ആത്മീയ ചൂഷകരെ തിരിച്ചറിയുക : പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

ബഹ്റൈന്‍ : ജീവിതത്തിന് നന്മ പകര്‍ന്നു നല്‍കേണ്ട ആത്മീയതയെ പാവപ്പെട്ട സമൂഹത്തില്‍ നിന്നും സന്പത്ത് സമാഹരിക്കാനുള്ള ഉപാധിയായി സ്വീകരിക്കുന്ന ചില തല്‍പര കക്ഷികള്‍ മാനവിക മൂല്യങ്ങളെ ചവിട്ടി മതിക്കുകയാണെന്നും അവരെ തിരിച്ചറിയാന്‍ പ്രവാസി സമൂഹം സന്നദ്ധരാവണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സി.കെ.പി. അലി മുസ്‍ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയുടെ ഉദ്ഘാടനം സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. SYS സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. രണ്ടു പതിറ്റാണ്ടുകളായി തട്ടിപ്പും വെട്ടിപ്പും നടത്തി അതിനൊക്കെ മത പരിവേഷം നല്‍കുകയും അവസാനം പ്രവാചകരുടേതെന്നു പറഞ്ഞു കൊണ്ടുവന്ന വ്യാജ മുടിയിലൂടെ കോടികള്‍ സമാഹരിച്ചു വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത കാന്തപുരം മാനവികതയുടെ പേരില്‍ നടത്തുന്നത് തികച്ചും കാപട്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കെ.എം.സി.സി. പ്രസിഡന്‍റ് കട്ടൂസ മുണ്ടേരി, ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഡോ. അശ്റഫ്, ഹാശിം ജീപാസ് ആശംസകള്‍ നേര്‍ന്നു. ജോലി ആവശ്യാര്‍ത്ഥം ബഹ്റൈനില്‍ നിന്നും ദുബായിലേക്ക് താമസം മാറുന്ന സയ്യിദ് അസ്ഹര്‍ തങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം അബ്ദുല്‍ ഹമീദ് ഫൈസി നിര്‍വ്വഹിച്ചു. കന്നോത് അബ്ദുല്ല ഹാജി സ്വാഗതവും സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.

SKSSF വിമോചനയാത്ര; ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനം നാളെ പാക്കിസ്ഥാന്‍ ക്ലബ്ബില്‍


മനാമ: 'ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌' എന്ന പ്രമേയത്തില്‍ കേന്ദ്ര SKSSF സംഘടിപ്പിക്കുന്ന കേരള വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണോത്‌ഘാടനം നാളെ (26, തിങ്കള്‍) രാത്രി 8 മണിക്ക്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. SKSSF മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയായ പാണക്കാട്‌ സയ്യിദ്‌ ഹമീദലി തങ്ങള്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. SYS സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പ്രമേയ പ്രഭാഷണം നടത്തും. വ്യാജ കേശത്തിന്റെ മറവിലും മറ്റും ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കുപ്രചരണങ്ങള്‍ക്ക്‌ ക്ലിപ്പുകള്‍ സഹിതം അദ്ധേഹം മറുപടി പറയും. 
തുടര്‍ന്ന്‌ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ പ്രചരണ പരിപാടികള്‍ നടക്കും. സയ്യിദ്‌ ഫക്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ്‌ അസ്‌ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സി.കെ.പി അലി മുസ്‌ ലിയാര്‍, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, ഉബൈദുല്ല റഹ്‌ മാനി എസ്‌.എം.എ വാഹിദ്‌ തുടങ്ങി പ്രമുഖരും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെടുക്കും.

കേരള ഇസ്‍ലാമിക് ക്ലാസ് റൂം


ഹമീദലി തങ്ങളും ഹമീദ്‌ ഫൈസിയും നാളെ (26) പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംസാരിക്കും

