കെയർ ഏക ദിന ക്യാമ്പ് സമാപിച്ചു

ചെമ്മാട് : എസ്. എസ്. എൽ. സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജിയൻസും സുന്നി മഹല്ല് ഫെഡറേഷനും (എസ്.എം.എഫ് ) സംയുക്തമായി സംഘടിപ്പിച്ച "കെയർ" (സെന്റർ ഫോർ അഡോളസെൻസ് റിലീജിയസ് എ ൻലൈറ്റൻമെന്റ് ) ഏക ദിന ക്യാമ്പ് സമാപിച്ചു. പ്രശസ്ത ട്രൈനർ സി.പി ശിഹാബ് പൂക്കോട്ടൂർ മുഖ്യതിഥിയായി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 60 വിദ്യാർത്ഥികൾ പങ്കെടുത്തു. കരിയർ ഗൈഡൻസ്, കരിയർ മോട്ടിവേഷൻ, വ്യക്തിത്വ വികാസം, കൗ മാര ജീവിതം എന്നീ വിഷയങ്ങളിൽ ട്രെയ്നർമാരായ നിസാം വാഫി കൊണ്ടോട്ടി , ജമാലുദ്ധീൻ ദാരിമി മണ്ണാർക്കാട് , ശംസുദ്ധീൻ വടകര, യൂസുഫ് ഹുദവി വാളക്കുളം തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ദാറുൽഹുദാ ജനറൽ സെക്രട്ടറി യു. ശാഫി ഹാജി, രജിസ്ട്രാർ ജാബിർ അലി ഹുദവി, റഷീദ് ഹുദവി ഏലംകുളം, അലി മൗലവി ഇരിങ്ങല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.

കൗമാരക്കാരായ വിദ്യാർത്ഥികളുടെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജിയൻസ് ആവിഷ്കരിച്ച പ്രൊജക്റ്റാണ് "കെയർ".


ഡിപ്പാർട്മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജിയൻ സംഘടിപ്പിച്ച കെയർ ഏകദിന ക്യാമ്പിൽ ദാറുൽ ഹുദാ രജിസ്ട്രാർ ജാബിർ ഹുദവി പ്രഭാഷണം നടത്തുന്നു.
- Darul Huda Islamic University