സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ഇന്നാരംഭിക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ പൊതുപരീക്ഷ ഇന്നും നാളെയുമായി നടക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി നടക്കുന്ന പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 200 സെന്ററുകളിലായി 6,166 വിദ്യാര്‍ഥികളും, ഏഴാം തരത്തില്‍ 157 സെന്ററുകളിലായി 4,322 വിദ്യാര്‍ഥികളും, പത്താം തരത്തില്‍ 49 സെന്ററുകളിലായി 1024 വിദ്യാര്‍ഥികളും, പ്ലസ്ടു ക്ലാസില്‍ നാല് സെന്ററുകളിലായി 35 വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആകെ 11,547 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കും. 2014ലെ  പൊതുപരീക്ഷയിലേതിനേക്കാള്‍ വിദ്യാര്‍ഥികള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിന് അഞ്ച് സൂപ്രണ്ടുമാരെയും 341 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഗള്‍ഫ് മേഖലകളിലും കര്‍ണാടക സംസ്ഥാനത്തും  പൊതുപരീക്ഷ കഴിഞ്ഞദിവസം നടന്നു.
- Mujeeb Poolode