മനാമ : 'ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌' എന്ന പ്രമേയത്തില്‍ കേന്ദ്ര SKSSF സംഘടിപ്പിക്കുന്ന കേരള വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണോത്‌ഘാടനം നാളെ (26, തിങ്കള്‍) രാത്രി 8 മണിക്ക്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. SKSSF മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയായ പാണക്കാട്‌ സയ്യിദ്‌ ഹമീദലി തങ്ങള്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. SYS സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പ്രമേയ പ്രഭാഷണം നടത്തും. വ്യാജ കേശത്തിന്റെ മറവിലും മറ്റും ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കുപ്രചരണങ്ങള്‍ക്ക്‌ ക്ലിപ്പുകള്‍ സഹിതം അദ്ധേഹം മറുപടി പറയും.
തുടര്‍ന്ന്‌ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ പ്രചരണ പരിപാടികള്‍ നടക്കും. സയ്യിദ്‌ ഫക്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ്‌ അസ്‌ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സി.കെ.പി അലി മുസ്‌ ലിയാര്‍, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, ഉബൈദുല്ല റഹ്‌ മാനി എസ്‌.എം.എ വാഹിദ്‌ തുടങ്ങി പ്രമുഖരും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെടുക്കും.

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; കരിയര്‍ പ്ലാന്‍ സംസ്ഥാന തല ഉദ്‌ഘാടനം കൊല്ലത്ത്‌

കൊച്ചി : ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊല്ലത്ത്‌ നടക്കും. ഏപ്രില്‍ 2 തിങ്കളാഴ്‌ച കാലത്ത്‌ 10 മണിക്ക്‌ കൊല്ലം കണ്ണനല്ലൂര്‍ പബ്ലിക്‌ ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടി പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ട്രെന്റ്‌ സംസ്ഥാനതല ട്രൈനര്‍ സൈനുല്‍ ആബിദ്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കും.
വേനലവധിക്കാലത്ത്‌ സംസ്ഥാനത്തും പുറത്ത് SSLC, +2 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്‌ പരിപാടിയില്‍ പങ്കെടുക്കുക. പുത്തന്‍ കോഴ്‌സുകളെകുറിച്ചും ജോലി സാധ്യതകളെ പറ്റിയും വിദ്യാര്‍ത്ഥികള്‍ക്ക്‌ കൃത്യമായ ദിശാബോധം നല്‍കുന്നതാണ്‌ നാല്‌ മണിക്കൂര്‍ നീണ്ട്‌ നില്‍ക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാം.

അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ 30 ന്‌ ജുബൈലില്‍

സൗദി അറേബ്യ : SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ ഈ മാസം 30 ന്‌ ജുബൈലില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്‌ച ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന സംഗമം വിജയിപ്പിക്കാന്‍ SKSSF ജുബൈല്‍ ഘടകം കമ്മിറ്റി തീരുമാനിച്ചു.

ജാമിഅഃ ഫെസ്റ്റിന്‌ ഇന്ന്‌ (24) തുടക്കം

പട്ടിക്കാട്‌ : ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജിന്റെ സുവര്‍ണ്ണ ജൂബിലി മഹാ സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം നൂറുല്‍ ഉലമാ സ്റ്റുഡന്‍സ്‌ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജാമിഅഃ ഫെസ്റ്റിന്‌ ഇന്ന്‌ തുടക്കം. 50 ഇനങ്ങളിലായി അഞ്ച്‌ ഭാഷകളില്‍ രണ്ട്‌ ദിവസങ്ങളിലായി നടത്തുന്ന കലാ മത്സരങ്ങള്‍ വൈകിട്ട്‌ 7ന്‌ ഫൈസാബാദ്‌ കാമ്പസില്‍ എ.പി. മുഹമ്മദ്‌ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. ഹാജി കെ. മമ്മദ്‌ ഫൈസി, കോട്ടുമല മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍, മുഹമ്മദലി ശിഹാബ്‌ ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍, സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ എന്നിവര്‍ പ്രസംഗിക്കും. ഞായറാഴ്‌ച വൈകിട്ട്‌ ഫെസ്റ്റ്‌ സമാപിക്കും. സമാപന സമ്മേളനം സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, പി.ഹമീദ്‌ മാസ്റ്റര്‍, അരീക്കുഴിയില്‍ ഫാറൂഖ്‌ ഹാജി, എം.എല്‍.എ മാരായ മഞ്ഞളാംകുഴി അലി, ടി.എ അഹ്‌മദ്‌ കബീര്‍ എന്നിവര്‍ സംബദ്ധിക്കും. കുഞ്ഞാലന്‍കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തും. 

