സമ്മേളനത്തിന്റെ മുന്നോടിയായി 9 ന് ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മമ്പുറം മഖാമില്‍ സിയാറത്ത് നടക്കും. സമസ്ത കേന്ദ്ര മുശവറാംഗം കാടേരി മുഹമ്മദ് മുസ്്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് 5.30 ന് സമ്മേളന നഗരിയില്‍ ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സെയ്ദലവി ഹാജി കോട്ടക്കല്‍ പതാക ഉയര്‍ത്തും.
ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതല്‍ വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നാഷണല്‍ ഹുദവീസ് മീറ്റ് നടക്കും. ആദ്യ സെഷന്‍ ‘വാല്‍ക് വിത്ത് ലീഡേഴ്‌സ്’ ദാറുല്‍ഹുദാ ജന.സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്യും. മുസ്തഖീം അഹ്മദ് ഫൈസി ബീഹാര്‍ അധ്യക്ഷനാകും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തും. 11.30 ന് നടക്കുന്ന രണ്ടാം സെഷന്‍ ഡോ. ഹാശിം നദ്‌വി ജലാല്‍പൂര്‍ ഉദ്ഘാടനം ചെയ്യും. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് നടക്കുന്ന മൂന്നാം സെഷന്‍ ‘മൈല്‍സ് റ്റൂ ഗോ ‘ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, മുഫ്തി അലാഉദ്ദീന്‍ ഖാദിരി, മുംബൈ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഹസ്‌റത്ത് മുഹമ്മദ് മുഈന്‍ മിയാന്‍ മുംബൈ, റഫീഖ് ഹുദവി കോലാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
10 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് മര്‍ഹൂം സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്ത് നടക്കും. ഇ.കെ ഹസന്‍ കുട്ടി മുസ്്‌ലിയാര്‍ തൃപ്പനച്ചി നേതൃത്വം നല്‍കും. പത്ത് മണിക്ക് ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും നടക്കും. സംഗമം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി വിശിഷ്ടാതിഥിയാകും. സ്ഥാന വസ്ത്രം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ വിതരണം ചെയ്യും. ഉച്ചക്ക് 1.15 ന് ഖത്മ് ദുആ മജ്‌ലിസ് നടക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. വൈകീട്ട് 4.30 ന് ബിരുദദാന സമ്മേളനം ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പണ്ഡിതര്‍ക്കുള്ള ബിരുദദാനവും തങ്ങള്‍ നിര്‍വഹിക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ആശംസാ പ്രസംഗവും നടത്തും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മ പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മിഅ്‌റാജ് പ്രഭാഷണം നടത്തും. പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. - Darul Huda Islamic University