന ധര്‍മ്മങ്ങള്‍ക്ക്‌ പതിന്മടങ്ങ്‌  പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമസാനില്‍ മുഴുവന്‍ വിശ്വാസികളും ഇതുമായി സഹകരിക്കണമെന്നും തങ്ങളുടെ ഏരിയ യിലെ മുഴുവന്‍ പള്ളികളിലുംഫണ്ട് ശേഖരണം  നടക്കുന്നുണ്ടെന്ന് ശാഖാ കമ്മറ്റികള്‍ ഉറപ്പു വരുത്തണമെന്നും അതതു  കേന്ദ്രങ്ങളുമായി  ഫണ്ട്‌ ശേഖരണം വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

കീച്ചേരി അബ്ദുല്‍ഗഫൂര്‍ മൌലവിയുടെ റമദാന്‍ പ്രഭാഷണം ഇന്ന്

ദുബൈ : ദുബൈ കാസര്‍ഗോഡ്‌ ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായുള്ള റമദാന്‍ പ്രഭാഷണം ഇന്ന് (വ്യാഴം) രാത്രി 10 മണിക്ക് ദേര ലാന്‍ഡ്‌ മാര്‍ക്ക്‌ ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു. ഷാഫി ഹാജി ഉദുമ അദ്ധ്യക്ഷത വഹിക്കുംദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.പ്രമുഖ പ്രഭാഷകന്‍ കാഞ്ഞങ്ങാട് നൂര്‍ മ്സജിദ് ഇമാം കീച്ചേരി അബ്ദുല്‍ഗഫൂര്‍ മൌലവി റമദാന്‍ പ്രഭാഷണം നടത്തും. സമസ്ത മുശാവറ അംഗം U.M അബ്ദുള്‍റഹ്മാന്‍ മൌലവി,സയ്യിദ് ഹകീം തങ്ങള്‍,യഹയ തളംഗര, അബ്ദുല്‍ സലാം ഹാജി വെല്‍ഫിറ്റ്, അബ്ദുല്‍ ഹകീം ഫൈസി,‌എന്‍.പി ഹമീദ് ഹാജി തൃകരിപൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഖുര്‍ആന്‍ പാരായണം മെഗാ മത്സരം 29ന് തുടങ്ങും

 മത്സരാര്‍ത്ഥികള്‍ 27നകം രജിസ്റ്റര്‍ ചെയ്യണം
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി റമസാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ മത്സരത്തിന് 29ന് തുടക്കമാകും. രാവിലെ 11 മണിക്ക് മലപ്പുറം സുന്നിമഹലില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി ഹുസൈന്‍കുട്ടി മൗലവി, ശാഹുല്‍ ഹമീദ് മേല്‍മുറി പ്രസംഗിക്കും. അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ രണ്ടാം റൗണ്ട് ആഗസ്റ്റ് ഒന്നിന് തിരൂരിലും മൂന്ന്, നാല് റൗണ്ടുകള്‍ കോട്ടക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ശംസുല്‍ ഉലമ സ്മാരക സ്വര്‍ണ്ണപ്പതക്കത്തിനുള്ള ഫൈനല്‍ റൗണ്ട് കരിങ്കല്ലത്താണിയിലും നടക്കും.
താല്‍പര്യമുള്ള ജില്ലയിലെ മത്സരാര്‍ത്ഥികള്‍ 27നകം 9526934798, 9744059384 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

റമളാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക: കോഴിക്കോട് ഖാസി

മലപ്പുറം: കഷ്ടപ്പെടുന്നവന്റെ മനസറിഞ്ഞ് സഹായഹസ്തം നീട്ടാനുള്ള സന്നദ്ധതയോടെ വിശുദ്ധ റമളാനില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രസ്താവിച്ചു. കടലുണ്ടിയില്‍ നടന്ന എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ഇബാദ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. 
സുപ്രധാന മതാചാരങ്ങളില്‍ പ്രമാണങ്ങളെ അനുസരിക്കുക വഴി ഐക്യം നിലനിര്‍ത്താന്‍ കഴിയും. ദഅ്‌വത്ത്, തസ്‌കിയത്ത്, പാനല്‍ ഡിസ്‌കഷന്‍ സെഷനുകള്‍ക്ക് എ.എന്‍.എസ്. തങ്ങള്‍, കെ.എം. ശരീഫ് പൊന്നാനി, ശമീര്‍ ഫൈസി ഒടമല, അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, പാലോളി അബൂബക്കര്‍, നൗശാദ് ചെട്ടിപ്പടി, അബ്ദു റസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. അലി ഫൈസി പാവണ്ണ, സൈനുദ്ദീന്‍ ഫൈസി വേങ്ങര, കോമുക്കുട്ടി ഹാജി ചേളാരി പ്രസംഗിച്ചു. മേഖലാ ഖത്മുല്‍ ഖുര്‍ആന്‍ സംഗമം, ഇസ്‌ലാമിക് ടീനേജ് കാമ്പസ് എന്നീ പരിപാടികള്‍ക്ക് രൂപം നല്‍കി.

ഖാസിമി ഉസ്താദിന്റെയും ആലിക്കുട്ടി ഉസ്താദിന്റെയും ഇന്നത്തെ അബുദാബി പരിപാടികള്‍

ഷെയ്ഖ്‌ ഖലീഫയുടെ അതിഥികളായ നമ്മുടെ നേതാക്കള്‍ ഇന്നലെ ശൈഖിന്റെ പ്രത്യേക ക്ഷണ പ്രകാരം അദ്ദേഹത്തെ കാണാന്‍ പോയതിനാല്‍ ഐകാടും മഞ്ഞ പള്ളിയിലും നടന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. വിവരം ലഭ്യമാകാന്‍
താമസിച്ചതിനാല്‍ നമ്മുടെ പ്രവര്‍ത്തകരെ യഥാസമയം വിവരം അറിയിക്കാനും കഴിഞ്ഞില്ല.
പ്രവര്‍ത്തകര്‍ നേരിട്ട പ്രയാസം ക്ഷമിക്കുകയും തുടര്‍ന്നുള്ള പരിപാടികളിലും
സജീവമായ സാന്നിദ്യം ഉണ്ടാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
- SKSSF Abu Dhabi  


ഇന്നത്തെ പരിപാടി


(25/7/2012 ബുധന്‍ ‍ )
ഉസ്താദ് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ 
 സ്ഥലം : ദര്‍ വേശ് ബിന്‍ കറം മസ്ജിദ്
(ഹംദാന്‍ ക്രൌണ്‍ പ്ലാസക്ക് പിന്‍ വശം)

സമയം: തറാവീഹ് നിസ്കാരത്തിനു ശേഷം







ഉസ്താദ് റഹ് മത്തുള്ള ഖാസിമി

1 - സ്ഥലം :അബ്ദുല്‍ ഖാലിഖ് മസ്ജിദ്
(പാസ്പോര്‍ട്ട് റോഡില്‍ താഹ മെഡിക്കല്‍ സെന്ററിനു പിന്‍ വശം)

സമയം: അസര്‍ നിസ്ക്കാരത്തിന് ശേഷം




ഉസ്താദ് റഹ് മത്തുള്ള ഖാസിമി
2- സ്ഥലം : ഖുബാ മസ്ജിദ് (നേവി ഗേറ്റിനു എതിര്‍ വശം)
സമയം: തറാവീഹ് നിസ്കാരത്തിനു ശേഷം