SKSSF വിമോചന യാത്ര തൃക്കരിപ്പൂരില്‍ സ്വാഗതസംഘ കണ്‍വെന്‍ഷന്‍ ഇന്ന്‌ (24)

കാസര്‍കോട്‌ : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയ്‌ക്ക്‌ കാസര്‍കോട്‌ ജില്ലയില്‍ തൃക്കരിപ്പൂരില്‍ നല്‍കുന്ന സ്വീകരണപരിപാടി വിജയിപ്പിക്കുന്നതിന്‌ വേണ്ടിയുളള വിപുലമായ സ്വാഗതസംഘരൂപീകരണ കണ്‍വെന്‍ഷന്‍ ഇന്ന്‌ (ശനി) വൈകുന്നേരം 4 മണിക്ക്‌ തൃക്കരിപ്പൂര്‍ മുനവ്വിറലി ഇസ്ലാം അറബിക്‌ കോളേജില്‍ വെച്ച്‌ നടക്കും. കണ്‍വെന്‍ഷനില്‍ തൃക്കരിപ്പൂര്‍ പെരുമ്പട്ട മേഖലയിലേയും ചെറുവത്തൂര്‍ പഞ്ചായത്തിലേയും പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന്‌ SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം പ്രോഗ്രാം കണ്‍വീനര്‍ സഈദ്‌ ദാരിമി പടന്ന എന്നിവര്‍ അറിയിച്ചു.

ശംസുല്‍ ഉലമ അനുസ്‌മരണം നാളെ (25) സമാപിക്കും

കാസര്‍കോട്‌ : ബാപ്പാലിപ്പനം ശാഖ SYS, SKSSF ന്റെ സംയുക്ത ആഭിമുഖ്യത്തിലുളള ശംസുല്‍ ഉലമ അനുസ്‌മരണവും കണ്ണിയത്ത ഉസ്‌താദ്‌, സി.എം.ഉസ്‌താദ്‌, വടകര മുഹമ്മദ്‌ ഹാജി തങ്ങള്‍, ഫഖുറുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവരുടെ ആണ്ട്‌ നേര്‍ച്ചയും ബാപ്പാലിപ്പനത്ത്‌ ആരംഭിച്ചു. നാളെ (ഞായര്‍) വൈകുന്നേരം സമാപിക്കും. വൈ.എം.അബ്‌ദുല്ല ഹാജി പതാക ഉയര്‍ത്തി. പരിപാടി സിദ്ദീഖ്‌ മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ആധുനിക യുഗത്തിലെ മുസ്ലിം സ്‌ത്രീ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇബ്രാഹിം മുണ്ട്യത്തടുക്ക, അബ്‌ദുറഹ്മാന്‍ കോട്ട, വൈ.കെ.അബ്‌ദുറഹ്മാന്‍, ശിഹാബുദ്ദീന്‍ ബി.കെ. പ്രസംഗിച്ചു. രണ്ടാം ദിവസമായ ഇന്ന രാത്രി സയ്യിദ്‌ ഹാദി തങ്ങള്‍ മൊഗ്രാലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. അന്ത്യദിനം വിളിപ്പാടകലെ എന്നവിഷയം ബി.കെ.അബ്‌ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ പ്രഭാഷണം നടത്തും. ഫഖ്രൂദ്ദീന്‍ ഹാജി, അബ്ബാസ്‌ നാലക്കര, മുഹമ്മദ്‌ ടിമ്പര്‍ സംബന്ധിക്കും. നാളെ വൈകുന്നേരം അസര്‍ നിസ്‌കാരാനന്തരം ദിഖ്‌റ്‌ ദുഅ മജ്‌ലിസിനും ശൈഖുനാ ഉസ്‌താദ്‌ പി.കെ.അബ്‌ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പയ്യക്കി നേതൃത്വം നല്‌കും. വൈകുന്നേരം 7 മണിക്ക്‌ സമാപനസമ്മേളനം ഹസൈനാര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്‌ത ദക്ഷിണകന്നഡ ജില്ലപ്രസിഡണ്ട്‌ സയ്യിദ്‌ എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ഉദ്‌ഘാടനം ചെയ്യും. സുന്നീയുവജനസംഘം സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തും. സമസ്‌ത ജില്ലാമുശാവറ അംഗം അബ്‌ദുസലാം ദാരിമി ആലംപാടി, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, ആലിക്കുഞ്ഞി ദാരിമി, എം.അബ്‌ദുല്ല മുഗു, കുഞ്ചാര്‍ മുഹമ്മദ്‌, റസാഖ്‌ മാടത്തട്‌ക്ക, പി.കെ.ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിക്കും.

