പാലക്കാട്: കഴിഞ്ഞ 18 ദിവസങ്ങളായി നീണ്‌ട അരക്ഷിതാവസ്ഥയ്ക്കും മാനസിക പീഡനങ്ങള്‍ക്കും ഒടുവില്‍ അനാഥബാല്യങ്ങള്‍ ഇന്ന് ജനമ നാട്ടിലേക്കു മടങ്ങും.
മികച്ച ജീവിത സാഹചര്യങ്ങളും ഭക്ഷണവും വിദ്യാഭ്യാസവും മാത്രം സ്വപ്‌നം കണ്‌ട് കേരളത്തിലെ അനാഥാലയങ്ങളിലേക്കു കുട്ടികളെ അയച്ച രക്ഷിതാക്കളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്‌ത്തിയാണ് കുരുന്നുകള്‍ മടങ്ങാന്‍ ഒരുങ്ങുന്നത്.
ഈ അധ്യയനവര്‍ഷത്തില്‍ സ്‌കൂളില്‍ ചേര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള കുരുന്നുകളെ കേരളത്തിലേക്കു കൊണ്‌ടുവന്നത്. എന്നാല്‍, രേഖകളില്ലാത്തതിന്റെ പേരില്‍ പിടിക്കപ്പെട്ടതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ജൂണ്‍ രണ്‌ടിന് സ്‌കൂളുകള്‍ തുറന്നപ്പോഴും കുട്ടികള്‍ പോലിസ് നടപടികളുടെ ഭാഗമായി വിവിധ അനാഥാലയങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്നു രാത്രി ജത്തനാട്ടിലേക്കു മടങ്ങുന്നതോടെ പൂര്‍ണമായും ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തില്‍ ഇവരുടെ തുടര്‍വിദ്യാഭ്യാസം മുടങ്ങുമെന്നും വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ 24നാണ് ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്കു കൊണ്‌ടുവന്നത്. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ പിടിയിലായതോടെ മാധ്യമങ്ങളും വര്‍ഗീയ മനോഭാവമുള്ള ചില ഉദ്യോഗസ്ഥരും രാഷ്ട്രീയപ്പാര്‍ട്ടികളും സംഭവം വിവാദമാക്കുകയായിരുന്നു. കുരുന്നുകളുടെ അവകാശങ്ങളുടെ പേരു പറഞ്ഞ് രംഗത്തിറങ്ങിയവര്‍ സംഭവത്തെ മനുഷ്യക്കടത്തായും അനാശാസ്യ പ്രവര്‍ത്തനമായും ചിത്രീകരിച്ചു.
.jpg)