ജാമിഅ സമ്മേളനത്തിന് പ്രൗഢ സമാപനം

ഫൈസാബാദ് (പട്ടിക്കാട്): ജാമിഅ നൂരിയ്യ അറബിയ്യ 585-ാം വാര്‍ഷിക 563-ാം സനദ്ദാന സമ്മേളനത്തിന് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢ സമാപനം. സമാപന സനദ്ദാന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷം വഹിച്ചു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ സനദ്്ദാന പ്രസംഗം നടത്തി. 295 യുവപണ്ഡിതരെ മൗലവി ഫാളില്‍ ഫൈളി ബിരുദം നല്‍കി സമൂഹത്തിന് സമര്‍പ്പിച്ചു.
പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ധീഖ് അഹ്മദിനുള്ള ആദം ഭാര്യാപിതാവ് സി.കെ അബ്ദുസ്സമദ് സാഹിബ് ഏറ്റുവാങ്ങി. അല്‍ മുനീര്‍ പ്രകാശനം നിര്‍മ്മാണ്‍ മുഹമ്മദലി ഹാജിക്ക് നല്‍കി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്്‌ലിയാര്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അഡ്വ. എം ഉമര്‍ എം.എല്‍.എ, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിച്ചു.
- JAMIA NOORIYA PATTIKKAD