SKSSF വിമോചനയാത്ര; കുമ്പളയില്‍ 313 അംഗ സ്വാഗതസംഘം

കാസര്‍കോട്‌ : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയുടെ കുമ്പളയിലെ സ്വീകരണപരിപാടിയുടെ വിജയത്തിന്‌ വേണ്ടി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കണ്‍വെന്‍ഷന്‍ അബൂബക്കര്‍ സാലൂദ്‌ നിസാമിയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ ഹാദി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. SKSSF ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം വിഷയവതരണവും നടത്തി. ഹാരീസ്‌ ദാരിമി ബെദിര, എസ്‌.പി.സ്വലഹുദ്ദീന്‍, മൊയ്‌തീന്‍ ചെര്‍ക്കള, എം.അബ്‌ദുല്ല മുഗു, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, എം.എ.ഖലീല്‍, മൂസ ഹാജി ബന്തിയോട്‌, യു.ബഷീര്‍ ഒളിയത്തടുക്ക, എ.കെ.ആരീഫ്‌, മുഷ്‌താഖ്‌ ദാരിമി, ഹമീദ്‌ ഫൈസി, ഫാറൂഖ്‌ കൊല്ലംപാടി, ഷരീഫ്‌ മുഗു, മുഗു അബ്‌ദുറഹ്മാന്‍ മൗലവി, മൂസ നിസാമി നാട്ടക്കല്‍, എം.പി.കെ പള്ളങ്കോട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുബൈര്‍ നിസാമി സ്വാഗതം പറഞ്ഞു. സ്വാഗതസംഘ ഭാരവാഹികളായി ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍, യു.എം.അബ്‌ദുല്‍ റഹ്മാന്‍ മൗലവി, എം.എ.ഖാസിം മുസ്ലിയാര്‍, പൈവളിഗ അബ്‌ദുള്‍ ഖാദര്‍ മുസ്ലിയാര്‍, ചെര്‍ക്കളം അബ്‌ദുല്ല, പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ്‌ ബെളിഞ്ചം, ഹാരീസ്‌ ദാരിമി ബെദിര (രക്ഷാധികാരികള്‍), സയ്യിദ്‌ ഹാദി തങ്ങള്‍ (ചെയര്‍മാന്‍), ഗോള്‍ഡന്‍ അബ്‌ദുള്‍ ഖാദര്‍, അറബി മുഹമ്മദ്‌ ഹാജി, എ.കെ.മുഹമ്മദ്‌, എ.കെ.എം.ആരീഫ്‌, സയ്യിദ്‌ ഉമ്മറുല്‍ ഫാറൂഖ്‌ തങ്ങള്‍, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ്‌ ഫൈസി കജ, ഹാഷിം ദാരിമി ദേലംപാടി, ഹനീഫ്‌ ഹാജി പൈവളിഗ, ടി.എം.ശുഹൈബ്‌ (വൈസ്‌ ചെയര്‍മാന്‍), അബൂബക്കര്‍ സാലൂദ്‌ നിസാമി (ജനറല്‍ കണ്‍വീനര്‍), സുബൈര്‍ നിസാമി (വര്‍ക്കിംഗ്‌ കണ്‍വീനര്‍), ആലിക്കുഞ്ഞി ദാരിമി, എം.എ.ഖലീല്‍, സലാം ഫൈസി പേരാല്‍, സിദ്ദീഖ്‌ അസ്‌ഹരി, ഉമ്മര്‍ രാജാവ്‌, ഫാറൂഖ്‌ കൊല്ലംപാടി, മുനീര്‍ ഫൈസി, അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍, മുഷ്‌താഖ്‌ ദാരിമി, ഷഫീഖ്‌ ആദൂര്‍, റസാഖ്‌ അര്‍ഷദി കുമ്പഡാജ (ജോയിന്റ്‌ കണ്‍വീനര്‍), എസ്‌.പി.സ്വലാഹുദ്ദീന്‍ (ട്രഷറര്‍), ഫിനാന്‍സ്‌: അബ്‌ദുല്ല മുഗു (ചെയര്‍മാന്‍), കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍(കണ്‍വീനര്‍), പ്രചരണം: മൊയ്‌തീന്‍ ചെര്‍ക്കള (ചെയര്‍മാന്‍), എന്‍.ഐ.ഹമീദ്‌ ഫൈസി (കണ്‍വീനര്‍), സ്റ്റേജ്‌ ആന്റ്‌ ഡെക്കറേഷന്‍ : മൂസ ഹാജി ബന്തിയോട്‌ (ചെയര്‍മാന്‍), യു.ബഷീര്‍ ഒളിയത്തടുക്ക (കണ്‍വീനര്‍), സപ്ലിമെന്റ്‌: സിദ്ദീഖ്‌ പേരാല്‍ (ചെയര്‍മാന്‍), ജംഷീര്‍ ബന്തിയോട്‌ (കണ്‍വീനര്‍), ഫുണ്ട്‌ : പി.വി.അബൂബക്കര്‍ (ചെയര്‍മാന്‍), സിദ്ദീഖ്‌ മൗലവി (കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

