- Samasthalayam Chelari
സമസ്ത കൈത്താങ്ങ് പദ്ധതി; നേതൃസംഗമം നാള (07-03-2021)
ചേളാരി: സമസ്ത കൈത്താങ്ങ് നാലാംഘട്ട പദ്ധതിയുടെ ഭാഗമായി നാളെ (07-03-2021) രാവിലെ 11 മണിക്ക് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നേതൃസംഗമം നടക്കും. 2015 മുതല്‍ സമസ്ത നടപ്പാക്കിവരുന്ന കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയായാണ് മാര്‍ച്ച് 19ന് ഫണ്ട് സമാഹരണം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചത്. മഹല്ല് ശാക്തീകരണം, മറ്റു സംസ്ഥാനങ്ങളിലെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് - 19 ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണം, പൈതൃക സംരക്ഷണം തുടങ്ങിയവക്ക് കോടിക്കണക്കിന് രൂപയാണ് ഇതിനകം സമസ്ത ചെലവഴിച്ചത്. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന പോലെ പൊതുജനപങ്കാളിത്തമാണ് കൈത്താങ്ങ് പദ്ധതിയുടെയും പൂര്‍ണ വിജയം. സമസ്ത കൈത്താങ്ങ് പദ്ധതി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് പ്രാര്‍ത്ഥന നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് ആമുഖ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കൈത്താങ്ങ് പദ്ധതി വിശദീകരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കളും, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ-റൈഞ്ച് സെക്രട്ടറിമാരും സംബന്ധിക്കും.
- Samasthalayam Chelari
- Samasthalayam Chelari