കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമറ്റിക്ക് പുതിയ ഭാരവാഹികൾ

ടിപ്ടോപ്പ് ഉസ്മാന്‍ പ്രസിഡന്‍റ്, ഒ.നിസാര്‍ കടമേരി ജനറല്‍ സെക്രട്ടറി, അസീസ് കുറ്റിയില്‍ ഖജാജി
മനാമ:ഉത്തരകേരളത്തിലെ പ്രഥമ മത-ഭൗതിക സമന്വയ സ്ഥാപനമായ കടമേരി റഹ് മാനിയ്യ അറബിക് കോളേജിന്‍റെ ബഹ്റൈന്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികളായി. 
മനാമ സമസ്ത മദ്റസാ ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിര‍ഞ്ഞെടുത്തത്. തുടര്‍ന്നു നടന്ന യോഗത്തില്‍ 31 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
ജീവകാരുണ്ണ്യ പ്രവര്‍ത്തകനും വിലാതപുരം സ്വദേശിയുമായ ടിപ്ടോപ്പ് ഉസ്മാന്‍ പ്രസിഡന്‍റും, കടമേരി സ്വദേശി നിസാര്‍ ഒതയോത്ത് ജനറല്‍ സെക്രട്ടറിയും കുറ്റിയില്‍ അസീസ് ഖജാജിയുമായാണ് പുതിയ കമ്മറ്റി നിലവില്‍ വന്നത്. ഉബൈദുല്ല റഹ് മാനി കൊന്പംകല്ല് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്.
ആലിയ ഹമീദ് ഹാജി, ചാലിയാടന്‍ ഇബ്രാഹീം ഹാജി, ഒ.വി.അബ്ദുല്ലഹാജി, സി.എഛ്. കുനിങ്ങാട്, കൃഷ്ണാണ്ടി ഇബ്രാഹീം, റഫീഖ് നാദാപുരം, ആര്‍.ഖാലിദ് എന്നിവര്‍ രക്ഷാധികാരികളുമാണ്. 
മറ്റു പ്രധാന ഭാരവാഹികള്‍- 
വൈസ് പ്രസിഡന്‍റുമാര്‍: കുയ്യാലില്‍ മഹ് മൂദ് ഹാജി, കുഞ്ഞബ്ദുല്ല തുന്പിയോട്ട് കുന്നുമ്മല്‍, സകരിയ്യ എടചേചരി, കുന്നോത്ത് അബ്ദുല്ല.
ജോ.സെക്രട്ടറിമാര്‍: ഖാസിം റഹ് മാനി പടിഞ്ഞാറത്തറ, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, അബ്ദുല്ലത്വീഫ് ടി.ടി, എ.കെ. സൂഫി (ജീലാനി).
ജനറല്‍ ബോഡി യോഗം അലി റഹ് മാനി വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. പിപിഎം കുനിങ്ങാട് അദ്ധ്യക്ഷത വഹിച്ചു.
എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, കളത്തില്‍ മുസ്ഥഫ, ശറഫുദ്ധീന്‍ മാരായ മംഗലം, റഫീഖ് നാദാപുരം, ചാല്യാടന്‍ ഇബ്രാഹീം ഹാജി, സി.എഛ് . കുനിങ്ങാട്, കരീം നെല്ലൂര്‍, ഇര്‍ഷാദ്, അശ്റഫ് തോടന്നൂര്‍ തുടങ്ങിയവര്‍ ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. 
മുന്‍ പ്രസി.പി.പി. കുനിങ്ങാട് അദ്ധ്യക്ഷത വഹിച്ചു. എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, ഒ.വി.അബ്ദുല്ല എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ കോളേജ് സെക്രട്ടറി കൂടിയായ ചാലിയാടന്‍ ഇബ്രാഹിം ഹാജി അവതാരകനും പിപി എം കുനിങ്ങാട് അനുവാദകനുമായ പാനല്‍ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ഖാസിം റഹ് മാനി സ്വാഗതവും ജന.സെക്രട്ടറി നിസാര്‍ കടമേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുന്‍ പ്രസി.പി.പി. കുനിങ്ങാടിന് യാത്രയപ്പ് നല്കി.