SKSSF വിമോജന യാത്ര ജാഥാ റൂട്ട്

18/4/2012 ബുധന്‍ 3 pm മംഗലാപുരം
19/4/2012 വ്യാഴം
9 am കുന്പള, 11 am കാഞ്ഞങ്ങാട് (ഭക്ഷണം), 3 pm തൃക്കരിപ്പൂര്‍, 5 pm പയ്യന്നൂര്‍, 7 pm തളിപ്പറന്പ് (സമാപനം)
20/4/2012 വെള്ളി
2 pm കണ്ണൂര്‍, 4 pm മട്ടന്നൂര്‍, 5 pm പാനൂര്‍, 7 pm നാദാപുരം (സമാപനം)
21/4/2012 ശനി
9 am വടകര, 11 am കൊയിലാണ്ടി, 3 pm സിറ്റി, 5 pm ഫറോക്ക്, 7 pmm കുന്ദമംഗലം (സമാപനം).
22/4/2012 ഞായര്‍
9 am മുക്കം, 11 am പൂനൂര്‍, 3 pm കല്‍പ്പറ്റ (ഭക്ഷണം), 6 pm നീലഗിരി (സമാപനം).
23/4/2012 തിങ്കള്‍
9 am കാളികാവ്‌, 11 am പെരിന്തല്‍മണ്ണ (ഭക്ഷണം), 3 pm മഞ്ചേരി, 5 pm കിഴിശ്ശേരി, 7 pm ചെമ്മാട്‌ (സമാപനം).
24/4/2012 ചൊവ്വ
9 am തിരൂര്‍, 11 am കോട്ടക്കല്‍ (ഭക്ഷണം), 3 pm വളാഞ്ചേരി, 5 pm പൊന്നാനി, 7 pm വടക്കേക്കാട്‌ (സമാപനം)
25/4/2012 ബുധന്‍
9 am പട്ടാമ്പി, 11 am ചെറുപ്പുളശ്ശേരി, 3 pm മണ്ണാര്‍ക്കാട്‌ (ഭക്ഷണം), 5 pm ആലത്തൂര്‍, 7 pm ഒറ്റപ്പാലം (സമാപനം).
26/4/2012 വ്യാഴം
9 am ചെറുതുരുത്തി, 11 am കേച്ചേരി (ഭക്ഷണം), 3 pm മൂന്നുപീടിക, 7 pm ആലുവ (സമാപനം).
27/4/2012 വെള്ളി
2 pm കളമശ്ശേരി, 4 pm മുവാറ്റുപുഴ, 7 pm തൊടുപുഴ (സമാപനം).
28/4/2012 ശനി
9 am ചങ്ങനാശ്ശേരി, 11 am മണ്ണഞ്ചേരി (ഭക്ഷണം), 3 pm ഹരിപ്പാട്‌, 5 pm കായംകുളം, 7 pm പറവൂര്‍ (സമാപനം).
29/4/2012 ഞായര്‍ തിരുവനന്തപുരം (സമാപനം) 

ബഹ്റൈനില്‍ എത്തിയ സയ്യിദ് ഹമീദലി തങ്ങളും ഹമീദ് ഫൈസീയും പത്ര സമ്മേളനത്തില്‍

ബഹ്റൈനില്‍ എത്തിയ സയ്യിദ് ഹമീദലി തങ്ങളും ഹമീദ് ഫൈസീയും ബഹ്‌റൈന്‍ സമസ്താലയത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുന്നു (വാര്‍ത്ത‍ ചുവടെ)

MIC എക്സ്പോ



വിമോചന യാത്ര പ്രഖ്യാപന സമ്മേളനം ചെറുശ്ശേരി ഉസ്താദ് കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നു