മുഴുവന്‍ ആളുകളെയും അറിയിക്കുകയും
പരിപാടിയില്‍ സംബന്ധിക്കുകയും ചെയ്യുക

റമളാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക: കോഴിക്കോട് ഖാസി


മലപ്പുറം: കഷ്ടപ്പെടുന്നവന്റെ മനസറിഞ്ഞ് സഹായഹസ്തം നീട്ടാനുള്ള സന്നദ്ധതയോടെ വിശുദ്ധ റമളാനില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രസ്താവിച്ചു. കടലുണ്ടിയില്‍ നടന്ന എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ഇബാദ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു.
സുപ്രധാന മതാചാരങ്ങളില്‍ പ്രമാണങ്ങളെ അനുസരിക്കുക വഴി ഐക്യം നിലനിര്‍ത്താന്‍ കഴിയും. ദഅ്‌വത്ത്, തസ്‌കിയത്ത്, പാനല്‍ ഡിസ്‌കഷന്‍ സെഷനുകള്‍ക്ക് എ.എന്‍.എസ്. തങ്ങള്‍, കെ.എം. ശരീഫ് പൊന്നാനി, ശമീര്‍ ഫൈസി ഒടമല, അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, പാലോളി അബൂബക്കര്‍, നൗശാദ് ചെട്ടിപ്പടി, അബ്ദു റസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. അലി ഫൈസി പാവണ്ണ, സൈനുദ്ദീന്‍ ഫൈസി വേങ്ങര, കോമുക്കുട്ടി ഹാജി ചേളാരി പ്രസംഗിച്ചു. മേഖലാ ഖത്മുല്‍ ഖുര്‍ആന്‍ സംഗമം, ഇസ്‌ലാമിക് ടീനേജ് കാമ്പസ് എന്നീ പരിപാടികള്‍ക്ക് രൂപം നല്‍കി.

കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സഹചാരി റിലീഫ്‌ സെല്ലിന്റെ

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സഹചാരി റിലീഫ്‌ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ആറ്‌ ജില്ലകളിലെ തെരെഞ്ഞെടുക്കപ്പെട്ട ഏഴ്‌ മഹല്ലുകളില്‍ നടപ്പിലാക്കിയ റമളാന്‍ കിറ്റ്‌ വിതരണോദ്‌ഘാടനം കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്‌ പെരുവണയില്‍ എസ്‌. കെ. എസ്‌. എസ്‌. എഫ്‌. സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. വ്രത ശുദ്ധിയിലൂടെ ആത്മീയ ചൈതന്യം നേടി അനുഗ്രഹങ്ങളുടെ കൊയ്‌ത്തുകാലമായ പവിത്ര മാസത്തിന്റെ സുകൃതങ്ങള്‍ നേടിയെടുക്കാന്‍ നമുക്കാവണമെന്നും ആരാധനയുടെ അകപ്പൊരുളറിഞ്ഞ്‌ ആരാധനയില്‍ മുഴുകുകയെന്നതാണ്‌ നോമ്പ്‌ നല്‍കുന്ന സന്ദേശമെന്നും അബ്ബാസലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ഇസ്‌ലാമിക്‌ സെന്റര്‍ വൈസ്‌ ചെയര്‍മാന്‍ സിദ്ധീഖ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌ അദ്ധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ്‌ പെരിയ കുനിയയില്‍ മംഗലാപുരം ഖാളി ത്വാഖ അഹ്‌മദ്‌ മൌലവിയും വയനാട്‌ കബ്ലക്കാട്‌ കുമ്പളാട്‌ ശഹീറലി ശിഹാബ്‌ തങ്ങളും മലപ്പുറം എടരിക്കോട്‌ പൊട്ടിപ്പാറയില്‍ സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ്‌ ഫൈസിയും വളാഞ്ചേരി മൂടാലില്‍ അഹമ്മദ്‌ ഫൈസി കക്കാടും പാലക്കാട്‌ ചിറ്റൂര്‍ നന്ദിയോട്‌ എസ്‌ വൈ എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ ഇമ്പിച്ചിക്കോയ തങ്ങളും തൃശ്ശൂര്‍ പാലപ്പുള്ളി പുലിക്കണ്ണിയില്‍ മേഖല ഖാദി പി.മുഹമ്മദ്‌ മുസ്‌ലിയാരും വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍, മുജീബ്‌ റഹ്‌മാന്‍ ഹൈതമി, ഫള്‌ലുറഹ്‌മാന്‍ ദാരിമി, അബ്ദുല്‍ നാസര്‍ അസ്‌ലമി, മുഹമ്മദ്‌ കോടൂര്‍, ശറഫുദ്ധീന്‍ കുഴിപ്പുറം തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ സംബന്ധിച്ചു.

സയ്യിദ് മുഹ്സിന്‍ തങ്ങള്‍ 29 ന് തിരൂരില്‍