മമ്പുറം ഹസന്‍ ജിഫ്‌രിയുടെ ആണ്ടു നേര്‍ച്ച തുടങ്ങി

തിരൂരങ്ങാടി: മമ്പുറം സയ്യിദ് അലവി തങ്ങളുടെ അമ്മാവനും ഭാര്യാ പിതാവുമായിരുന്ന സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങളുടെ ആണ്ടു നേര്‍ച്ചക്ക് മമ്പുറം മഖാമില്‍ തുടക്കമായി. ഇന്നലെ അസര്‍ നിസ്‌കാരാനന്തരം സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറത്തിന്റെ നേതൃത്വത്തില്‍ കൊടിയേറ്റം നടത്തിയതോടെയാണ് ആണ്ടുനേര്‍ച്ചക്ക് തുടക്കമായത്. ഇ.കെ ഹസന്‍ കുട്ടി ബാഖവി പ്രാര്‍ത്ഥന നടത്തി. യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, വി.സി.പി ബാവ ഹാജി, വി.പി മാമുട്ടി ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, കാമ്പ്രന്‍ ബാവ ഹാജി, യു. അബ്ദുല്ലക്കുട്ടി ഹാജി താനാളൂര്‍, കബീര്‍ ഹാജി ഓമച്ചപ്പുഴ, പി.ടി അഹ്മദ് മമ്പുറം, എം. ഇബ്‌റാഹീം ഹാജി മമ്പുറം, എ.കെ മൊയ്തീന്‍ കുട്ടി മമ്പുറം, ഇസ്ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

നേര്‍ച്ച ഏപ്രില്‍ 1 ന് വ്യാഴാഴ്ച അസറിന് ശേഷം നടക്കുന്ന മൗലിദ് ദുആ സദസ്സോടെ സമാപിക്കും.
- Darul Huda Islamic University