ട്രെന്‍റ്‌ സംസ്ഥാനതല ശില്‍പശാല മാര്‍ച്ച്‌ 30,31 തിയ്യതികളില്‍

പട്ടിക്കാട്‌ : SKSSFന്‍റെ ഗൈഡന്‍സ്‌ വിഭാഗമായ ട്രെന്‍റ്‌ സംസ്ഥാന തല ശില്‍പ്പശാല മാര്‍ച്ച്‌ 30, 31 (വെള്ളി, ശനി) തിയ്യതികളില്‍ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയില്‍ നടക്കും. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന ഗൈഡന്‍സ്‌ പ്രോഗ്രാമിന്‍റെ റിസോഴ്‌സ്‌ പേര്‍സണ്‍സാണ്‌ ശില്‍പശാലയില്‍ പങ്കെടുക്കുക. 5-ാം ക്ലാസ്സ്‌ മുതല്‍ 10-ാം ക്ലാസ്സ്‌ വരെയുള്ള മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക്‌ കുരുന്നുകൂട്ടം എന്ന പേരിലും SSLC, +2 വിദ്യാര്‍ത്ഥികള്‍ക്ക്‌ കരിയര്‍ പ്ലാന്‍ എന്ന പേരിലുമാണ്‌ ഗൈഡന്‍സ്‌ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്‌.
30ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം നാല്‌ മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ശില്‍പശാല ഉദ്‌ഘാടനം ചെയ്യും. ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരിക്കും. ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, കുഞ്ഞിമുഹമ്മദ്‌ പുലവത്ത്‌, ശംസുദ്ദീന്‍ ഒഴുകൂര്‍, ലത്തീഫ്‌ മാസ്റ്റര്‍ തൃശ്ശൂര്‍, ഖയ്യൂം കടമ്പോട്‌ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കും.

മഹാന്മാരുടെ ജീവിത ചര്യ മാതൃകയാക്കുക : അബ്ദുല്‍ ജലീല്‍ ദാരിമി

SKSSF ദുബൈ കണ്ണൂര്‍ ജില്ല കമ്മിറ്റി
സംഘടിപ്പിച്ച ശംസുല്‍ ഉലമ
, കണ്ണിയത്ത്
ഉസ്താദ്‌ അനുസ്മരണ സമ്മേളനത്തില്‍
അബ്ദുല്‍ ജലീല്‍ ദാരിമി വടക്കേകാട്
മുഖ്യ പ്രഭാഷണം നടത്തുന്നു
ദുബൈ : മഹാനായ ശംസുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും ദീനിന്‍റെയും സമസ്തയുടെയും പ്രബോധന രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും, അവരുടെ ജീവിത ചര്യ മാതൃകയാക്കി ജീവിക്കാന്‍ നാം തയ്യാറാകണമെന്നും പ്രമുഖ വാഗ്മി അബ്ദുല്‍ ജലീല്‍ ദാരിമി വടക്കേകാട് പറഞ്ഞു. SKSSF ദുബൈ കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ്‌ അബ്ദുല്‍ റഹ്‍മാന്‍ വാഫിയുടെ അദ്ധ്യക്ഷതയില്‍ ഹംസകുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. സകരിയ്യ ദാരിമി, കെ.ടി. അബ്ദുല്‍ ഖാദര്‍ കണ്ണാടിപ്പറന്പ്, സകരിയ്യ തങ്ങള്‍ പാപ്പിനിശ്ശേരി, നാസര്‍ മൗലവി, മുസ്തഫ മൗലവി ചെരിയൂര്‍, ഹൈദരലി ഹുദവി പ്രസംഗിച്ചു. സയ്യിദ് ജിഫ്രി തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു പ്രത്യേക പ്രാര്‍ത്ഥന നടത്തി. ശിഹാബുദ്ധീന്‍ കാനായി സ്വാഗതവും അബ്ദുല്‍ ഹമീദ് മിസ്ബാഹി നന്ദിയും പറഞ്ഞു.

ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് കുരുന്നു കൂട്ടം കരിയര്‍ പ്ലാന്‍ 1000 കേന്ദ്രങ്ങളില്‍


ശംസുല്‍ ഉലമ അനുസ്‌മരണസമ്മേളനം സമാപിച്ചു

കാസര്‍കോട്‌ : SKSSF ബെളിഞ്ചം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമ അനുസ്‌മരണ സമ്മേളനവും ഇസ്ലാമിക ചരിത്ര കഥാപ്രസംഗവും ബെളിഞ്ച സിറാജ്‌ ബിലാല്‍ നഗറില്‍ സമാപിച്ചു. സമാപന സമ്മേളനം SKSSF ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചത്തിന്‍റെ അദ്ധ്യക്ഷതയില്‍ സമസ്‌ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട്‌ എന്‍.പി.എം.സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ഉദ്‌ഘാടനം ചെയ്‌തു. ഹുസൈന്‍ ദാരിമി രഞ്ചലാടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, ഫസലു റഹ്മാന്‍ ദാരിമി, ഹനീഫ്‌ ബദ്‌രി, ജലാലുദ്ദീന്‍ ദാരിമി, എന്‍.ബി.അഷ്‌റഫ്‌ ഫൈസി, ഷരീഫ്‌ഫൈസി കേള്‍മാര്‍, അഷ്‌റഫ്‌ ദാരിമി, സിദ്ദീഖ്‌ ബെളിഞ്ചം, അബ്‌ദുറഹ്മാന്‍ പള്ളം, അബ്‌ദുഖാദര്‍ ചമ്പ്രമഞ്ചാല്‍, മൊയ്‌തീന്‍ കുട്ടി ബൈരമുല, ഹസ്സന്‍ ദര്‍ഘാസ്‌, ബി.എം.അഷ്‌റഫ്‌, അബ്‌ദുല്ല ഗോളിക്കട്ട, അഷ്‌റഫ്‌ ചമ്പ്രമഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

SKSSF ബദിയടുക്ക മേഖല കൗണ്‍സില്‍ മീറ്റ്‌ സമാപിച്ചു

ബദിയടുക്ക : SYS സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അന്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നടത്തുന്ന SKSSF വിമോചന യാത്രയുടെ ഭാഗമായി SKSSF ബദിയടുക്ക മേഖലാ കമ്മിറ്റി കൗണ്‍സില്‍ മീറ്റ്‌ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മാര്‍ച്ച്‌ 25ന്‌ മുന്പ് മേഖലാ പരിധിയിലെ കുന്പഡാജ, നീര്‍ച്ചാല്‍, ബദിയടുക്ക ക്ലസ്റ്ററുകളില്‍ കൗണ്‍സില്‍ മീറ്റ്‌ സംഘടിപ്പിക്കാനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും തീരുമാനിച്ചു. മേഖലാ പ്രസിഡണ്ട്‌ മുനീര്‍ ഫൈസി ഇടിയടുക്ക അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ മൗലവി കുമ്പഡാജ ഉദ്‌ഘാടനം ചെയ്‌തു. റസാഖ്‌ അര്‍ശദി, ആദം ദാരിമി, ജലാലുദ്ദീന്‍ ദാരിമി, സിദ്ദീഖ്‌ ബെളിഞ്ചം, കരീം പള്ളത്തടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.

മദ്രസാദ്ധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളാവുക : ഡോ. ബഹാഉദ്ദീന്‍ നദ്‌വി

ചേളാരി : കേരളത്തിലെ മദ്രസകളില്‍ അദ്ധ്യാപന സേവനം ചെയ്‌തുകൊണ്ടിരിക്കുന്ന മുഅല്ലിമുകള്‍ക്കായി യു.ഡി.ഫ്‌ സര്‍ക്കാര്‍ പരിഷ്‌കരിച്ചു വിളംബരം ചെയ്‌ത മദ്രസാധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ സമ്‌സ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനുമായി ബന്ധപ്പെട്ട എല്ലാ ഉസ്‌താദുമാരും അംഗത്വമെടുക്കണമെന്ന്‌ SKJMCC ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി ആഹ്വാനം ചെയ്‌തു.
മുന്‍ സര്‍ക്കാര്‍ പലിശയിലധിഷ്‌ഠിതമായാണ്‌ ക്ഷേമനിധി സംവിധാനിച്ചിരുന്നത്‌ എന്നതിനാല്‍ അതിന്‍റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട്‌ പണ്ഡിത നേതാക്കള്‍ മുഅല്ലിമുകളെ ബോധവല്‍ക്കരിക്കുകയും അക്കാരണത്താല്‍ തന്നെ അതില്‍ നിന്ന്‌ അവര്‍ വിട്ടുനില്‍ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ വിഷയത്തിന്‍റെ ഗൗരവം പുതിയ സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പലിശാധിഷ്‌ഠിത സംവിധാനത്തിനു മാറ്റം വരുത്തിയിരിക്കുകയാണ്‌. സര്‍ക്കാറിന്‍റെ പൊതു ഭരണ (ന്യുനപക്ഷ ക്ഷേമ) വകുപ്പ്‌ 57/2012 നന്പറായി 19-03-2012 ന്‌ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഇക്കാര്യം അര്‍ത്ഥ ശങ്കക്കിടം നല്‌കാതെ വ്യക്തമാക്കിയിട്ടുണ്ട്‌.
മദ്രസാദ്ധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നവര്‍ പലിശ സംബന്ധമായ ഇടപാടില്‍ ഏര്‍പ്പെടാന്‍ ഇടവരുന്നത്‌ അവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ക്കും രീതികള്‍ക്കും നിരക്കുന്നതല്ലെന്നും അങ്ങനെ ബന്ധപ്പെടാനിടവരുന്ന തരത്തിലുള്ള പദ്ധതിയാണെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇതില്‍ അംഗത്വമെടുക്കുന്നതില്‍ പലരും താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്ന കാര്യവും വിവിധ കോണുകളില്‍ നിന്നു സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുകയുണ്ടായി
സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരാമര്‍ശം 1- ലെ അനുബന്ധ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പദ്ധതിയിലെ നിക്ഷേപകാലയളവിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപം, ആദായം, പ്രതിമാസ പെന്‍ഷന്‍, തിരികെ ലഭിക്കുന്ന തുക എന്നിവ കാണിക്കുന്ന സ്റ്റേറ്റ്‌മെന്റ്‌ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള അനുബന്ധ പട്ടിക പ്രകാരം പലിശ രഹിതമാക്കി പരിഷ്‌കരിച്ചുകൊണ്ട്‌ ഉത്തരവാകുന്നു... സര്‍ക്കാര്‍ വിഹിതവും ക്ഷേമനിധിയുടെ മറ്റു ആനുകൂല്യങ്ങളും നല്‍കുന്നതിനു ആവശ്യമായ തുക ബഡ്‌ജറ്റില്‍ പ്രത്യേക കണക്കിനത്തില്‍ വാര്‍ഷിക ധനസഹായമായി അനുവദിക്കുന്നതാണ്‌. അതിനാല്‍ മദ്രസാദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക്‌ ലഭിക്കേണ്ട പെന്‍ഷന്‍, സമാഹൃതനിക്ഷേപതുക, മറ്റു സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവ ക്ഷമനിധി മാനേജര്‍ ട്രഷറി വഴിയാണ്‌ വിതരണം ചെയ്യുക.
ക്ഷേമനിധിയില്‍ അംഗത്വമുള്ള മദ്രസാധ്യാപകരുടെ B.Tech വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക്‌ സൗജന്യമായി ലാപ്‌ടോപ്‌ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ശ്ലാഘനീയമാണ്‌. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പരശ്ശതം വിദ്യാര്‍ത്ഥികള്‍ക്ക്‌ നേട്ടം ലഭിക്കും. ഇന്നോ നാളെയോ ഇതിനുള്ള അപേക്ഷകള്‍ നല്‍കണം.
പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷാഫോറങ്ങള്‍ റെയ്‌ഞ്ച്‌ ആസ്ഥാനങ്ങളിലും സമസ്‌തയുടെ പ്രമുഖ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസ ബോര്‍ഡ്‌ - ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, SYS, SKSSF ആസ്ഥാനങ്ങളില്‍ നിന്നു ഫോറങ്ങളും വിശദ വിവരങ്ങളും മാര്‍ഗ ദര്‍ശനങ്ങളും ലഭിക്കുന്നതാണ്‌.
മതപരവും വിശ്വാസപരവുമായ ഗുരുതര പ്രതിസന്ധിയില്‍ നിന്നു മുഅല്ലിമുകളെ മോചിപ്പിച്ചു കൊണ്ട്‌ ഈ പദ്ധതിയെ പലിശ രഹിതമാക്കി പവിത്ര വല്‍ക്കരിച്ച യു. ഡി. എഫ്‌ സര്‍ക്കാറിനെ അഭിനന്ദിക്കുന്നതായും ഡോ. ബഹാഉദ്ദീന്‍ നദ്‌വി വ്യക്തമാക്കി.